പ്രവാസി ചിട്ടി സ്‌കീമും സ്ഥിര നിക്ഷേപ പദ്ധതികളും; കെഎസ്എഫ്ഇ ചിട്ടി 2020 അറിയേണ്ടതെല്ലാം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നമുക്ക് ചുറ്റുമൊന്നു നോക്കിയാല്‍ വായ്പകളും ബാധ്യതകളുമില്ലാത്ത ആളുകള്‍ വളരെ ചുരുക്കമായിരിക്കും. ബാങ്കുകളില്‍ നിന്നുള്ള ലോണുകള്‍ മുതല്‍ വീടുകള്‍ കേന്ദ്രീകരിച്ച് നടത്തുന്ന ആഴ്ച കുറികളില്‍ നിന്നും പോലും സാധാരണക്കാരന്‍ അത്യാവശ്യത്തിന് പണം കണ്ടെത്തുന്നു. ബാങ്കുകളില്‍ നിന്നും വായ്പ ലഭിക്കാന്‍ നിരവധി നൂലാമാലകളുണ്ടെങ്കില്‍ അല്പം പലിശ കൂടുതല്‍ നല്‍കിയാല്‍ ഉടനടി പണം ലഭിക്കുമെന്നതിനാലാണ് പലരും സ്വകാര്യ പലിശക്കാരില്‍ നിന്നും പണം വാങ്ങുന്നത്. എന്നാല്‍ അധിക ബാധ്യതകളില്ലാതെ മിതമായ പലിശ നിരക്കില്‍ പണം ലഭിക്കുന്ന സര്‍ക്കാര്‍ സംരംഭം കേരളത്തിലുണ്ട്. സംസ്ഥാന സര്‍ക്കാരിന്റെ കീഴില്‍ തിരുവനന്തപുരത്ത് പ്രവര്‍ത്തിക്കുന്ന ധനകാര്യ സ്ഥാപനമായ കെഎസ്എഫ്ഇ എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന കേരള സ്റ്റേറ്റ് ഫിനാന്യഷ്യല്‍ എന്റര്‍പ്രൈസ് ആണ് അത്. 1969ലാണ് കെഎസ്എഫ്ഇ രൂപീകൃതമായത്.

 

സമ്പാദ്യത്തോടൊപ്പം വായ്പ എന്ന രീതിയിലാണ് ഇവിടെ കാര്യങ്ങള്‍. ചിട്ടി സേവനങ്ങളാണ് ഈ ധനകാര്യ സ്ഥാപനം പ്രധാനമായും നല്‍കുന്നത്. നിശ്ചിത കാലയളവില്‍ ചിട്ടികള്‍ ലേലം വിളിച്ച് പണം നല്‍കുന്ന രീതിയാണ് ഇവിടെ പിന്തുടരുന്നത്. പേരുകള്‍ എഴുതിയ ചെറിയ കടലാസ് ചീട്ടുകളില്‍ ഒരു പാത്രത്തില്‍ ശേഖരിക്കുന്നു. ചിട്ടിയില്‍ ചേര്‍ന്ന ആളുകളുടെ പേരുകള്‍ ഈ ചിട്ടുകളില്‍ എഴുതിയിരിക്കും. ഈ ചീട്ടുകളില്‍ നിന്നും ഒരു ചീട്ട് തിരഞ്ഞെടുക്കുകയും അയാള്‍ക്ക് പണം നല്‍കുകയുമാണ് ചെയ്യുന്നത്. കെഎസ്എഫ്ഇ ചിട്ടികളെ കുറിച്ചുള്ള വിശദാംശങ്ങള്‍ ഇവയാണ്:

