ഗോള്‍ഡന്‍ ക്രോസോവര്‍! ഈ 4 സ്‌മോള്‍ കാപ് ബ്രേക്കൗട്ട് ഓഹരികള്‍ നോക്കിവെയ്ക്കാം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നൂറുകണക്കിന് ഓഹരികളില്‍ നിന്നും നിക്ഷേപത്തിനും ഹ്രസ്വകാല വ്യാപാരത്തിനും യോജിച്ചവയെ കണ്ടെത്തുന്നതിന് വിവിധ മാര്‍ഗ്ഗങ്ങളാണ് അവലംബിക്കാറുള്ളത്. അടിസ്ഥാനപരമായി മികച്ച നിലയിലുള്ള ഓഹരികളെ കണ്ടെത്തി ദീര്‍ഘ കാലയളവ് കണക്കാക്കി നിക്ഷേപിച്ച് ക്ഷമയോടെ കാത്തിരിക്കുന്നവരാണ് ഒരു വിഭാഗം നിക്ഷേപകര്‍. എന്നാല്‍ ടെക്നിക്കല്‍ സൂചകങ്ങളെ അടിസ്ഥാനമാക്കിയും ഓഹരിയുടെ വിലയിലെ ട്രെന്‍ഡിനെ വിലയിരുത്തിയും ഹ്രസ്വകാലയളവിലേക്ക് നിക്ഷേപ / വ്യാപാരം നടത്തുന്നവരുമുണ്ട്.

ഗോള്‍ഡണ്‍ ക്രോസോവര്‍

ഗോള്‍ഡന്‍ ക്രോസോവര്‍

ഹ്രസ്വകാല മൂവിങ് ആവറേജുകള്‍ ദീര്‍ഘകാല മൂവിങ് ആവറേജ് നിലവാരം മറികടക്കുമ്പോള്‍ രൂപപ്പെടുന്നതാണ് 'ഗോള്‍ഡന്‍ ക്രോസോവര്‍' പാറ്റേണ്‍. ഓഹരിയുടെ 50-ദിവസ മൂവിങ് ആവറേജ് (DMA) നിലവാരം 200-ഡിഎംഎ നിലവാരം മറികടക്കുന്ന സാഹചര്യമാണിത്. ടെക്‌നിക്കല്‍ ചാര്‍ട്ടുകളില്‍ പ്രത്യക്ഷപ്പെടുന്ന ഇത്തരമൊരു പാറ്റേണ്‍, അതില്‍ അടിസ്ഥാനമാക്കിയ ഓഹരിയുടെ അന്തര്‍ലീന ബുള്ളിഷ് ട്രെന്‍ഡിന് അടിവരയിടുന്നു.

അസ്ഥിരമായ വിപണിയില്‍ നിക്ഷേപതന്ത്രം രൂപപ്പെടുത്താന്‍ ഇത്തരം ക്രോസോവറുകള്‍ ഏറെ ഫലപ്രദമാണ്. ഏറ്റവുമൊടുവില്‍ ഗോള്‍ഡന്‍ ക്രോസോവര്‍ പാറ്റേണ്‍ ദൃശ്യമായ 4 ബുള്ളിഷ് സ്‌മോള്‍ കാപ് ഓഹരികളുടെ വിശദാംശങ്ങളാണ് ചുവടെ ചേര്‍ക്കുന്നത്.

ഇര്‍കോണ്‍ ഇന്റര്‍നാഷണല്‍

ഇര്‍കോണ്‍ ഇന്റര്‍നാഷണല്‍

1976-ല്‍ റെയില്‍വേ നിര്‍മാണ കമ്പനിയായാണ് ഇര്‍കോണ്‍ ഇന്റര്‍നാഷണലിന്റെ തുടക്കം. പിന്നീട് 1985 മുതല്‍ ശക്തമായ വൈവിധ്യവത്കരണത്തിന്റെ പാതയിലൂടെ മൂന്നേറിയ കമ്പനി ഇന്ന് അതിസങ്കീര്‍ണമായ വമ്പന്‍ അടിസ്ഥാന സൗകര്യവികസന പദ്ധതികളുടെ നിര്‍മാണം വഹിക്കുന്ന പൊതുമേഖലാ സംയോജിത എന്‍ജിനീയറിങ് & കണ്‍സ്ട്രക്ഷന്‍ കമ്പനിയായി വളര്‍ന്നു.

അതേസമയം ചൊവ്വാഴ്ച 42.25 രൂപയിലായിരുന്നു ഓഹരിയുടെ ക്ലോസിങ്. നിലവില്‍ ഇര്‍കോണ്‍ ഇന്റര്‍നാഷണല്‍ (BSE: 541956, NSE : IRCON) ഓഹരിയുടെ 50-ഡിഎംഎ നിലവാരം 40.97-ലും 200-ഡിഎംഎ നിലവാരം 40.94-ലുമാണ് കുറിച്ചിരിക്കുന്നത്.

