പുനരുപയോഗ ഊര്‍ജം; അടുത്ത മള്‍ട്ടിബാഗറാകുന്ന 5 ഓഹരികള്‍ ഇതാ; ലാഭവും റീചാര്‍ജ് ചെയ്യാം!

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

2030-ഓടെ നിലവിലെ സ്ഥാപിത ശേഷിയുടെ നാല് ഇരട്ടിയിലേക്ക് പുനരുപയോഗ വൈദ്യുതിയുടെ ഉത്പാദനം വര്‍ധിപ്പിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യം. ഇതിനായുള്ള ശക്തമായ മാര്‍ഗോപദേശങ്ങള്‍ സര്‍ക്കാര്‍ പുറത്തിറക്കിയതും കാര്‍ബണ്‍മുക്ത പ്രവര്‍ത്തനങ്ങളും ഊര്‍ജ ഉപഭോഗം ഉയരുന്നതുമൊക്കെ ഈ മേഖലയിലേക്ക് നിക്ഷേപകരുടെ ശ്രദ്ധയാകര്‍ഷിക്കുന്നു. ഭാവിയുടെ ഊര്‍ജസ്രോതസെന്ന് വിലയിരുത്തപ്പെടുന്ന ഈ മേഖലയുമായി ബന്ധപ്പെട്ട 5 ഓഹരികളെയാണ് പരിചയപ്പെടുത്തുന്നത്.

 

ഐഇഎക്‌സ്

ഐഇഎക്‌സ്

രാജ്യത്തെ പ്രഥമവും ഏറ്റവും വലിയതുമായ ഊര്‍ജ കൈമാറ്റ വിപണിയാണ് ഇന്ത്യന്‍ എനര്‍ജി എക്സ്ചേഞ്ച് (ഐഇഎക്സ്). 2008-ലാണ് തുടക്കം. വിവിധതരം കരാറിലൂടെ വൈദ്യുതി വാങ്ങാനുള്ള സൗകര്യമാണ് എക്സ്ചേഞ്ച് മുന്നോട്ടു വയ്ക്കുന്നത്. 95 ശതമാനം വിപണി വിഹിതം ഉള്ളതുകൊണ്ട് ഈ മേഖലയിലെ കുത്തക ഐഇഎക്‌സിനുണ്ടെന്ന് അവകാശപ്പെടാം. സ്ഥാപനത്തിന്റെ 84 ശതമാനം വരുമാനവും ലഭിക്കുന്നത് ഇടപാട് ഫീസില്‍ നിന്നാണ്. രാജ്യത്താകമാനം 55 വിതരണക്കാരും 500-ലധികം വൈദ്യുതി ഉത്പാദകരും 4,400-ലധികം വാണിജ്യ സ്ഥാപനങ്ങളും എക്‌സ്‌ചേഞ്ചിന്റെ ഉപഭോക്താക്കളാണ്.

മിഡ് കാപ് ഓഹരി

ദീര്‍ഘകാല വിതരണ കരാറുകള്‍ അവതരിപ്പിച്ചതും ഭൂട്ടാനിലെ ജലവൈദ്യുത പദ്ധതി ഉത്പാദകരുമായും സഹകരണം ആരംഭിച്ചതും ഐഇഎക്സിന് (BSE:540750, NSE : IEX) നേട്ടമാണ്. നാഷണല്‍ ഓപണ്‍ ആക്‌സസ് രജിസ്ട്രി ആരംഭിച്ചതും ഒരു വര്‍ഷം വരെയുള്ള കരാറുകള്‍ സാധ്യമാക്കുന്നതും അനുകൂല ഘടകങ്ങളാകുന്നു.

അതേസമയം കഴിഞ്ഞ 3 വര്‍ഷക്കാലയളവില്‍ കമ്പനിയുടെ വരുമാനം 18.1 ശതമാനവും പ്രവര്‍ത്തന ലാഭത്തില്‍ 21.5 ശതമാനവും അറ്റാദായം 23.3 ശതമാനം വീതവും വളര്‍ച്ച കരസ്ഥമാക്കിയിട്ടുണ്ട്. ഐഇഎക്‌സിന്റെ ഓഹരിയിന്മേലുള്ള ആദായം 48.6 ശതമാനവും മൂലധന വിനിയോഗത്തിന്മേലുള്ള ആദായം 63.3 ശതമാനം നിരക്കിലുമാണുള്ളത്. ഇന്നലെ 142 രൂപയിലായിരുന്നു ഈ മിഡ് കാപ് ഓഹരിയുടെ ക്ലോസിങ്.

