പ്രധാനമന്ത്രി മത്സ്യ സമ്പദ യോജന, ഇ-ഗോപാല ആപ്പ്; മോദിയുടെ പുതിയ പദ്ധതികളെക്കുറിച്ച് അറിയാം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പ്രധാനമന്ത്രി നരേന്ദ്ര മോദി സെപ്റ്റംബർ 9ന് ബിഹാറിലെ ഫിഷറീസ്, മൃഗസംരക്ഷണ മേഖലകളിലെ നിരവധി സംരംഭങ്ങൾക്കൊപ്പം പ്രധാൻമന്ത്രി മത്സ്യ സമ്പദ യോജന (പിഎംഎംഎസ്വൈ), ഇ-ഗോപാല ആപ്പ് എന്നിവയുടെ ഉദ്ഘാടനം ഡിജിറ്റലായി നിർവ്വഹിച്ചു. ഒക്ടോബർ-നവംബർ മാസത്തെ ബീഹാർ തിരഞ്ഞെടുപ്പിന് ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് പുതിയ പദ്ധതിയ്ക്ക് തുടക്കം കുറിച്ചിരിക്കുന്നത്.

 

പദ്ധതിയുടെ ലക്ഷ്യം

പദ്ധതിയുടെ ലക്ഷ്യം

പുതിയ ഈ പദ്ധതികളുടെയെല്ലാം ലക്ഷ്യം ഗ്രാമങ്ങളെ ശാക്തീകരിക്കുക, ഇന്ത്യയെ ആത്മനിർഭർ ഭാരത് ആക്കി മാറ്റുക എന്നതാണെന്ന് മോദി പറഞ്ഞു. അടുത്ത നാല് മുതൽ അഞ്ച് വർഷത്തിനുള്ളിൽ 20,000 കോടിയിലധികം രൂപ ചെലവഴിച്ച് 21 സംസ്ഥാനങ്ങളിൽ പ്രധാൻമന്ത്രി മാത്സ്യ സമ്പദ യോജന ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. 1,700 കോടി രൂപയുടെ പദ്ധതികൾ വ്യാഴാഴ്ച തന്നെ ആരംഭിച്ചു. സ്വാതന്ത്ര്യാനന്തരം ആദ്യമായാണ് മത്സ്യബന്ധന മേഖലയ്ക്കായി രാജ്യത്ത് ഇത്തരമൊരു വലിയ പദ്ധതി ആരംഭിക്കുന്നതെന്നും മോദി പറഞ്ഞു.

ഇന്ത്യ-യുഎസ് വ്യാപാര ചര്‍ച്ചകള്‍ ഇന്ന് പുനരാരംഭിക്കും; ഒത്തുതീർപ്പുകൾക്ക് സാധ്യത

പ്രധാനമന്ത്രി മത്സ്യ സമ്പദ യോജന

പ്രധാനമന്ത്രി മത്സ്യ സമ്പദ യോജന

2020-21 മുതൽ 2024-25 വരെയുള്ള കാലയളവിൽ 20,050 കോടി രൂപയുടെ നിക്ഷേപത്തോടെ രാജ്യത്തെ മത്സ്യബന്ധന മേഖല കേന്ദ്രീകരിച്ച് സുസ്ഥിരമായ വികസനം നടത്തുന്നതിനുള്ള ഒരു പ്രധാന പദ്ധതിയാണ് പി.എം.എം.എസ്.വൈ. മത്സ്യ ഉൽ‌പാദനം 70 ലക്ഷം ടൺ അധികമായി ഉയർത്താനും 2024-25 ഓടെ മത്സ്യബന്ധന കയറ്റുമതി വരുമാനം ഒരു ലക്ഷം കോടി രൂപയായി ഉയർത്താനുമാണ് പദ്ധതി ലക്ഷ്യമിടുന്നത്. മത്സ്യബന്ധന മേഖലയുടെ സാധ്യതകൾ മനസ്സിലാക്കുന്നതിനായി പുതിയ മന്ത്രാലയം രൂപീകരിച്ചിട്ടുണ്ടെന്നും മിഷൻ ക്ലീൻ ഗംഗ, മിഷൻ ഡോൾഫിൻ തുടങ്ങിയ പദ്ധതികളും മത്സ്യബന്ധന മേഖലയ്ക്ക് ഗുണം ചെയ്യുമെന്നും മോദി പറഞ്ഞു.

ആരോഗ്യ സേതു ആപ്പ്; ഇത് കോവിഡിനെതിരെ പോരാടാൻ സഹായിക്കുന്നതെങ്ങനെ? അറിയേണ്ടതെല്ലാം

ഇ-ഗോപാല ആപ്പ്

ഇ-ഗോപാല ആപ്പ്

മൊബൈൽ ആപ്ലിക്കേഷനായ ഇ-ഗോപാലയും മോദി കഴിഞ്ഞ ദിവസം ഉദ്ഘാടനം ചെയ്തു. കന്നുകാലികളെ പരിപാലിക്കുന്നതുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഉൽപാദനക്ഷമത മുതൽ ആരോഗ്യം, ഭക്ഷണക്രമം എന്നിവ നൽകുന്ന ഈ ഓൺലൈൻ പ്ലാറ്റ്ഫോമാണിത്. മികച്ച ഗുണനിലവാരമുള്ള കന്നുകാലികളെ തിരഞ്ഞെടുക്കുന്നതിനും ഇടനിലക്കാരിൽ നിന്ന് രക്ഷപ്പെടാനും ഈ ആപ്പ് വഴി സാധിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.

എൻ‌പി‌എസ് മൊബൈൽ ആപ്പ്; നിക്ഷേപം എളുപ്പത്തിൽ

ആപ്പിന്റെ ഉപയോഗം

ആപ്പിന്റെ ഉപയോഗം

ഇ-ഗോപാല ആപ്ലിക്കേഷൻ മൃഗങ്ങളുടെ ആധാറുമായി ബന്ധിപ്പിച്ചിട്ടുണ്ടെന്നും ആ ജോലി പൂർത്തിയായിക്കഴിഞ്ഞാൽ കർഷകർക്ക് മൃഗങ്ങളെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും ലഭിക്കുന്നതിന് ഒപ്പം മൃഗങ്ങളെ വാങ്ങുന്നതിനും വിൽക്കുന്നതിനും ഉപയോഗിക്കാമെന്നും അദ്ദേഹം പറഞ്ഞു.രാജ്യത്ത് മെച്ചപ്പെട്ട തദ്ദേശീയ ഇനം പശുക്കളെ വികസിപ്പിക്കുന്നതിനായി മിഷൻ ഗോകുൽ പദ്ധതി നടക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

English summary

Pradhan Mantri Matsya Sampada Yojana, E-Gopala App; Modi's New Plans Here | പ്രധാനമന്ത്രി മത്സ്യ സമ്പദ യോജന, ഇ-ഗോപാല ആപ്പ്; മോദിയുടെ പുതിയ പദ്ധതികളെക്കുറിച്ച് അറിയാം

On September 9, Prime Minister Narendra Modi launched the Pradhan Mantri Matsya Sampada Yojana (PMMSY) and e-Gopala app. Read in malayalam.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X