ബിസിനസ് പുരോഗതിയും 50% വിലക്കുറവിലും ലഭ്യമായ 4 ഓഹരികള്‍; വാല്യൂ ഇന്‍വെസ്റ്റിങ്!

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പ്രതിയോഹരി വരുമാനവും ഓഹരിയുടെ വിപണി വിലയും തമ്മിലുള്ള അനുപാതമായ പ്രൈസ് ടു ഏര്‍ണിങ് റേഷ്യോ (PE Ratio) അഥവാ പിഇ അനുപാതം എന്നത്, കമ്പനികളെ അടിസ്ഥാനപരമായി വിശകലനം ചെയ്യുന്നതിന് സഹായിക്കുന്ന പ്രധാന 'സ്‌ക്രീനിങ്' ഘടകമാണ്.

 

കമ്പനിയുടെ ആകെ വരുമാനത്തെ ഓഹരിയെണ്ണം കൊണ്ട് ഭാഗിക്കുമ്പോള്‍ ഒരു ഓഹരിയിന്മേലുള്ള വരുമാനം ലഭിക്കും. ഇതിനെ ഏര്‍ണിങ് പേര്‍ ഷെയര്‍ (EPS) എന്നു വിളിക്കുന്നു. ഈ ഇപിഎസിനെ ഓഹരിയുടെ വിപണി വിലയുമായി താരതമ്യം ചെയ്യുമ്പോഴാണ് പിഇ റേഷ്യോ ലഭിക്കുന്നത്.

പിഇ റോഷ്യോ എങ്ങനെ വിലയിരുത്താം ?

എങ്ങനെ വിലയിരുത്താം ?

പിഇ റോഷ്യോ= (ഓഹരി വില/ ഇപിഎസ്) എന്ന രീതിയില്‍ കണക്കാക്കാം. ഇനി പിഇ റേഷ്യോ അടിസ്ഥാനപ്പെടുത്തി കമ്പനിയെ വിലയിരുത്തുന്നത് എങ്ങനെയെന്ന് ഒരു ഉദാഹരണത്തിലൂടെ നോക്കാം. രണ്ട് സിമന്റ് കമ്പനികളെ, A എന്നും B എന്നും പരിഗണിക്കുക. കമ്പനി A-യുടെ പിഇ റേഷ്യോ 20 എന്നും കമ്പനി B-യുടേത് 10 ആണെന്നും കരുതുക. എങ്കില്‍ കമ്പനി A-യേക്കാള്‍ കമ്പനി B-യുടെ ഓഹരി ആയിരിക്കും മൂല്യത്തിന്റെ അടിസ്ഥാനത്തില്‍ വാങ്ങിക്കാന്‍ ചെലവ് കുറവ് അഥവാ മൂല്യമതിപ്പില്‍ വിലക്കുറവ് എന്നു കരുതാം.

Also Read: ക്ഷമ നല്‍കിയ സമ്പത്ത്! ഈ മിഡ് കാപ് ഓഹരിയിലെ അന്നത്തെ 1 ലക്ഷം 53 കോടിയായി; നോക്കുന്നോ?Also Read: ക്ഷമ നല്‍കിയ സമ്പത്ത്! ഈ മിഡ് കാപ് ഓഹരിയിലെ അന്നത്തെ 1 ലക്ഷം 53 കോടിയായി; നോക്കുന്നോ?

പിഇ റേഷ്യോ

എങ്കിലും വളര്‍ച്ചയുടെ ഘട്ടത്തില്‍ നില്‍ക്കുമ്പോഴോ പുതിയ പദ്ധതികളിലേക്ക് വന്‍തോതില്‍ നിക്ഷേപം നടത്തുകയോ ചെയ്യുന്ന അവസരങ്ങളിലും പിഇ റേഷ്യോ ഉയര്‍ന്നു നില്‍ക്കാം. അതിനാല്‍ നിക്ഷേപത്തിന് മുന്നോടിയായി കഴിഞ്ഞ 10 വര്‍ഷത്തെയെങ്കിലും ഓഹരിയുടെ ഹിസ്റ്റോറിക്കല്‍ പിഇ റേഷ്യോ പരിശോധിക്കുന്നത് ഉചിതമായിരിക്കും.

