രണ്ടാം പാദത്തേക്കാള്‍ മികച്ചത് മൂന്നാം പാദഫലം ആയിരിക്കുമോ? ഇപ്പോള്‍ വാങ്ങാവുന്ന ഓഹരികളും സെക്ടറുകളും

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ധനനയത്തില്‍ അമേരിക്കന്‍ കേന്ദ്രബാങ്ക് കര്‍ക്കശ നിലാപട് സ്വീകരിച്ചിട്ടും പലിശ നിരക്ക് വര്‍ധിപ്പിച്ചിട്ടും മറ്റ് വിദേശ വിപണികളില്‍ നിന്നും വ്യത്യസ്തമായി സെപ്റ്റംബര്‍ പാദത്തില്‍ ആഭ്യന്തര ഓഹരി വിപണികള്‍ നേട്ടത്തിന്റെ പാതയിലായിരുന്നു. പ്രധാന സൂചികയായ നിഫ്റ്റി ജൂലൈ- സെപ്റ്റംബര്‍ ത്രൈമാസത്തില്‍ 10 ശതമാനത്തോളം നേട്ടം കരസ്ഥമാക്കി.

ഒരു വര്‍ഷക്കാലയളവിലെ താഴ്ന്ന നിലയില്‍ നിന്നും ഞൊടിയിടയിലാണ് നിഫ്റ്റി 18,000 നിലവാരത്തിലേക്ക് മടങ്ങിയെത്തിയത്. അതായത് ഇന്ത്യന്‍ വിപണിയില്‍ നേരിടുന്ന തിരുത്തലിനെ അവസരമായാണ് നിക്ഷേപകര്‍ കാണുന്നതെന്ന് സാരം. ഈയൊരു പശ്ചാത്തലത്തില്‍ രണ്ടാം പാദഫലത്തിന് മുന്നോടിയായി മികച്ച പ്രകടനം നടത്താവുന്ന 8 സെക്ടറുകളും പ്രധാന ഓഹരികളെയുമാണ് ചുവടെ ചേര്‍ക്കുന്നത്.

ബിഎഫ്എസ്‌ഐ

ബിഎഫ്എസ്‌ഐ

ബാങ്കിംഗ്, ഇന്‍ഷൂറന്‍സ് ഉള്‍പ്പെടെയുള്ള ധനകാര്യ സേവനങ്ങള്‍ ഉള്‍ക്കൊള്ളുന്ന ബിഎഫ്എസ്‌ഐ (BFSI) മേഖല, രണ്ടാം പാദത്തില്‍ മികച്ച പ്രകടനം പുറത്തെടുക്കുമെന്നാണ് വിലയിരുത്തല്‍. അതേസമയം എസ്ബിഐ, ആക്‌സിസ് ബാങ്ക്, ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, കാനറാ ബാങ്ക്, ബജാജ് ഫൈനാന്‍സ്, സിറ്റി യൂണിയന്‍ ബാങ്ക് എന്നീ ഓഹരികളില്‍ നിന്നും മികച്ച ഡിസംബര്‍ പാദഫലം പ്രതീക്ഷിക്കുന്നുവെന്നും ഐസിഐസിഐ ഡയറക്ട് സൂചിപ്പിച്ചു.

Also Read: ഒക്ടോബറിൽ പാദഫലം പ്രഖ്യാപിക്കും മുമ്പെ കണ്ണുംപൂട്ടി വാങ്ങാവുന്ന 5 ഓഹരികള്‍; പരിഗണിക്കാംAlso Read: ഒക്ടോബറിൽ പാദഫലം പ്രഖ്യാപിക്കും മുമ്പെ കണ്ണുംപൂട്ടി വാങ്ങാവുന്ന 5 ഓഹരികള്‍; പരിഗണിക്കാം

പിഎസ്‌യു

പിഎസ്‌യു

തദ്ദേശീയവത്കരണത്തിനും 'മേക്ക് ഇന്‍ ഇന്ത്യ' പദ്ധതിക്കും കേന്ദ്രസര്‍ക്കാര്‍ നല്‍കുന്ന പ്രോത്സാഹനവും പ്രതിരോധ രംഗത്ത് പ്രവര്‍ത്തിക്കുന്ന പൊതുമേഖലാ ഓഹരികളെയും പ്രിയപ്പെട്ടതാക്കുന്നു. ഇതിനകം പ്രതിരോധ മേഖലാ ബജറ്റുകളില്‍ മുന്നേറ്റം പ്രകടമായിട്ടുണ്ട്. അതേസമയം ബാങ്ക് ഓഫ് ബറോഡ, കണ്ടെയ്‌നര്‍ കോര്‍പറേഷന്‍, എന്‍ടിപിസി, കൊച്ചിന്‍ ഷിപ്യാര്‍ഡ്, കോള്‍ ഇന്ത്യ, മസഗോണ്‍ ഡോക്ക് എന്നീ ഓഹരികളില്‍ നിന്നും അടുത്ത പാദത്തില്‍ മികച്ച സാമ്പത്തിക ഫലം പ്രതീക്ഷിക്കാമെന്നും ബ്രോക്കറേജ് സ്ഥാപനം ചൂണ്ടിക്കാട്ടി.

