ഓട്ടോ, റീട്ടെയില്‍, ലെഷര്‍, ഹോട്ടല്‍; വമ്പന്മാര്‍ അടുത്തിടെ വാങ്ങിയതും ഒഴിവാക്കിയതുമായ ഓഹരികള്‍

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ആഭ്യന്തര ഓഹരി വിപണിയിലെ ഏറ്റവും വലിയ നിക്ഷേപകരിലൊന്നാണ് മ്യൂച്ചല്‍ ഫണ്ടുകള്‍. വലിയ അളവില്‍ ഓഹരി വാങ്ങാനും വില്‍ക്കാനും ശേഷിയുള്ളതു കൊണ്ട് മ്യൂച്ചല്‍ ഫണ്ടുകളുടെ ഇടപാടുകള്‍ അതാത് ഓഹരികളില്‍ പ്രതിഫലിക്കാറുമുണ്ട്. ഒരു ഓഹരിയിലുള്ള മ്യൂച്ചല്‍ ഫണ്ട് നിക്ഷേപത്തിന്റെ തോത് പരിശോധിക്കുന്നത് റീട്ടെയില്‍ നിക്ഷേപകര്‍ക്കും ആ ഓഹരിയെ കുറിച്ചുള്ള ചിത്രം വ്യക്തമാകുന്നതിന് സഹായിക്കും.

 

മ്യൂച്ചല്‍ ഫണ്ട്

ഒരു വര്‍ഷത്തെ താഴ്ന്ന നിലയിലേക്ക് വീണ ജൂണില്‍ നിന്നും 19 ശതമാനം മുന്നേറ്റം പ്രധാന സൂചികകള്‍ ഇതിനകം കാഴ്ചവെച്ചു. ആഗോള തലത്തില്‍ തന്നെ പണപ്പെരുപ്പം ഉയര്‍ന്നു നില്‍ക്കുന്ന സാഹചര്യത്തിലും അമേരിക്കയിലെ ചടുലമായ പലിശ നിരക്ക് വര്‍ധനയുടേയും പശ്ചാത്തലത്തില്‍ ഓഹരി കേന്ദ്രീകരിച്ചുള്ള നീക്കങ്ങളാണ് ആഭ്യന്തര വിപണിയിലെ വന്‍കിട നിക്ഷേപകരായ മ്യൂച്ചല്‍ ഫണ്ടുകളുടെ മാനേജര്‍മാരും സ്വീകരിച്ചത്.

ഇത്തരത്തില്‍ രാജ്യത്തെ 5 പ്രധാന മ്യൂച്ചല്‍ ഫണ്ട് സ്ഥാപനങ്ങള്‍ സെപ്റ്റംബര്‍ മാസത്തില്‍ വാങ്ങിയതും ഭാഗികമായി വിറ്റതും പൂര്‍ണമായി വിറ്റൊഴിവാക്കിയതുമായ ഓഹരികളുടെ വിശദാംശങ്ങളാണ് ചുവടെ ചേര്‍ക്കുന്നത്.

എസ്ബിഐ മ്യൂച്ചല്‍ ഫണ്ട്

എസ്ബിഐ മ്യൂച്ചല്‍ ഫണ്ട്

 • വീണ്ടും വാങ്ങിയത്-: ആക്‌സിസ് ബാങ്ക്, ബജാജ് ഫൈനാന്‍സ്, ജിആര്‍ ഇന്‍ഫ്രാപ്രോജക്ട്‌സ്.
 • ഭാഗികമായി വിറ്റത്-: ടാറ്റ സ്റ്റീല്‍, ചോള ഇന്‍വെസ്റ്റ്‌മെന്റ്, ബന്ധന്‍ ബാങ്ക്.
 • പൂര്‍ണമായും ഒഴിവാക്കിയത്-: കംപ്യൂട്ടര്‍ ഏജ് മാനേജ്‌മെന്റ് സര്‍വീസസ്, സാഗര്‍ സിമന്റ്‌സ്, ഇന്ത്യ പെസ്റ്റിസൈഡ്‌സ്.
 • പുതിയതായി വാങ്ങിയത്-: എല്‍ഐസി ഹൗസിങ് ഫൈാനാന്‍സ്, അംബുജ സിമന്റ്‌സ്, സുന്ദരം ഫൈനാന്‍സ്.

Also Read: പുനരുപയോഗ ഊര്‍ജം; അടുത്ത മള്‍ട്ടിബാഗറാകുന്ന 5 ഓഹരികള്‍ ഇതാ; ലാഭവും റീചാര്‍ജ് ചെയ്യാം!Also Read: പുനരുപയോഗ ഊര്‍ജം; അടുത്ത മള്‍ട്ടിബാഗറാകുന്ന 5 ഓഹരികള്‍ ഇതാ; ലാഭവും റീചാര്‍ജ് ചെയ്യാം!

