ലോക്ക്‌ഡൗൺ ആശങ്ക വേണ്ട ഈ ബാങ്കുകൾ നിങ്ങൾക്ക് വാട്ട്‌സ്ആപ്പ് ബാങ്കിംഗ് സേവനങ്ങൾ ലഭ്യമാക്കും

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സുഹൃത്തുക്കളുമായി ചാറ്റുചെയ്യലും ഫോട്ടോകൾ‌, വീഡിയോകൾ‌ എന്നിവ ഷെയർ ചെയ്യലും മാത്രമല്ല വാട്ട്‌സ്ആപ്പ് നിങ്ങൾക്ക് ചെയ്യുന്ന സേവനങ്ങൾ. മിനി സ്റ്റേറ്റ്‌മെന്റ്, ബാലൻസ് പരിശോധിക്കൽ, ചെക്ക്‌ബുക്ക് അഭ്യർത്ഥിക്കുക തുടങ്ങി നിരവധി ബാങ്കിംഗ് സേവനങ്ങൾക്കും നിങ്ങൾക്കിപ്പോൾ വാട്ട്‌സ്ആപ്പ് ഉപയോഗിക്കാം. ഐസിഐസിഐ ബാങ്ക്, എച്ച്‌ഡിഎഫ്‌സി ബാങ്ക്, കൊട്ടക് മഹീന്ദ്ര ബാങ്ക് തുടങ്ങി നിരവധി ബാങ്കുകൾ നിലവിൽ വാട്ട്സ്ആപ്പ് ബാങ്കിംഗ് സേവനങ്ങൾ വാഗ്‌ധാനം ചെയ്യുന്നുണ്ട്.

 

ഐസിഐസിഐ ബാങ്ക്

ഐസിഐസിഐ ബാങ്ക്

ഐസിഐസിഐ ബാങ്കിന്റെ വാട്ട്‌സ്ആപ്പ് ബാങ്കിംഗ് ആരംഭിക്കുന്നതെങ്ങനെയെന്ന് നോക്കാം:

1. നിങ്ങളുടെ കോൺ‌ടാക്റ്റുകളിൽ ബാങ്കിന്റെ 9324953001 എന്ന നമ്പർ ചേർക്കുക. സംഭാഷണം ആരംഭിക്കാനായി ഒരു 'ഹായ്' സന്ദേശം അയയ്ക്കുക. ബാങ്ക് ഈ സന്ദേശത്തോട് പ്രതികരിക്കുന്നതാണ്.

2. ആവശ്യമുള്ള സേവനത്തിന്റെ കീവേഡ് ടൈപ്പ് ചെയ്യുക: അതായത് സേവനങ്ങളുടെ പട്ടികയിൽ നിന്ന് നിങ്ങൾക്ക് ആവശ്യമുള്ള സേവനത്തിന്റെ കീവേഡ് ടൈപ്പ് ചെയ്യുക. ഉദാഹരണത്തിന് , മുതലായവ.

വാട്ട്‌സ്ആപ്പിൽ ലഭ്യമായ മറ്റ് ബാങ്കിംഗ് സേവനങ്ങൾ എന്തെല്ലാമാണ്?

വാട്ട്‌സ്ആപ്പിൽ ലഭ്യമായ മറ്റ് ബാങ്കിംഗ് സേവനങ്ങൾ എന്തെല്ലാമാണ്?

• അക്കൗണ്ട് ബാലൻസ് പരിശോധിക്കൽ: , , പോലുള്ള ഏതെങ്കിലും കീവേഡ് ടൈപ്പ് ചെയ്യുക.

• അവസാനം നടത്തിയ മൂന്ന് ഇടപാടുകൾ കാണുന്നതിന്: , , പോലുള്ള ഏതെങ്കിലും കീവേഡ് ടൈപ്പ് ചെയ്യുക.

• ഔട്ട്‌സ്റ്റാൻന്റിംഗ് ബാലൻസ് അറിയുന്നതിനും ക്രെഡിറ്റ് കാർഡിന്റെ ലഭ്യമായ ക്രെഡിറ്റ് പരിധി അറിയുന്നതിനും: , , എന്നിവയിൽ ഏതെങ്കിലും ടൈപ്പ് ചെയ്യുക.

