ചെറിയ റിസ്‌കില്‍ ഈയാഴ്ചയിലേക്ക് വാങ്ങാവുന്ന 5 ഓഹരികള്‍; പട്ടികയില്‍ ജുന്‍ജുന്‍വാല സ്‌റ്റോക്കും

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വെള്ളിയാഴ്ച വിപണിയില്‍ നേരിട്ട തിരിച്ചടി പ്രധാന സൂചികയായ നിഫ്റ്റിയെ നിര്‍ണായക ഹ്രസ്വകാല സപ്പോര്‍ട്ട് നിലവാരങ്ങളുടെ താഴേക്ക് വീഴ്ത്തിയിരുന്നു. എന്നിരുന്നാലും 17,150- 17,000 മേഖലകളില്‍ നിന്നും പിന്തുണ ലഭിക്കുമെന്നാണ് വിപണി വിദഗ്ധരുടെ പ്രതീക്ഷ. 20-ഡിഎംഎ നിലവാരം കൂടിയായ 17,700 ആണ് സൂചികയുടെ തൊട്ടുമുകളിലുള്ള പ്രതിരോധ കടമ്പ. അതേസമയം ഈയാഴ്ചയിലേക്ക് വാങ്ങാവുന്ന 5 ഓഹരികളെ ചുവടെ ചേര്‍ക്കുന്നു.

 

ഏഷ്യന്‍ പെയിന്റ്‌സ്

ഏഷ്യന്‍ പെയിന്റ്‌സ്

രാജ്യത്തെ ഏറ്റവും വലിയ പെയിന്റ് നിര്‍മാണ കമ്പനികളിലൊന്നായ ഏഷ്യന്‍ പെയിന്റ്‌സിന്റെ ഓഹരികള്‍ 3,395 രൂപയിലാണ് കഴിഞ്ഞയാഴ്ച ക്ലോസ് ചെയ്തത്. ഈ ലാര്‍ജ് കാപ് ഓഹരി 3,390- 3,400 രൂപ നിലവാരത്തില്‍ നില്‍ക്കുമ്പോള്‍ വാങ്ങാമെന്ന് റെലിഗെയര്‍ ബ്രോക്കിങ് നിര്‍ദേശിച്ചു.

ഇവിടെ നിന്നും 3,600 രൂപ ലക്ഷ്യമാക്കി ഏഷ്യന്‍ പെയിന്റ്‌സ് (BSE: 500820, NSE : ASIANPAINT) ഓഹരികള്‍ മുന്നേറാമെന്നാണ് വിലയിരുത്തല്‍. ഈ ട്രേഡ് എടുക്കുന്നവര്‍ 3,300 രൂപ നിലവാരത്തില്‍ സ്‌റ്റോപ് ലോസ് ക്രമീകരിക്കണമെന്നും ബ്രോക്കറേജ് സ്ഥാപനം വ്യക്തമാക്കി.

Also Read: 'സിംഗപ്പൂര്‍ ഫണ്ട്' വാങ്ങിക്കൂട്ടി; 12 രൂപയുടെ ഈ പെന്നി ഓഹരി അപ്പര്‍ സര്‍ക്യൂട്ടില്‍; ഇനി വാങ്ങാമോ?Also Read: 'സിംഗപ്പൂര്‍ ഫണ്ട്' വാങ്ങിക്കൂട്ടി; 12 രൂപയുടെ ഈ പെന്നി ഓഹരി അപ്പര്‍ സര്‍ക്യൂട്ടില്‍; ഇനി വാങ്ങാമോ?

സിപ്ല

സിപ്ല

രാജ്യത്തെ പ്രമുഖമായ ഫാര്‍മ കമ്പനികളിലൊന്നായ സിപ്ലയുടെ ഓഹരികള്‍ 1,068 രൂപയിലാണ് വെള്ളിയാഴ്ച വ്യാപാരം അവസാനിപ്പിച്ചത്. ഈ ലാര്‍ജ് കാപ് ഓഹരി 1,030- 1,050 രൂപ നിലവാരത്തിലേക്ക് വരുമ്പോള്‍ വാങ്ങാമെന്ന് റെലിഗെയര്‍ ബ്രോക്കിങ് നിര്‍ദേശിച്ചു.

ഇവിടെ നിന്നും 1,120 രൂപ നിലവാരത്തിലേക്ക് സിപ്ല (BSE: 500087, NSE : CIPLA) ഓഹരിയുടെ വില ഉയരാമെന്നാണ് അനുമാനം. ഈ ട്രേഡ് എടുക്കുന്നവര്‍ 990 രൂപ നിലവാരത്തില്‍ സ്‌റ്റോപ് ലോസ് ക്രമീകരിക്കണമെന്നും ബ്രോക്കറേജ് സ്ഥാപനം വ്യക്തമാക്കി.

എച്ച്‌സിഎല്‍ ടെക്

എച്ച്‌സിഎല്‍ ടെക്

രാജ്യത്തെ മൂന്നാമത്തെ വലിയ ബഹുരാഷ്ട്ര ഐടി കമ്പനിയായ എച്ച്‌സിഎല്‍ ടെക്‌നോളജീസിന്റെ ഓഹരികള്‍ 896 രൂപയിലാണ് കഴിഞ്ഞയാഴ്ച ക്ലോസ് ചെയ്തത്. ഈ ലാര്‍ജ് കാപ് ഓഹരി 890- 900 രൂപ നിലവാരത്തില്‍ നില്‍ക്കുമ്പോള്‍ വാങ്ങാമെന്ന് റെലിഗെയര്‍ ബ്രോക്കിങ് നിര്‍ദേശിച്ചു.

