ഒരേയൊരു ബോണസ് ഇഷ്യൂ; ഈ മള്‍ട്ടിബാഗര്‍ ഓഹരിയിലെ 1 ലക്ഷം 23.5 കോടിയായി; ഇനി വാങ്ങാമോ?

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

അടിസ്ഥാനപരമായി മികച്ച ഓഹരികളിലെ നിക്ഷേപത്തില്‍ നിന്നും ദീര്‍ഘകാലയളവില്‍ കൈനിറയെ നേട്ടം സമ്പാദിക്കാന്‍ കഴിയുമെന്നതില്‍ തര്‍ക്കങ്ങളില്ല. ഓഹരിയുടെ വില വര്‍ധനയ്‌ക്കൊപ്പം അധിക വരുമാനം ലഭിക്കുന്ന അവസരങ്ങളും ദീര്‍ഘകാല നിക്ഷേപകരെ തേടിയെത്താറുണ്ട്.

മള്‍ട്ടിബാഗര്‍ ഓഹരി

കമ്പനികള്‍ അതാത് സമയങ്ങളില്‍ നല്‍കുന്ന ലാഭവിഹിതം, ബോണസ് ഷെയര്‍, ഷെയര്‍ ബൈബാക്ക് തുടങ്ങിയവയൊക്കെ ദീര്‍ഘകാല നിക്ഷേപകര്‍ക്ക് അധിക വരുമാനം നേടിത്തരുന്ന അവസരങ്ങളാണ്. അതിനാല്‍ ദീര്‍ഘകാല നിക്ഷേപത്തിന് ഓഹരിയെ തെരഞ്ഞെടുക്കുമ്പോള്‍ കമ്പനിയുടെ ഭാവി ബിസിനസ് സാധ്യതയും മറ്റ് ഘടകങ്ങളും പരിശോധിക്കുന്നതിനോടൊപ്പം കമ്പനിയുടെ ബോണസ് ഓഹരി/ ലാഭവിഹിതം നല്‍കുന്ന ചരിത്രം പരിശോധിക്കുന്നതും ഉചിതമായിരിക്കും.

ഇത്തരത്തില്‍ ഒരു തവണ ബോണസ് ഓഹരി നല്‍കിയതിലൂടെ നിക്ഷേപകരെ കോടീശ്വരന്മാരാക്കിയ ഒരു മള്‍ട്ടിബാഗര്‍ ഓഹരിയാണ് വിനതി ഓര്‍ഗാനിക്‌സ് ലിമിറ്റഡ്.

വിനതി ഓര്‍ഗാനിക്‌സ്

വിനതി ഓര്‍ഗാനിക്‌സ്

സവിശേഷ ജൈവ ഘടകപദാര്‍ത്ഥങ്ങള്‍ നിര്‍മിക്കുന്ന ലോകത്തിലെ മുന്‍നിര കെമിക്കല്‍ കമ്പനികളിലൊന്നാണ് വിനതി ഓര്‍ഗാനിക്‌സ്. 35 രാജ്യങ്ങളില്‍ കമ്പനിക്ക് സാന്നിധ്യമുണ്ട്. അമേരിക്ക, യൂറോപ്പ്, ഏഷ്യ എന്നിവിടങ്ങളിലെ പ്രമുഖ വ്യാവസായിക, കെമിക്കല്‍ കമ്പനികള്‍ക്ക് സ്‌പെഷ്യാല്‍റ്റി അരോമാറ്റിക്‌സ്, സ്‌പെഷ്യാല്‍റ്റി മോണോമേര്‍സ്, ബ്യൂട്ടൈല്‍ ഫിനോള്‍സ്, പോളിമേര്‍സ് തുടങ്ങിയ നിരവധി ഉത്പന്നങ്ങള്‍ വിതരണം ചെയ്യുന്നു. വെള്ളിയാഴ്ച 2,086 രൂപയിലായിരുന്നു വിനതി ഓര്‍ഗാനിക്‌സ് ഓഹരിയുടെ ക്ലോസിങ്.

Also Read: സൗജന്യ ഓഹരികള്‍ വേണോ? ഈ കമ്പനികളെ നോക്കിവെയ്ക്കാംAlso Read: സൗജന്യ ഓഹരികള്‍ വേണോ? ഈ കമ്പനികളെ നോക്കിവെയ്ക്കാം

ഓഹരി വിശദാംശം

ഓഹരി വിശദാംശം

വിനതി ഓര്‍ഗാനിക്‌സിന്റെ നിലവിലെ വിപണി മൂല്യം 21,444 കോടിയാണ്. മുടങ്ങാതെ ലാഭവിഹിതം നല്‍കുന്നുണ്ട്. എങ്കിലും ഈ മിഡ് കാപ് ഓഹരിയുടെ ഡിവിഡന്റ് യീല്‍ഡ് 0.31 ശതമാനമേയുള്ളൂ. പ്രതിയോഹരി ബുക്ക് വാല്യൂ 178 രൂപയും പിഇ അനുപാതം 58.44 മടങ്ങിലുമാണുള്ളത്. വിനതി ഓര്‍ഗാനിക്‌സിന്റെ ഓഹരിയിന്മേലുള്ള ആദായം (ROE) 20.6 ശതമാനവും മൂലധന വിനിയോഗത്തിന്മേലുള്ള ആദായം (ROCE) 26.6 ശതമാനം നിരക്കിലുമാണ്.