1000 രൂപ മുതല്‍ 5,00,000 രൂപ വരെ

1000 രൂപ മുതല്‍ 5,00,000 രൂപ വരെ പ്രതിമാസ തവണകളായി കെഎസ്എഫ്ഇയില്‍ നിക്ഷേപിക്കാം. ഈ ചിട്ടികളുടെ കാലാവധി 30 മാസം, 40 മാസം, 50 മാസം, 60 മാസം, 100 മാസം എന്നിങ്ങനെ വ്യത്യസ്തമാണ്. 1982ലെ കേന്ദ്ര ചിറ്റ് ഫണ്ട് ആക്റ്റിലെ വ്യവസ്ഥകള്‍ പ്രകാരമുള്ള മാര്‍ഗനിര്‍ദ്ദേശങ്ങള്‍ക്ക് അനുസരിച്ചാണ് ചിട്ടികള്‍ നടത്തുന്നത്. കെഎസ്എഫ്ഇ പ്രവാസി ചിട്ടിയില്‍ പരമാവധി 25% തുക കുറച്ചാണ് വരിക്കാര്‍ക്ക് ലഭിക്കുക. എന്നിരുന്നാലും വരിക്കാരുടെ എണ്ണം അനുസരിച്ചാണ് എത്ര രൂപ കുറയ്ക്കുമെന്ന കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുക. വിവിധ തരം നിക്ഷേപ വായ്പാ പദ്ധതികള്‍ കെഎസ്എഫ്ഇ നല്‍കുന്നുണ്ട്.

കെഎസ്എഫ്ഇ ചിട്ടി 2020ന്റെ ഗുണങ്ങള്‍

കെഎസ്എഫ്ഇ ചിട്ടി 2020ന്റെ ഗുണങ്ങള്‍

നേട്ടങ്ങള്‍ക്കൊപ്പം ലാഭകരമായ ആനുകൂല്യങ്ങളുമായാണ് കെഎസ്എഫ്ഇ പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. കേരള സര്‍ക്കാരിന്റെ സ്വന്തം സ്ഥാപനം, സര്‍ക്കാര്‍ ഉടമസ്ഥതയില്‍ ആയതിനാല്‍ ഇതുവരെ തട്ടിപ്പുകളൊന്നുമില്ല, ഓരോ വര്‍ഷവും വലിയ ലാഭം, കേരളത്തിലെ ജനങ്ങള്‍ക്ക് മാത്രമുള്ള പദ്ധതിയാണെങ്കിലും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ള നിക്ഷേപം സ്വീകരിക്കും തുടങ്ങിയവയാണ് മറ്റു ഗുണങ്ങള്‍.

കെഎസ്എഫ്ഇയിലെ നിക്ഷേപ പദ്ധതികള്‍

കെഎസ്എഫ്ഇയിലെ നിക്ഷേപ പദ്ധതികള്‍

സുഗമ സുരക്ഷാ നിക്ഷേപം, ഹ്രസ്വകാല നിക്ഷേപം, സ്ഥിര നിക്ഷേപം, ചിട്ടി ലോണ്‍ 7656, പ്രവാസി ചിട്ടി എന്നിങ്ങനെ വിവിധ നിക്ഷേപ പദ്ധതികള്‍ കെഎസ്എഫ്ഇ വാഗ്ദാനം ചെയ്യുന്നു.

സുഗമ സുരക്ഷാ നിക്ഷേപം

കെഎസ്എഫ്ഇ വാഗ്ദാനം ചെയ്യുന്ന ഏറ്റവും നല്ല പദ്ധതികളില്‍ ഒന്നാണ് സുഗമ നിക്ഷേപ പദ്ധതി. ചിട്ടിയില്‍ നിക്ഷേപിച്ച തുക തന്നെ ജാമ്യമായി വെക്കുന്നതിനെയാണ് സുഗമ സുരക്ഷാ നിക്ഷേപം എന്ന് പറയുന്നത്. ഇതിന് പുറമേ നിക്ഷേപിക്കുന്ന തുകയ്ക്ക് പലിശ നേടാനും വരിക്കാരന് സാധിക്കും. നിക്ഷേപങ്ങള്‍ക്ക് 5.5 ശതമാനം പലിശ ലഭിക്കുകയും ചെയ്യും.

