പ്രധാനമന്ത്രി ആവാസ് യോജന: അപേക്ഷിക്കാൻ ആവശ്യമായ രേഖകൾ എന്തൊക്കെ?

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നഗര-ഗ്രാമീണ മേഖലയിലെ ദരിദ്രരായ ആളുകൾക്ക് മിതമായ നിരക്കിൽ ഭവനം നൽകുക എന്ന ലക്ഷ്യത്തോടെ കേന്ദ്ര സർക്കാർ ആരംഭിച്ച പദ്ധതിയാണ് പ്രധാനമന്ത്രി ആവാസ് യോജന. ക്രെഡിറ്റ്-ലിങ്ക്ഡ് സബ്സിഡി രീതിലിയാണ് പദ്ധതി പ്രകാരം യോഗ്യരായവർക്ക് വീട് വയ്ക്കാൻ പണം നൽകുന്നത്.

രണ്ട് തരം

രണ്ട് തരം

അർബൻ, ഗ്രാമീൺ എന്നിങ്ങനെ രണ്ട് തരം ആവാസ് യോജന പദ്ധതികളാണുള്ളത്. ചേരി നിവാസികളെ സ്വകാര്യ ഡെവലപ്പർമാരുടെ പങ്കാളിത്തത്തോടെ പുനരധിവസിപ്പിക്കുന്നതിനും സാമ്പത്തികമായി ദുർബലരായ വിഭാഗങ്ങൾ, താഴ്ന്ന വരുമാനക്കാർ, ഇടത്തരം വരുമാനക്കാർ തുടങ്ങിയവർക്ക് ക്രെഡിറ്റ് ലിങ്ക്ഡ് സബ്സിഡി നൽകുന്നതിലുമാണ് പദ്ധതി ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. ഓൺ‌ലൈനിലോ ഓഫ്‌ലൈനിലോ നിങ്ങൾക്ക് ആനുകൂല്യങ്ങൾക്കായി അപേക്ഷ സമർപ്പിക്കാം. അപേക്ഷയ്ക്കൊപ്പം സമർപ്പിക്കേണ്ട ആവശ്യമായ രേഖകൾ എന്തൊക്കെയെന്ന് നോക്കാം.

കുറഞ്ഞ പലിശയ്ക്ക് ഭവനവായ്പ; ഓൺലൈൻ അപേക്ഷ സമ‍ർപ്പിക്കേണ്ടത് എങ്ങനെ?കുറഞ്ഞ പലിശയ്ക്ക് ഭവനവായ്പ; ഓൺലൈൻ അപേക്ഷ സമ‍ർപ്പിക്കേണ്ടത് എങ്ങനെ?

ശമ്പളക്കാരായ അപേക്ഷകർക്കുള്ള രേഖകൾ

ശമ്പളക്കാരായ അപേക്ഷകർക്കുള്ള രേഖകൾ

  • പാൻ കാർഡ്
  • വോട്ടർ ഐഡി
  • ആധാർ കാർഡ്
  • പാസ്‌പോർട്ട്
  • ഡ്രൈവിംഗ് ലൈസൻസ്
  • സർക്കാർ നൽകിയ ഫോട്ടോ ഐഡന്റിറ്റി
  • അംഗീകൃത പൊതു അതോറിറ്റിയുടെ കത്ത് അല്ലെങ്കിൽ ഐഡന്റിറ്റി തെളിയിക്കുന്നതിനുള്ള രേഖകൾ ഉണ്ടായിരിക്കണം.
വിലാസ തെളിവ്

വിലാസ തെളിവ്

  • നിങ്ങളുടെ ഐഡന്റിറ്റിയും താമസവും സ്ഥിരീകരിക്കുന്ന ഒരു പൊതു അതോറിറ്റിയിൽ നിന്നോ പൊതുസേവകനിൽ നിന്നോ ഉള്ള കത്ത്
  • സ്റ്റാമ്പ് പേപ്പറിൽ വാടക കരാർ
  • വിലാസം പ്രതിഫലിപ്പിക്കുന്ന ബാങ്ക് പ്രസ്താവനകൾ
  • ലൈഫ് ഇൻഷുറൻസ് പോളിസി
  • താമസ വിലാസ സർട്ടിഫിക്കറ്റ്
  • വോട്ടർ കാർഡ്
  • ആധാർ കാർഡ്
  • പാസ്‌പോർട്ട്
വരുമാനം തെളിയിക്കുന്നതിനുള്ള രേഖകൾ

വരുമാനം തെളിയിക്കുന്നതിനുള്ള രേഖകൾ

  • കഴിഞ്ഞ ആറുമാസത്തെ ബാങ്ക് സ്റ്റേറ്റ്മെന്റ്
  • ഐടിആർ രസീതുകൾ
  • കഴിഞ്ഞ രണ്ട് മാസമായുള്ള ശമ്പള സ്റ്റേറ്റ്മെന്റ്

വാ‍ർഷിക വരുമാനം 18 ലക്ഷം വരെ ഉള്ളവ‍ർക്കും 4 ശതമാനം പലിശ സബ്സിഡിയോടെ ഭവന വായ്പവാ‍ർഷിക വരുമാനം 18 ലക്ഷം വരെ ഉള്ളവ‍ർക്കും 4 ശതമാനം പലിശ സബ്സിഡിയോടെ ഭവന വായ്പ

പ്രോപ്പർട്ടി വാങ്ങിയതിന്റെ തെളിവ്

പ്രോപ്പർട്ടി വാങ്ങിയതിന്റെ തെളിവ്

  • സെയിൽസ് ഡീഡ്
  • സെയിൽ / പർച്ചേസ് കരാർ
  • പ്രോപ്പർട്ടി രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് (ലഭ്യമാണെങ്കിൽ)
  • ഡെവലപ്പർക്ക് നൽകിയ പേയ്‌മെന്റ് രസീറ്റിന്റെ പകർപ്പ് (ബാധകമെങ്കിൽ)

നിങ്ങൾക്കും നേടാം വെറും 2% പലിശയ്ക്ക് ഭവനവായ്പ; അപേക്ഷിക്കേണ്ടത് എങ്ങനെ???<br />നിങ്ങൾക്കും നേടാം വെറും 2% പലിശയ്ക്ക് ഭവനവായ്പ; അപേക്ഷിക്കേണ്ടത് എങ്ങനെ???