പ്രമോട്ടര്‍

അതേസമയം വിനതി ഓര്‍ഗാനിക്‌സിന്റെ ആകെ ഓഹരികളില്‍ 74.06 ശതമാനവും പ്രമോട്ടര്‍ ഗ്രൂപ്പിന്റെ പക്കലാണ്. വിദേശ നിക്ഷേപകര്‍ക്ക് 4.66 ശതമാനവും ആഭ്യന്തര ധനകാര്യ സ്ഥാപനങ്ങള്‍ക്ക് 8.12 ശതമാനം വീതവും ഓഹരി പങ്കാളിത്തമുണ്ട്. അതേസമയം 52 ആഴ്ച കാലയളവില്‍ വിനതി ഓര്‍ഗാനിക്‌സ് ഓഹരിയുടെ ഉയര്‍ന്ന വില 2,377 രൂപയും താഴ്ന്ന വില 1,674 രൂപയുമാണ്. കഴിഞ്ഞ ഒരു മാസത്തിനിടെ വിനതി ഓര്‍ഗാനിക്‌സ് ഓഹരിയില്‍ 5 ശതമാനത്തോളം തിരുത്തല്‍ നേരിട്ടു.

ഓഹരി വില ചരിത്രം

ഓഹരി വില ചരിത്രം

ദീര്‍ഘകാല നിക്ഷേപകര്‍ക്ക് കൈനിറയെ നേട്ടം സമ്മാനിച്ച മള്‍ട്ടിബാഗര്‍ ഓഹരിയുടെ ഉത്തമ ഉദാഹരമാണ് വിനതി ഓര്‍ഗാനിക്‌സ്. 1995 ജൂലൈയില്‍ ഈ ഓഹരിയുടെ വില കേവലം 1.30 രൂപ നിലവാരത്തിലായിരുന്നു. അവിടെ നിന്നും ക്രമാനുഗതമായി മുന്നേറിയ വിനതി ഓര്ഡഗാനിക്‌സ് ഓഹരികള്‍ കഴിഞ്ഞയാഴ്ച 2,100 രൂപ നിലവാരത്തിലാണ് വ്യാപാരം ചെയ്യപ്പെട്ടത്. അതായത് കഴിഞ്ഞ 27 വര്‍ഷത്തിനിടെ വിനതി ഓര്‍ഗാനിക്‌സ് ഓഹരിയിലെ നേട്ടം 1,56,660 ശതമാനമാണെന്ന് സാരം.

ബോണസ് ഓഹരി

എന്നാല്‍ ഒരു തവണ നല്‍കിയ ബോണസ് ഓഹരികള്‍ കൂടി കണക്കിലെടുത്താല്‍ വിനതി ഓര്‍ഗാനിക്‌സില്‍ (BSE: 524200, NSE : VINATIORGA) നിന്നുള്ള യഥാര്‍ത്ഥ നേട്ടം പതിന്മടാങ്ങാകും. ബിഎസ്ഇയില്‍ നിന്നും ലഭ്യമായ രേഖകള്‍ നോക്കിയാല്‍ 2007 നവംബറില്‍ ബോണസ് ഓഹരി നല്‍കിയതായി കാണാം. 1:2 അനുപാതത്തിലായിരുന്നു ബോണസ് ഓഹരി കൈമാറിയത്. അതായത് കൈവശമുള്ള 2 ഓഹരിക്ക് വീതം അധികമായി ഒരു ഓഹരി കൂടി ലഭിച്ചുവെന്ന് സാരം.