അതേസമയം കഴിഞ്ഞ 5 വര്‍ഷത്തെ ശരാശരി പിഇ അനുപാതത്തേക്കാള്‍ താഴ്ന്നു നില്‍ക്കുന്നതും കമ്പനിയുടെ വിപണി മൂല്യം 5,000 കോടിയിലധികമുള്ളതും ഓഹരി വിലയില്‍ 15 ശതമാനത്തിന് മുകളില്‍ ആദായം നല്‍കിയതും പ്രവര്‍ത്തന ലാഭം കാണിക്കുന്നതുമായ 4 സ്മോള്‍ കാപ് ഓഹരികളുടെ വിശദാംശങ്ങളാണ് ചുവടെ ചേര്‍ക്കുന്നത്.

സരിഗമ ഇന്ത്യ

സരിഗമ ഇന്ത്യ

രാജ്യത്തെ ഏറ്റവും പഴക്കമുള്ള മ്യൂസിക് ലേബല്‍ കമ്പനികളിലൊന്നാണ് സരിഗമ ഇന്ത്യ. ആര്‍പി-സജ്ഞീവ് ഗോയങ്ക് ഗ്രൂപ്പിന്റെ ഭാഗമാണ്. 1902-ല്‍ ഗ്രാമഫോണ്‍ കമ്പനി ഓഫ് ഇന്ത്യ എന്ന പേരിലായിരുന്നു തുടക്കം. പിന്നീട് എച്ച്എംവി എന്നായി മാറ്റിയിരുന്നു. 2000-ലാണ് സരിഗമ ഇന്ത്യ (BSE: 532163, NSE : SAREGAMA) എന്ന് പുനര്‍ നാമകരണം ചെയ്തത്. സംഗീതം കൂടാതെ 2017 മുതല്‍ യൂഡില്‍ ഫിലിംസ് എന്ന ബാനറില്‍ ചലച്ചിത്ര നിര്‍മാണത്തിലേക്കും കടന്നു.

  • 5 വര്‍ഷത്തെ ശരാശരി പിഇ അനുപാതം: 140.34
  • കഴിഞ്ഞ 12 മാസത്തെ പിഇ അനുപാതം: 42.59
  • കഴിഞ്ഞ 5 വര്‍ഷത്തെ വാര്‍ഷിക ഓഹരി വളര്‍ച്ച: 49.16%
ബൊറോസില്‍ റിന്യൂവബിള്‍സ്

ബൊറോസില്‍ റിന്യൂവബിള്‍സ്

രാജ്യത്തെ ഏക സോളാര്‍ ഗ്ലാസ് നിര്‍മാണ കമ്പനിയാണ് ബൊറോസില്‍ റിന്യൂവബിള്‍സ്. പ്രശസ്ത ഗ്ലാസ് നിര്‍മാണ കമ്പനിയായ ബൊറോസില്‍ ഗ്രൂപ്പിന് കീഴിലാണ് പ്രവര്‍ത്തനം. ഗുജറാത്ത് ബോറോസില്‍ എന്ന പേരില്‍ 2010-ലായിരുന്നു തുടക്കമെങ്കിലും 2020-ല്‍ ബോറോസില്‍ ഗ്ലാസ് വര്‍ക്ക്‌സുമായി ലയിപ്പിച്ചാണ് ബോറോസില്‍ റിന്യൂവബിള്‍സ് (BSE: 502219, NSE : BORORENEW) രൂപീകരിച്ചത്.

  • 5 വര്‍ഷത്തെ ശരാശരി പിഇ അനുപാതം: 219.32
  • കഴിഞ്ഞ 12 മാസത്തെ പിഇ അനുപാതം: 49.15
  • കഴിഞ്ഞ 5 വര്‍ഷത്തെ വാര്‍ഷിക ഓഹരി വളര്‍ച്ച: 21.57%
ഫീനക്‌സ് മില്‍സ്

ഫീനക്‌സ് മില്‍സ്

റിയല്‍ എസ്റ്റേറ്റ് വിഭാഗത്തില്‍ വന്‍കിട ഷോപ്പിങ് മാളുകള്‍, വിനോദ കേന്ദ്രങ്ങള്‍, വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള കെട്ടിടം/ ഓഫീസുകള്‍, ഹോട്ടലുകള്‍ തുടങ്ങിയവയുടെ നിര്‍മാണത്തിലും പരിപാലനത്തിലും ശ്രദ്ധകേന്ദ്രീകരിച്ച കമ്പനിയാണ് ഫീനിക്‌സ് മില്‍സ് (BSE: 503100, NSE : PHOENIXLTD). മുംബൈ, ബെംഗളൂരു, ചെന്നൈ, പൂനെ ഉള്‍പ്പെടെയുള്ള വന്‍ നഗരങ്ങളിലാണ് വിവിധ റിയല്‍ എസ്റ്റേറ്റ് സംരംഭങ്ങള്‍ ഉള്ളത്.

