4 ബോണസ് ഷെയര്‍; ഈ 'കുഞ്ഞന്‍' ഓഹരിയിലെ 1 ലക്ഷം 1.12 കോടിയായി; ഇനി വാങ്ങണോ?

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഓഹരി വിപണിയിലെ നിക്ഷേപത്തില്‍ നിന്നും ആസ്തി മൂല്യത്തിലെ വര്‍ധന മാത്രമല്ല നിക്ഷേപകനെ തേടിയെത്തുക. കമ്പനികള്‍ നല്‍കുന്ന ലാഭവിഹിതം/ ബോണസ് ഓഹരി/ ഷെയര്‍ ബൈബാക്ക് പോലെയുള്ള അവസരങ്ങള്‍ വഴി അധിക നേട്ടത്തിനുള്ള സാധ്യതയും ഏറെയാണ്. ഇത്തരം നേട്ടങ്ങള്‍ പക്ഷേ ഹ്രസ്വകാല നിക്ഷേപകരേക്കാള്‍ അധികമായി ദീര്‍ഘകാല നിക്ഷേപകരേയാവും തേടിയെത്തുക.

 

ബ്ലൂ-ചിപ്

മേല്‍സൂചിപ്പിച്ച അധിക വരുമാന അവസരങ്ങള്‍ സ്ഥിരമായി നല്‍കണം എന്നില്ലെങ്കിലും ദീര്‍ഘകാലയളവിലെ ഇടവേളകളില്‍ ഭൂരിഭാഗം കമ്പനികളും നിക്ഷേപകര്‍ക്ക് ബോണസും ഡിവിഡന്റുമൊക്കെ നല്‍കിയിട്ടുണ്ടെന്ന് കാണാം. അതിനാല്‍ ദീര്‍ഘകാല നിക്ഷേപത്തിന് ഓഹരിയെ തെരഞ്ഞെടുക്കുമ്പോള്‍ കമ്പനിയുടെ ഭാവി ബിസിനസ് സാധ്യതയും മറ്റ് അടിസ്ഥാന ഘടകങ്ങളും പരിശോധിക്കുന്നതിനോടൊപ്പം കമ്പനിയുടെ ബോണസ് ഓഹരി/ ഡിവിഡന്റ് നല്‍കുന്ന പൂര്‍വകാല ചരിത്രവും പരിശോധിക്കുന്നത് ഉചിതമായിരിക്കും.

അതേസമയം ദീര്‍ഘകാല ഇടവേളകളില്‍ നല്‍കിയ 4 ബോണസ് ഓഹരികളിലൂടെ നിക്ഷേപകരെ കോടീശ്വരന്മാരാക്കിയ ഒരു പൊതുമേഖല ബ്ലൂ-ചിപ് ഓഹരിയെ കുറിച്ചാണ് ഈ ലേഖനം.

ഇന്ത്യന്‍ ഓയില്‍

ഇന്ത്യന്‍ ഓയില്‍

രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ എണ്ണക്കമ്പനിയാണ് ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ (ഐഒസി). ഇന്ത്യന്‍ ഓയിലും ഉപകമ്പനികളും ചേര്‍ന്ന് രാജ്യത്തെ പെട്രോളിയം വിപണിയുടെ 47 ശതമാനം വിഹിതവും കരസ്ഥമാക്കിയിട്ടുണ്ട്. പാരിസ്ഥിതിക ഉത്തരവാദിത്തം മുന്‍നിര്‍ത്തി സമീപ ഭാവിയില്‍ തന്നെ റീഫൈനറികളിലെ 10 ശതമാനം ഹൈഡ്രജന്‍ ഉപയോഗം ഗ്രീന്‍ ഹൈഡ്രജനിലേക്ക് മാറ്റപ്പെടും.