Also Read: തികച്ചും ഫണ്ടമെന്റല്‍! ഉത്സവ സീസണിലെ കച്ചവടം മുതലാക്കുന്ന 7 ഓഹരികള്‍; ഇരട്ടയക്ക ലാഭം നേടാംAlso Read: തികച്ചും ഫണ്ടമെന്റല്‍! ഉത്സവ സീസണിലെ കച്ചവടം മുതലാക്കുന്ന 7 ഓഹരികള്‍; ഇരട്ടയക്ക ലാഭം നേടാം

നിക്ഷേപമൂല്യം

നിക്ഷേപമൂല്യം

1995 ജൂലൈ 14-ലെ വിപണി വിലയായിരുന്ന 1.33 രൂപ പ്രകാരം 1 ലക്ഷം രൂപ മുടക്കിയാല്‍ അന്ന് 75,187 വിനതി ഓര്‍ഗാനിക്‌സ് ഓഹരികള്‍ ലഭിക്കുമായിരുന്നു. ഇതിനോടൊപ്പം 2007 നവംബറില്‍ 1:2 അനുപാതത്തില്‍ നല്‍കിയ ബോണസ് ഓഹരി കൂടി കണക്കിലെടുത്താല്‍ ഇന്ന് 1,12,780 ഓഹരികള്‍ കൈവശമുണ്ടായിരിക്കും. ഇത്രയും വിനതി ഓര്‍ഗാനിക്‌സ് ഓഹരികളുടെ വെള്ളിയാഴ്ചത്തെ വിപണി മൂല്യം 23.55 കോടി രൂപയാണ്. അതയാത് 1995-ല്‍ വിനതി ഓര്‍ഗാനിക്‌സില്‍ നടത്തിയ 1 ലക്ഷം രൂപയുടെ നിക്ഷേപം ഇന്ന് 23.55 കോടിയായെന്ന് ചുരുക്കം.

അനുകൂല ഘടകം

അനുകൂല ഘടകം

അടുത്തിടെ കടബാധ്യതകള്‍ കുറച്ചു കൊണ്ടുവരാന്‍ സാധിച്ചതോടെ കമ്പനിയുടെ ബാധ്യതകള്‍ ഏറെക്കുറെ ഒഴിവാക്കാന്‍ വിനതി ഓര്‍ഗാനിക്‌സിന് സാധിച്ചിട്ടുണ്ട്. മെക്വിനോള്‍, ഗൈ്വക്കോള്‍, ഐസോ അമൈലീന്‍ എന്നിവയുടെ ഉത്പാദനം അടുത്ത സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പകുതിയോടെ ആരംഭിക്കുന്നത് വിനതി ഓര്‍ഗാനിക്സിന്റെ വരുമാനത്തില്‍ കുതിച്ചുച്ചാട്ടം സൃഷ്ടിച്ചേക്കും.

അടുത്തിടെ ആന്റിഓക്‌സിഡന്റ് വിഭാഗത്തില്‍ വരുമാനം വര്‍ധിപ്പിക്കാനുള്ള നടപടികള്‍ സ്വീകരിച്ചതും അനുകൂല ഘടകമാണ്. ഇതിനോടൊപ്പം വീരല്‍ അഡിറ്റീവ്‌സിന്റെ കമ്പനിയുമായി ലയിപ്പിക്കുന്നതും വിനതി ഓര്‍ഗാനിക്‌സിന്റെ ലാഭക്ഷമത വര്‍ധിപ്പിക്കുമെന്നും വിലയിരുത്തുന്നു.

ലക്ഷ്യവില 2,500

ലക്ഷ്യവില 2,500

രാജ്യത്തെ പ്രമുഖ റീട്ടെയില്‍ ബ്രോക്കറേജ് സ്ഥാപനമായ ഷേര്‍ഖാന്‍, വിനതി ഓര്‍ഗാനിക്‌സിന് നിക്ഷേപത്തിന് പരിഗണിക്കാമെന്ന ബൈ (BUY) റേറ്റിങ്ങാണ് നല്‍കിയത്. മേല്‍സൂചിപ്പിച്ച അനുകൂല ഘടകങ്ങള്‍ ചൂണ്ടിക്കാട്ടി സമീപ ഭാവിയിലേക്ക് ഓഹരിക്ക് നല്‍കിയിരിക്കുന്ന ലക്ഷ്യവില 2,500 രൂപയാണ്. ഇത് ഓഹരിയുടെ വിപണി വിലയേക്കാള്‍ 20 ശതമാനം മുകളിലാണെന്നതും ശ്രദ്ധേയം.

അറിയിപ്പ്

അറിയിപ്പ്

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം ഷേര്‍ഖാന്‍ പുറത്തിറക്കിയ റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കിയും പഠനാവശ്യത്തിന് നല്‍കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ സ്വീകരിക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.

Read more about: stock share investment bonus
English summary

Only One Bonus Issue Multibagger Chemical Stock Vinati Organics Turns 1 Lakh To 24 Crores In 27 Years | ഈ മള്‍ട്ടിബാഗര്‍ കെമിക്കല്‍ ഓഹരിയിലെ 1 ലക്ഷം 23.5 കോടിയായി മാറി

Only One Bonus Issue This Multibagger Chemical Stock Turns 1 Lakh Investment To 24 Crores In 27 Years. Read In Malayalam
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X