ജോലിയിലിരിക്കെ പിഎഫിൽ നിന്ന് പണം പിൻവലിക്കാനാകുമോ? അറിയേണ്ട മുഴുവൻ കാര്യങ്ങളും ഇതാ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നിങ്ങളുടെ എം‌പ്ലോയീസ് പ്രൊവിഡൻറ് ഫണ്ടിൽ നിന്ന് ചില ആവശ്യങ്ങൾക്കായി പണം നേരത്തെ തന്നെ പിൻ‌വലിക്കാനുള്ള സൗകര്യമുണ്ട്. അതിലൂടെ പ്രൊവിഡൻറ് ഫണ്ട് ബാലൻസിൽ നിന്ന് കൃത്യമായ അനുപാതം പിൻവലിക്കാം. എന്നിരുന്നാലും, കാലാവധി പൂർത്തിയാകുന്നതിന് മുമ്പായി പ്രോവിഡന്റ് ഫണ്ട് അക്കൗണ്ടിൽ നിന്ന് ഒരു ഭാഗം മാത്രമേ പിൻവലിക്കാൻ അനുവദിക്കൂ. കുട്ടികളുടെ വിവാഹം, അവരുടെ ഉന്നത വിദ്യാഭ്യാസം, ഭവനവായ്പകൾ തിരിച്ചടയ്ക്കൽ, അടിയന്തിര മെഡിക്കൽ ആവശ്യങ്ങൾ, വീട് പുതുക്കിപ്പണിയൽ, വീട് വാങ്ങൽ തുടങ്ങിയ ആവശ്യങ്ങൾക്കാണ് വ്യക്തികൾക്ക് പ്രൊവിഡന്റ് ഫണ്ടിൽ നിന്ന് പണം പിൻവലിക്കാൻ സാധിക്കൂ. ചില പ്രൊവിഡന്റ് ഫണ്ട് (പിഎഫ്) പിൻവലിക്കൽ നിയമങ്ങൾ പരിശോധിക്കാം.

 

തൊഴിലില്ലായ്മ

തൊഴിലില്ലായ്മ

ഏറ്റവും പുതിയ ഇപിഎഫ് നിയമങ്ങൾ അനുസരിച്ച്, ജോലി ഉപേക്ഷിച്ച് ഒരു മാസം കഴിഞ്ഞും മറ്റൊരു ജോലി ലഭിച്ചില്ലെങ്കിൽ മൊത്തം ഇപിഎഫ് ബാലൻസിന്റെ 75 ശതമാനം വരെ പിൻവലിക്കാൻ ഒരു വ്യക്തിയ്ക്ക് സാധിക്കും. ഒരാൾ രണ്ടുമാസത്തിലേറെ തൊഴിൽരഹിതനായി തുടരുകയാണെങ്കിൽ ബാക്കി 25 ശതമാനം ഇപിഎഫ് ബാലൻസ് പിൻവലിക്കാം.

വിരമിക്കൽ

വിരമിക്കൽ

54 വയസ്സ് തികഞ്ഞതിനുശേഷം, വിരമിക്കലിന് ഒരു വ‍ർഷം മുമ്പ് ഒരു വ്യക്തിക്ക് പ്രോവിഡന്റ് ഫണ്ട് ബാലൻസിന്റെ 90 ശതമാനം വരെ പിൻവലിക്കാൻ അർഹതയുണ്ട്.

റിട്ടയർമെന്റ് ഫണ്ടിൽ കൈവച്ച് 80 ലക്ഷം പേർ; കൊവിഡ് കാലത്ത് പിഎഫിൽ നിന്ന് പിൻവലിച്ചത് 30,000 കോടി

കുട്ടികളുടെ വിവാഹം, വിദ്യാഭ്യാസം

കുട്ടികളുടെ വിവാഹം, വിദ്യാഭ്യാസം

മക്കളുടെ വിവാഹ ആവശ്യങ്ങൾക്കോ കുട്ടികളുടെ മെട്രിക്കുലേഷൻ വിദ്യാഭ്യാസത്തിനുശേഷമോ പണ ആവശ്യമുണ്ടെങ്കിൽ, 7 വർഷം ജോലി ചെയ്തിട്ടുണ്ടെങ്കിൽ നിങ്ങൾക്ക് ജീവനക്കാരുടെ വിഹിതത്തിന്റെ 50 ശതമാനം വരെ പിൻവലിക്കാം.