• ക്രെഡിറ്റ്, ഡെബിറ്റ് കാർഡ് ബ്ലോക്ക് ചെയ്യാൻ അല്ലെങ്കിൽ അൺബ്ലോക്ക് ചെയ്യാൻ: , , എന്നിവയിൽ ഏതെങ്കിലും ടൈപ്പ് ചെയ്യുക.

• ഏറ്റവും അടുത്തുള്ള ഐ‌സി‌ഐ‌സി‌ഐ ബാങ്ക് എ‌ടി‌എമ്മും ബ്രാഞ്ചും അറിയാൻ: , ടൈപ്പ് ചെയ്യുക.

• ട്രാവൽ, ഡൈനിംഗ്, ഷോപ്പിംഗ് എന്നിവയിൽ ലഭ്യമായ ഓഫറുകൾ പരിശോധിക്കുന്നതിന്: , ടൈപ്പ് ചെയ്യുക.

എച്ച്‌ഡിഎഫ്‌സി ബാങ്ക്

എച്ച്‌ഡിഎഫ്‌സി ബാങ്ക്

എച്ച്‌ഡിഎഫ്‌സി ബാങ്കിന്റെ വാട്ട്‌സ്ആപ്പ് ബാങ്കിംഗ് സേവനങ്ങൾ ലഭിക്കുന്നതിന് ഇനിപ് പറയുന്ന രണ്ട് ഘട്ടങ്ങൾ പൂർത്തിയാക്കേണ്ടതുണ്ട്.

ഘട്ടം 1. രജിസ്റ്റർ ചെയ്യുക:

അതായത് ഒരു മിസ്‌ഡ് കോൾ നൽകി രജിസ്റ്റർ ചെയ്യുക അല്ലെങ്കിൽ ബാങ്കിൽ രജിസ്റ്റർ ചെയ്തിട്ടുള്ള അതേ മൊബൈൽ നമ്പറിൽ നിന്ന് 70659 70659 എന്ന നമ്പറിലേക്ക് SUB എന്ന് എസ്എംഎസ് അയയ്‌ക്കുക. ബാങ്ക് 24/7 x 365 (അവധി ദിവസങ്ങളിൽ പോലും) ലഭ്യമാണ്.

ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരുന്ന ആദായനികുതി നിയമത്തിലെ അഞ്ച് പ്രധാന മാറ്റങ്ങള്‍

ഘട്ടം 2. ചാറ്റിംഗ് ആരംഭിക്കുക

ഘട്ടം 2. ചാറ്റിംഗ് ആരംഭിക്കുക

നിങ്ങളുടെ കോൺ‌ടാക്റ്റുകളിൽ 70659 70659 എന്ന നമ്പർ ചേർത്ത് സന്ദേശ വിൻഡോയിൽ നിന്ന് "ഹായ്" എന്ന് അയയ്‌ക്കുക. നിങ്ങളുടെ ചോദ്യം ടൈപ്പുചെയ്‌ത് സംഭാഷണം ആരംഭിക്കുക. ഉദാ; എന്റെ ക്രെഡിറ്റ് കാർഡ് റിവാർഡ് പോയിന്റുകൾ കാണിക്കുക പോലുള്ളവ. അല്ലെങ്കിൽ ആവശ്യമുള്ള സേവനത്തിനുള്ള ഓപ്ഷൻ തിരഞ്ഞെടുക്കുക.

ബാങ്കിൽ‌ രജിസ്റ്റർ ചെയ്‌തിട്ടുള്ള നിങ്ങളുടെ മൊബൈൽ‌ നമ്പറിൽ‌ നിന്നും 70659 70659 എന്ന നമ്പറിലേക്ക് UNSUB എന്ന് SMS അയയ്‌ക്കുന്നതിലൂടെ നിങ്ങൾക്ക് എപ്പോൾ വേണമെങ്കിലും ഈ സേവനം ഒഴിവാക്കാനും കഴിയും.

മൊറട്ടോറിയം; ക്രെഡിറ്റ് കാർഡ് കുടിശ്ശികയ്‌ക്ക് പലിശ ഈടാക്കും

ലഭ്യമായ സേവനങ്ങൾ എന്തെല്ലാമാണ്?

ലഭ്യമായ സേവനങ്ങൾ എന്തെല്ലാമാണ്?