കാപിറ്റല്‍ ഗുഡ്‌സ്

കാപിറ്റല്‍ ഗുഡ്‌സ്

കഴിഞ്ഞ 4-5 മാസത്തെ കുതിച്ചു കയറ്റത്തിനു ശേഷം കാപിറ്റല്‍ ഗുഡ്‌സ് സെക്ടറില്‍ ലാഭമെടുപ്പ് ദൃശ്യമായി. എന്നിരുന്നാലും അടിസ്ഥാനപരമായി ഈ സെക്ടറിന്റെ അന്തര്‍ലീനമായ ട്രെന്‍ഡ് പോസിറ്റീവായി തുടരും. പ്രധാന സൂചികയുടെ നീക്കത്തിനെ പിന്തുടരാനും സാധ്യത. അതേസമയം എല്‍ & ടി, തെര്‍മാക്‌സ്, കെഇസി ഇന്റര്‍നാഷണല്‍, എസ്‌കെഎഫ്, എല്‍ജി എക്വിപ്‌മെന്റ്, ടിംകെണ്‍ ഇന്ത്യ, ആക്ഷന്‍ കണ്‍സ്ട്രക്ഷന്‍ എക്വിപ്‌മെന്റ് തുടങ്ങിയ ഓഹരികളില്‍ നിന്നും മികച്ച മൂന്നാം പാദഫലം പ്രതീക്ഷിക്കുന്നു എന്നും ഐസിഐസിഐ ഡയറക്ട് സൂചിപ്പിച്ചു.

Also Read: എസ്ബിഐയില്‍ FD-യ്ക്ക് ലഭിക്കുന്ന പലിശയുടെ ഇരട്ടി ലാഭവിഹിതമായി നല്‍കുന്ന 5 ഓഹരികള്‍; വാങ്ങുന്നോ?Also Read: എസ്ബിഐയില്‍ FD-യ്ക്ക് ലഭിക്കുന്ന പലിശയുടെ ഇരട്ടി ലാഭവിഹിതമായി നല്‍കുന്ന 5 ഓഹരികള്‍; വാങ്ങുന്നോ?

ടെലികോം & ഐടി

ടെലികോം & ഐടി

കഴിഞ്ഞ 4 മാസക്കാലയളവില്‍ ഐടി വിഭാഗം ഓഹരികളില്‍ ശക്തമായ തിരുത്തല്‍ നേരിട്ടു. ടെക്‌നിക്കല്‍ സൂചകങ്ങളില്‍ 'ഓവര്‍സോള്‍ഡ്' (Oversold) മേഖലയിലേക്ക് ഓഹരികള്‍ എത്തിച്ചേര്‍ന്നു. ദീര്‍ഘകാലയളവില്‍ ഐടി ഓഹരികളിലെ നിക്ഷേപത്തിനുള്ള റിസ്‌കും ആദായവും തമ്മിലുള്ള അനുപാതം വളരെ മെച്ചപ്പെട്ട നിലയിലാണുള്ളത്. അതുപോലെ ഹ്രസ്വകാലയളവില്‍ 'ടെക്‌നിക്കല്‍ പുള്‍ബാക്കി'നുള്ള സാധ്യതയും ഏറെയാണ്.

അതേസമയം ടിസിഎസ്, എല്‍ & ടി ഇന്‍ഫോടെക്, കെപിഐടി ടെക്‌നോളജീസ് എന്നിവ ഐടി വിഭാഗത്തില്‍ നിന്നും റിലയന്‍സ്, ഭാരതി എയര്‍ടെല്‍ എന്നിവ ടെലികോം മേഖലയില്‍ നിന്നും സമീപ ഭാവിയിലും മികച്ച പ്രകടനം നടത്തിയേക്കാമെന്നും ബ്രോക്കറേജ് സ്ഥാപനം വിലയിരുത്തുന്നു.

