എന്താണ് ക്രെഡിറ്റ് ലിങ്ക്ഡ് സബ്‌സിഡി സ്കീം? ഇതിന്റെ ഗുണഭോക്താക്കൾ ആരൊക്കെയാണ്?

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നഗരപ്രദേശത്ത് ഏവര്‍ക്കും ഭവനം എന്ന ലക്ഷ്യത്തോടെ കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കുന്ന പദ്ധതിയാണ് പ്രധാൻ മന്ത്രി ആവാസ് യോജന പിഎംഎവൈ (നഗരം). ഇതിന്റെ പ്രധാന സവിശേഷതകളിൽ ഒന്നാണ് കുറഞ്ഞ വരുമാനമുള്ളവർക്കും സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്കും കൂടാതെ ഇടത്തരം വരുമാനക്കാർക്കുമുള്ള ക്രെഡിറ്റ് ലിങ്ക്‌ഡ് സബ്‌സിഡി സ്കീം (സിഎൽഎസ്എസ്). ഈ പദ്ധതിയിലൂടെ നഗര പ്രദേശങ്ങളിൽ താമസിക്കുന്നവർക്ക് വീട് വാങ്ങുന്നതിനായി എടുക്കുന്ന ഭവന വായ്പകൾക്ക് കേന്ദ്രം നേരിട്ട് സബ്‌സിഡി നൽകുന്നുണ്ട്. നിർദ്ദിഷ്ട പരിധിക്ക് താഴെ വരുമാനമുള്ളവർക്കാണ് ഇതിന്റെ പ്രയേജനം ലഭിക്കുക.

 

നഗരപ്രദേശത്തെ ഭവനരഹിതര്‍ക്ക് വീടുകള്‍ വാങ്ങുന്നതിനോ നിര്‍മ്മിക്കുന്നതിനോ നിലവിലുള്ള വീടുകള്‍ താമസ യോഗ്യമാക്കുന്നതിനോ നിലവിലെ പലിശ നിരക്കില്‍ നിന്നും കുറഞ്ഞ പലിശനിരക്കില്‍ ബാങ്കുകള്‍ മുഖേനയാണ് വായ്പ നല്‍കുക. ഈ പദ്ധതിക്ക് കീഴിൽ, പുതിയ വീട് വാങ്ങുന്നവർക്ക് ചില നിബന്ധനകൾക്ക് വിധേയമായി വായ്‌പയെടുക്കുന്ന തുകയ്ക്ക് 3-4 ശതമാനം വരെ പലിശ ഇളവുകൾ ലഭിക്കും. ഒരു അപേക്ഷകന് പരമാവധി 2.67 ലക്ഷം രൂപ വരെയാണ് പലിശ സബ്‌സിഡി ലഭിക്കുക.

ഇനി ഗൂഗിൾ പേ വഴി ഫാസ്‌ടാഗ് അക്കൗണ്ടുകൾ എളുപ്പത്തിൽ റീചാർജ് ചെയ്യാം

എന്താണ് ക്രെഡിറ്റ് ലിങ്ക്ഡ് സബ്‌സിഡി സ്കീം? ഇതിന്റെ ഗുണഭോക്താക്കൾ ആരൊക്കെയാണ്?

ഈ സബ്‌സിഡി സ്‌കീം അനുസരിച്ച് സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന (6 ലക്ഷം രൂപ വരെ വാര്‍ഷിക വരുമാനം) കുടുംബങ്ങള്‍ക്ക് 6 ലക്ഷം രൂപ വരെ പലിശ സബ്സിഡിയോട് കൂടിയ വായ്പ ലഭിക്കും. 6.5 ശതമാനമാണ് പലിശ സബ്സിഡി. ഇടത്തരം വരുമാനക്കാര്‍ക്ക് (6 മുതല്‍ 12 ലക്ഷം രൂപ വരെ വാര്‍ഷിക വരുമാനം) 9 ലക്ഷം രൂപവരെയുള്ള വായ്പാ തുകയ്ക്ക് 4 ശതമാനം പലിശ സബ്സിഡി ലഭിക്കും. 12 മുതല്‍ 18 ലക്ഷം വരെ വാര്‍ഷിക വരുമാനമുള്ളവർക്ക് (രണ്ടാംതലം ഇടത്തരക്കാര്‍ക്ക്) 12 ലക്ഷം വരെയുള്ള വായ്പാ തുകയ്ക്ക് 3 ശതമാനം പലിശ സബ്‌സിഡി ലഭിക്കും. എല്ലാ വായ്പകളുടെയും തിരിച്ചടവിനുള്ള കാലാവധി 20 വര്‍ഷമാണ്. കേന്ദ്ര സർക്കാർ നൽകുന്ന പലിശ സബ്സിഡി ഗുണഭോക്താവിന്റെ വായ്പാ അക്കൗണ്ടിലേക്ക് നേരിട്ട് ക്രെഡിറ്റ് ചെയ്യും. പിഎംഎവൈ പ്രകാരം നിർമ്മിച്ചതോ വാങ്ങിയതോ ആയ എല്ലാ വീടുകളും ഗുണഭോക്താവിന്റെ ഉടമസ്ഥതയിലുള്ള ആദ്യത്തെ വീടായിരിക്കണം.

English summary

എന്താണ് ക്രെഡിറ്റ് ലിങ്ക്ഡ് സബ്‌സിഡി സ്കീം? ഇതിന്റെ ഗുണഭോക്താക്കൾ ആരൊക്കെയാണ്? | know about credit linked subsidy scheme

know about credit linked subsidy scheme
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X