 

കെഎസ്എഫ്ഇ ഹ്രസ്വകാല നിക്ഷേപങ്ങള്‍

കെഎസ്എഫ്ഇ ഹ്രസ്വകാല നിക്ഷേപങ്ങള്‍

ഒരു ഹ്രസ്വകാല നിക്ഷേപത്തില്‍, ഒരു വരിക്കാരന് തന്റെ ഫണ്ടുകള്‍ മൊത്തം 30 ദിവസം മുതല്‍ 364 ദിവസം വരെയുള്ള കാലയളവില്‍ നിക്ഷേപം നടത്താം. കെഎസ്എഫ്ഇ വാഗ്ദാനം ചെയ്യുന്ന എല്ലാ പദ്ധതികള്‍ക്കും ഹ്രസ്വകാല സ്‌കീം നിക്ഷേപങ്ങള്‍ ഉപയോഗിക്കാം. മറ്റ് ദേശീയ ബാങ്കുകളെ അപേക്ഷിച്ച് മൊത്തം നിക്ഷേപ തുകയ്ക്ക് ലാഭകരമായ പലിശനിരക്കും ഈ പദ്ധതി വഴി ലഭിക്കും. 5,000 രൂപയാണ് ഈ പദ്ധതിക്ക് കീഴിലുള്ള ഏറ്റവും കുറഞ്ഞ നിക്ഷേപം.

 കെഎസ്എഫ്ഇ സ്ഥിര നിക്ഷേപങ്ങള്‍

കെഎസ്എഫ്ഇ സ്ഥിര നിക്ഷേപങ്ങള്‍

മറ്റേതൊരു സ്വകാര്യ ബാങ്കിനെയും പോലെ സ്ഥിര നിക്ഷേപം നടത്താന്‍ കെഎസ്എഫ്ഇ വഴിയും സാധിക്കും. എന്നാല്‍ മറ്റേതൊരു ബാങ്കിനേക്കാളും വലിയ പലിശ നിരക്കാണ് കെഎസ്എഫ്ഇ വാഗ്ദാനം ചെയ്യുന്നത്. 7 ശതമാനമാണ് കെഎസ്എഫ്ഇ വാഗ്ദാനം ചെയ്യുന്ന പലിശ നിരക്ക്. അതേസമയം നിക്ഷേപം നടത്തുന്ന മുതിര്‍ന്ന പൗരന്മാര്‍ക്ക് 8 ശതമാനം പലിശ ലഭിക്കും.

നിക്ഷേപകർ എടിഎമ്മുകളിലേക്കും ബാങ്കുകളിലേയ്ക്കും ഓടുന്നു, കാശ് പിൻവലിക്കാൻ നെട്ടോട്ടംനിക്ഷേപകർ എടിഎമ്മുകളിലേക്കും ബാങ്കുകളിലേയ്ക്കും ഓടുന്നു, കാശ് പിൻവലിക്കാൻ നെട്ടോട്ടം

കെഎസ്എഫ്ഇ നിക്ഷേപ പദ്ധതി

കെഎസ്എഫ്ഇ നിക്ഷേപ പദ്ധതി

ചിട്ടി അംഗങ്ങള്‍ക്ക് പ്രയോജനപ്പെടുന്ന പദ്ധതിയാണ് ഇത്. സമ്മാനം നേടിയ തുക അംഗങ്ങള്‍ക്ക് ഈ പദ്ധതിയിലേക്ക് നിക്ഷേപിക്കാം. ചിട്ടി ആരംഭിച്ചതിന് ശേഷമുള്ള 30 ദിവസം മുതല്‍ ചിട്ടി അവസാനിക്കുന്ന ദിവസം വരെയാണ് ഈ നിക്ഷേപത്തിന്റെ കാലാവധി. അതേസമയം കെഎസ്എഫ്ഇയ്ക്ക് മറ്റേതെങ്കിലും ഈട് നല്‍കി ഈ പണം ഉപയോഗിക്കാനും സാധിക്കും.