Also Read: ടൂറിസം സീസണ് കൊടിയേറുന്നു; 7 ഹോട്ടല്‍ കമ്പനികള്‍ നോക്കിവെയ്ക്കാം; പട്ടികയില്‍ 3 ടാറ്റ ഓഹരികളുംAlso Read: ടൂറിസം സീസണ് കൊടിയേറുന്നു; 7 ഹോട്ടല്‍ കമ്പനികള്‍ നോക്കിവെയ്ക്കാം; പട്ടികയില്‍ 3 ടാറ്റ ഓഹരികളും

ദി ആന്ധ്രാ ഷുഗര്‍സ്

ദി ആന്ധ്രാ ഷുഗര്‍സ്

പഞ്ചസാര, വ്യാവസായിക ആല്‍ക്കഹോള്‍, ക്ലോര്‍ ആല്‍ക്കലി ഉത്പന്നങ്ങള്‍, ആസ്പിരിന്‍, സള്‍ഫ്യൂരിക് ആസിഡ്, പ്രൊപ്പല്ലന്റുകളും നിര്‍മിക്കുന്ന മുന്‍നിര കമ്പനിയാണ് ദി ആന്ധ്രാ ഷുഗര്‍സ്. 1947-ല്‍ തുടങ്ങിയ കമ്പനിക്ക് പുനരുപയോഗ, പാരമ്പര്യ മാര്‍ഗങ്ങളിലൂടെയുള്ള ഊര്‍ജോത്പാദന സംരംഭങ്ങളുമുണ്ട്.

അതേസമയം ഇന്നലെ 141 രൂപയിലായിരുന്നു ഓഹരിയുടെ ക്ലോസിങ്. നിലവില്‍ ആന്ധ്രാ ഷുഗര്‍സ് (BSE: 590062, NSE : ANDHRSUGAR) ഓഹരിയുടെ 50-ഡിഎംഎ നിലവാരം 142.20-ലും 200-ഡിഎംഎ നിലവാരം 142.18-ലുമാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

Also Read: ഈ സ്‌മോള്‍ കാപ് ഒഴിവാക്കി; പകരം 2 മള്‍ട്ടിബാഗര്‍ വാങ്ങി; കഛോലിയ ഓഹരികള്‍ മാറ്റിമറിച്ചത് ഇങ്ങനെAlso Read: ഈ സ്‌മോള്‍ കാപ് ഒഴിവാക്കി; പകരം 2 മള്‍ട്ടിബാഗര്‍ വാങ്ങി; കഛോലിയ ഓഹരികള്‍ മാറ്റിമറിച്ചത് ഇങ്ങനെ

മഹീന്ദ്ര ലോജിസ്റ്റിക്സ്

മഹീന്ദ്ര ലോജിസ്റ്റിക്സ്

പ്രമുഖ വാഹന നിര്‍മാതാക്കളായ മഹീന്ദ്ര & മഹീന്ദ്രയുടെ ലോജിസ്റ്റിക്സ് വിഭാഗത്തിലുള്ള ഉപകമ്പനിയാണ് മഹീന്ദ്ര ലോജിസ്റ്റിക്സ്. ആഭ്യന്തര, വിദേശ ഉപഭോക്താക്കള്‍ക്കായി സംയോജിത ലോജിസ്റ്റിക്സ്, മൊബിലിറ്റി സൊല്യൂഷന്‍ സേവനങ്ങളൊരുക്കുന്നു.

അതേസമയം ചൊവ്വാഴ്ച 545 രൂപയിലായിരുന്നു ഓഹരിയുടെ ക്ലോസിങ്. നിലവില്‍ മഹീന്ദ്ര ലോജിസ്റ്റിക്സ് (BSE: 540768, NSE : MAHLOG) ഓഹരിയുടെ 50-ഡിഎംഎ നിലവാരം 506.12-ലും 200-ഡിഎംഎ നിലവാരം 504.81-ലുമാണ് കുറിച്ചിരിക്കുന്നത്.

നല്‍വ സണ്‍സ് ഇന്‍വെസ്റ്റ്‌മെന്റ്‌സ്

നല്‍വ സണ്‍സ് ഇന്‍വെസ്റ്റ്‌മെന്റ്‌സ്

ധനകാര്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഹോള്‍ഡിംഗ്‌സ് കമ്പനിയാണ് നല്‍വ സണ്‍സ് ഇന്‍വെസ്റ്റ്‌മെന്റ്‌സ്. ഗ്രൂപ്പ് കമ്പനികളുടെ ഓഹരികളിലെ നിക്ഷേപവും ധനപരിപാലനവുമാണ് കമ്പനിയുടെ മുഖ്യപ്രവര്‍ത്തനം. ഒ.പി ജിന്‍ഡാല്‍ ഗ്രൂപ്പിന് കീഴിലുള്ള സ്റ്റീല്‍ കമ്പനികളുടെ ഓഹരികളാണ് കൈവശമുള്ളത്.

അതേസമയം ഇന്നലെ 1,950 രൂപയിലായിരുന്നു ഓഹരിയുടെ ക്ലോസിങ്. നിലവില്‍ നല്‍വ സണ്‍സ് ഇന്‍വെസ്റ്റ്‌മെന്റ്‌സ് (BSE: 532256, NSE : NSIL) ഓഹരിയുടെ 50-ഡിഎംഎ നിലവാരം 1,585.92-ലും 200-ഡിഎംഎ നിലവാരം 1,579.16-ലുമാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

അറിയിപ്പ്

അറിയിപ്പ്

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിനു നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ സ്വീകരിക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.

Read more about: stocks shares trading stock market
English summary

List Of 4 Small Cap Golden Crossover Breakout Stocks Includes Ircon International For Short Term

List Of 4 Small Cap Golden Crossover Breakout Stocks Includes Ircon International For Short Term. Read In Malayalam.
Story first published: Wednesday, October 19, 2022, 13:23 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X