സൂക്ഷ്മ, ചെറുകിട, ഇടത്തരം വ്യവസായങ്ങൾക്കുള്ള 'ഉദ്യം'രജിസ്‌ട്രേഷന്‍; അറിയേണ്ടതെല്ലാം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പുതുതായി ആരംഭിക്കുന്നതും നിലവിലുള്ളതുമായ എല്ലാ സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങൾക്കും ഉദ്യം രജിസ്‌ട്രേഷൻ എടുക്കണമെന്ന് കേന്ദ്ര സർക്കാർ വിജ്ഞാപനമിറക്കിയിരുന്നു. 2020 ജൂലൈ ഒന്നു മുതലാണ് പുതിയ മാനദണ്ഡങ്ങൾ പ്രാബല്യത്തിൽ വന്നത്. സംരംഭങ്ങളുടെ രജിസ്‌ട്രേഷന്‍ കേന്ദ്ര സര്‍ക്കാറിന്‍റെ ഔദ്യോഗിക വെബ്‌സൈറ്റായ www.udyamregitsration.gov.in എന്നതിൽ ചെയ്യാമെന്ന് വ്യവസായ വാണിജ്യ ഡയറക്ടറേറ്റ് അറിയിച്ചു.

എംഎസ്എംഇ-കളുടെ പുതിയ നിര്‍വചന ഭേദഗതികൾ

എംഎസ്എംഇ-കളുടെ പുതിയ നിര്‍വചന ഭേദഗതികൾ

കൊറോണ സാമ്പത്തിക പ്രതിസന്ധികളെ തുടർന്ന് സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങളുടെ നിർവചനത്തിൽ കേന്ദ്ര സർക്കാർ മാറ്റും വരുത്തിയിരുന്നു. പുതിയ നിര്‍വചന ഭേദഗതികൾ ഇനിപ്പറയുന്നത് പ്രകാരമാണ്;

• സൂക്ഷ്മ സംരംഭം: പ്ലാന്‍റിലും മെഷിനറിയിലും ഉപകരണങ്ങളിലും ഉള്ള നിക്ഷേപം ഒരു കോടി രൂപ അധികരിക്കാതെയും വാര്‍ഷിക വിറ്റുവരവ് അഞ്ചുകോടി അധികരിക്കാതെയും ഉള്ളവയായിരിക്കണം.

• ചെറുകിട സംരംഭം: പ്ലാന്‍റ്, മെഷിനറി ഉപകരണങ്ങള്‍ എന്നിവയിലെ നിക്ഷേപം 10 കോടിയില്‍ അധികരിക്കാതെയും വിറ്റുവരവ് 50 കോടിയില്‍ അധികരിക്കാതെയും ഉള്ളവ.

• ഇടത്തരം സംരംഭം: പ്ലാന്‍റ്, മെഷിനറി, ഉപകരണങ്ങള്‍ എന്നിവയിലെ നിക്ഷേപം 50 കോടിയില്‍ അധികരിക്കാതെയും വിറ്റുവരവ് 250 കോടിയില്‍ അധികരിക്കാതെയും ഉള്ളവ.

 

ഉദ്യം രജിസ്‌ട്രേഷന്റെ നടപടിക്രമങ്ങൾ

ഉദ്യം രജിസ്‌ട്രേഷന്റെ നടപടിക്രമങ്ങൾ

എം‌എസ്‌എം‌ഇകൾ‌ക്കായുള്ള ഉദ്യം രജിസ്ട്രേഷൻ നിങ്ങൾക്ക്‌ ആധാർ‌ മാത്രം ഉപയോഗിച്ച് ഓൺ‌ലൈനായി ചെയ്യാൻ‌ കഴിയും. സംരംഭം തുടങ്ങാന്‍ ആഗ്രഹിക്കുന്ന വ്യക്തിക്ക് ഓണ്‍ലൈന്‍ ഉദ്യം രജിസ്‌ട്രേഷന്‍ പോര്‍ട്ടലില്‍ കയറി സ്വയം സാക്ഷ്യപ്പെടുത്തിയ രേഖകളുടെ അടിസ്ഥാനത്തില്‍ അപേക്ഷ സമർപ്പിക്കാം. പുതുതായി തുടങ്ങുന്ന സംരംഭകർ മറ്റ് യാതൊരു വിധ രേഖകളോ സർട്ടിഫിക്കറ്റുകളോ സമർപ്പിക്കേണ്ടതില്ല.

സർക്കാർ

സംരംഭങ്ങളുടെ നിക്ഷേപം, വിറ്റുവരവ് എന്നിവയെക്കുറിച്ചുള്ള പാൻ, ജിഎസ്ടി ലിങ്കുചെയ്ത വിശദാംശങ്ങൾ സർക്കാർ ഡാറ്റാബേസുകളിൽ നിന്ന് സ്വയമേവ എടുക്കും. ഈ സംവിധാനം ആദായനികുതി, ജിഎസ്‌ടിഇൻ സംവിധാനങ്ങളുമായി സംയോജിപ്പിച്ചിരിക്കുന്നു. നിലവിലുള്ള സംരംഭങ്ങൾ തൊട്ടു മുൻ വർഷത്തെ ഇൻകം ടാക്സ് , ജിഎസ്‌ടി റിട്ടേണുകൾ സഹിതം വേണം രജിസ്ട്രേഷൻ ചെയ്യാൻ.

