10 രൂപ വീതം മുടക്കിയാല്‍ സ്വര്‍ണ സമ്പാദ്യം സ്വന്തമാക്കാം; എങ്ങനെയാണെന്ന് അറിയാം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പരമ്പരാഗതമായി തന്നെ സ്വര്‍ണത്തിന്മേലുള്ള നിക്ഷേപത്തോട് ഇന്ത്യക്കാര്‍ക്ക് പ്രത്യേകമായൊരു മമതയുണ്ട്. സ്വര്‍ണത്തിലുള്ള നിക്ഷേപം എപ്പോഴും സുരക്ഷിതവും സാമ്പത്തിക പിന്‍ബലവും നല്‍കുമെന്നുള്ള വിശ്വാസമാണ് ഇതിനുളള അടിസ്ഥാനം. സമാനമായി നിരവധി അനുകൂല ഘടകങ്ങള്‍ ഉള്ളതിനാലും ഏതൊരു നിക്ഷേപകന്റെയും കൈവശം തീര്‍ച്ചായായും ഉണ്ടായിരിക്കേണ്ട ആസ്തികളില്‍ ഒന്നായും സ്വര്‍ണത്തെ കണക്കുക്കൂട്ടുന്നു.

മൂല്യം

മറ്റ് ധനആസ്തികളുമായി താരതമ്യം ചെയ്യുമ്പോള്‍ സ്വതവേയുള്ള മൂല്യം, ഭൗതികമായ ആയുസും അപൂര്‍വ ലോഹവുമെന്ന അദ്വീതിയ സ്ഥാനം, ആധുനിക കാലത്ത് രാഷ്ട്രീയ/ സാമ്പത്തിക അസ്ഥിരതയുടെ ഘട്ടങ്ങളില്‍ വിശ്വാസ്യതയുടെ മാറ്റ് പലകുറി തെളിയിച്ചിട്ടുള്ളതും സ്വര്‍ണത്തെ അമൂല്യമാക്കുന്നു. ഇങ്ങനെയൊക്കെ സ്വര്‍ണം ഏറ്റവും സുരക്ഷിതമായ മാര്‍ഗമായി പരിമിച്ചിട്ട് കാലങ്ങളായി. അതേസമയം നിക്ഷേപത്തിനായാലും ആഭരണത്തിനു വേണ്ടിയായാലും സ്വര്‍ണത്തിലുള്ള നിക്ഷേപത്തിന് താരതമ്യേന വലിയ തുക ആവശ്യമാണെന്നത് സാധാരണക്കാര്‍ക്ക് വിലങ്ങുതടിയായിരുന്നു.

നിക്ഷേപം

എന്നാല്‍ നിക്ഷേപം എന്ന വലിയൊരു ദീര്‍ഘയാത്രയ്ക്ക്, തുകയുടെ വലുപ്പത്തിലല്ല നിക്ഷേപകന്റെ മനസും താത്പര്യത്തിനുമാണ് പ്രാധാന്യമെന്നാണ് ഡിജിറ്റല്‍ യുഗത്തിലെ പുത്തന്‍ അവസരങ്ങള്‍ തെളിയിക്കുന്നത്. സാമ്പത്തിക മേഖലയിലും പടരുന്ന ഡിജിറ്റല്‍വത്കരണത്തോടെ തീരെ ചെറിയ തുകയിലും നിക്ഷേപം ആരംഭിക്കാനും അതിലൂടെ സമ്പാദ്യം കെട്ടിപ്പടുക്കാനുമുള്ള വിവിധ വഴികള്‍ ഇന്നു തുറന്നുകിട്ടിയിട്ടുണ്ട്.

Also Read: 60 കഴിഞ്ഞവര്‍ക്ക് നല്ല കാലം; 8.50% വരെ പലിശ നല്‍കും ബാങ്കുകള്‍; 1 ലക്ഷം നിക്ഷേപിച്ചാല്‍ നേട്ടമെത്ര?Also Read: 60 കഴിഞ്ഞവര്‍ക്ക് നല്ല കാലം; 8.50% വരെ പലിശ നല്‍കും ബാങ്കുകള്‍; 1 ലക്ഷം നിക്ഷേപിച്ചാല്‍ നേട്ടമെത്ര?

മൈക്രോ ഇന്‍വെസ്റ്റിങ്

നവീന ആശയങ്ങളുമായി അവതരിച്ച ഫിന്‍ടെക് കമ്പനികളാണ് മൈക്രോ ഇന്‍വെസ്റ്റിങ്ങിലൂടെ തീരെ ചെറിയ തുകയും പ്രയോജനപ്പെടുത്താവുന്ന തരത്തിലേക്ക് ഗതിതിരിച്ചുവിടുന്നത്. ഇത്തരത്തില്‍ ദിവസേനയുള്ള ചെറിയ തുകയേയും വലിയൊരു സമ്പാദ്യമാക്കാന്‍ സാധാരണ നിക്ഷേപകനെ സഹായിക്കുന്ന മൈക്രോ ഫൈനാന്‍സിങ് പ്ലാറ്റ്‌ഫോം ആണ് ഗുല്ലക്ക് (Gullak). പ്രധാനമായും ഡിജിറ്റല്‍ സ്വര്‍ണത്തിലെ നിക്ഷേപത്തിനാണ് ഗുല്ലക്ക് സാധാരണക്കാരുടെ വഴികാട്ടിയാകുന്നത്.