ഐസിഐസിഐ പ്രൂഡന്‍ഷ്യല്‍ എംഎഫ്

ഐസിഐസിഐ പ്രൂഡന്‍ഷ്യല്‍ എംഎഫ്

 • വീണ്ടും വാങ്ങിയത്-: ഹീറോ മോട്ടോ കോര്‍പ്, ടിസിഎസ്, ഇന്‍ഫോസിസ്.
 • ഭാഗികമായി വിറ്റത്-: ഭാരതി എയര്‍ടെല്‍, ടിവിഎസ് മോട്ടോര്‍ കമ്പനി, മഹീന്ദ്ര & മഹീന്ദ്ര.
 • പൂര്‍ണമായും ഒഴിവാക്കിയത്-: പാരദീപ് ഫോസ്‌ഫേറ്റ്‌സ്, ആദിത്യ ബിര്‍ള സണ്‍ലൈഫ് എഎംസി, തമിഴ്‌നാട് ന്യൂസ് പ്രിന്റ് & പേപ്പേര്‍സ്.
 • പുതിയതായി വാങ്ങിയത്-: കൃഷ്ണ ഇന്‍സ്റ്റിട്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ്, ഡിഎല്‍എഫ്, പിബി ഫിന്‍ടെക്.
എച്ച്ഡിഎഫ്‌സി എംഎഫ്

എച്ച്ഡിഎഫ്‌സി എംഎഫ്

 • വീണ്ടും വാങ്ങിയത് -: ടെക് മഹീന്ദ്ര, മഹീന്ദ്ര & മഹീന്ദ്ര, എസ്ബിഐ ലൈഫ് ഇന്‍ഷൂറന്‍സ്.
 • ഭാഗികമായി വിറ്റത്-: ഐടിസി, ടിസിഎസ്, ഭാരത് ഇലക്ട്രോണിക്‌സ്.
 • പൂര്‍ണമായും ഒഴിവാക്കിയത്-: ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍, എച്ച്ജി ഇന്‍ഫ്രാ എന്‍ജിനീയറിങ്, ജിഇ പവര്‍ ഇന്ത്യ.
 • പുതിയതായി വാങ്ങിയത്-: ബിഇഎംഎല്‍ ലാന്റ് അസറ്റ്‌സ്.

Also Read: ബെയറിഷ് സിഗ്നല്‍; വില ഇടിയാവുന്ന ഈ മിഡ് കാപ് ഓഹരി കൈവശമുണ്ടോ?Also Read: ബെയറിഷ് സിഗ്നല്‍; വില ഇടിയാവുന്ന ഈ മിഡ് കാപ് ഓഹരി കൈവശമുണ്ടോ?

നിപ്പോണ്‍ ഇന്ത്യ എംഎഫ്

നിപ്പോണ്‍ ഇന്ത്യ എംഎഫ്

 • വീണ്ടും വാങ്ങിയത്-: ഇന്‍ഫോസിസ്, എച്ച്ഡിഎഫ്‌സി, ബന്ധന്‍ ബാങ്ക്.
 • ഭാഗികമായി വിറ്റത്-: എച്ച്ഡിഎഫ്‌സി ബാങ്ക്, മഹീന്ദ്ര & മഹീന്ദ്ര, ബാങ്ക് ഓഫ് ബറോഡ.
 • പൂര്‍ണമായും ഒഴിവാക്കിയത്-: എല്‍ & ടി ഇന്‍ഫോടെക്, ഓറിയന്റ് ഹോട്ടല്‍സ്, മതേര്‍സണ്‍ സുമി വയറിങ് ഇന്ത്യ.
 • പുതിയതായി വാങ്ങിയത് -: ഭാരത് ഹെവി ഇലക്ടിക്കല്‍സ്, മാരികോ, സുന്ദരം ഫൈനാന്‍സ്.
യുടിഐ എംഎഫ്

യുടിഐ എംഎഫ്

 • വീണ്ടും വാങ്ങിയത്-: മാരുതി സുസൂക്കി ഇന്ത്യ, ഹിന്‍ഡാല്‍കോ ഇന്‍ഡസട്രീസ്, സുവേന്‍ ഫാര്‍മ.
 • ഭാഗികമായി വിറ്റത്-: ബജാജ് ഓട്ടോ, ടോറന്റ് ഫാര്‍മ, ഡോ. റെഡ്ഡീസ് ലാബ്‌സ്.
 • പൂര്‍ണമായും ഒഴിവാക്കിയത്-: ഇപ്കാ ലാബോറട്ടറീസ്, ഹിന്ദുസ്ഥാന്‍ സിങ്ക്, അഡ്വാന്‍സ്ഡ് എന്‍സൈം ടെക്.
 • പുതിയതായി വാങ്ങിയത്-: പിഐ ഇന്‍ഡസ്ട്രീസ്, എഎംഐ ഓര്‍ഗാനിക്‌സ്, എന്‍എച്ച്പിസി.
ആക്‌സിസ് എംഫ്

ആക്‌സിസ് എംഫ്

 • വീണ്ടും വാങ്ങിയത്-: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, മഹീന്ദ്ര & മഹീന്ദ്ര, അപ്പോളോ ഹോസ്പിറ്റല്‍സ്.
 • ഭാഗികമായി വിറ്റത് -: ബജാജ് ഫൈനാന്‍സ്, ഐസിഐസിഐ ബാങ്ക്, സംവര്‍ധന മതേര്‍സണ്‍.
 • പൂര്‍ണമായും ഒഴിവാക്കിയത്-: എസ്‌കോര്‍ട്ട്‌സ് കുബോട്ട, ഒഎന്‍ജിസി.
 • പുതിയതായി വാങ്ങിയത്-: സൊമാറ്റോ, ബാങ്ക് ഓഫ് ബറോഡ, ദേവയാനി ഇന്റര്‍നാഷണല്‍.
അറിയിപ്പ്

അറിയിപ്പ്

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിനു നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ സ്വീകരിക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജീസും ലേഖകനും ഉത്തരവാദികളല്ല.

Read more about: stock share mutual fund stock market
English summary

List of Auto Retail Hotel Leisure Stocks That Mutual Fund Houses Bought And Sold In September

List of Auto Retail Hotel Leisure Stocks That Mutual Fund Houses Bought And Sold In September. Read In Malayalam.
Story first published: Friday, October 14, 2022, 11:49 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X