കൈയിൽ മിച്ചമുള്ള പണം ഇരട്ടിയാക്കാം, സർക്കാർ പിന്തുണയുള്ള ഈ നിക്ഷേപമാണ് ബെസ്റ്റ്കൈയിൽ മിച്ചമുള്ള പണം ഇരട്ടിയാക്കാം, സർക്കാർ പിന്തുണയുള്ള ഈ നിക്ഷേപമാണ് ബെസ്റ്റ്

രജിസ്ട്രേഷൻ

രജിസ്ട്രേഷൻ പൂർത്തിയാകുന്നതോടെ ഈ സംരംഭം ' ഉദ്യം' എന്നറിയപ്പെടുകയും ഉദ്യം രജിസ്ട്രേഷൻ നമ്പർ എന്ന പേരിൽ ഒരു പെർമനെന്റ് രജിസ്ട്രേഷൻ നമ്പർ ലഭിക്കുകയും ചെയ്യും. അതോടൊപ്പം ഒരു ഇ-രജിസ്ട്രേഷൻ സർട്ടിഫിക്കറ്റും ലഭിക്കുന്നതാണ്‌. രജിസ്ട്രേഷൻ സൗജന്യമാണ്. ഒരേ സംരംഭം ഒന്നില്‍ കൂടുതല്‍ രജിസ്‌ട്രേഷന്‍ എടുക്കാന്‍ പാടില്ല. നിർമാണവും സേവനവും മറ്റ് അധിക അധിക പ്രവൃത്തികളും ഒന്നില്‍ത്തന്നെ ഉള്‍പ്പെടുത്താം. നിലവില്‍ ഇ.എം.2, ഉദ്യോഗ് ആധാര്‍ എന്നിവ എടുത്തിരിക്കുന്നവര്‍ പുതിയ രജിസ്‌ട്രേഷന്‍ നിര്‍ബന്ധമായും എടുക്കണം. എന്നാല്‍ അവരുടെ നിലവിലുള്ള രജിസ്‌ട്രേഷന്‍റെ കാലാവധി 2021 മാര്‍ച്ച് 31 വരെ ഉണ്ടായിരിക്കും.

സ്വർണ വില ഇന്നും സർവ്വകാല റെക്കോർഡിൽ; കേരളത്തിലെ ഇന്നത്തെ സ്വർണ വിലസ്വർണ വില ഇന്നും സർവ്വകാല റെക്കോർഡിൽ; കേരളത്തിലെ ഇന്നത്തെ സ്വർണ വില

ഉദ്യം രജിസ്ട്രേഷൻ ചെയ്യുന്നതുകൊണ്ടുള്ള ചില ആനുകൂല്യങ്ങൾ

ഉദ്യം രജിസ്ട്രേഷൻ ചെയ്യുന്നതുകൊണ്ടുള്ള ചില ആനുകൂല്യങ്ങൾ

• സർക്കാർ പ്രഖ്യാപനങ്ങൾ പ്രകാരമുള്ള പലിശ നിരക്ക് സബ്‌സിഡി അല്ലെങ്കിൽ കൊളാറ്ററൽ ഫ്രീ ബാങ്ക് വായ്പകൾ

• സി‌എൽ‌സി‌എസ്‌എസിനുള്ള (ക്രെഡിറ്റ് ലിങ്ക്ഡ് ക്യാപിറ്റൽ സബ്സിഡി സ്കീം) യോഗ്യത

• അന്താരാഷ്ട്ര വ്യാപാര മേളയിൽ പ്രത്യേക പരിഗണന

ഉപഭോക്താക്കള്‍ ഓര്‍ഡറുകള്‍ ക്യാന്‍സല്‍ ചെയ്യുന്നു, 'മറുമരുന്നുമായി' ഫ്‌ളിപ്പ്കാര്‍ട്ട്ഉപഭോക്താക്കള്‍ ഓര്‍ഡറുകള്‍ ക്യാന്‍സല്‍ ചെയ്യുന്നു, 'മറുമരുന്നുമായി' ഫ്‌ളിപ്പ്കാര്‍ട്ട്

 

ഒഴിവാക്കൽ

• വൈദ്യുതി ബില്ലുകൾ, ബാർകോഡ് രജിസ്ട്രേഷൻ, പേറ്റന്റ് രജിസ്ട്രേഷൻ, ക്രെഡിറ്റ് റേറ്റിംഗ് ഫീസ് എന്നിവയ്ക്കുള്ള ഇളവ്.

• സ്റ്റാമ്പ് ഡ്യൂട്ടി, രജിസ്ട്രേഷൻ ഫീസ് ഒഴിവാക്കൽ

• ഐ‌എസ്ഒ സർ‌ട്ടിഫിക്കേഷൻ‌ ഫീസ് റീഇംബേഴ്സ്മെൻറ്

• ഇൻഡസ്ട്രിയൽ പ്രമോഷൻ സബ്‌സിഡി (ഐപിഎസ്) യോഗ്യത

 

English summary

know more about udaym registration | സൂക്ഷ്മ ചെറുകിട ഇടത്തരം വ്യവസായങ്ങൾക്കുള്ള 'ഉദ്യം'രജിസ്‌ട്രേഷന്‍; അറിയേണ്ടതെല്ലാം

know more about udaym registration
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X