ജുന്‍ജുന്‍വാലയുടെ വിശ്വാസം നേടിയ 2 കേരള കമ്പനികള്‍; നിക്ഷേപമൂല്യം 925 കോടി!

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

രാജ്യത്തെ പ്രമുഖ സംരംഭകരിലൊരാളും ഓഹരി വിപണിയില്‍ നിന്നും വമ്പന്‍ വിജയങ്ങള്‍ സ്വന്തമാക്കിയിട്ടുമുള്ള രാകേഷ് ജുന്‍ജുന്‍വാല ഇന്നു രാവിലെയാണ് അന്തരിച്ചത്. വെറും കയ്യോടെയെത്തി ഓഹരി വിപണിയില്‍ നിന്നും ജുന്‍ജുന്‍വാല സ്വന്തമാക്കിയ ലാഭക്കണക്കുകള്‍ സാധാരണക്കാരായ നിക്ഷേപകര്‍ക്ക് എന്നും പ്രചോദനമാണ്. അതിനാല്‍ അദ്ദേഹത്തെ, ഇന്ത്യയുടെ 'വാറന്‍ ബഫറ്റ്' എന്നും 'ബിഗ് ബുള്‍' എന്ന വിശേഷണങ്ങള്‍ക്കും അര്‍ഹനാക്കുന്നു.

 

ആകാശ എയര്‍

അടുത്തിടെയാണ് ജുന്‍ജുന്‍വാലയുടെ കൂടി പങ്കാളിത്തത്തോടെയുള്ള ബജറ്റ് എയര്‍ലൈന്‍സ് സര്‍വീസ് വാഗ്ദാനം ചെയ്യുന്ന ആകാശ എയര്‍ ഉദ്ഘാടന പറക്കല്‍ നടത്തിയത്. അതേസമയം കഴിഞ്ഞ 3 ദശകത്തിലേറെയായി ഇന്ത്യന്‍ ഓഹരി വിപണിയെ ഭരിച്ച രാജാവു കൂടിയായ ജുന്‍ജുന്‍വാലയുടെ കൈവശമുള്ള 36 ഓഹരികളെ കുറിച്ചാണ് പൊതുയിടത്തില്‍ വിവരം ലഭ്യമായിട്ടുള്ളത്. ഓഹരികളിലെ വൈവിധ്യവത്കരണമാണ് ജുന്‍ജുന്‍വാലയുടെ വിജയ മന്ത്രങ്ങളിലൊന്ന് എന്നത് അദ്ദേഹത്തിന്റെ പോര്‍ട്ട്‌ഫോളിയോയിലൂടെ കണ്ണോടിച്ചാല്‍ മനസിലാക്കാം.

റിയല്‍ എസ്റ്റേറ്റ്

ജുന്‍ജുന്‍വാലയ്ക്ക് ഓഹരികളില്‍ ഏറ്റവും കൂടുതല്‍ നിക്ഷേപമുള്ളത് റിയല്‍ എസ്റ്റേറ്റ്/ കണ്‍സ്ട്രക്ഷന്‍ മേഖലയിലാണ്. പോര്‍ട്ട്‌ഫോളിയോയുടെ 13 ശതമാനം നിക്ഷേപവും ഈ മേഖലയിലാണ്. ഇതിനു പുറമെ 6 ശതമാനം വീതം നിക്ഷേപം ധനകാര്യ, ഫാര്‍മ, ബാങ്കിംഗ്, കണ്‍സ്ട്രക്ഷന്‍ & കോണ്‍ട്രാക്ടിങ് മേഖലയില്‍ നടത്തിയിട്ടുണ്ട്. അതുപോലെ 3 ശതമാനം വീതം നിക്ഷേപം കംപ്യൂട്ടേര്‍സ്, സോഫ്റ്റ്‌വെയര്‍, ഫൂട്ട്‌വെയര്‍, ഓട്ടോമൊബീല്‍, പാക്കേജിങ് മേഖലകളിലെ ഓഹരികളിലുമുണ്ട്. അതേസമയം ജുന്‍ജുന്‍വാലയുടെ പോര്‍ട്ട്‌ഫോളിയോയില്‍ ഇടം പിടിച്ച രണ്ട് കേരള കമ്പനികള്‍ ചുവടെ ചേര്‍ക്കുന്നു.

ജിയോജിത്ത് ഫിനാന്‍ഷ്യല്‍

ജിയോജിത്ത് ഫിനാന്‍ഷ്യല്‍

മൂലധന വിപണിയുമായി ബന്ധപ്പെട്ട ധനകാര്യ സേവനങ്ങള്‍ നല്‍കുന്നതും കൊച്ചി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നതുമായ മുന്‍നിര ബ്രോക്കറേജ് സ്ഥാപനവുമായ ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസിന്റെ ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളില്‍ ഒരാളാണ് ജുന്‍ജുന്‍വാല. 2004 മുതല്‍ അദ്ദേഹം ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസിന്റെ ഓഹരികള്‍ കൈവശം വെച്ചിരിക്കുന്നു.

