കുടുംബത്തിനായി മികച്ച ആരോഗ്യ ഇന്‍ഷൂറന്‍സ് പോളിസി എങ്ങനെ തിരഞ്ഞെടുക്കാം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മിതമായ വരുമാനവും അമിത ചെലവുകളും, കേരളത്തിലെ ശരാശരി മലയാളി നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നങ്ങളില്‍ ഒന്നാണ് ഇത്. അവശ്യ സാധനങ്ങളുടെ വില ദിനംപ്രതി ഉയരുന്നുണ്ടെങ്കിലും പലരുടെയും വരുമാനത്തില്‍ വലിയ വളര്‍ച്ച ഇല്ല എന്നതാണ് വാസ്തവം. അതിനാല്‍ തന്നെ വര്‍ധിച്ചു വരുന്ന മെഡിക്കല്‍ ചെലവുകള്‍ മറികടക്കാന്‍ ആരോഗ്യ ഇന്‍ഷൂറന്‍സുകള്‍ അത്യാവശ്യമാണ്. ഒരു വ്യക്തിക്ക് രണ്ട് തരം ആരോഗ്യ ഇന്‍ഷൂറന്‍സുകള്‍ വാങ്ങാന്‍ സാധിക്കും. വ്യക്തിഗത ആരോഗ്യ ഇന്‍ഷൂറന്‍സും കുടുംബത്തിന് കൂടി പരിരക്ഷ ലഭിക്കുന്ന കുടുംബ ആരോഗ്യ ഇന്‍ഷൂറന്‍സും. വ്യക്തിഗത ആരോഗ്യ ഇന്‍ഷൂറന്‍സ് വ്യക്തികള്‍ക്ക് മാത്രമാണ് പരിരക്ഷ നല്‍കുന്നത്.

 

അതേസമയം കുടുംബ ആരോഗ്യ ഇന്‍ഷൂറന്‍സ് ഭര്‍ത്താവ്, ഭാര്യ, കുട്ടികള്‍ എന്നിവര്‍ക്ക് പരിരക്ഷ നല്‍കുന്നു. മാതാപിതാക്കള്‍ക്കും സഹോദരങ്ങള്‍ക്കും പരിരക്ഷ നല്‍കുന്ന കുടുംബ ഇന്‍ഷൂറന്‍സുകളും ഇന്ന് ലഭ്യമാണ്. ഒരു വ്യക്തിഗത ഇന്‍ഷൂറന്‍സ് പദ്ധതിയേക്കാള്‍ കുടുംബ ആരോഗ്യ ഇന്‍ഷൂറന്‍സ് പദ്ധതിയാണ് എപ്പോഴും ഗുണം ചെയ്യുക. ഒരു കുടുംബത്തിലെ മുഴുവന്‍ ആളുകള്‍ക്കും ഒരേ സമയം അസുഖം വരാനുള്ള സാധ്യത വളരെ കുറവാണ്. അതിനാല്‍ തന്നെ എല്ലാവര്‍ക്കും പരിരക്ഷ നല്‍കുന്ന വിധത്തില്‍ ഒരു കുടുംബ ആരോഗ്യ ഇന്‍ഷൂറന്‍സ് എടുക്കുന്നതാണ് ഉചിതം. കുടുംബത്തിലെ ഓരോ അംഗങ്ങളുടെയും പേരില്‍ വ്യക്തിഗത പോളിസികള്‍ എടുക്കുമ്പോള്‍ അടക്കേണ്ടി വരുന്ന പ്രീമിയം തുകയേക്കാള്‍ ലാഭകരമാണ് കുടുംബ ആരോഗ്യ ഇന്‍ഷൂറന്‍സ്. ഏതെങ്കിലും സാഹചര്യത്തില്‍ ഇന്‍ഷൂറന്‍സ് തുക തീര്‍ന്നു പോയാല്‍ ടോപ്പ് അപ്പ് ചെയ്യാനുള്ള സൗകര്യം ലഭ്യമാണ്. നിങ്ങളുടെ കുടുംബത്തിന് യോജിക്കുന്ന കുടുംബ ആരോഗ്യ പദ്ധതി തിരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.


എത്ര പരിരക്ഷ ആവശ്യമാണ്?

എത്ര പരിരക്ഷ ആവശ്യമാണ്?