ബൊറോസില്‍ റിന്യൂവബിള്‍സ്

ബൊറോസില്‍ റിന്യൂവബിള്‍സ്

രാജ്യത്തെ ഏക സോളാര്‍ ഗ്ലാസ് നിര്‍മാണ കമ്പനിയാണ് ബൊറോസില്‍ റിന്യൂവബിള്‍സ്. പ്രശസ്ത ഗ്ലാസ് നിര്‍മാണ കമ്പനിയായ ബൊറോസില്‍ ഗ്രൂപ്പിന് കീഴിലാണ് പ്രവര്‍ത്തനം. ഗുജറാത്ത് ബോറോസില്‍ എന്ന പേരില്‍ 2010-ലായിരുന്നു തുടക്കമെങ്കിലും 2020-ല്‍ ബോറോസില്‍ ഗ്ലാസ് വര്‍ക്ക്‌സുമായി ലയിപ്പിച്ചാണ് ബോറോസില്‍ റിന്യൂവബിള്‍സ് രൂപീകരിച്ചത്. അതേസമയം സോളാര്‍ പാനല്‍ ഗ്ലാസിന്റെ ആവശ്യകതയില്‍ 40 ശതമാനം മാത്രമാണ് ബൊറോസില്‍ റിന്യൂവബിള്‍സിന് കീഴില്‍ നിര്‍മിക്കുന്നത്. ബാക്കി മലേഷ്യ, ചൈന എന്നിവിടങ്ങളില്‍ നിന്നും ഇറക്കുമതി ചെയ്യുകയാണ്.

Also Read: ചാഞ്ചാട്ട വിപണിയില്‍ നേട്ടമുണ്ടാക്കാന്‍ കുറുക്കുവഴി തേടി വന്‍കിട നിക്ഷേപകര്‍; ഔട്ട് ഓഫ് ദി ബോക്‌സ്!Also Read: ചാഞ്ചാട്ട വിപണിയില്‍ നേട്ടമുണ്ടാക്കാന്‍ കുറുക്കുവഴി തേടി വന്‍കിട നിക്ഷേപകര്‍; ഔട്ട് ഓഫ് ദി ബോക്‌സ്!

സ്‌മോള്‍ കാപ് ഓഹരി

പ്രതിദിനം 450 ടണ്‍ ആണ് ബൊറോസില്‍ റിന്യൂവബിള്‍സിന്റെ (BSE: 502219, NSE : BORORENEW) നിലവിലെ ഉത്പദാന ശേഷി. ഇതിലൂടെ വര്‍ഷം 2.5 ജിഗാവാട്ട് വൈദ്യുതി ഉത്പാദനത്തിനു ആവശ്യമായ സോളാര്‍ ഗ്ലാസ് സംഭാവന ചെയ്യുന്നു. അതേസമയം കഴിഞ്ഞ 3 വര്‍ഷക്കാലയളവില്‍ കമ്പനിയുടെ വരുമാനം 18 ശതമാനവും പ്രവര്‍ത്തന ലാഭത്തില്‍ 102 ശതമാനവും അറ്റാദായം 52.3 ശതമാനം വീതവും വളര്‍ച്ച കരസ്ഥമാക്കിയിട്ടുണ്ട്.

ബൊറോസില്‍ റിന്യൂവബിള്‍സിന്റെ ഓഹരിയിന്മേലുള്ള ആദായം 23.7 ശതമാനവും മൂലധന വിനിയോഗത്തിന്മേലുള്ള ആദായം 27.2 ശതമാനം നിരക്കിലുമാണുള്ളത്. കഴിഞ്ഞ ദിവസം 567 രൂപയിലായിരുന്നു ഈ സ്‌മോള്‍ കാപ് ഓഹരിയുടെ ക്ലോസിങ്.

