രാജ്യമെങ്ങും ഹൈവേ നിര്‍മാണം ഉഷാര്‍; ഇപ്പോള്‍ വാങ്ങാവുന്ന 13 ഇന്‍ഫ്രാ ഓഹരികള്‍; നോക്കുന്നോ?

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ആഗോള ഘടകങ്ങളുടെ പ്രതികൂല സ്വാധീനത്താല്‍ ആഭ്യന്തര ഓഹരി വിപണി വീണ്ടും ചാഞ്ചാട്ടത്തിന്റെ പാതയിലാണ്. എന്നിരുന്നാലും ഓരോ തിരിച്ചടിക്ക് ശേഷവും വൈകാതെ തന്നെ കരകയറാന്‍ സാധിക്കുന്നത് വിപണിയുടെ അന്തര്‍ലീന ശക്തിയെ സൂചിപ്പിക്കുന്നു. മുന്നോട്ടുള്ള കുതിപ്പിന് ഇനിയും വ്യക്തത വരാനുള്ളതിനാല്‍ തെരഞ്ഞെടുത്ത ഓഹരികള്‍ കേന്ദ്രീകരിച്ചുള്ള മുന്നേറ്റമാണ് വിപണിയില്‍ പ്രകടമാകുന്നത്.

 

ഇത്തരത്തില്‍ മികച്ച സാധ്യതകള്‍ ഒളിഞ്ഞിരിക്കുന്ന ഇന്‍ഫ്രാസ്ട്രക്ചര്‍ മേഖലയിലെ മികച്ച ഓഹരികളില്‍ നിക്ഷേപത്തിന് ശുപാര്‍ശ ചെയ്തു പ്രമുഖ ബോക്കറേജ് സ്ഥാപനമായ എച്ച്ഡിഎഫ്‌സി സെക്യൂരിറ്റീസ് രംഗത്തെത്തി.

ഇന്‍ഫ്രാസ്ട്രക്ചര്‍ മേഖല

ഇന്‍ഫ്രാസ്ട്രക്ചര്‍ മേഖല

കോവിഡ് പ്രതിസന്ധി മറികടക്കാനുള്ള സാമ്പത്തിക ഉത്തേജന പാക്കേജുകളുടെ ഭാഗമായും അല്ലാതെയും രാജ്യത്തെ അടിസ്ഥാന സൗകര്യ മേഖലയിലെ വികസന പ്രവര്‍ത്തനങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്. പിഎം ഗതിശക്തി പദ്ധതിയുടെ കീഴില്‍ 100 ലക്ഷം കോടിയുടെ വമ്പന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ നിര്‍മാണങ്ങളാണ് ഇതിനകം ആവിഷ്‌കരിച്ചിരിക്കുന്നത്. ഇതില്‍ 25 ലക്ഷം കോടിയെങ്കിലും റോഡുകളുടെ വികസനത്തിനായി മാത്രം ചെലവിടുമെന്നാണ് അനുമാനം.

ഗതിശക്തി പദ്ധതി

ഇത്തവണത്തെ പൊതു ബജറ്റിലും ഗതിശക്തി പദ്ധതിയില്‍ കേന്ദ്രീകരിച്ച് രാജ്യത്തെ അടിസ്ഥാന സൗകര്യ വികസനത്തിന് ഊന്നല്‍ നല്‍കിയെന്നത് ശ്രദ്ധേയമാണ്. നടപ്പ് സാമ്പത്തിക വര്‍ഷത്തേക്കുള്ള കേന്ദ്രബജറ്റില്‍ മൂലധനച്ചെലവിനുളള വിഹിതം 35 ശതമാനത്തോളം വര്‍ധിപ്പിച്ചു. ബജറ്റില്‍ 7.5 ലക്ഷം കോടി രൂപയാണ് ഈയിനത്തിലേക്കായി വകയിരുത്തിയത്. കഴിഞ്ഞ വര്‍ഷത്തെ ബജറ്റില്‍ ഇത് 5.5 ലക്ഷം കോടി രൂപയായിരുന്നു.

മൂലധന ചെലവിടല്‍ വര്‍ധിക്കുന്നത്, സിമന്റ് കമ്പനികള്‍ക്കും ഇന്‍ഫ്രാസ്ട്രക്ചര്‍ മേഖലയുമായി ബന്ധപ്പെട്ടവര്‍ക്കും മെറ്റല്‍, കാപ്പിറ്റല്‍ ഗുഡ്സ് വിഭാഗത്തിലെ കമ്പനികള്‍ക്കും അനുകൂലമാണെന്ന് ബ്രോക്കറേജ് സ്ഥാപനത്തിന്റെ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി.

