പ്രധാനമന്ത്രിയുടെ ഫെയ്‌സ്‌ലെസ് നികുതി വിലയിരുത്തല്‍ പദ്ധതി; നികുതിദായകര്‍ അറിയേണ്ടതെല്ലാം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സത്യസന്ധരായ നികുതിദായകരെ പ്രോത്സാഹിപ്പിക്കുന്നതിനും നികുതി സമ്പ്രദായത്തില്‍ സുതാര്യത വര്‍ധിപ്പിക്കുന്നതിനുമായി 'Transparent Taxation- Honouring the Honest' എന്ന പ്ലാറ്റ്‌ഫോം, പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യാഴാഴ്ച ആരംഭിച്ചു. രാജ്യത്ത് നികുതി പരിഷ്‌കാരങ്ങള്‍ കൊണ്ടുവരുന്നതിനുള്ള സര്‍ക്കാരിന്റെ എറ്റവും പുതിയ മുന്നേറ്റമായ പ്ലാറ്റ്‌ഫോമിന്റെ ഭാഗമാണ് ഫെയ്‌സ്‌ലെസ് വിലയിരുത്തല്‍, ഫെയ്‌സ്‌ലെസ് അപ്പീല്‍, നികുതിദായകരുടെ ചാര്‍ട്ടര്‍ എന്നിവ.

നികുതി

ഇത് നമ്മുടെ നികുതി സമ്പ്രദായത്തെ പരിഷ്‌കരിക്കുന്നതിനും ലളിതമാക്കുന്നതിനുമുള്ള സര്‍ക്കാരിന്റെ ശ്രമങ്ങള്‍ക്ക് കരുത്തേകും. ഫെയ്‌സ്‌ലെസ് വിലയിരുത്തല്‍, ഫെയ്‌സ്‌ലെസ് അപ്പീല്‍, നികുതിദായകരുടെ ചാര്‍ട്ടര്‍ തുടങ്ങിയ പരിഷ്‌കാരങ്ങള്‍ ഈ പ്ലാറ്റ്‌ഫോമിലുണ്ടെന്ന് പ്രധാനമന്ത്രി തന്റെ പ്രസംഗത്തില്‍ വ്യക്തമാക്കി. നിരവധി ട്രേഡ് അസോസിയേഷനുകള്‍, ചേംബര്‍ ഓഫ് കൊമേഴ്‌സ്. ചാര്‍ട്ടേഡ് അക്കൗണ്ടന്റുകളുടെ അസോസിയേഷനുകള്‍ എന്നിവര്‍ വെര്‍ച്വല്‍ ഇവന്റില്‍ പങ്കെടുത്തു.

എന്താണ് ഫെയ്‌സ്‌ലെസ് വിലയിരുത്തല്‍ പദ്ധതി?

എന്താണ് ഫെയ്‌സ്‌ലെസ് വിലയിരുത്തല്‍ പദ്ധതി?

ഓഗസ്റ്റ് 13 മുതല്‍ പ്രാബല്യത്തില്‍ വരുന്ന ഫെയ്‌സ്‌ലെസ് വിലയിരുത്തല്‍ പദ്ധതി, ആദായനികുതി വകുപ്പും നികുതിദായകരും തമ്മിലുള്ള മുഖാമുഖമുള്ള ബന്ധം ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെ ആവിഷ്‌കരിച്ചിരിക്കുന്നതാണ്. പദ്ധതിയുടെ ചില സവിശേഷതകള്‍ ചുവടെ നല്‍കുന്നു;

കൃത്രിമ ബുദ്ധി (എഐ), ഡാറ്റ അനലിറ്റിക്‌സ് എന്നിവ ഉപയോഗിച്ചുള്ള ഒരു സംവിധാനത്തിലൂടെയാണ് നികുതിദായകരെ തിരഞ്ഞെടുക്കുന്നത്.

ടെറിട്ടോറിയല്‍ അധികാരപരിധി നിര്‍ത്തലാക്കിയിരിക്കുന്നു. ഇതിനര്‍ത്ഥം, നികുതിദായകന്‍ ഒരു നഗരത്തില്‍ നിന്നുള്ള ആളായരിക്കാം, പക്ഷേ കമ്പ്യൂട്ടര്ഡ വഴി ക്രമരഹിതമായി തിരഞ്ഞെടുക്കുന്നതിലൂടെ മറ്റ് ചില നഗരങ്ങളില്‍ ആദായനികുതി റിട്ടേണ്‍ (ഐടിആര്‍) വിലയിരുത്താം.

