നിങ്ങളുടെ പോസ്റ്റ് ഓഫീസ് സേവിംഗ്സ് അക്കൌണ്ട് വീട്ടിലിരുന്ന് കൈകാര്യം ചെയ്യുന്നത് എങ്ങനെ?

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പോസ്റ്റ് ഓഫീസ് സേവിംഗ്സ് അക്കൌണ്ട് ഉടമകൾക്ക് ഇനി വീട്ടിലിരുന്ന് തന്നെ നിങ്ങളുടെ അക്കൌണ്ട് കൈകാര്യം ചെയ്യാം. പോസ്റ്റ് ഓഫീസ് സേവിംഗ്സ് അക്കൌണ്ടിന്റെ സ്റ്റേറ്റ്മെന്റ് ഇന്റർനെറ്റ് ബാങ്കിംഗ് അല്ലെങ്കിൽ ഇന്ത്യ പോസ്റ്റ് മൊബൈൽ ബാങ്കിംഗ് ആപ്പ് വഴി സൃഷ്ടിക്കാനും ഡൌൺലോഡ് ചെയ്യാനും കഴിയും. ഈ രണ്ട് രീതികളും പരിഗണിക്കുന്നതിനുമുമ്പ് പോസ്റ്റ് ഓഫീസ് സേവിംഗ്സ് അക്കൌണ്ട് ഉടമ നെറ്റ് ബാങ്കിംഗ് അല്ലെങ്കിൽ മൊബൈൽ ബാങ്കിംഗിൽ രജിസ്റ്റർ ചെയ്ത ഉപയോക്താവായിരിക്കണം എന്നത് ഓർമിക്കേണ്ടതാണ്.

ഓൺലൈൻ സേവനങ്ങൾ

ഓൺലൈൻ സേവനങ്ങൾ

ഒരു സജീവ നെറ്റ് ബാങ്കിംഗ് ഉപയോക്താവ് എന്ന നിലയിൽ, പോസ്റ്റ് ഓഫീസ് വഴി ഓൺ‌ലൈനിൽ റിക്കറിംഗ് നിക്ഷേപം, ടൈം നിക്ഷേപ പദ്ധതികൾ എന്നിവയിൽ നിക്ഷേപം നടത്താനും മറ്റൊരു അക്കൗണ്ടിലേക്ക് പണം കൈമാറാനും ഒന്നിലധികം മാർഗങ്ങളിലൂടെ നിങ്ങളുടെ പോസ്റ്റ് ഓഫീസ് സേവിംഗ്സ് അക്കൌണ്ട് കൈകാര്യം ചെയ്യാനും നിങ്ങൾക്ക് കഴിയും. നിങ്ങളുടെ പി‌പി‌എഫ് അക്കൌണ്ട്, സുകന്യ സമൃദ്ധി അക്കൌണ്ട് എന്നിവയിൽ നിന്ന് നിക്ഷേപം പിൻ‌വലിക്കാനും വായ്പയ്ക്കായി അപേക്ഷിക്കാനും സാധിക്കും.

പി‌പി‌എഫ്, എൻ‌എസ്‌സി നിക്ഷേപം ഇനി ഏത് പോസ്റ്റ് ഓഫീസ് ശാഖയിലും നടത്താംപി‌പി‌എഫ്, എൻ‌എസ്‌സി നിക്ഷേപം ഇനി ഏത് പോസ്റ്റ് ഓഫീസ് ശാഖയിലും നടത്താം

നെറ്റ് ബാങ്കിംഗ്

നെറ്റ് ബാങ്കിംഗ്

  • നെറ്റ് ബാങ്കിംഗ് വഴി പോസ്റ്റ് ഓഫീസ് സേവിംഗ്സ് അക്കൌണ്ട് സ്റ്റേറ്റ്മെന്റ് ഡൌൺലോഡ് ചെയ്യുന്നത് എങ്ങനെയെന്ന് പരിശോധിക്കാം. https://ebanking.indiapost.gov.in/ എന്ന വെബ്സൈറ്റ് സന്ദർശിച്ച് ആവശ്യമായ ക്രെഡൻഷ്യലുകൾ ഉപയോഗിച്ച് നിങ്ങളുടെ അക്കൗണ്ടിലേക്ക് ലോഗിൻ ചെയ്യുക
  • Navigate accounts എന്ന വിഭാഗത്തിൽ പോയി 'Balance & Transaction Information' എന്ന ഓപ്ഷനിൽ ക്ലിക്കുചെയ്യുക.
  • 'സേവിംഗ്സ് അക്കൗണ്ട്' വിഭാഗത്തിന് കീഴിൽ, My Transactions ഓപ്ഷനിൽ ക്ലിക്കുചെയ്ത് നിങ്ങളുടെ സ്റ്റേറ്റ്മെന്റ് എടുക്കാവുന്നതാണ്.