കണ്‍സംപ്ഷന്‍ & റീട്ടെയില്‍

കണ്‍സംപ്ഷന്‍ & റീട്ടെയില്‍

വരും മാസങ്ങളിലും കണ്‍സംപ്ഷന്‍ വിഭാഗം താരതമ്യേന മികച്ച പ്രകടനം പുറത്തെടുത്തേക്കും. ഈ സെക്ടറില്‍ നിന്നും ഏഷ്യന്‍ പെയിന്റ്‌സ്, ബ്രിട്ടാണിയ, മാരികോ, ടൈറ്റന്‍, യുണൈറ്റഡ് സ്പിരിറ്റ്‌സ്, ഹാവെല്‍സ്, സുപ്രീം ഇന്‍ഡസ്ട്രീസ്, ജ്യോതി ലാബ്‌സ് എന്നീ ഓഹരികള്‍ അടുത്ത തവണ മികച്ച പാദഫലം പുറത്തുവിട്ടേക്കാം.

ഓട്ടോമൊബീല്‍

കഴിഞ്ഞ 4-5 മാസമായുള്ള കുതിപ്പിനു ശേഷം ഓട്ടോ സെക്ടറില്‍ ലാഭമെടുപ്പ് പ്രകടമായിരുന്നു. എന്നിരുന്നാലും സെക്ടറിന്റെ അടിസ്ഥാനപരമായ ട്രെന്‍ഡ് ബുള്ളിഷ് ആയി തുടരും. പ്രധാന സൂചികയ്‌ക്കൊപ്പം നീങ്ങുമെന്നാണ് വിലയിരുത്തല്‍. മാരുതി സുസൂക്കി, ഐഷര്‍ മോട്ടോര്‍സ്, ടാറ്റ മോട്ടോര്‍സ്, എസ്‌കോര്‍ട്ട്, അപ്പോളോ ടയേര്‍സ്, ഗബ്രിയേല്‍ തുടങ്ങിയ ഓഹരികള്‍ മികച്ച പ്രകടനം നടത്തിയേക്കാം.

ഇന്‍ഫ്രാ & മെറ്റല്‍സ്

ഇന്‍ഫ്രാ & മെറ്റല്‍സ്

പ്രധാന സൂചികകള്‍ക്കൊപ്പം ഇന്‍ഫ്രാ വിഭാഗം ഓഹരികളിലും ടെക്‌നിക്കല്‍ പുള്‍ബാക്ക് റാലിക്ക് സാക്ഷ്യംവഹിച്ചു. എന്നാല്‍ മുഖ്യസൂചികയേക്കാളും താഴ്ന്ന പ്രകടനത്തിനാകും ഇനി സാധ്യത. അതേസമയം അംബുജ സിമന്റ്, അദാനി പോര്‍ട്ട്, ഫീനിക്‌സ് മില്‍സ്, ജെകെ ലക്ഷ്മി സിമന്റ്, ടാറ്റ സ്റ്റീല്‍, ബ്രിഗേഡ് എന്റര്‍പ്രൈസസ് എന്നീ ഓഹരികള്‍ നേട്ടമുണ്ടാക്കാമെന്നും ഐസിഐസിഐ ഡയറക്ട് സൂചിപ്പിച്ചു.

ഫാര്‍മ & കെമിക്കല്‍സ്

ഓഹരി കേന്ദ്രീകരിച്ചുള്ള നീക്കങ്ങള്‍ക്കാവും ഈ വിഭാഗത്തില്‍ സാധ്യത. റിസ്‌കിനുള്ള ആദായം നോക്കിയാല്‍ മിക്ക ഓഹരികളും ആകര്‍ഷകമായ നിലവാരത്തിലാണുള്ളത്. സിപ്ല, സണ്‍ ഫാര്‍മ, ഡിവീസ് ലാബ്, ലോറസ് ലാബ്‌സ്, ടാറ്റ കെമിക്കല്‍ തുടങ്ങിയ ഓഹരികള്‍ മികച്ച പ്രകടനം ഭാവിയിലും തുടര്‍ന്നേക്കാം.

അറിയിപ്പ്

അറിയിപ്പ്

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിനു നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ സ്വീകരിക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.

English summary

List Of Stocks & Sectors That Can Invest In October- December Quarter For Better Performance Ahead | രണ്ടാം പാദത്തേക്കാള്‍ മികച്ചത് മൂന്നാം പാദഫലം ആയിരിക്കുമോ? ഇപ്പോള്‍ വാങ്ങാവുന്ന ഓഹരികളും സെക്ടറുകളും

List Of Stocks & Sectors That Can Invest In October- December Quarter For Better Performance Ahead. Read In Malayalam.
Story first published: Friday, October 7, 2022, 8:19 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X