നിങ്ങള്‍ താമസിക്കുന്ന നഗരത്തിലെ ആശുപത്രി ചെലവ് കണക്കിലെടുത്ത് വേണം ആരോഗ്യ ഇന്‍ഷൂറന്‍സ് തിരഞ്ഞെടുക്കാന്‍. ഒരു മെട്രോ നഗരത്തില്‍ താമസിക്കുന്നയാള്‍ 15 മുതല്‍ 20 ലക്ഷം രൂപ വരെ പരിരക്ഷ ലഭിക്കുന്ന ഇന്‍ഷൂറന്‍സ് തിരഞ്ഞെടുക്കണമെന്ന് പോളിസി ബസാര്‍. കോമിലെ ചബ്ര പറയുന്നു. ഒരു കോടി രൂപ വരെ പരിരക്ഷ ലഭിക്കുന്ന ആരോഗ്യ ഇന്‍ഷൂറന്‍സ് പോളിസികള്‍ ലഭ്യമാണ്. ഇത് കുടുംബാംഗങ്ങളുടെ എല്ലാ തരം മെഡിക്കല്‍ ചെലവുകള്‍ക്കും പരിരക്ഷ നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കുടുംബ ആരോഗ്യ ഇന്‍ഷൂറന്‍സിലെ പ്രീമിയവും ലഭിക്കുന്ന തുകയും കുടുംബത്തിലെ ഏറ്റവും മുതിര്‍ന്നയാളുടെ പ്രായത്തെ ആശ്രയിച്ചിരിക്കുന്നു. കുടുംബത്തിലെ മുതിര്‍ന്ന അംഗം 26നും 40നും ഇടയില്‍ പ്രായമുള്ള ആളാണെങ്കില്‍ ഗുണകരമാണ്. മുതിര്‍ന്ന പൗരന്മാര്‍ക്ക് പ്രത്യേക പദ്ധതികള്‍ ആവശ്യമാണ്. കാരണം വാര്‍ദ്ധക്യ സഹജമായ അസുഖങ്ങള്‍ ഇത്തരക്കാര്‍ക്ക് ഇടക്കിടെ വരുന്നതിനാല്‍ അവരുടെ ആവശ്യത്തിന് അനുസരിച്ചുള്ള പ്രത്യേക ഇന്‍ഷൂറന്‍സ് തിരഞ്ഞെടുക്കുന്നതായിരിക്കും നല്ലത്.

ഒഴിവാക്കേണ്ട കാര്യങ്ങളും കാലാവധിയും

ഒഴിവാക്കേണ്ട കാര്യങ്ങളും കാലാവധിയും

ഒരു ആരോഗ്യ ഇന്‍ഷൂറന്‍സ് പോളിസിയെടുക്കുമ്പോള്‍ രണ്ട് കാര്യങ്ങളാണ് പ്രധാനമായും ശ്രദ്ധിക്കേണ്ടത്. പോളിസി ഡോക്യുമെന്റുകള്‍ കൃത്യമായി വായിച്ച് ഒഴിവാക്കേണ്ട നിബന്ധനകള്‍ ഒഴിവാക്കണം. സാധാരണ ഗതിയില്‍ ബദല്‍ ചികിത്സകളായ ആയുര്‍വേദം, പ്രകൃതി ചികിത്സ, യുനാനി തുടങ്ങിയവയ്ക്കും ജീവിത ശൈലി രോഗങ്ങളായ ശ്വാസകോശ രോഗങ്ങള്‍ സിറോസിസ് തുടങ്ങിയവയ്ക്കും ഗര്‍ഭം, പ്രസവം എന്നീ അവസ്ഥകള്‍ക്കും മിക്ക ഇന്‍ഷൂറന്‍സ് കമ്പനികളും പരിരക്ഷ നല്‍കാറില്ല. കൂടാതെ പോളിസി എടുക്കുന്നതിന് മുന്‍പേ ഉണ്ടായിരുന്ന മിക്ക രോഗങ്ങള്‍ക്കും രണ്ട് മുതല്‍ നാല് വര്‍ഷം വരെ കാത്തിരിപ്പ് കാലാവധിയുണ്ട്. സാധാരണയായി ആളുകള്‍ നേരത്തെയുണ്ടായിരുന്ന അസുഖങ്ങള്‍ വെളിപ്പെടുത്താറില്ല. കാരണം അസുഖമുള്ളവര്‍ പോളിസിയെടുക്കുമ്പോള്‍ ഉയര്‍ന്ന പ്രീമിയം അടയ്‌ക്കേണ്ടി വരുന്നു. എന്നിരുന്നാലും രോഗവിവരങ്ങള്‍ വെളിപ്പെടുത്തണമെന്ന് ഇന്‍ഷൂറന്‍സ് കമ്പനികള്‍ നിര്‍ദ്ദേശിക്കുന്നു.

ആശുപത്രികളെ കുറിച്ച് അറിയുക

ആശുപത്രികളെ കുറിച്ച് അറിയുക

ഒരു പോളിസി വാങ്ങുന്നതിന് മുന്നോടിയായി ഈന്‍ഷൂറന്‍സ് പരിരക്ഷ ലഭിക്കുന്ന ആശുപത്രികള്‍ ഏതൊക്കെയാണെന്ന് അറിയേണ്ടതുണ്ട്. നിങ്ങളുടെ പ്രദേശത്തെ പ്രധാന ആശുപത്രികളില്‍ ഇന്‍ഷൂറന്‍സ് സേവനം നല്‍കുന്ന കമ്പനികള്‍ വേണം തിരഞ്ഞെടുക്കാന്‍. ഓരോ ഇന്‍ഷൂറന്‍സ് കമ്പനിയും ആശുപത്രികളെ നേരത്തെ തിരഞ്ഞെടുത്തിട്ടുണ്ട്. ചില ഇന്‍ഷൂറന്‍സ് കമ്പനികള്‍ ക്യാഷ്‌ലെസ് പരിരക്ഷ വരെ പ്രധാനം ചെയ്യുന്നു. ഇതോടൊപ്പം ഇന്‍ഷൂറന്‍സ് കമ്പനിയുടെ പ്രത്യേകതയും പ്രശസ്തിയും പരിശോധിക്കേണ്ടതുണ്ടെന്നും വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.

English summary

കുടുംബത്തിനായി മികച്ച ആരോഗ്യ ഇന്‍ഷൂറന്‍സ് പോളിസി എങ്ങനെ തിരഞ്ഞെടുക്കാം

How to Choose the Best Health Insurance Policy for the Family
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X