ബാങ്ക് ഓഫ് ബറോഡ സേവിംഗ്‌സ് അക്കൗണ്ട് ഇപ്പോൾ ഓൺലൈനായി ആരംഭിക്കാം; അറിയേണ്ടതെല്ലാംബാങ്ക് ഓഫ് ബറോഡ സേവിംഗ്‌സ് അക്കൗണ്ട് ഇപ്പോൾ ഓൺലൈനായി ആരംഭിക്കാം; അറിയേണ്ടതെല്ലാം

മൊബൈൽ ബാങ്കിംഗ്

മൊബൈൽ ബാങ്കിംഗ്

മൊബൈൽ ബാങ്കിംഗ് വഴി പോസ്റ്റ് ഓഫീസ് സേവിംഗ്സ് അക്കൌണ്ട് സ്റ്റേറ്റ്മെന്റ് ഡൌൺലോഡ് ചെയ്യുന്നതിനുള്ള പ്രക്രിയ താഴെ കൊടുത്തിരിക്കുന്നു. മൊബൈൽ ബാങ്കിംഗ് വഴി നിങ്ങളുടെ പോസ്റ്റ് ഓഫീസ് സേവിംഗ്സ് അക്കൌണ്ടിന്റെ സ്റ്റേറ്റ്മെന്റ് എടുക്കുന്നതിന് നിങ്ങൾ ഒരു രജിസ്റ്റർ ചെയ്ത മൊബൈൽ ബാങ്കിംഗ് ഉപയോക്താവായിരിക്കണം. കൂടാതെ നിങ്ങളുടെ മൊബൈലിൽ ഇന്ത്യ പോസ്റ്റ് മൊബൈൽ ബാങ്കിംഗ് ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്തിരിക്കണം.

  • ഇന്ത്യ പോസ്റ്റ് മൊബൈൽ ബാങ്കിംഗ് അപ്ലിക്കേഷൻ തുറന്ന് നിങ്ങളുടെ അക്കൗണ്ടിലേക്ക് ലോഗിൻ ചെയ്യുക
  • 'അക്കൗണ്ട്' വിഭാഗത്തിലേക്ക് പോയി 'സേവിംഗ്സ് അക്കൗണ്ടിൽ ക്ലിക്ക് ചെയ്യുക.
  • തുടർന്ന് Transaction History യിൽ നിന്ന് Download your Statement' എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക.

എസ്ബിഐ സീറോ ബാലന്‍സ് അക്കൗണ്ട് തുറക്കുമ്പോള്‍ - അറിയണം ഇക്കാര്യങ്ങള്‍എസ്ബിഐ സീറോ ബാലന്‍സ് അക്കൗണ്ട് തുറക്കുമ്പോള്‍ - അറിയണം ഇക്കാര്യങ്ങള്‍

സർവ്വീസ് ചാർജ്

സർവ്വീസ് ചാർജ്

പോസ്റ്റോഫീസിൽ ഒരു സേവിംഗ്സ് അക്കൌണ്ട് അല്ലെങ്കിൽ ചെറുകിട നിക്ഷേപ പദ്ധതിയുണ്ടെങ്കിൽ നിങ്ങൾ അറിഞ്ഞിരിക്കേണ്ട ചില സർവ്വീസ് ചാർജുകൾ ഉണ്ട്. പുതിയ ചെക്ക് ബുക്ക് ലഭിക്കുക, അക്കൌണ്ടുകൾ കൈമാറുക, അക്കൌണ്ട് സ്റ്റേറ്റ്മെന്റ് എടുക്കുക തുടങ്ങിയ സേവനങ്ങൾ ലഭിക്കുന്നതിന് സർവ്വീസ് ചാർജുകളുണ്ട്. പോസ്റ്റ് ഓഫീസ് സ്മോൾ സേവിംഗ്സ് സ്കീം, പോസ്റ്റ് ഓഫീസ് ടൈം ഡിപ്പോസിറ്റ് അക്കൌണ്ടുകൾ, പ്രതിമാസ വരുമാന സ്കീം അക്കൌണ്ടുകൾ, എൻ‌എസ്‌സി തുടങ്ങിയവയ്ക്കും സർവ്വീസ് ചാർജ് ബാധകമാണ്.

English summary

How to manage your Post Office Savings Account at home? | നിങ്ങളുടെ പോസ്റ്റ് ഓഫീസ് സേവിംഗ്സ് അക്കൌണ്ട് വീട്ടിലിരുന്ന് കൈകാര്യം ചെയ്യുന്നത് എങ്ങനെ?

Post Office Savings Account holders can now manage your account from home. Read in malayalam.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X