Also Read: 90 ദിവസം 40 ലക്ഷം വിവാഹങ്ങള്‍; സീസണ്‍ കച്ചവടത്തില്‍ നേട്ടം കൊയ്യുന്ന 5 ഓഹരികള്‍Also Read: 90 ദിവസം 40 ലക്ഷം വിവാഹങ്ങള്‍; സീസണ്‍ കച്ചവടത്തില്‍ നേട്ടം കൊയ്യുന്ന 5 ഓഹരികള്‍

ഗുല്ലക്ക് ആപ്പ്

ഗുല്ലക്ക് ആപ്പ്

ചെലവ് കഴിഞ്ഞ് മിച്ചം പിടിക്കുന്ന തുകകളെ, 24 കാരറ്റ് സ്വര്‍ണത്തിന്മേലുള്ള നിക്ഷേപത്തിലേക്ക് ഓട്ടോമാറ്റിക്കായി സന്നിവേശിപ്പിക്കുന്ന മൊബൈല്‍ അധിഷ്ഠിത ആപ്ലിക്കേഷനാണ് ഗുല്ലക്ക്. ഇതിലൂടെ ഉപയോക്താക്കള്‍ക്ക് ദിവസേന 10 രൂപ മുതലുള്ള ചെറിയ തുക മിച്ചം പിടിച്ച് ഡിജിറ്റല്‍ ഗോള്‍ഡിലേക്ക് ദിവസേനയുള്ള എസ്‌ഐപി (SIP) മുഖേന നിക്ഷേപിക്കാനുള്ള സംവിധാനമൊരുക്കുന്നു. അധികമുള്ള നീക്കിയിരിപ്പ് തുകയും ഒറ്റത്തവണയായുള്ള വലിയ തുകയോ ഒക്കെ ഗുല്ലക്കിലൂടെ ഡിജിറ്റല്‍ സ്വര്‍ണത്തിന്മേലുള്ള നിക്ഷേപമായി പരുവപ്പെടുത്താനാകും.

യുപിഐ

ദീര്‍ഘകാലയളവിലേക്കുള്ള നിക്ഷേപത്തിനെയാണ് പ്രോത്സാഹിപ്പിക്കുന്നതെങ്കിലും അത്യാവശ്യ ഘട്ടങ്ങളില്‍ നിക്ഷേപം നിര്‍ത്തിവെയ്ക്കുന്നതിനോ 30 സെക്കന്‍ഡിനുള്ളില്‍ അതുവരെയുള്ള സമ്പാദ്യം പൂര്‍ണമായി പിന്‍വലിക്കുന്നതിനുമുള്ള അധികാരവും അവസരവും ഗുല്ലക്ക് ആപ്പിന്റെ ഓരോ ഉപയോക്താവിനും നല്‍കുന്നുണ്ട്. മൊബൈല്‍ ഫോണും യുപിഐ ആപ്ലിക്കേഷനും ഉള്ളവര്‍ക്ക് ഗുല്ലക്ക് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്തു നിക്ഷേപം വളരെ എളുപ്പത്തില്‍ ആരംഭിക്കാനാകും.

സേവിങ്‌സ് രണ്ട് തരത്തില്‍

സേവിങ്‌സ് രണ്ട് തരത്തില്‍

ഉപയോക്താവ് നിശ്ചയിക്കുന്ന തുക വീതം ദിവസേനയെന്ന കണക്കില്‍ നിര്‍ദിഷ്ട കാലയളവിലേക്ക് നിക്ഷേപിക്കുന്നതിനും ഓരോ കാര്യങ്ങള്‍ക്കും ചെലവിടുന്ന പണത്തില്‍ മിച്ചമുള്ളത് (സ്‌പെയര്‍ ചേഞ്ച് ഇന്‍വെസ്റ്റ്‌മെന്റ്) നിക്ഷേപത്തിലേക്ക് മാറ്റുന്ന നിലയിലും എന്ന രണ്ട് രീതിയിലാണ് ഗുല്ലക്ക് ആപ്പിലെ നിക്ഷേപം നിജപ്പെടുത്തിയിരിക്കുന്നത്. സ്വര്‍ണത്തിന്റെ വിപണി വിലയിലാണ് നിക്ഷേപം. ഡിജിറ്റല്‍ സ്വര്‍ണ ഇടപാടുകള്‍ക്കായി 'ഓഗ്‌മോണ്ട്' എന്ന സ്ഥാപനവുമായാണ് ഗുല്ലക്ക് സഹകരിക്കുന്നത്.

അതേസമയം ഗുല്ലക്ക് ആപ്പില്‍ 'ഓട്ടോപേ' (Autopay) സംവിധാനം ഉപയോഗിക്കാന്‍ തുടങ്ങിയതിനു ശേഷം 5 മടങ്ങുവരെ നീക്കിയിരിപ്പ് വര്‍ധിച്ചതായി ഉപയോക്താക്കള്‍ സാക്ഷ്യപ്പെടുത്തുന്നു.

Read more about: gold investment savings
English summary

If You Are Ready To Give 10 Rupees Daily Can Create Gold Wealth In Near Future And Know The Secret Behind

If You Are Ready To Give 10 Rupees Daily, Can Create Gold Wealth In Near Future. Know The Hidden Secret. Read More In Malayalam.
Story first published: Friday, November 18, 2022, 19:17 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X