അടുത്ത 3 വര്‍ഷത്തിനകം 10,000 പമ്പുകളില്‍ വൈദ്യുത വാഹനങ്ങളുടെ ചാര്‍ജിങ് സ്റ്റേഷനുകള്‍ സജ്ജീകരിക്കും. ഇതിന്റെ ഭാഗമായി വൈദ്യുത വാഹന നിര്‍മാതാക്കളുമായും ഊര്‍ജ മേഖലയിലെ പ്രമുഖ കമ്പനികളുമായും അനുബന്ധ ധാരണകളില്‍ എത്തിച്ചേര്‍ന്നിട്ടുണ്ട്.

ഡിവിഡന്റ്

വാഹന ലോകത്തെ മാറ്റങ്ങളും ഐഒസി സാകൂതം വീക്ഷിക്കുന്നു. ഇതിനോടനുബന്ധിച്ച് സോളാര്‍ പവര്‍, ബാറ്ററി യൂണിറ്റ്, ഗ്രിഡ് പവര്‍ എന്നിവ സംയോജിപ്പിച്ച ആദ്യ ഹൈബ്രിഡ് മൈക്രോ ഗ്രിഡ് സംവിധാനം സജ്ജമാക്കി കഴിഞ്ഞു. കൂടാതെ, സണ്‍ മൊബിലിറ്റി, ഫിനര്‍ജി ഓഫ് ഇസ്രായേല്‍ എന്നിവയുമായി ചേര്‍ന്ന് അലുമിനിയം എയര്‍ ബാറ്ററി സാങ്കേതികവിദ്യ രാജ്യത്ത് അവതരിപ്പിക്കാനും പദ്ധതിയിടുന്നുണ്ട്.

നിലവില്‍ ഐഒസിയുടെ വിപണി മൂല്യം 92,800 കോടിയാണ്. മുടങ്ങാതെ ഉയര്‍ന്ന തോതില്‍ ലാഭവിഹിതം നല്‍കുന്ന ഐഒസി ഓഹരിയുടെ ഡിവിഡന്റ് യീല്‍ഡ് 17.34 ശതമാനമാണെന്നതും ശ്രദ്ധേയം.

ഐഒസി

അതുപോലെ പ്രതിയോഹരി ബുക്ക് വാല്യൂ 95.86 രൂപ നിരക്കിലാണ്. ഇത് ഐഒസി ഓഹരിയുടെ വിപണി വിലയുടെ ഒന്നരമടങ്ങോളം അധികമാണെന്നതും പരിഗണിക്കേണ്ട ഘടകമാണ്. സമാനമായി റിഫൈനറീസ് ഓഹരികളുടെ ശരാശരി പിഇ അനുപാതം 21 നിലാവരത്തിലായിരിക്കുമ്പോള്‍ ഐഒസിയുടേത് 5 മടങ്ങിലേ ഉള്ളൂവെന്നതും ശ്രദ്ധേയം.

അതേസമയം ഐഒസിയുടെ ഓഹരികളില്‍ 51.5 ശതമാനം സര്‍ക്കാരിന്റെ കൈവശമാണ്. വിദേശ നിക്ഷേപകര്‍ക്ക് 8.19 ശതമാനവും ആഭ്യന്തര ധനകാര്യ സ്ഥാപനങ്ങള്‍ക്ക് 11.61 ശതമാനവും റീട്ടെയില്‍ നിക്ഷേപകര്‍ക്ക് 28.69 ശതമാനം വീതവും ഓഹരി പങ്കാളിത്തമുണ്ട്.

ബോണസ് ഓഹരി ചരിത്രം

ബോണസ് ഓഹരി ചരിത്രം

20 വര്‍ഷത്തിനിടെ 4 തവണയാണ് ഐഒസി (BSE: 530965, NSE : IOC) ബോണസ് ഷെയര്‍ വിതരണം ചെയ്തത്. 2009, 2016, 2018, 2022 വര്‍ഷങ്ങളിലായിരുന്നു ഇത്. 2009, 2016, 2018 വര്‍ഷങ്ങളി 1:1 അനുപാതത്തിലാണ് ബോണസ് ഓഹരി കൈമാറിയത്. അതായത് കൈവശമുള്ള ഓരോ ഓഹരിക്കും വീതം ഒരു ഓഹരി കൂടി അധികമായി നല്‍കിയെന്ന് സാരം.