ടാറ്റ പവര്‍

ടാറ്റ പവര്‍

രാജ്യത്തെ സ്വകാര്യ മേഖലയിലെ ഏറ്റവും വലിയ വൈദ്യുതോത്പാദന കമ്പനിയാണ് ടാറ്റ പവര്‍. 1915-ലാണ് കമ്പനി ആരംഭിച്ചത്. താപം, ജലം, സൗരോര്‍ജം, കാറ്റ്, ഇന്ധനം തുടങ്ങിയ മാര്‍ഗങ്ങളിലൂടെയുള്ള വൈദ്യുതി ഉത്പാദനമുണ്ട്. കമ്പനിയുടെ ഉത്പാദനത്തില്‍ മൂന്നിലൊന്നും മലനീകരണം സൃഷ്ടിക്കാത്ത മാര്‍ഗങ്ങളിലൂടെ ഉത്പാദിപ്പിക്കുന്ന വൈദ്യുതിയാണ്. അതേസമയം സോളാര്‍ പാനല്‍, സോളാര്‍ സെല്‍, അനുബന്ധ ഘടകങ്ങള്‍ എന്നിവ നിര്‍മിക്കുന്നതിനോടൊപ്പം സൗരോര്‍ജ പദ്ധതികളുടെ ഇപിസി കരാറുകളും കമ്പനി ഏറ്റെടുക്കുന്നുണ്ട്.

Also Read: ഈ മിഡ് കാപ്പില്‍ നിന്നും ധമാനി 'പുറത്തുചാടി'; പിന്നാലെ ഓഹരിയില്‍ തകര്‍ച്ച; നിങ്ങളുടെ പക്കലുണ്ടോ?Also Read: ഈ മിഡ് കാപ്പില്‍ നിന്നും ധമാനി 'പുറത്തുചാടി'; പിന്നാലെ ഓഹരിയില്‍ തകര്‍ച്ച; നിങ്ങളുടെ പക്കലുണ്ടോ?

ടാറ്റ ഓഹരി

രാജ്യത്തെ ഏറ്റവും വലിയ സംയോജിത വൈദ്യുത കമ്പനി കൂടിയാണ് ടാറ്റ പവര്‍ (BSE: 500400, NSE : TATAPOWER). വൈദ്യുത വാഹനങ്ങള്‍ ചാര്‍ജ് ചെയ്യുന്നതിനായി ബഹുതല അടിസ്ഥാന സൗകര്യങ്ങളും സജ്ജമാക്കുന്നു. ഇതിനകം 1.50 ജിഗാവാട്ട് സൗരോര്‍ജ പദ്ധതികള്‍ കമ്മീഷന്‍ ചെയ്തു. 12,000 കോടിയുടെ 3 ജിഗാവാട്ട് പദ്ധതികളുടെ കരാറുകളും കമ്പനി കരസ്ഥമാക്കിയിട്ടുണ്ട്. കഴിഞ്ഞ 3 വര്‍ഷക്കാലയളവില്‍ കമ്പനിയുടെ വരുമാനം 13 ശതമാനവും പ്രവര്‍ത്തന ലാഭത്തില്‍ 4 ശതമാനം വീതവും വളര്‍ച്ച കരസ്ഥമാക്കി.

ടാറ്റ പവറിന്റെ ഓഹരിയിന്മേലുള്ള ആദായം 8.42 ശതമാനവും മൂലധന വിനിയോഗത്തിന്മേലുള്ള ആദായം 9.30 ശതമാനം നിരക്കിലുമാണുള്ളത്. കഴിഞ്ഞ ദിവസം 218 രൂപയിലായിരുന്നു ഈ ലാര്‍ജ് കാപ് ഓഹരിയുടെ ക്ലോസിങ്.

എന്‍ടിപിസി

എന്‍ടിപിസി

രാജ്യത്തെ ഊര്‍ജോത്പാദനവുമായി ബന്ധപ്പെട്ട മേഖലയില്‍ വളരെ നിര്‍ണായക സ്ഥാനമുള്ള കമ്പനിയാണ് എന്‍ടിപിസി ലിമിറ്റഡ്. രാജ്യത്തിന്റെ ഊര്‍ജോത്പാദനത്തിലെ 25 ശതമാനത്തിലധികവും സംഭാവന ചെയ്യുന്നു. 68,962 മെഗാവാട്ട് ഉല്‍പാദന ശേഷിയുള്ള ഇന്ത്യയിലെ ഏറ്റവും വലിയ വൈദ്യുതി കമ്പനിയാണിത്. രാജ്യത്തെ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഊര്‍ജ വിതരണ കമ്പനികള്‍ക്കും സംസ്ഥാന ഇലക്ട്രിസിറ്റി ബോര്‍ഡുകള്‍ക്കും വേണ്ടി വൈദ്യുതി ഉല്‍പാദിപ്പിക്കുകയും വില്‍ക്കുകയുമാണ് എന്‍ടിപിസിയുടെ മുഖ്യ പ്രവര്‍ത്തനം.