• നിങ്ങളുടെ അക്കൗണ്ട് ബാലൻസ് പരിശോധിക്കുക.

• മിനി സ്റ്റേറ്റ്മെന്റ് നേടുക.

• അക്കൗണ്ട് സ്റ്റേറ്റ്‌മെന്റിനായി ആവശ്യപ്പെടുക.

• ക്രെഡിറ്റ് കാർഡിലെ കുടിശ്ശിക ബാലൻസ് പരിശോധിക്കുക.

• മുമ്പത്തെ സ്‌റ്റേറ്റ്‌മെന്റ് അറിയുക.

• റിവാർഡ് പോയിൻറുകൾ അറിയുക.

• ലഭ്യമായ ക്രെഡിറ്റ് പരിധി അറിയുക.

• പ്രധാനപ്പെട്ട അപ്‌ഡേറ്റുകൾ, റെഗുലേറ്ററി സന്ദേശങ്ങൾ, പേയ്‌മെന്റ് അലേർട്ടുകൾ എന്നിവ ബാങ്കിൽ നിന്ന് അറിയുക.

• ബാങ്കുമായി ബന്ധപ്പെട്ട എല്ലാ സംശയങ്ങളെക്കുറിച്ചും ചോദിക്കാം.

• ഓഫറുകളെക്കുറിച്ചുള്ള വിശദാംശങ്ങൾ അറിയാം.

• നിങ്ങളുടെ സ്ഥിര നിക്ഷേപത്തിന്റെ വിശദാംശങ്ങൾ അറിയാം.

നിക്ഷേപകർ ആശങ്കയിൽ; ഓഹരി വിപണിയിലെ കനത്ത ഇടിവിന് കാരണമെന്ത്?

കൊട്ടക് മഹീന്ദ്ര ബാങ്ക്

കൊട്ടക് മഹീന്ദ്ര ബാങ്ക്

നിങ്ങളുടെ ബാങ്കിംഗ് ലളിതവും സൗകര്യപ്രദവുമാക്കുന്നതിനുള്ള വഴികൾ കൊട്ടക് മഹീന്ദ്ര ബാങ്ക് ഒരുക്കുന്നുണ്ട്. അതിനായാണ് വാട്ട്‌സ്ആപ്പ് ബാങ്കിംഗ് സേവനങ്ങൾ ലഭ്യമാക്കിയിരിക്കുന്നത്. ഇതിനായി ആദ്യം;

1. നിങ്ങളുടെ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിൽ നിന്ന് 9718566655 എന്ന നമ്പറിലേക്ക് ഒരു മിസ്‌ഡ് കോൾ നൽകുക.

2. ശേഷം നിങ്ങളുടെ മൊബൈൽ കോൺടാക്റ്റുകളിൽ ‘022 6600 6022' എന്ന നമ്പർ ചേർക്കുക.

3. ലഭ്യമായ സേവനങ്ങളെക്കുറിച്ച് അറിയാൻ "help" എന്ന് ഒരു സന്ദേശമായി അയയ്ക്കുക.

4. നിങ്ങളുടെ രജിസ്റ്റർ ചെയ്‌ത മൊബൈൽ നമ്പറിലേക്ക് അയച്ച വാട്ട്‌സ്ആപ്പിൽ 6 അക്ക ഒടിപി നൽകുക, തുടർന്ന് സ്ക്രീനിൽ സൂചിപ്പിച്ച ഘട്ടങ്ങൾ പാലിക്കുക.

5. വാട്ട്‌സ്ആപ്പ് ബാങ്കിംഗ് സേവനങ്ങൾ ആവശ്യമില്ലെന്ന് തോന്നുകയാണെങ്കിൽ ‘Stop' എന്ന് സന്ദേശമയച്ച് ഇത് എപ്പോൾ വേണമെങ്കിലും ഒഴിവാക്കാം.


English summary

ലോക്ക്‌ഡൗൺ; ആശങ്കവേണ്ട ഈ ബാങ്കുകൾ നിങ്ങൾക്ക് വാട്ട്‌സ്ആപ്പ് ബാങ്കിംഗ് സേവനങ്ങൾ ലഭ്യമാക്കുന്നുണ്ട് | Lockdown: These banks provide WhatsApp Banking Services

Lockdown: These banks provide WhatsApp Banking Services
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X