ഇവിടെ നിന്നും 960 രൂപ ലക്ഷ്യമാക്കി എച്ച്‌സിഎല്‍ ടെക്‌നോളജീസ് (BSE: 532281, NSE : HCLTECH) ഓഹരികള്‍ മുന്നേറാമെന്നാണ് വിലയിരുത്തല്‍. ഈ ട്രേഡ് എടുക്കുന്നവര്‍ 860 രൂപ നിലവാരത്തില്‍ സ്‌റ്റോപ് ലോസ് ക്രമീകരിക്കണമെന്നും ബ്രോക്കറേജ് സ്ഥാപനം വ്യക്തമാക്കി.

Also Read: 37% പ്രമീയത്തില്‍ ഈ സ്‌മോള്‍ കാപ് കമ്പനി ഓഹരികള്‍ തിരികെ വാങ്ങുന്നു; കൈവശമുണ്ടോ?Also Read: 37% പ്രമീയത്തില്‍ ഈ സ്‌മോള്‍ കാപ് കമ്പനി ഓഹരികള്‍ തിരികെ വാങ്ങുന്നു; കൈവശമുണ്ടോ?

നസാര ടെക്‌നോളജീസ്

നസാര ടെക്‌നോളജീസ്

ഓണ്‍ലൈന്‍ ഗെയിമിങ്, സ്പോര്‍ട്ട്സ് സേവനങ്ങളൊരുക്കുന്ന ഐടി കമ്പനിയായ നസാര ടെക്നോളജീസ് ഓഹരികള്‍ 734 രൂപയിലാണ് കഴിഞ്ഞയാഴ്ച ക്ലോസ് ചെയ്തത്. യശ്ശശരീരനായ പ്രശസ്ത നിക്ഷേപകന്‍ രാകേഷ് ജുന്‍ജുന്‍വാലയ്ക്കും നിക്ഷേപ പങ്കാളിത്തമുള്ള കമ്പനിയാണിത്. ഈ സ്‌മോള്‍ കാപ് ഓഹരി 765 രൂപ നിലവാരം മറികടക്കുമ്പോള്‍ വാങ്ങാമെന്ന് ആനന്ദ് രാത്തി ഷെയേര്‍സ് നിര്‍ദേശിച്ചു.

അടുത്തിടെ 730 നിലവാരത്തില്‍ നിന്നും ബ്രേക്കൗട്ട് നടത്തിയ നസാര ടെക്‌നോളജീസ് (BSE: 543280, NSE : NAZARA) ഓഹരി 830 രൂപയിലേക്ക് ഉയരാമെന്നാണ് അനുമാനം. ഈ ട്രേഡിനുള്ള സ്റ്റോപ് ലോസ് 730 രൂപ നിലവാരത്തില്‍ ക്രമീകരിക്കണമെന്നും ബ്രോക്കറേജ് സ്ഥാപനം വ്യക്തമാക്കി.

ജെഎം ഫിനാന്‍ഷ്യല്‍

ജെഎം ഫിനാന്‍ഷ്യല്‍

നിക്ഷേപം, റീട്ടെയില്‍/ കോര്‍പറേറ്റ് വായ്പകള്‍, അസറ്റ് മാനേജ്‌മെന്റ് ഉള്‍പ്പെടെ വൈവിധ്യമാര്‍ന്ന ധനകാര്യ സേവനങ്ങള്‍ വാഗ്ദാനം ചെയ്യുന്ന മുന്‍നിര കമ്പനിയാണ് ജെഎം ഫിനാന്‍ഷ്യല്‍. വിശാല വിപണിയില്‍ വമ്പന്‍ തിരിച്ചടി നേരിട്ട വെള്ളിയാഴ്ചയിലും 5 ശതമാനം കുതിച്ചുയര്‍ന്ന് 75 രൂപയിലാണ് ഈ സ്‌മോള്‍ കാപ് ഓഹരി ക്ലോസ് ചെയ്തത്.

ഇടപാടുകള്‍ വര്‍ധിക്കുന്നതും 200-ഡിഎംഎ നിലവാരം മറികടന്ന് വ്യാപാരം നിര്‍ത്തിയതും ജെഎം ഫിനാന്‍ഷ്യല്‍ (BSE: 523405, NSE : JMFINANCIL) ഓഹരിക്ക് അനുകൂലമാണ്. 80 രൂപയിലേക്ക് ഓഹരിയുടെ വില ഉയരാം. ഈ ട്രേഡ് എടുക്കുന്നവര്‍ 69 രൂപ നിലവാരത്തില്‍ സ്റ്റോപ് ലോസ് ക്രമീകരിക്കണമെന്നും ആനന്ദ് രാത്തി ഷെയേര്‍സ് സൂചിപ്പിച്ചു.

അറിയിപ്പ്

അറിയിപ്പ്

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം വിവിധ ബ്രോക്കറേജ് സ്ഥാപനങ്ങള്‍ പുറത്തിറക്കിയ റിപ്പോര്‍ട്ടുകളെ അടിസ്ഥാനമാക്കിയും പഠനാവശ്യത്തിന് നല്‍കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജീസും ലേഖകനും ഉത്തരവാദികളല്ല.

English summary

Intraday Stocks To Buy: Brokerages Recommends Asian Paints CIPLA HCL Tech Nazara And JM Financial This Week

Intraday Stocks To Buy: Brokerages Recommends Asian Paints CIPLA HCL Tech Nazara And JM Financial This Week
Story first published: Sunday, September 25, 2022, 17:40 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X