ഓഹരികള്‍ വാങ്ങാനും വിൽക്കാനും ഡീമാറ്റ് അക്കൗണ്ട്; വിശദമായി അറിയാം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നിങ്ങളുടെ എല്ലാ ഷെയറുകളും ഡിജിറ്റൽ അല്ലെങ്കിൽ ഡീമെറ്റീരിയലൈസ് ചെയ്ത രൂപത്തിൽ സൂക്ഷിക്കുന്ന ഒരുതരം ബാങ്ക് അക്കൗണ്ടാണ് ഡീമാറ്റ് അക്കൗണ്ട്. സ്‌റ്റോക്ക് എക്‌സ്ചേഞ്ച് മുഖേന ഓഹരികള്‍ വില്‍ക്കുകയോ വാങ്ങുകയോ ചെയ്യണമെങ്കില്‍ ഒരു ഡീമാറ്റ് അക്കൗണ്ട് ആവശ്യമാണ്. ഓഹരികളുടെ വില്‍പ്പന, കമ്പനികളുടെ പ്രാഥമിക ഓഹരി വില്‍പ്പനയില്‍ പങ്കാളികളാകല്‍ തുടങ്ങി ഓഹരി വിപണിയുമായി ബന്ധപ്പെട്ട എല്ലാ ഇടപാടുകള്‍ക്കും ഡീമാറ്റ് അക്കൗണ്ട് വേണമെന്നാണ് സെബിയുടെ നിർദ്ദേശം.

 

ഷെയറുകൾ

അതിനാൽ തന്നെ ഷെയറുകൾ, ബോണ്ടുകൾ, ഇടിഎഫുകൾ, മ്യൂച്വൽ ഫണ്ടുകൾ, സർക്കാർ സെക്യൂരിറ്റികൾ തുടങ്ങി വിവിധതരം നിക്ഷേപങ്ങൾ കൈവശം വയ്‌ക്കാനായി ഒരു ഡിമാറ്റ് അക്കൗണ്ട് ആവശ്യമാണ്. നിങ്ങൾ ഷെയറുകൾ വാങ്ങുമ്പോൾ അത് നിങ്ങളുടെ ഡിമാറ്റ് അക്കൗണ്ടിലേക്കാണ് ക്രെഡിറ്റ് ചെയ്യുന്നത്, അതുപോലെ തന്നെ വിൽക്കുമ്പോൾ അത് നിങ്ങളുടെ ഡിമാറ്റ് അക്കൗണ്ടിൽ നിന്നാണ് ഡെബിറ്റ് ചെയ്യപ്പെടുന്നതും. പേപ്പർ രൂപത്തിൽ നിങ്ങൾ കൈവശം വച്ചിരിക്കുന്ന ഏതൊരു ഷെയറുകളും ഡീമെറ്റീരിയലൈസ് ചെയ്യുകയും നിങ്ങളുടെ ഡിമാറ്റ് അക്കൗണ്ടിൽ ഇലക്ട്രോണിക് രൂപത്തിൽ സൂക്ഷിക്കുകയും ചെയ്യാം. നിക്ഷേപകരെ അടിസ്ഥാനമാക്കി മൂന്ന് തരം ഡിമാറ്റ് അക്കൗണ്ടുകളാണ് ഉള്ളത്.

റെഗുലർ ഡീമാറ്റ് അക്കൗണ്ട്

1. റെഗുലർ ഡീമാറ്റ് അക്കൗണ്ട്: ഇന്ത്യൻ പൗരന്മാരും ഇന്ത്യയിൽ താമസിക്കുന്നവരുമായ നിക്ഷേപകർക്കായുള്ളതാണ് റെഗുലർ ഡീമാറ്റ് അക്കൗണ്ട്. ഇടനിലക്കാർ, ഡിപോസിറ്ററി പങ്കാളികൾ, സ്റ്റോക്ക് ബ്രോക്കർമാർ എന്നിവർ വഴി എൻ‌എസ്‌‌ഡി‌എൽ, സി‌ഡി‌എസ്‌എൽ തുടങ്ങിയ നിക്ഷേപകരാണ് റെഗുലർ ഡീമാറ്റ് അക്കൗണ്ട് സേവനം നൽകുന്നത്. റെഗുലർ ഡീമാറ്റ് അക്കൗണ്ട് നിക്ഷേപകനെ ഇലക്‌ട്രോണിക് രൂപത്തിൽ ഓഹരികൾ കൈവശം വയ്‌ക്കാൻ അനുവദിക്കുന്നതിനാൽ, ഫിസിക്കൽ ഷെയറുകളുടെ കാര്യത്തിലേതുപോലെയുള്ള അപകടസാധ്യത ഇത് ഇല്ലാതാക്കുന്നു.

