കാർ വാങ്ങാൻ പ്ലാനുണ്ടോ? വാഹന വായ്പ എടുക്കുന്നതിന് മുമ്പ് തീർച്ചയായും അറിയേണ്ട നിയമങ്ങൾ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വാഹന വ്യവസായത്തെ സംബന്ധിച്ചിടത്തോളം വെല്ലുവിളി നിറഞ്ഞ വർഷമായിരുന്നു 2019. പ്രധാനമായും നോൺ-ബാങ്കിംഗ് ധനകാര്യ സ്ഥാപനങ്ങൾ (എൻ‌ബി‌എഫ്‌സി) നേരിടുന്ന കടുത്ത പ്രതിസന്ധികളാണ് ഉത്പാദന വെട്ടിക്കുറവിനും കാർ വായ്പകളുടെ ആവശ്യം കുത്തനെ കുറയാനും കാരണമായത്. എന്നാൽ ഇപ്പോൾ നേരിയ വർധനവോടെ ഈ മേഖല സാവധാനം വീണ്ടെടുത്തു കൊണ്ടിരിക്കുകയാണ്.

റിപ്പോർട്ടുകൾ

റിപ്പോർട്ടുകൾ

ബാങ്ക്ബസാറിന്റെ മണിമൂഡ് 2020 റിപ്പോർട്ട് അനുസരിച്ച് 2019 ൽ കാർ ലോൺ വിതരണത്തിൽ 63% ഇടിവ് രേഖപ്പെടുത്തി. എന്നാൽ ഉത്സവ ഓഫറുകളും, സർക്കാർ അവതരിപ്പിച്ച എൻ‌ബി‌എഫ്‌സി പ്രതിസന്ധി പരിഹരിക്കുന്നതിനുള്ള നയങ്ങളും കാരണം ഉപഭോക്തൃ താൽപര്യം വളരാൻ സാധ്യതയുള്ളതിനാൽ കാർ വായ്പകളുടെ ആവശ്യം 2020 ൽ പുനരുജ്ജീവിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതിനാൽ, 2020 ഒരു കാർ വാങ്ങുന്നവർക്ക് ഒരു നല്ല വർഷമായിരിക്കും.

കാർ ലോൺ

കാർ ലോൺ

നിങ്ങളുടെ സ്വപ്ന വാഹനം സ്വന്തമാക്കുന്നതിന് മുമ്പ്, നിങ്ങൾക്ക് വരുന്ന വിവിധ ചെലവുകൾ ശ്രദ്ധാപൂർവ്വം പരിഗണിക്കുക, പ്രത്യേകിച്ചും നിങ്ങൾ കാർ ലോൺ എടുക്കുകയാണെങ്കിൽ. നിങ്ങളുടെ പ്രതിമാസ ധനകാര്യത്തെ ബാധിക്കാത്തതും മറ്റ് സാമ്പത്തിക പ്രതിബദ്ധതകളെ പരിപാലിക്കാൻ നിങ്ങളെ അനുവദിക്കുന്നതുമായ തലത്തിലായിരിക്കണം നിങ്ങളുടെ ഇഎംഐ. കാർ ലോൺ തുക ശരിയായി ആസൂത്രണം ചെയ്യുന്നത് കൂടുതൽ പ്രാധാന്യമർഹിക്കുന്നു.

“20-4-10” നിയമം

“20-4-10” നിയമം

നിങ്ങൾ എത്ര വായ്പ നേടണം, എത്ര കാലത്തിനുള്ളിൽ തിരിച്ചടയ്ക്കണം എന്നിവയെക്കുറിച്ച് നിങ്ങൾക്ക് വ്യക്തമായ ധാരണയില്ലെങ്കിൽ "20-4-10" എന്ന നിയമം അറിഞ്ഞിരിക്കുന്നത് വളരെ ഉപകാരപ്രദമാണ്. കാർ വായ്പകളുടെ ഈ "20-4-10" നിയമത്തിന്റെ അർത്ഥമെന്താണെന്ന് നമുക്ക് പരിശോധിക്കാം.

