കുട്ടികൾക്കായുള്ള ന്യൂ ഏജ് സേവിംഗ്‌സ് ബാങ്ക് അക്കൗണ്ടുകൾ; അറിയേണ്ടതെല്ലാം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കുട്ടികളുടെ ഭാവി സുരക്ഷിതമാക്കാനായി അവരുടെ പേരിൽ ഒരു സേവിംഗ്‌സ് ബാങ്ക് അക്കൗണ്ട് തുറക്കുകയെന്നത് മാതാപിതാക്കൾക്ക് കൊടുക്കാൻ കഴിയുന്ന നല്ലൊരു സമ്മാനമാണ്. ഇതിലൂടെ അവരുടെ ഭാവി സാമ്പത്തിക ഭദ്രത സുരക്ഷിതമാക്കുകയും ചെയ്യാം. 2014 ന്റെ തുടക്കത്തിലാണ് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർ‌ബി‌ഐ) പ്രായപൂർത്തിയാകാത്തവർക്ക് സേവിംഗ്സ് അക്കൗണ്ട് അനുവദിക്കുന്നതിന് ബാങ്കുകൾക്ക് അനുവദം നൽകിയത്. അതിനുശേഷം രാജ്യത്തെ ഒട്ടുമിക്ക സ്വകാര്യ- പൊതുമേഖല ബാങ്കുകളും കുട്ടികളെ ലക്ഷ്യം വച്ചുള്ള നിരവധി സേവിംഗ്സ് ബാങ്ക് അക്കൗണ്ടുകൾ വാഗ്‌ധാനം ചെയ്യുന്നുണ്ട്.

ബാങ്കിംഗ് സേവനങ്ങൾ

ഇങ്ങനെ പ്രായപൂർത്തിയാകാത്തവർക്കായി നവയുഗ ബാങ്കിംഗ് സേവനങ്ങൾ നൽകുന്ന രണ്ട് കമ്പനികളാണ് ഫിനോ പേയ്‌മെന്റ് ബാങ്കും ബാങ്കിങ് പ്ലാറ്റ്‌ഫോമായ ഫാംപേയും. ഫിനോ പേയ്‌മെന്റ് ബാങ്കിന്റെ മൈനർ സേവിഗ്സ് അക്കൗണ്ട് ഭവിഷ്യ സേവിംഗ്സ് അക്കൗണ്ട് എന്നാണ് അറിയപ്പെടുന്നത്. അതേസമയം നവ ബാങ്കിംഗ് പ്ലാറ്റ്‌ഫോമായ ഫാംപേ, 10 വയസ്സിന് മുകളിലുള്ള പ്രായപൂർത്തിയാകാത്തവർക്കായി ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്കുമായി ചേർന്നാണ് സേവനങ്ങൾ വാഗ്ദാനം ചെയ്യുന്നത്.

 കൂടുതലറിയാം

കൂടുതലറിയാം

രണ്ട് കമ്പനികളും അവരുടെ മൈനർ സേവിംഗ്സ് അക്കൗണ്ട് തുറക്കാനായി ഡിജിറ്റൽ കെ‌വൈ‌സി (നിങ്ങളുടെ ഉപഭോക്താവിനെ അറിയുക) സൗകര്യമാണ് നൽകുന്നത്. ഫിനോ പേയ്‌മെന്റ് ബാങ്ക് അവരുടെ മൈനർ സേവിംഗ്സ് അക്കൗണ്ടിനൊപ്പം പണം പിൻവലിക്കലിനായി മാത്രം ഉപയോഗിക്കാൻ കഴിയുന്ന ഒരു ഡെബിറ്റ് കാർഡും ബാങ്ക് വാഗ്ധാനം ചെയ്യുന്നുണ്ട്. ഇതിന് 350 രൂപയുടെ ഒരു വാർഷിക സബ്‌സ്‌ക്രിപ്‌ഷൻ ഫീസ് നൽകണം.

ചാർജുകൾ

ഇടപാട് ചാർജുകൾ, ഡെബിറ്റ് കാർഡ് ചെലവുകൾ എന്നിവ പോലുള്ള അക്കൗണ്ടുമായി ബന്ധപ്പെട്ട മിക്ക ചെലവുകളും ഉൾപ്പെടെയാണിത്. ഒരു മാസത്തിൽ മൊത്തം 10,000 രൂപ വരെ ഈ അക്കൗണ്ടിൽ നിന്ന് പിൻവലിക്കാം. എന്നാൽ ഒരു ഇടപാടിൽ 3,000 രൂപയിൽ കൂടുതൽ പിൻവലിക്കാൻ കഴിയില്ല. 500 രൂപ നിരക്കിൽ ഫാംപേയുടെ പ്രീപെയ്ഡ് കാർഡ് ലഭിക്കുന്നതാണ്. കാർഡിൽ ഒരു മാഗ്നറ്റിക് സ്ട്രൈപ്പും എടിഎമ്മുകളിലെ ഇടപാടുകൾക്കുള്ള ഒരു ചിപ്പും സെയിൽ ടെർമിനലുകളുമുണ്ട്. മാത്രമല്ല പ്രായപൂർത്തിയാകാത്തവർക്ക് ഓൺലൈൻ ഇടപാടുകൾക്കായും ഇത് ഉപയോഗിക്കാൻ കഴിയും.

അക്കൗണ്ട്

അക്കൗണ്ട് തുറക്കുമ്പോൾ തന്നെ ഓൺലൈൻ പേയ്‌മെന്റുകൾക്കായി യുപിഐ വിലാസവും നൽകുന്നതാണ്. സുരക്ഷയ്‌ക്കും കോൺ‌ടാക്‌റ്റ്‌ലെസ് പേയ്‌മെന്റിനുമായി, കമ്പനി ഒരു ഡൈനാമിക് പിൻ വാഗ്ദാനം ചെയ്യുന്നുണ്ട്. ഈ പിൻ അപ്ലിക്കേഷനിൽ ജനറേറ്റുചെയ്‌തുകഴിഞ്ഞ് രണ്ട് മിനിറ്റ് സാധുതയുണ്ടാകും. രണ്ട് കമ്പനികളും മാതാപിതാക്കളുടെത് കൂടാതെ ഒരു മൊബൈൽ നമ്പർ കൂടി ആവശ്യപ്പെടുന്നതാണ്. കുട്ടികളിൽ സമ്പാദ്യ ശീലം വളർത്തുന്നതിനായി ഈ രണ്ട് കമ്പനികളും ഗെയിം പോലെ ചില പദ്ധതികളും പ്ലാൻ ചെയ്യുന്നുണ്ട്.

English summary

New Age Savings Bank Accounts for Kids; Everything you need to know | കുട്ടികൾക്കായുള്ള ന്യൂ ഏജ് സേവിംഗ്‌സ് ബാങ്ക് അക്കൗണ്ടുകൾ; അറിയേണ്ടതെല്ലാം

New Age Savings Bank Accounts for Kids; Everything you need to know
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X