നിക്ഷേപ രഹിതമായി ഇന്ത്യയില്‍ തുടങ്ങാവുന്ന അഞ്ച് ബിസിനസ് ആശയങ്ങള്‍നിക്ഷേപ രഹിതമായി ഇന്ത്യയില്‍ തുടങ്ങാവുന്ന അഞ്ച് ബിസിനസ് ആശയങ്ങള്‍

റിപാർട്രിയബിൾ ഡീമാറ്റ് അക്കൗണ്ട്

2. റിപാർട്രിയബിൾ ഡീമാറ്റ് അക്കൗണ്ട്: ഒരു റിപാർട്രിയബിൾ ഡീമാറ്റ് അക്കൗണ്ട് വഴി എൻ‌ആർ‌ഐ നിക്ഷേപകർക്ക് ലോകത്തിന്റെ ഏത് ഭാഗത്തുനിന്നും ഇന്ത്യൻ ഓഹരി വിപണിയിൽ വളരെ വേഗത്തിൽ നിക്ഷേപം നടത്താൻ കഴിയും. കൂടാതെ ഇടപാടുകൾ ഉടനടി ഡീമാറ്റ് അക്കൗണ്ടിൽ പ്രതിഫലിക്കുകയും ചെയ്യും. വിദേശ രാജ്യങ്ങളിൽ നിന്നുള്ള ഫണ്ട് കൈമാറ്റം അനുവദിക്കുന്നതിനാൽ ഈ അക്കൗണ്ട് പ്രവാസി ഇന്ത്യക്കാർക്ക് (എൻ‌ആർ‌ഐ) വളരെ ഉപയോഗപ്രദമാണ്. റിപാർട്രിയബിൾ ഡീമാറ്റ് അക്കൗണ്ട് എടുക്കാൻ താൽപ്പര്യപ്പെടുന്നവർക്ക് ഒരു അനുബന്ധ എൻ‌ആർ‌ഇ ബാങ്ക് അക്കൗണ്ട് ആവശ്യമാണ്. റിസർവ് ബാങ്ക് അംഗീകാരമുള്ള ഒരു നിയുക്ത സ്ഥാപനത്തിൽ ട്രേഡിംഗ് അക്കൗണ്ട് തുറക്കാൻ ആഗ്രഹിക്കുന്ന എൻ‌ആർ‌ഐകൾ നിബന്ധമായും ആർ‌ബി‌ഐയുടെ മാർ‌ഗ്ഗനിർ‌ദ്ദേശങ്ങൾ പാലിക്കേണ്ടതാണ്.

പോസ്റ്റ് ഓഫീസ് റിക്കറിംഗ് ഡിപ്പോസിറ്റ്: 2020ലെ പലിശ നിരക്ക് ഇതാ..പോസ്റ്റ് ഓഫീസ് റിക്കറിംഗ് ഡിപ്പോസിറ്റ്: 2020ലെ പലിശ നിരക്ക് ഇതാ..

നോൺ റിപാർട്രിയബിൾ ഡീമാറ്റ് അക്കൗണ്ട്

3. നോൺ റിപാർട്രിയബിൾ ഡീമാറ്റ് അക്കൗണ്ട്: നോൺ-റിപാർട്രിയബിൾ ഡിമാറ്റ് അക്കൗണ്ടും പ്രവാസി ഇന്ത്യക്കാർക്കുള്ളതാണ്. എന്നാൽ ഈ അക്കൗണ്ട് വഴി ഫണ്ടുകൾ വിദേശത്തേക്ക് കൈമാറാൻ കഴിയില്ല. മാത്രമല്ല ഈ അക്കൗണ്ടിന് ഒരു അനുബന്ധ എൻ‌ആർ‌ഒ ബാങ്ക് അക്കൗണ്ട് ആവശ്യമാണ്. ആർ‌ബി‌ഐ നിഷ്കർഷിച്ചിട്ടുള്ള മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച്, ഒരു പ്രവാസി ഇന്ത്യക്കാരന് ഒരു ഇന്ത്യൻ കമ്പനിയിൽ പണമടച്ച മൂലധനത്തിന്റെ 5% വരെ മാത്രമേ കൈവശം വയ്ക്കാൻ കഴിയൂ. എൻ‌ആർ‌ഐ ആവുന്നതിന് മുമ്പ് വ്യക്തിക്ക് ഒരു ഡീമാറ്റ് അക്കൗണ്ട് ഉണ്ടെങ്കിൽ, അയാൾക്ക് രാജ്യം വിട്ടതിനുശേഷം എൻ‌ആർ‌ഒ വിഭാഗത്തിലേക്ക് അക്കൗണ്ട് മാറ്റാൻ കഴിയും അല്ലെങ്കിൽ പുതിയ അക്കൗണ്ട് തുറക്കാനും കഴിയും. രണ്ട് സാഹചര്യങ്ങളിലും, മുമ്പ് ഉടമസ്ഥതയിലുള്ള ഓഹരികൾ പുതിയ എൻ‌ആർ‌ഒ ഹോൾഡിംഗ് അക്കൗണ്ടിലേക്ക് മാറ്റും.

English summary

ഓഹരികള്‍ വാങ്ങാനും വിൽക്കാനും ഡീമാറ്റ് അക്കൗണ്ട്; വിശദമായി അറിയാം | know about buying and sales of shares through demat account

know about buying and sales of shares through demat account
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X