കാറിന്റെ വിലയുടെ നിശ്ചിത ശതമാനം

കാറിന്റെ വിലയുടെ നിശ്ചിത ശതമാനം

കാർ വിലയുടെ 20% എങ്കിലും മുൻ‌കൂർ നിങ്ങൾ അടച്ചിരിക്കണം എന്നതാണ് ഈ നിയമത്തിലെ ശ്രദ്ധേയമായ കാര്യം. നിങ്ങളുടെ വായ്പാ തുക നിങ്ങളുടെ കാർ മൂല്യത്തിന്റെ 80% ത്തിൽ കൂടുതലല്ലെന്ന് ഇത് ഉറപ്പാക്കും. നിങ്ങൾ 10 ലക്ഷം രൂപയുടെ കാറാണ് വാങ്ങുന്നതെങ്കിൽ രണ്ട് ലക്ഷം രൂപയെങ്കിലും ഡൌൺ പേയ്‌മെന്റ് നൽകണം. അപ്പോൾ നിങ്ങളുടെ വായ്പ തുക 8 ലക്ഷം രൂപയായിരിക്കും. മതിയായ പണമടയ്ക്കൽ ഫണ്ട് ഇല്ലാത്തതിനാൽ ഇപ്പോൾ പലരും വലിയ തുകകളാണ് വായ്പയെടുക്കാൻ നിർബന്ധിതരാകുന്നത്. എന്നാൽ മുൻ‌കൂട്ടി ആസൂത്രണം ചെയ്യുക എന്നതാണ് ഏറ്റവും വലിയ കാര്യം.

തിരിച്ചടവ് കാലാവധി

തിരിച്ചടവ് കാലാവധി

ഈ നിയമത്തിന്റെ രണ്ടാം ഭാഗം സൂചിപ്പിക്കുന്നത് നിങ്ങളുടെ കാർ വായ്പ തിരിച്ചടവ് കാലാവധി 4 വർഷത്തിൽ കവിയരുത് എന്നാണ്. ഇന്ത്യയിലെ ബാങ്കുകൾ സാധാരണയായി 8 വർഷം വരെ തിരിച്ചടവ് കാലാവധി വാഗ്ദാനം ചെയ്യുന്നുണ്ടെങ്കിലും, കൂടുതൽ കാലാവധി കുറഞ്ഞ ഇഎംഐകൾക്ക് കാരണമാകുമെങ്കിലും മൊത്തം പലിശ പേയ്‌മെന്റിന്റെ കാര്യത്തിൽ നിങ്ങൾക്ക് വളരെയധികം ചെലവ് വരും.

വരുമാനത്തിന്റെ 10%

വരുമാനത്തിന്റെ 10%

ഈ നിയമത്തിന്റെ മൂന്നാം ഭാഗം വ്യക്തമാക്കുന്നത് നിങ്ങളുടെ ടേക്ക്-ഹോം വരുമാനത്തിന്റെ 10% ത്തിൽ കൂടുതൽ നിങ്ങളുടെ കാർ ലോൺ ഇഎംഐകൾക്കായി ചെലവഴിക്കാതിരിക്കാൻ ശ്രമിക്കുക എന്നതാണ്. ഒരു കാർ പോലുള്ള വിലയേറിയ സ്വത്ത് വാങ്ങുമ്പോൾ, നിങ്ങൾ ഒരു സുഖപ്രദമായ ബജറ്റ് സജ്ജീകരിച്ച് അതിൽ ഉറച്ചുനിൽക്കുന്നുവെന്ന് ഉറപ്പാക്കേണ്ടത് അത്യാവശ്യമാണ്. ശരിയായ സാമ്പത്തിക സന്തുലിതാവസ്ഥ കൈവരിക്കാൻ "20-4-10" തമ്പ് റൂൾ നിങ്ങളെ സഹായിച്ചേക്കാം.

English summary

rules-to-know-before-taking-vehicle-loan | കാർ വാങ്ങാൻ പ്ലാനുണ്ടോ? വാഹന വായ്പ എടുക്കുന്നതിന് മുമ്പ് തീർച്ചയായും അറിയേണ്ട നിയമങ്ങൾ

The year 2019 was a challenging year for the automobile industry, mainly due to the severe crisis faced by non-banking financial institutions (NBFCs), which led to a cut in production and a sharp fall in demand for car loans. But now the sector is slowly recovering with a slight increase. Read in malayalam.
Story first published: Monday, February 24, 2020, 10:10 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X