എൽ‌ഐസി ക്ലെയിമുകൾ‌ ഇപ്പോൾ‌ പൂർണ്ണമായും ഓൺ‌ലൈനിൽ ചെയ്യാം: അറിയേണ്ടതെല്ലാം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കോവിഡ്-19 പശ്ചാത്തലത്തിൽ രാജ്യത്തെ ഏറ്റവും വലിയ ഇൻഷുറൻസ് കമ്പനിയായ ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൽഐസി) ഓൺലൈൻ ക്ലെയിം സൗകര്യം ഏർപ്പെടുത്തി. ഡെത്ത് ക്ലെയിം രജിസ്‌ട്രേഷൻ, മെച്യൂരിറ്റി കുടിശ്ശികയ്‌ക്കും സർവൈവൽ കുടിശ്ശികയ്‌ക്കുമുള്ള അപേക്ഷ, ആന്വിറ്റി രജിസ്ട്രേഷൻ, എക്‌സിസ്റ്റൻസ് സർട്ടിഫിക്കറ്റ് സമർപ്പിക്കൽ, പോളിസി പുനരുജ്ജീവിപ്പിക്കൽ എന്നിവ ഇപ്പോൾ ഓൺലൈൻ വഴി ചെയ്യാവുന്നതാണ്. മാത്രമല്ല നിലവിലെ സാഹചര്യത്തിൽ ക്ലെയിമുകൾക്കായുള്ള ഭൗതികമായി രേഖകൾ സമർപ്പിക്കുന്നതിനായി നിങ്ങൾ എൽ‌ഐ‌സി ശാഖ സന്ദർശിക്കേണ്ടതുമില്ല. ഇത്തരം രേഖകൾ എൽഐസി പോർട്ടൽ വഴി ഓൺ‌ലൈനായി സമർപ്പിച്ചാൽ മതി.

ഓൺലൈനിൽ ചെയ്യാവുന്ന ക്ലെയിമുകൾ
 

ഓൺലൈനിൽ ചെയ്യാവുന്ന ക്ലെയിമുകൾ

• ഡെത്ത്, സർവൈവൽ ബെനഫിറ്റുകൾ, മെച്യൂരിറ്റി ക്ലെയിമുകൾ

• പോളിസി പുനരുജ്ജീവിപ്പിക്കലും ആന്വിറ്റി പ്ലാൻ നടപടിക്രമങ്ങളും, എക്‌സിസ്റ്റൻസ് സർട്ടിഫിക്കറ്റ് ഉൾപ്പെടെ

• ആധാർ സീഡിംഗ്

എൽ‌ഐ‌സി ക്ലെയിമുകൾ അല്ലെങ്കിൽ മറ്റ് എൽ‌ഐ‌സി സേവനങ്ങൾ ഓൺലൈനിൽ എങ്ങനെ ചെയ്യാം;

എൽ‌ഐ‌സി ക്ലെയിമുകൾ അല്ലെങ്കിൽ മറ്റ് എൽ‌ഐ‌സി സേവനങ്ങൾ ഓൺലൈനിൽ എങ്ങനെ ചെയ്യാം;

എൽഐസിയുടെ ഓൺലൈൻ ഇ-സർവീസസ് പോർട്ടൽ ഉപയോഗിക്കുന്നതിന്, നിങ്ങൾ ആദ്യം ഒരു ഉപയോക്താവായി രജിസ്റ്റർ ചെയ്യേണ്ടതുണ്ട്. നിങ്ങൾ രജിസ്റ്റർ ചെയ്യുന്നതിന് മുമ്പ് ഇനിപ്പറയുന്നവ കൂടി തയ്യാറാക്കി വയ്‌ക്കുക.

• പോളിസി നമ്പർ

• പോളിസികളുടെ ഇൻസ്റ്റാൾമെന്റ് പ്രീമിയങ്ങൾ (സേവന നികുതി / ജിഎസ്ടി ഇല്ലാതെ)

• പാൻ കാർഡിന്റെയോ പാസ്‌പോർട്ടിന്റെയോ സ്കാൻ ചെയ്‌ത ചിത്രം. ഇത് jpg അല്ലെങ്കിൽ jpeg ഫോർമാറ്റിലായിരിക്കണം. Bmp, png, gif, tiff ഫോർമാറ്റുകളിലെ ചിത്രങ്ങളും അപ്‌ലോഡ് ചെയ്യാവുന്നതാണ്. മാത്രമല്ല ഫയലുകൾ 100 കെബിയിൽ താഴെയായിരിക്കണം.

ജിയോയിലെ ഫേസ്‌ബുക്ക് നിക്ഷേപം; 43,574 കോടി രൂപ റിലയൻസിന് കൈമാറി

എൽ‌ഐ‌സി പോർട്ടലിൽ എങ്ങനെ രജിസ്റ്റർ ചെയ്യാം;

എൽ‌ഐ‌സി പോർട്ടലിൽ എങ്ങനെ രജിസ്റ്റർ ചെയ്യാം;

• ആദ്യം എൽഐസിയുടെ Www.licindia.in എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക

• 'Online Services' എന്ന ഓപ്‌ഷന് ചുവടെ ഇടതുവശത്തുള്ള 'Customer Portal' ക്ലിക്കുചെയ്യുക.

• തുടർന്ന് തുറന്നു വരുന്ന പുതിയ പേജിലെ 'New user' എന്നത് ക്ലിക്കുചെയ്യുക.

• നിങ്ങളുടെ യൂസർ ഐഡിയും പാസ്‌വേഡും തിരഞ്ഞെടുത്ത് ആവശ്യമായ എല്ലാ വിവരങ്ങളും നൽകുക.

• ഇ-സേവനങ്ങൾ ലഭിക്കുന്നതിന്, 'e-Services' ടാബിൽ ക്ലിക്കുചെയ്യുക. ക്രിയേറ്റ് ചെയ്‌ത ഉപയോക്തൃ ഐഡി ഉപയോഗിച്ച് ലോഗിൻ ചെയ്‌ത ശേഷം നൽകിയിട്ടുള്ള ഫോം പൂരിപ്പിച്ച് ഇ-സേവനങ്ങൾ ലഭിക്കുന്നതിന് നിങ്ങളുടെ പോളിസി രജിസ്റ്റർ ചെയ്യുക.

ആരോഗ്യ സഞ്ജീവനി പോളിസിയിൽ മാറ്റം; ഇനി 5 ലക്ഷം രൂപയില്‍ കൂടുതല്‍ പരിരക്ഷ ഉറപ്പ്

എൽ‌ഐ‌സി

• ഫോം പ്രിന്റുചെയ്‌ത് എടുക്കേണ്ടതാണ്, ഇതിൽ നിങ്ങൾ ഒപ്പിട്ട ശേഷം ഫോമിന്റെ സ്കാൻ ചെയ്ത ചിത്രം അപ്‌ലോഡ് ചെയ്യുക.

• തുടർന്ന് നിങ്ങളുടെ പാൻ കാർഡ്, ആധാർ കാർഡ് അല്ലെങ്കിൽ പാസ്‌പോർട്ടിന്റെ സ്കാൻ ചെയ്ത ചിത്രം അപ്‌ലോഡ് ചെയ്യുക.

• എൽ‌ഐ‌സി നടത്തുന്ന കെ‌വൈ‌സി പരിശോധനയ്‌ക്ക് ശേഷം, ഒരു അറിയിപ്പ് ഇ-മെയിലിലും എസ്എംഎസായും നിങ്ങൾക്ക് ലഭിക്കുന്നതാണ്.

• തുടർന്ന് 'Submit' ബട്ടൺ ക്ലിക്കുചെയ്യുക.

• ലാൻ‌ഡിംഗ് പേജിൽ‌, നിങ്ങൾ‌ക്ക് ഇഷ്ടമുള്ള യൂസർ ഐഡിയും പാസ്‌വേഡും തിരഞ്ഞെടുത്ത് സമർപ്പിക്കേണ്ടതുണ്ട്.

• പുതുതായി ക്രിയേറ്റ് ചെയ്‌ത ഈ യൂസർ ഐഡിയിലൂടെ പ്രവേശിച്ച് 'Basic Services' ഓപ്ഷനിൽ ക്ലിക്കുചെയ്യുക.

• തുടർന്ന് നിങ്ങളുടെ ശേഷിക്കുന്ന എല്ലാ പോളിസികളും എൻറോൾ ചെയ്യുക.

കേരളത്തിൽ സ്വർണ വില ഇന്ന് കുതിച്ചുയർന്നു; റെക്കോർഡ് തകർത്ത് പൊന്നിൻ വില

ഡെത്ത് ക്ലെയിമുകൾക്കായി, ഇനിപ്പറയുന്ന രേഖകൾ സമർപ്പിക്കാൻ നോമിനിയോട് ആവശ്യപ്പെടും;

ഡെത്ത് ക്ലെയിമുകൾക്കായി, ഇനിപ്പറയുന്ന രേഖകൾ സമർപ്പിക്കാൻ നോമിനിയോട് ആവശ്യപ്പെടും;

• ഫോം നമ്പർ 3783-ലെ ക്ലെയിം ഫോം 'എ'. (ഇത് പ്രിന്റ് ചെയ്‌ത ശേഷം ഒപ്പിട്ട് സ്കാൻ ചെയ്യുക)

• ഡെത്ത് സർട്ടിഫിക്കറ്റ്.

• എൽഐസി പോളിസിയുടെ ഒറിജിനൽ രേഖകൾ.

English summary

LIC claims can now be made completely online: everything you need to know | എൽ‌ഐസി ക്ലെയിമുകൾ‌ ഇപ്പോൾ‌ പൂർണ്ണമായും ഓൺ‌ലൈനിൽ ചെയ്യാം: അറിയേണ്ടതെല്ലാം

LIC claims can now be made completely online: everything you need to know
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X