പദ്ധതി നടത്തിപ്പ്, എഞ്ചിനീയറിംഗ്, പവര്‍ പ്ലാന്റുകളുടെ പ്രവര്‍ത്തനവും നിയന്ത്രണവും ഉള്‍പ്പെടുന്ന കണ്‍സള്‍ട്ടന്‍സി എന്നി സംരംഭങ്ങളും എന്‍ടിപിസി ഏറ്റെടുക്കുന്നു.

ലാര്‍ജ് കാപ് ഓഹരി

സൗരോര്‍ജ്ജ/ കാറ്റ്- 11 പദ്ധതികള്‍ ഉള്‍പ്പെടെ കമ്പനിക്ക് കീഴില്‍ 55 പവര്‍ സ്റ്റേഷനുകള്‍ പ്രവര്‍ത്തിക്കുന്നു. അതേസമയം പുനരുപയോഗ ഊര്‍ത്തിന്റെ ഉത്പാദനത്തിനും സംഭംരണത്തിനും ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷനുമായി സഹകരിക്കുന്നു. നിലവില്‍ 2,332 മൈഗാവാട്ട് ആണ് പുനരുപയോഗ ഊര്‍ജ വിഭാഗത്തില്‍ എന്‍ടിപിസിയുടെ (BSE: 532555, NSE : NTPC) സ്ഥാപിതശേഷി.

ഇതുകൂടാതെ 1,300 മെഗാവാട്ട് പദ്ധതികളുടെ നിര്‍മാണം പൂര്‍ത്തിയായി വരുന്നു. അടുത്തിടെ ഗുജറാത്തില്‍ 4,750 മെഗാവാട്ടിന്റെ വമ്പന്‍ എനര്‍ജി പാര്‍ക്ക് പദ്ധതിയും പ്രഖ്യാപിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം 165 രൂപയിലായിരുന്നു ഈ ലാര്‍ജ് കാപ് ഓഹരിയുടെ ക്ലോസിങ്.

ജെഎസ്ഡബ്ല്യൂ എനര്‍ജി

ജെഎസ്ഡബ്ല്യൂ എനര്‍ജി

വന്‍കിട സംരംഭകരായ ജെഎസ്ഡബ്ല്യൂ ഗ്രൂപ്പിന്റെ ഭാഗമായ ഊര്‍ജോത്പാദന കമ്പനിയാണ് ജെഎസ്ഡബ്ല്യൂ എനര്‍ജി ലിമിറ്റഡ്. 1994-ലാണ് തുടക്കം. നിലവില്‍ 4,559 മെഗാവാട്ടാണ് ഉത്പാദന ശേഷി. താപവൈദ്യുത നിലയങ്ങളില്‍ നിന്ന് 3,158 മെഗാവാട്ടും ജല വൈദ്യുത പദ്ധതികളില്‍ നിന്ന് 1,391 മെഗാവാട്ടും സൗരോര്‍ജ പദ്ധതികളില്‍ നിന്ന് 10 മെഗാവാട്ടുമാണ് ഉത്പാദിപ്പിക്കുന്നത്.

എന്നാല്‍ 2,500 മെഗാവാട്ടിന്റെ പുനരുപയോഗ ഊര്‍ജ പദ്ധതികള്‍ ജെഎസ്ഡബ്ല്യൂ എനര്‍ജിയുടെ (BSE: 533148, NSE : JSWENERGY) കീഴില്‍ നിര്‍മാണം പൂര്‍ത്തിയാക്കുന്നുണ്ട്. 2024-നു ശേഷം കമ്പനിയുടെ ഉത്പാദനത്തില്‍ 65 ശതമാനവും പുനരുപയോഗ ഊര്‍ജത്തില്‍ നിന്നായിരിക്കും. കഴിഞ്ഞ ദിവസം 329 രൂപയിലായിരുന്നു ഈ ലാര്‍ജ് കാപ് ഓഹരിയുടെ ക്ലോസിങ്.

അറിയിപ്പ്

അറിയിപ്പ്

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിനു നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ സ്വീകരിക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലേയും മ്യൂച്ചല്‍ ഫണ്ടിലേയും നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജീസും ലേഖകനും ഉത്തരവാദികളല്ല.

Read more about: stocks share share market investment
English summary

List of 5 Multibagger Stocks for coming years from Renewable Energy sector do yow own any? | പുനരുപയോഗ ഊര്‍ജം; അടുത്ത മള്‍ട്ടിബാഗറാകുന്ന 5 ഓഹരികള്‍ ഇതാ

List of 5 multibagger stocks for coming years from renewable energy sector. Do yow own any? Read in Malayalam.
Story first published: Thursday, October 13, 2022, 8:26 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X