എന്നാല്‍ 2022 ജൂണില്‍ 1:2 അനുപാതത്തിലായിരുന്നു ബോണസ് ഓഹരി വിതരണം. അതായത് കൈവശമുള്ള രണ്ട് ഓഹരിക്ക് അധികമായി ഒരു ഓഹരി കൂടി നല്‍കിയെന്ന് ചുരുക്കം.

മൂല്യത്തിലെ മാറ്റം

മൂല്യത്തിലെ മാറ്റം

21 വര്‍ഷം മുമ്പ് ഐഒസി ഓഹരിയുടെ വില 7 രൂപ നിലവാരത്തിലായിരുന്നു. അന്ന് 1 ലക്ഷം രൂപയ്ക്ക് ഐഒസിയുടെ 14,285 ഓഹരികള്‍ ലഭിക്കും. ഇത് 2009-ല്‍ ലഭിച്ച ബോണസ് ഷെയറിലൂടെ 28,570 ആയും 2016-ലെ ബോണസ് ഓഹരിയിലൂടെ 57,140 ആയും വര്‍ധിച്ചു.

തുടര്‍ന്ന് 2018-ല്‍ ലഭിച്ച ബോണസ് ഷെയറിലൂടെ കൈവശമുള്ള ആകെ ഓഹരികളുടെ എണ്ണം 1,14,280 ആയും 2022-ലെ ബോണസ് ഓഹരിയിലൂടെ 1,71,420 ആയും ഉയര്‍ന്നു. അതായത് 2001-ലെ ഐഒസി ഓഹരിയില്‍ നടത്തിയ ഒരു ലക്ഷം രൂപയുടെ നിക്ഷേപം ഇന്ന് 1.12 കോടിയായി വളര്‍ന്നുവെന്ന് സാരം.

സാമ്പത്തികം

സാമ്പത്തികം

ഇക്കഴിഞ്ഞ ജൂണ്‍ പാദത്തില്‍ ഐഒസിയുടെ വരുമാനം 2,55,381 കോടിയും അറ്റാദായം 515 കോടിയുമാണ്. കഴിഞ്ഞ 3 വര്‍ഷമായി കമ്പനിയുടെ വരുമാനത്തില്‍ 3.7 ശതമാനവും പ്രവര്‍ത്തന ലാഭത്തില്‍ 10.7 ശതമാനവും അറ്റാദായത്തില്‍ 13 ശതമാനം വീതവും വളര്‍ച്ച രേഖപ്പെടുത്തി. പയട്രോസ്‌കി സ്‌കോറിന്റെ അടിസ്ഥാനത്തില്‍ വിലയിരുത്തിയാല്‍ ഐഒസിയുടെ സാമ്പത്തിക സ്ഥിതി ശരാശരി (Piotroski Score: 5) നിലവാരത്തിലാണ്.

അതേസമയം ഒരു വര്‍ഷ കാലയളവില്‍ ഐഒസി ഓഹരിയുടെ ഉയര്‍ന്ന വില 94.33 രൂപയും താഴ്ന്ന വില 65.55 രൂപയുമാണ്. ഇന്ന് രാവിലെ 66 രൂപയിലാണ് ഓഹരിയിലെ വ്യാപാരം പുരോഗമിക്കുന്നത്.

അറിയിപ്പ്

അറിയിപ്പ്

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിനു നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ സ്വീകരിക്കും മുമ്പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.

English summary

Multibagger Stock: Blue-chip Large Cap Share Indian Oil 4 Times Bonus Issue Makes Investors Crorepati

Multibagger Stock: Blue-chip Large Cap Share Indian Oil 4 Times Bonus Issue Makes Investors Crorepati
Story first published: Thursday, September 29, 2022, 11:32 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X