Also Read: ജുന്‍ജുന്‍വാല കൈവശം വെച്ചിരിക്കുന്ന 5 പെന്നി ഓഹരികള്‍; ഒരെണ്ണം കേരള കമ്പനി!Also Read: ജുന്‍ജുന്‍വാല കൈവശം വെച്ചിരിക്കുന്ന 5 പെന്നി ഓഹരികള്‍; ഒരെണ്ണം കേരള കമ്പനി!

ഡിവിഡന്റ്

ജൂണ്‍ പാദത്തില്‍ പുറത്തുവന്ന രേഖകള്‍ പ്രകാരം ജിയോജിത്തിന്റെ 7.5 ശതമാനം ഓഹരികളാണ് ജുന്‍ജുന്‍വാലയുടെ കൈവശമുള്ളത്. ഇതിന്റെ വിപണി മൂല്യം 85 കോടിയോളം രൂപയാണ്. അതേസമയം വളരെയധികം ചാക്രിക സ്വഭാവമുള്ള മേഖലയിലാണ് പ്രവര്‍ത്തിക്കുന്നതെങ്കിലും 2004 മുതല്‍ ജിയോജിത്ത് (BSE: 532285, NSE : GEOJITFSL) ലാഭത്തിലാണ് പ്രവര്‍ത്തിക്കുന്നത്. സ്ഥിരമായി ഉയര്‍ന്ന തോതില്‍ ഡിവിഡന്റ് നല്‍കുന്ന കമ്പനിയുമാണിത്. ജിയോജിത്തിന് കടബാധ്യതകളില്ല എന്നതും ശ്രദ്ധേയം.

ഫെഡറല്‍ ബാങ്ക്

ഫെഡറല്‍ ബാങ്ക്

എറണാകുളം ആലുവ കേന്ദ്രമാക്കി സ്വകാര്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന മുന്‍നിര ധനകാര്യ സ്ഥാപനമായ ഫെഡറല്‍ ബാങ്കിന്റെ ഓഹരികള്‍ ജുന്‍ജുന്‍വാല സ്വന്തമാക്കിയിട്ട് മൂന്ന് വര്‍ഷത്തിലേറെയായി. രാകേഷ് ജുന്‍ജുന്‍വാലയ്ക്കും ഭാര്യ രേഖയ്ക്കും കൂടി ഫെഡറല്‍ ബാങ്കിന്റെ 3.65 ശതമാനം ഓഹരികളാണ് സ്വന്തമാക്കിയിരിക്കുന്നത്. അതായത് 7,57,21,060 ഓഹരികളാണ് ഇവരുടെ പക്കലുള്ളത്. ഇതിന്റെ വിപണിമൂല്യം 840 കോടി രൂപയോളം വരും.

Also Read: പോര്‍ട്ട്‌ഫോളിയോയില്‍ വമ്പന്‍ മാറ്റിമറിക്കല്‍; ജുന്‍ജുന്‍വാല 10 ഓഹരികള്‍ ഒഴിവാക്കി, പകരം 1 വാങ്ങിAlso Read: പോര്‍ട്ട്‌ഫോളിയോയില്‍ വമ്പന്‍ മാറ്റിമറിക്കല്‍; ജുന്‍ജുന്‍വാല 10 ഓഹരികള്‍ ഒഴിവാക്കി, പകരം 1 വാങ്ങി

ബുക്ക് വാല്യൂ

ഗള്‍ഫ് രാജ്യങ്ങളിലും നേരിട്ട് ശാഖകളുള്ള ഫെഡറല്‍ ബാങ്കിന് (BSE: 500469, NSE : FEDERALBNK) മലയാളി പ്രവാസികളുടെ സ്ഥിര നിക്ഷേപത്തില്‍ ഭൂരിഭാഗവും കൈയടക്കാന്‍ സാധിച്ചിട്ടുണ്ട്. ഐഡിബിഐ ബാങ്കുമായി ചേര്‍ന്ന് ഇന്‍ഷൂറന്‍സ് മേഖലയില്‍ സംയുക്ത സംരംഭവും ഫെഡ്ഫിന എന്ന ബ്രാന്‍ഡില്‍ എന്‍ബിഎഫ്സി മേഖലയില്‍ സ്വന്തം ഉപകമ്പനിയും നടത്തുന്നുണ്ട്. അതേസമയം മുടങ്ങാതെ ഡിവിഡന്റ് നല്‍കുന്ന ഓഹരിയുടെ ഡിവിഡന്റ് യീല്‍ഡ് 0.75 ശതമാനവും പ്രതിയോഹരി ബുക്ക് വാല്യൂ 82.80 രൂപ നിരക്കിലുമാണ്.

അറിയിപ്പ്

അറിയിപ്പ്

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.

English summary

Jhunjhunwala Portfolio: 2 Kerala Companies Federal Bank And Geojit's Shares Worth 925 Crores

Jhunjhunwala Portfolio: 2 Kerala Companies Federal Bank And Geojith's Shares Worth 925 Crores
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X