യെസ് ബാങ്ക് സ്ഥാപകൻ റാണ കപൂറിന്റെ വസതിയിൽ റെയ്ഡ്യെസ് ബാങ്ക് സ്ഥാപകൻ റാണ കപൂറിന്റെ വസതിയിൽ റെയ്ഡ്

കെഎസ്എഫ്ഇ ചിട്ടി വായ്പ 7656

കെഎസ്എഫ്ഇ ചിട്ടി വായ്പ 7656

ചിട്ടി പ്രൈസ് നറുക്കെടുപ്പില്‍ നിക്ഷേപം നടത്തിയ വരിക്കാര്‍ക്കാണ് ചിട്ടി വായ്പ ലഭിക്കുക. പക്ഷേ അവര്‍ക്ക് ചിലപ്പോള്‍ സമ്മാന തുക ലഭിക്കണമെന്നില്ല. അത്തരമൊരു സാഹചര്യത്തില്‍, അവര്‍ തുകയുടെ 10% തവണകളായി അയച്ചിട്ടുണ്ടെങ്കില്‍ വായ്പ ലഭിക്കും. ആകെ ചിട്ടി തുകയുടെ 50 ശതമാനം തുക വരെ മുന്‍കൂറായി ലഭിക്കും. ഈ വായ്പയ്ക്ക് കീഴിലുള്ള പലിശ നിരക്ക് 13 ശതമാനം ആണ്. ഈ പദ്ധതി വഴി 75,00,000 രൂപ വരെ വായ്പ ഇനത്തില്‍ ലഭിക്കും.

നെറ്റ് ബാങ്കിങ് സേവനങ്ങളില്‍ തടസം നേരിട്ടു; പാടുപെട്ട് യെസ് ബാങ്ക് ഉപഭോക്താക്കള്‍നെറ്റ് ബാങ്കിങ് സേവനങ്ങളില്‍ തടസം നേരിട്ടു; പാടുപെട്ട് യെസ് ബാങ്ക് ഉപഭോക്താക്കള്‍

കെ.എസ്.എഫ്.ഇ പ്രവാസി ചിട്ടി സ്‌കീം

കെ.എസ്.എഫ്.ഇ പ്രവാസി ചിട്ടി സ്‌കീം

രാജ്യത്തിന് പുറത്ത് താമസിക്കുന്ന മലയാളികള്‍ക്കായി ആവിഷ്‌കരിച്ച പദ്ധതിയാണ് കെഎസ്എഫ്ഇ പ്രവാസി പദ്ധതി. ഇതിനായി കിഫ്ബി എന്ന പേരില്‍ ഓണ്‍ലൈന്‍ പോര്‍ട്ടലും പുറത്തിറക്കി. ഇതുവഴി നിക്ഷേപങ്ങളെ മുന്‍പത്തേതിനേക്കാള്‍ കൂടുതല്‍ നിക്ഷേപങ്ങള്‍ കെഎസ്എഫ്ഇക്ക് ലഭിച്ചു. പാസ്‌പോര്‍ട്ട്, വിസ എന്നിവയാണ് ഈ പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്യാന്‍ ആവശ്യമായ രേഖകള്‍. ഇതോടൊപ്പം മേല്‍വിലാസം, ആധാര്‍ എന്നിവയും ആവശ്യമാണ്.


ഓണ്‍ലൈന്‍ പേയ്മെന്റ്

എന്‍ആര്‍ഐകള്‍ക്കും എന്‍ആര്‍കെകള്‍ക്കും മാത്രമാണ് ഓണ്‍ലൈന്‍ പേയ്‌മെന്റ് സൗകര്യം ലഭ്യമാകൂ. ബാക്കിയുള്ള വരിക്കാര്‍ രജിസ്റ്റര്‍ ചെയ്ത ബ്രാഞ്ചില്‍ പോയി പണം അടക്കേണ്ടതാണ്.

 

English summary

പ്രവാസി ചിട്ടി സ്‌കീമും സ്ഥിര നിക്ഷേപ പദ്ധതികളും; കെഎസ്എഫ്ഇ ചിട്ടി 2020 അറിയേണ്ടതെല്ലാം | need to know about KSFE Chitty 2020

need to know about KSFE Chitty 2020
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X