സ്വയംതൊഴിൽ അപേക്ഷകർക്ക് ആവശ്യമായ രേഖകൾ

സ്വയംതൊഴിൽ അപേക്ഷകർക്ക് ആവശ്യമായ രേഖകൾ

സ്വയംതൊഴിൽ ചെയ്യുന്ന വ്യക്തികൾക്ക്, PMAY പ്രകാരം വീട് വാങ്ങുന്നതിനുള്ള ഡോക്യുമെന്റേഷൻ അല്പം വ്യത്യസ്തമാണ്. നിങ്ങളുടെ ഐഡന്റിറ്റി തെളിയിക്കാനുള്ള രേഖകൾ താഴെ പറയുന്നവയാണ്

  • പാൻ കാർഡ് (നിർബന്ധിതം)
  • വോട്ടർ ഐഡി
  • ആധാർ കാർഡ്
  • പാസ്‌പോർട്ട്
  • ഡ്രൈവിംഗ് ലൈസൻസ്
  • ഫോട്ടോ ക്രെഡിറ്റ് കാർഡ്
  • സർക്കാർ നൽകിയ ഫോട്ടോ ഐഡന്റിറ്റി
  • ഒരു അംഗീകൃത പൊതു അതോറിറ്റിയുടെയോ പൊതുപ്രവർത്തകന്റെയോ കത്ത്
വിലാസ തെളിവ്

വിലാസ തെളിവ്

  • പാസ്‌പോർട്ടിന്റെ പകർപ്പ്
  • ആധാർ കാർഡിന്റെ പകർപ്പ്
  • വോട്ടർ തിരിച്ചറിയൽ കാർഡിന്റെ പകർപ്പ്
  • ഐഡന്റിറ്റിയും താമസവും സ്ഥിരീകരിക്കുന്ന ഒരു ഉദ്യോഗസ്ഥന്റെ (പൊതുസേവകന്റെ അംഗീകൃത പൊതു അതോറിറ്റി) കത്ത്,
  • ഏറ്റവും പുതിയ യൂട്ടിലിറ്റി ബില്ലിന്റെ പകർപ്പ്, അതായത് കറണ്ട് ബിൽ, ടെലിഫോൺ ബിൽ, ഗ്യാസ് ബിൽ, സ്റ്റാമ്പ് പേപ്പറിലെ വാടക കരാറിന്റെ പകർപ്പ്, വാണിജ്യ ദേശസാൽകൃത ബാങ്കിൽ നിന്നുള്ള കഴിഞ്ഞ മൂന്ന് മാസത്തെ ബാങ്ക് സ്റ്റേറ്റ്മെന്റുകൾ, കഴിഞ്ഞ മൂന്ന് മാസത്തെ ക്രെഡിറ്റ് കാർഡ് സ്റ്റേറ്റ്മെന്റുകൾ (എന്തെങ്കിലുമുണ്ടെങ്കിൽ)
  • ഏതെങ്കിലും നിക്ഷേപങ്ങൾ, ലൈഫ് ഇൻഷുറൻസ് പോളിസി.
നിങ്ങൾക്ക് ഒരു ബിസിനസ്സ് സ്ഥാപനം ഉണ്ടെങ്കിൽ

നിങ്ങൾക്ക് ഒരു ബിസിനസ്സ് സ്ഥാപനം ഉണ്ടെങ്കിൽ

  • ഷോപ്പ്സ് & എസ്റ്റാബ്ലിഷ്‌മെന്റ് സർട്ടിഫിക്കറ്റ്
  • ട്രേഡ് ലൈസൻസ് സർട്ടിഫിക്കറ്റ്
  • എസ്എസ്ഐ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്
  • പാൻ കാർഡ് / സെയിൽസ് ടാക്സ് / വാറ്റ് സർട്ടിഫിക്കറ്റ്
വരുമാനം തെളിയിക്കുന്ന രേഖകൾ

വരുമാനം തെളിയിക്കുന്ന രേഖകൾ

  • കഴിഞ്ഞ രണ്ട് സാമ്പത്തിക വർഷങ്ങളിലെ ഐടിആർ (ആദായനികുതി റിട്ടേണുകൾ)
  • ബാലൻസ് ഷീറ്റും ലാഭനഷ്ട അക്കൌണ്ടും
  • കഴിഞ്ഞ ആറ് മാസത്തെ ബിസിനസ്സ് സ്ഥാപനത്തിന്റെ കറന്റ് അക്കൗണ്ട് സ്റ്റേറ്റ്‌മെന്റും വ്യക്തിയുടെ അക്കൗണ്ട് സ്റ്റേറ്റ്മെന്റും

English summary

പ്രധാനമന്ത്രി ആവാസ് യോജന: അപേക്ഷിക്കാൻ ആവശ്യമായ രേഖകൾ എന്തൊക്കെ?

Prime Minister Awas Yojana is a project initiated by the central government to provide affordable housing for the poor in urban and rural areas. Read in malayalam.
Story first published: Friday, January 3, 2020, 13:13 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X