എസ്‌ബി‌ഐ എടിഎം ഉപയോക്താക്കൾ ഇക്കാര്യം അറിഞ്ഞോ? പുതിയ സേവനങ്ങൾ ഇതാ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

എടിഎമ്മുമായി ബന്ധപ്പെട്ട തട്ടിപ്പുകൾ വർദ്ധിച്ചു വരുന്നതിനെ തുടർന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്‌ബി‌ഐ) ഉപഭോക്താക്കളുടെ സുരക്ഷയ്ക്കായി ഒരു പുതിയ സവിശേഷത അവതരിപ്പിച്ചു. നിങ്ങൾ എടിഎമ്മിൽ പോയി നിങ്ങളുടെ ബാലൻസ് അല്ലെങ്കിൽ മിനി സ്റ്റേറ്റ്മെന്റ് പരിശോധിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ, ഒരു എസ്എംഎസ് അയച്ച് എസ്ബിഐ നിങ്ങളെ ഇക്കാര്യം അറിയിക്കും. കൊറോണ വൈറസ് പകർച്ചവ്യാധികൾക്കിടയിൽ വർദ്ധിച്ചുവരുന്ന എടിഎം തട്ടിപ്പുകൾ തടയുന്നതിന് വേണ്ടിയുള്ളതാണ് ഈ സേവനം.

 

എസ്എംഎസ്

എസ്എംഎസ്

ഉപയോക്താക്കൾ ജാഗ്രത പാലിക്കണമെന്നും ബാലൻസ് അന്വേഷണം അല്ലെങ്കിൽ മിനി സ്റ്റേറ്റ്മെന്റ് സംബന്ധിച്ച എസ്എംഎസ് അലേർട്ടുകൾ അവഗണിക്കരുതെന്നും ബാങ്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. എസ്‌ബി‌ഐ ഉപഭോക്താക്കളോട് ജാഗ്രത പാലിക്കണമെന്നും നിങ്ങളറിയാതെ ബാലൻസ് പരിശോധന സംബന്ധിച്ച എസ്എംഎസ് നിങ്ങൾക്ക് ലഭിക്കുകയാണെങ്കിൽ ഉടൻ തന്നെ ബാങ്കിനെ അറിയിക്കണമെന്നും എസ്ബിഐ അറിയിച്ചു.

എസ്‌ബി‌ഐയുടെ പുതിയ എ‌ടി‌എം സേവനം: കാശ് വീട്ടിലെത്തിക്കാൻ വാട്ട്ആപ്പിൽ ഒരു മെസേജ് മാത്രം

ഉടൻ ബാങ്കിനെ അറിയിക്കുക

ഉടൻ ബാങ്കിനെ അറിയിക്കുക

ഇത്തരത്തിൽ എസ്എംഎസ് ലഭിച്ചാൽ കാർഡ് മരവിപ്പിക്കാൻ ഉടൻ തന്നെ ബാങ്കിനെ അറിയിക്കുകയും അഭ്യർത്ഥിക്കുകയും ചെയ്യണമെന്നും എസ്‌ബി‌ഐ വ്യക്തമാക്കി. എല്ലാ എസ്‌ബി‌ഐ എടി‌എമ്മുകളിലുമുടനീളമുള്ള അനധികൃത ഇടപാടുകളിൽ നിന്ന് ഉപഭോക്താക്കളെ സംരക്ഷിക്കുന്നതിനായി എസ്‌ബി‌ഐ കാർഡ്‌ലെസ് ക്യാഷ് പിൻവലിക്കൽ സൗകര്യം നേരത്തെ അവതരിപ്പിച്ചിരുന്നു. 2020 ന്റെ തുടക്കം മുതൽ ഈ പുതിയ സേവനം സജീവമാണ്.

ഒടിപി സേവനം

ഒടിപി സേവനം

കൂടാതെ ഒറ്റത്തവണ പാസ്‌വേഡിന്റെ (ഒടിപി) സഹായത്തോടെ പണം പിൻവലിക്കാനും എടിഎം കാർഡ് ഉടമകളെ ബാങ്ക് അനുവദിക്കുന്നുണ്ട്. രാത്രി എട്ടിനും രാവിലെ 8 നും ഇടയിൽ 10,000 രൂപയിൽ കൂടുതൽ പണം പിൻവലിക്കുന്നതിന്, എസ്‌ബി‌ഐ ഉപഭോക്താക്കൾ ഡെബിറ്റ് കാർഡ് പിൻ സഹിതം ഒടിപി നൽകണം. എസ്‌ബിഐ ഇതര എ‌ടി‌എമ്മുകളിൽ‌ ഒ‌ടി‌പി അടിസ്ഥാനമാക്കിയുള്ള പിൻ‌വലിക്കൽ ലഭ്യമല്ല. കൂടാതെ ഒറ്റത്തവണ പാസ്‌വേഡിന്റെ (ഒടിപി) സഹായത്തോടെ പണം പിൻവലിക്കാനും എടിഎം കാർഡ് ഉടമകളെ ബാങ്ക് അനുവദിക്കുന്നുണ്ട്. രാത്രി എട്ടിനും രാവിലെ 8 നും ഇടയിൽ 10,000 രൂപയിൽ കൂടുതൽ പണം പിൻവലിക്കുന്നതിന്, എസ്‌ബി‌ഐ ഉപഭോക്താക്കൾ ഡെബിറ്റ് കാർഡ് പിൻ സഹിതം ഒടിപി നൽകണം. എസ്‌ബിഐ ഇതര എ‌ടി‌എമ്മുകളിൽ‌ ഒ‌ടി‌പി അടിസ്ഥാനമാക്കിയുള്ള പിൻ‌വലിക്കൽ ലഭ്യമല്ല.

എടിഎമ്മിൽ തൊടാതെ എങ്ങനെ കാശെടുക്കാം? പുതിയ രീതി ഇങ്ങനെ, ഉടൻ നടപ്പിലാക്കും

മുന്നറിയിപ്പ്

മുന്നറിയിപ്പ്

ഡെബിറ്റ് കാർഡ് തട്ടിപ്പ് ഒഴിവാക്കാൻ ഉപയോക്താക്കൾ എടിഎം ഇടപാടുകൾ പൂർണ്ണമായും സ്വകാര്യതയോടെ നടത്തണമെന്ന് എസ്‌ബി‌ഐ പല തവണ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ജൂലൈ 1 മുതൽ എസ്ബിഐ എടിഎം പിൻവലിക്കൽ നിരക്കുകൾ പുതുക്കിയിരുന്നു.

എടിഎമ്മിൽ കയറുന്നവ‍‍ർ സൂക്ഷിക്കുക, എസ്‌ബി‌ഐയുടെ 10 എ‌ടി‌എം സുരക്ഷാ മന്ത്രങ്ങൾ ഇതാ..

English summary

SBI ATM users should know these new services | എസ്‌ബി‌ഐ എടിഎം ഉപയോക്താക്കൾ ഇക്കാര്യം അറിഞ്ഞോ? പുതിയ സേവനങ്ങൾ ഇതാ

If you want to go to an ATM and check your balance or mini statement, SBI will notify you by sending an SMS. Read in malayalam.
Story first published: Wednesday, September 2, 2020, 17:16 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X