ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൽഐസി) പുതിയ ജീവൻ ശാന്തി പദ്ധതി അവതരിപ്പിച്ചു. ഇത് ഒരു വ്യക്തിഗത, സിംഗിൾ പ്രീമിയം ആന്വിറ്റി പ്ലാനാണ്. പോളിസിയുടെ തുടക്കത്തിൽ തന്നെ ആന്വിറ്റി നിരക്കുകൾ ഉറപ്പു നൽകുന്നു. ഈ പ്ലാൻ ഓഫ്‌ലൈനിലും ഓൺലൈനിലും വാങ്ങാം. പ്ലാനിന് കീഴിൽ രണ്ട് ആന്വിറ്റി ഓപ്ഷനുകൾ ലഭ്യമാണ്. ഈ പ്ലാനിന്റെ ഏറ്റവും കുറഞ്ഞ വാങ്ങൽ വില 1,50,000 രൂപയാണ്. ലഭ്യമായ ആന്വിറ്റി മോഡുകൾ വർഷം തോറും വാർഷികവും ത്രൈമാസവും പ്രതിമാസവുമായാണ് തിരിച്ചിരിക്കുന്നത്.

മിനിമം ആന്വിറ്റി പ്രതിവർഷം 12,000 രൂപയാണ്. പരമാവധി വാങ്ങൽ വിലയ്ക്ക് പരിധിയില്ല. ആന്വിറ്റി നിരക്കിന്റെ വർദ്ധനവ് വഴി 5,00,000 രൂപയും അതിന് മുകളിലുള്ളതുമായ വാങ്ങൽ വിലയ്ക്ക് ഇൻസെന്റീവ് ലഭ്യമാണ്. പോളിസി കാലയളവിൽ പോളിസി ഉടമയ്ക്ക് മരണം സംഭവിച്ചാൽ നോമിനിക്ക് മരണ ആനുകൂല്യം നൽകും.
രാജ്യത്തെ ഏറ്റവും വലിയ ലൈഫ് ഇൻഷുൻസ് കമ്പനിയായ എൽഐസിയുടെ 25% ഓഹരികൾ വിൽക്കാനുള്ള പദ്ധതിയിലാണ് സർക്കാർ. ധനക്കമ്മി ജിഡിപിയുടെ 3.5 ശതമാനത്തിന് മുകളിൽ പോവാതിരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി 2.1 ലക്ഷം കോടി രൂപയാണ് കേന്ദ്രസർക്കാർ ഈ വർഷം ഓഹരി വിറ്റഴിക്കലിലൂടെ സമാഹരിക്കാൻ പദ്ധതിയിട്ടിരിക്കുന്നത്.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം



Click it and Unblock the Notifications