നിങ്ങൾ അറിഞ്ഞോ, 2019ലെ പുതിയ ചില പി‌പി‌എഫ് നിയമങ്ങൾ‌ ഇവയാണ്

അസുഖം

അസുഖം

ചില കേസുകളിൽ ചികിത്സയ്ക്കായി ഒരു വ്യക്തിക്ക് ഇപിഎഫ് ബാലൻസിൽ നിന്ന് ഭാഗികമായി പിൻവലിക്കാൻ അപേക്ഷിക്കാം. സ്വയം ഉപയോഗത്തിനായി അല്ലെങ്കിൽ കുടുംബാംഗങ്ങളുടെ ചികിത്സയ്ക്കായി, 6 മാസത്തെ അടിസ്ഥാന വേതനം പിൻവലിക്കാൻ ഇപിഎഫ്ഒ ഒരു വ്യക്തിയെ അനുവദിക്കുന്നു.

എടിഎം, ഡെബിറ്റ് കാർഡ്, എൻഇഎഫ്‌ടി ഇടപാടുകൾക്ക് നിയമം മാറി - ഇന്ന് മുതൽ അറിഞ്ഞിരിക്കണം ഇക്കാര്യങ്ങൾ

ഭൂമി,വീട് വാങ്ങൽ/ വായ്പ തിരിച്ചടവ്

ഭൂമി,വീട് വാങ്ങൽ/ വായ്പ തിരിച്ചടവ്

ഇപിഎഫ്ഒ അംഗമായി അഞ്ച് വർഷം പൂർത്തിയാക്കിയതിനുശേഷം മാത്രമേ ഭൂമി അല്ലെങ്കിൽ വീട് വാങ്ങുന്നതിനായി ഒരു വ്യക്തിക്ക് ഇപിഎഫ് അക്കൗണ്ടിൽ നിന്ന് പണം പിൻവലിക്കാൻ അനുവാദമുള്ളൂ. ഭവനവായ്പ ഇഎംഐകളുടെ തിരിച്ചടവിനായി, ഒരു വ്യക്തിക്ക് 36 മാസത്തെ അടിസ്ഥാന വേതനം പിൻവലിക്കാൻ അർഹതയുണ്ട്. ജോലിയിൽ പ്രവേശിച്ച് 10 വ‍ർഷം പൂർത്തിയായാൽ മാത്രമേ ഈ സേവനം ലഭിക്കുകയുള്ളൂ.

ഭവന നവീകരണം

ഭവന നവീകരണം

ഭവന നവീകരണത്തിനായും ഭാഗികമായി പിഎഫിൽ നിന്ന് പണം പിൻവലിക്കാൻ ഇപിഎഫ്ഒയ്ക്ക് വ്യവസ്ഥയുണ്ട്. ഇതിന് കീഴിൽ, ഒരു വ്യക്തിക്ക് 12 മാസത്തെ അടിസ്ഥാന വേതനവും ഡിഎയും പിൻവലിക്കാൻ കഴിയും. ഈ സൗകര്യം രണ്ട് തവണ ലഭ്യമാണ്. ആദ്യമായി, വീട് പണി പൂർത്തിയാക്കി അഞ്ച് വർഷത്തിന് ശേഷവും രണ്ടാമത്, 10 വർഷത്തിനുശേഷവും അനുവദിക്കും.

English summary

Is it possible to withdraw money from PF while on the job ? Here are all the things you need to know | ജോലിയിലിരിക്കെ പിഎഫിൽ നിന്ന് പണം പിൻവലിക്കാനാകുമോ? അറിയേണ്ട മുഴുവൻ കാര്യങ്ങളും ഇതാ

Check out some Provident Fund (PF) withdrawal rules. Read in malayalam.
Story first published: Friday, September 25, 2020, 16:20 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X