ഏതൊക്കെ കമ്പനികള്‍

ഏതൊക്കെ കമ്പനികള്‍

സമീപകാലത്ത് നേരിട്ട തിരുത്തലോടെ ടയര്‍-1 (Tier 1) ഇന്‍ഫ്രാസ്ട്രക്ചര്‍ മേഖലയിലെ ഓഹരികളുടെ, സമീപഭാവിയില്‍ ലഭിക്കാവുന്ന വരുമാനത്തിന്റെ അടിസ്ഥാനത്തിലുള്ള പിഇ അനുപാതം 8.5 മടങ്ങിലാണ് നില്‍ക്കുന്നതെന്ന് കാണാനാകും. അതിനാല്‍ ശക്തമായ ബാലന്‍സ് ഷീറ്റും മികച്ച പ്രകടനം നടത്തുന്നതും ഉയര്‍ന്ന തോതില്‍ കാരാറുകളും സ്വന്തമാക്കിയിട്ടുള്ള ഓഹരികളില്‍ നിക്ഷേപത്തിനുള്ള മികച്ച അവസരമാണിതെന്ന് എച്ച്ഡിഎഫ്‌സി സെക്യൂരിറ്റീസ് വ്യക്തമാക്കി.

പ്രധാന ഓഹരികള്‍

പ്രധാന ഓഹരികള്‍

 • ഇന്‍ഫ്രാ മേഖലയില്‍ നിന്നും എച്ച്ഡിഎഫ്‌സി സെക്യൂരിറ്റീസ് മുന്തിയ പരിഗണന നല്‍കുന്ന ഓഹരികള്‍- ജിആര്‍ ഇന്‍ഫ്രാ, കെഎന്‍ആര്‍ കണ്‍സ്ട്രക്ഷന്‍സ്, പിഎന്‍സി ഇന്‍ഫ്രാടെക്, എച്ച്ജി ഇന്‍ഫ്രാ, എന്‍സിസി ലിമിറ്റഡ്.
 • കാപിറ്റല്‍ ഗുഡ്‌സ് മേഖലയില്‍ നിന്നും എച്ച്ഡിഎഫ്‌സി സെക്യൂരിറ്റീസ് മുന്തിയ പരിഗണന നല്‍കുന്ന ഓഹരികള്‍- എല്‍ & ടി, കമ്മിന്‍സ് ഇന്ത്യ, കല്‍പതാരു പവര്‍ ട്രാന്‍സ്മിഷന്‍.
ലക്ഷ്യവില

ലക്ഷ്യവില

 • ജിആര്‍ ഇന്‍ഫ്രാ- 2,266 രൂപ
 • എച്ച്ജി ഇന്‍ഫ്രാ- 980 രൂപ
 • കെഎന്‍ആര്‍ കണ്‍സ്ട്രക്ഷന്‍സ്- 350 രൂപ
 • പിഎന്‍സി ഇന്‍ഫ്രാടെക്- 407 രൂപ
 • എന്‍സിസി- 108 രൂപ
 • അശോക ബില്‍ഡ്‌കോണ്‍- 140 രൂപ
 • അലുവാലിയ കോണ്‍ട്രാക്ട്‌സ്- 542 രൂപ
 • ജെഎംസി പ്രോജക്ട്‌സ്- 142 രൂപ
 • പിഎസ്പി പ്രോജക്ട്‌സ്- 705 രൂപ
 • ഐടിഡി സിമന്റേഷന്‍- 126 രൂപ
 • ദിലീപ് ബില്‍ഡ്‌കോണ്‍- 369 രൂപ
 • ഐആര്‍ബി ഇന്‍ഫ്രാ ഡെവലപ്പേര്‍സ്- 284 രൂപ
 • ജെ കുമാര്‍ ഇന്‍ഫ്രാപ്രോജക്ട്‌സ്- 364 രൂപ
അറിയിപ്പ്

അറിയിപ്പ്

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം എച്ച്ഡിഎഫ്‌സി സെക്യൂരിറ്റീസ് പുറത്തിറക്കിയ റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കിയും പഠനാവശ്യത്തിന് നല്‍കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജീസും ലേഖകനും ഉത്തരവാദികളല്ല.

Read more about: stocks share stock market
English summary

Infra Stocks To Buy: HDFC Securities Suggest 13 Shares Include KNR HG Infra For Short Term

Infra Stocks To Buy: HDFC Securities Suggest 13 Shares Include KNR HG Infra For Short Term
Story first published: Thursday, August 25, 2022, 11:39 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X