  • 5 വര്‍ഷത്തെ ശരാശരി പിഇ അനുപാതം: 80.76
  • കഴിഞ്ഞ 12 മാസത്തെ പിഇ അനുപാതം: 25.88
  • കഴിഞ്ഞ 5 വര്‍ഷത്തെ വാര്‍ഷിക ഓഹരി വളര്‍ച്ച: 21.56%

Also Read: പ്രകടനം മെച്ചപ്പെട്ടേക്കില്ലെന്ന് സൂചന; ഈ ബജാജ് ഓഹരി മൂക്കുംകുത്തി വീഴുമോ?Also Read: പ്രകടനം മെച്ചപ്പെട്ടേക്കില്ലെന്ന് സൂചന; ഈ ബജാജ് ഓഹരി മൂക്കുംകുത്തി വീഴുമോ?

സുപ്രീം പെട്രോകെം

സുപ്രീം പെട്രോകെം

പെട്രോകെമിക്കല്‍ വിഭാഗത്തിലുള്ള സ്മോള്‍ കാപ് കമ്പനിയാണ് സുപ്രീം പെട്രോകെം (BSE: 500405, NSE : SPLPETRO). പോളിസ്റ്ററീന്‍ നിര്‍മാണത്തില്‍ രാജ്യത്ത് മുന്‍നിരയിലാണ് കമ്പനിയുടെ സ്ഥാനം. സ്റ്റൈറനിക്‌സ് പദാര്‍ത്ഥങ്ങളും വിവിധതരം പോളിമറുകളും നിര്‍മിക്കുന്നുണ്ട്. മഹാരാഷ്ട്രയിലെ റായ്ഗഡിലും ചെന്നൈയിലുമാണ് നിര്‍മാണ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നത്.

  • 5 വര്‍ഷത്തെ ശരാശരി പിഇ അനുപാതം: 20.83
  • കഴിഞ്ഞ 12 മാസത്തെ പിഇ അനുപാതം: 10.25
  • കഴിഞ്ഞ 5 വര്‍ഷത്തെ വാര്‍ഷിക ഓഹരി വളര്‍ച്ച: 15.27%
പിഇ റേഷ്യോ- ഇതും ശ്രദ്ധിക്കണം

പിഇ റേഷ്യോ: ഇതും ശ്രദ്ധിക്കണം

പിഇ റേഷ്യോ അടിസ്ഥാനപ്പെടുത്തി എളുപ്പം വരുമാനത്തിന്റെ തോത് മനസിലാക്കാമെങ്കിലും മറ്റ് ചില ഘടകങ്ങള്‍ കൂടി പരിഗണിച്ചാലേ തീരുമാനം കൂടുതല്‍ മികച്ചതാകൂ. ഒരു കമ്പനിക്ക് സമീപഭാവിയില്‍ വരുമാനത്തില്‍ വര്‍ധനവ് നേടാനാവുമെങ്കില്‍ പിഇ റേഷ്യോയെ മാത്രം അടിസ്ഥാനപ്പെടുത്തി അന്തിമ തീരുമാനം എടുക്കുന്നത് ഉചിതമായിരിക്കുകില്ല. അതിനാല്‍ നിലവിലെ കടത്തിന്റെ തോത്, കമ്പനി പ്രവര്‍ത്തിക്കുന്ന മേഖല. ബിസിനസ് ശൈലി, വളര്‍ച്ചാ സാധ്യത ഒക്കെ പരിഗണിച്ചു വേണം ദീര്‍ഘകാല നിക്ഷേപത്തിന് ഏത് ഓഹിര പരിഗണക്കണമെന്ന അന്തിമ തീരുമാനം എടുക്കാവൂ.

അറിയിപ്പ്

അറിയിപ്പ്

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിനു നല്‍കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ സ്വീകരിക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജീസും ലേഖകനും ഉത്തരവാദികളല്ല.

English summary

PE Ratio Of These 4 Stocks Include Saregama Is At 50 Percent Discount To 5 Year Historical Averages | ബിസിനസ് പുരോഗതിയും 50% വിലക്കുറവിലും ലഭ്യമായ 4 ഓഹരികള്‍; വാല്യൂ ഇന്‍വെസ്റ്റിങ്

PE Ratio Of These 4 Stocks Include Saregama Is At 50 Percent Discount To 5 Year Historical Averages. Read In Malayalam.
Story first published: Saturday, October 8, 2022, 9:34 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X