 

നികുതിദായകര്‍

കേസുകള്‍ ഒരു ഓട്ടോമേറ്റഡ് റാന്‍ഡം അടിസ്ഥാനത്തില്‍ അനുവദിക്കും.

ഡോക്യുമെന്റ് ഐഡന്റിഫിക്കേഷന്‍ നമ്പര്‍ (DIN) ഉള്ള നോട്ടീസുകളുടെ കേന്ദ്ര വിതരണം.

നികുതിദായകര്‍ ഓഫീസുകള്‍ സന്ദര്‍ശിക്കേണ്ട ആവശ്യകതയില്ല.

ടീം അടിസ്ഥാനമാക്കിയുള്ള വിലയിരുത്തലും അവലോകനവും.

ഒരു നഗരത്തില്‍ കരട് വിലയിരുത്തല്‍, മറ്റൊരു നഗരത്തില്‍ അവലോകനം, മൂന്നാം നഗരത്തില്‍ അന്തിമരൂപം എന്ന സവിശേഷത.

 

എന്താണ് ഫെയ്‌സ്‌ലെസ് അപ്പീല്‍?

എന്താണ് ഫെയ്‌സ്‌ലെസ് അപ്പീല്‍?

ഫെയ്‌സ്‌ലെസ് അപ്പീല്‍ സൗകര്യം സെപ്റ്റംബര്‍ 25 മുതല്‍ ബാധകമാവും. അഴിമതിയും ഏകപക്ഷീയതയും പരിശോധിക്കാനും ഈ സവിശേഷത ശ്രമിക്കും. ഈ സൗകര്യത്തിന് കീഴിലുള്ള ഒരു പരാതിയുടെ കാര്യത്തില്‍, ക്രമരഹിതമായി തിരഞ്ഞെടുത്ത ഉദ്യോഗസ്ഥനോട് അപ്പീല്‍ നല്‍കാനുള്ള അവകാശം നികുതിദായകര്‍ക്ക് ഉണ്ടായിരിക്കുന്നതാണ്. ഉദ്യോഗസ്ഥന്‍ ആരാണെന്ന് ആര്‍ക്കും അറിയാന്‍ സാധിക്കുന്നതല്ല.

എന്താണ് നികുതിദായകരുടെ ചാര്‍ട്ടര്‍?

എന്താണ് നികുതിദായകരുടെ ചാര്‍ട്ടര്‍?

നികുതിയില്ലാത്ത ഉദ്യോഗസ്ഥരുടെയും നികുതിദായകരുടെയും അവകാശങ്ങളും ഉത്തരവാദിത്തങ്ങളും വ്യക്തമാക്കുന്ന 'നികുതിദായക ചാര്‍ട്ടറും' ആദായനികുതി വകുപ്പ് സ്വീകരിക്കുമെന്ന് ഫെയ്‌സ്‌ലെസ് വിലയിരുത്തല്‍ പദ്ധതിയും അപ്പീല്‍ സൗകര്യവും അനാവരണം ചെയ്ത് പ്രധാനമന്ത്രി വ്യക്തമാക്കി. കേന്ദ്ര ബജറ്റില്‍ ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ പ്രഖ്യാപിച്ച പ്രസ്തുത ചാര്‍ട്ടര്‍ പ്രകാരം, ആദായനികുതി വകുപ്പ് സമയബന്ധിതമായി സേവനങ്ങള്‍ ഉറപ്പുവരുത്തി പൗരന്മാരെ ശാക്തീകരിക്കുന്നതാണ്.

English summary

pm modi launched faceless tax assessment things taxpayers need to know | പ്രധാനമന്ത്രിയുടെ ഫെയ്‌സ്‌ലെസ് നികുതി വിലയിരുത്തല്‍ പദ്ധതി; നികുതിദായകര്‍ അറിയേണ്ടതെല്ലാം

pm modi launched faceless tax assessment things taxpayers need to know
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X