പ്രധാൻമന്ത്രി കിസാൻ സമ്മാൻ നിധി യോജനയാണ് പ്രധാനമന്ത്രി-കിസാൻ യോജന എന്നറിയപ്പെടുന്നത്. ഇത് രാജ്യത്തെ കർഷകർക്ക് പ്രയോജനപ്പെടുന്നതിനായുള്ള ഒരു പദ്ധതിയാണ്. വിത്തുകൾ, രാസവളങ്ങൾ, കീടനാശിനികൾ എന്നിവ വാങ്ങുന്നതിന് 6,000 രൂപ ധനസഹായം നൽകിയാണ് പദ്ധതി കർഷകരെ സഹായിക്കുന്നത്. സ്കീമിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലെ വിശദാംശങ്ങൾക്കനുസരിച്ചാണ് പേയ്‌മെന്റ് റിലീസ് ചെയ്യുന്നത്. പിഎം കിസാൻ പദ്ധതി വഴിയുള്ള പണവും ഉപഭോക്താക്കളുടെ അക്കൌണ്ട് ബാലൻസും എങ്ങനെ പരിശോധിക്കാമെന്ന് നോക്കാം.
എങ്ങനെ പരിശോധിക്കാം?
- പിഎം കിസാൻ സമ്മാൻ നിധി സ്കീമിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ pmkisan.gov.in തുറക്കുക.
- 'ഫാർമർ കോർണർ' എന്ന വിഭാഗത്തിൽ ക്ലിക്ക് ചെയ്യുക.
- തുടർന്ന് ഒരു ഡ്രോപ്പ് ഡൌൺ മെനു കാണാം
- ഗുണഭോക്തൃ പട്ടിക ഓപ്ഷൻ തിരഞ്ഞെടുക്കുക.
- ഈ പട്ടികയിൽ, പിഎം-കിസാൻ സ്‌കീമിനായുള്ള നിങ്ങളുടെ അപേക്ഷയുടെ നില നിങ്ങൾക്ക് അറിയാം.
- ഡ്രോപ്പ് ഡൌൺ മെനുവിൽ നിന്നും നിങ്ങളുടെ സംസ്ഥാനം, ജില്ല, ബ്ലോക്ക്, ഗ്രാമം എന്നിവയുടെ പേര് തിരഞ്ഞെടുക്കേണ്ടതുണ്ട്.
- അതിന് ശേഷം, Get Report section ക്ലിക്കുചെയ്യുക
- നിങ്ങളുടെ ഗ്രാമത്തിന്റെ പട്ടിക പരിശോധിക്കുക.
- ഈ പട്ടികയിൽ, നിങ്ങളുടെ ധനസഹായത്തിൻറെ അവസ്ഥ അറിയുന്നതിന് തന്നിരിക്കുന്ന അക്ഷരമാല പട്ടികയിൽ നിന്നും നിങ്ങളുടെ പേര് തിരഞ്ഞെടുക്കുക
ആറാം ഗഡു
പ്രധാൻ മന്ത്രി കിസാൻ സമ്മാൻ നിധി (പിഎം-കിസാൻ) പദ്ധതി ആറാം ഗഡുവായി 17,100 കോടി രൂപ പ്രധാനമന്ത്രി ആഗസ്റ്റ് 9ന് 8.55 കോടിയിലധികം കർഷകരുടെ അക്കൌണ്ടുകളിലേയ്ക്ക് അയച്ചിരുന്നു. പിഎം കിസാൻ പദ്ധതി പ്രകാരം 14 കോടി കർഷകർക്ക് പ്രതിവർഷം 6,000 രൂപ വീതം മൂന്ന് തുല്യ ഗഡുക്കളായാണ് സർക്കാർ നൽകുന്നത്.
ഈ വർഷം
ഈ വർഷം 14 കോടി കർഷകരെ ഈ പദ്ധതിയിൽ ഉൾപ്പെടുത്താനാണ് സർക്കാർ ലക്ഷ്യമിട്ടിരിക്കുന്നത്. അതിനാൽ, പ്രധാനമന്ത്രി-കിസാൻ യോജനയ്ക്ക് അപേക്ഷിക്കാൻ ആഗ്രഹിക്കുന്നവർക്ക് കൂടുതൽ കാലതാമസമില്ലാതെ രജിസ്റ്റർ ചെയ്യാം. രജിസ്ട്രേഷനായി നിങ്ങൾക്ക് പ്രധാനമന്ത്രി സമ്മാൻ നിധി യോജനയുടെ ഔദ്യോഗിക വെബ്സൈറ്റ് ( https://pmkisan.gov.in/) സന്ദർശിക്കാം.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications