കേരളാ സ്‌മോള്‍ കാപ് ഓഹരി ബ്രേക്കൗട്ടിൽ; ചെറിയ റിസ്‌കില്‍ മികച്ച ലാഭം നേടാം; വാങ്ങുന്നോ?

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

അമേരിക്കയിലെ പലിശ നിരക്ക് വര്‍ധന സംബന്ധിച്ച ആശങ്കകളും സാമ്പത്തിക മാന്ദ്യ ഭീഷണിയുടേയും പശ്ചാത്തലത്തില്‍ ആഗോള വിപണികള്‍ ചാഞ്ചാട്ടത്തിലാണെങ്കിലും ഇന്ത്യന്‍ വിപണി ആവേശക്കുതിപ്പിലാണ്. ആഗോള ഘടകങ്ങള്‍ പ്രതികൂലമാകുമ്പോള്‍ നേരിടുന്ന ഓരോ തിരിച്ചടിയില്‍ നിന്നും അതിവേഗം കരകയറുന്നതും മുന്നേറാനുള്ള വ്യഗ്രതയും ആഭ്യന്തര വിപണിയില്‍ പ്രകടമാണ്. അതിനാല്‍ ഓഹരി കേന്ദ്രീകരിച്ചുള്ള നീക്കങ്ങളും സജീവമാണ്.

 

ഇത്തരത്തില്‍ ഹ്രസ്വകാല നിക്ഷേപത്തിന് പരിഗണിക്കാവുന്നതും കേരളം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നതുമായ ഒരു സ്‌മോള്‍ കാപ് ഓഹരിയുടെ വിശദാംശങ്ങളാണ് ചുവടെ ചേര്‍ക്കുന്നത്.

കൊച്ചിന്‍ ഷിപ്യാര്‍ഡ്

കൊച്ചിന്‍ ഷിപ്യാര്‍ഡ്

കപ്പല്‍ നിര്‍മാണത്തിലും അറ്റക്കുറ്റപ്പണിയിലും രാജ്യത്തെ ഏറ്റവും വലിയ വിഭവശേഷിയുള്ളതും 50 വര്‍ഷത്തിലേറെ പ്രവര്‍ത്തന പരിചയവുമുള്ള പൊതുമേഖലാ സ്ഥാപനമാണ് കൊച്ചിന്‍ ഷിപ്യാര്‍ഡ്. 1976-ലാണ് തുടക്കം. ഇന്ന് കപ്പല്‍ നിര്‍മാണത്തിനായി 1,10,000 ഡിഡബ്യൂടിയും അറ്റക്കുറ്റപ്പണിക്ക് 1,25,000 ഡിഡബ്ല്യൂടി നിലവാരത്തിലും വിഭവശേഷിയുണ്ട്.

ഇന്ത്യയുടെ തദ്ദേശീയമായി നിര്‍മിച്ച ആദ്യ വിമാന വാഹിനിയായ ഐഎന്‍എസ് വിക്രാന്ത് പിറവിയെടുത്തതും മിനിരത്‌ന പദവിയുള്ള കൊച്ചിന്‍ ഷിപ്യാര്‍ഡിലാണ്. രാജ്യത്ത് ഇതുവരെ നിര്‍മിച്ചിട്ടുള്ളതില്‍ ഏറ്റവും വലിയ കപ്പലാണിത്. ഇതോടെ വിമാനവാഹിനി കപ്പലുകള്‍ നിര്‍മിക്കാന്‍ ശേഷിയുള്ള ലോകത്തിലെ വിരലിലെണ്ണാവുന്ന കപ്പല്‍ശാലകളിലൊന്നായും മാറി.

കപ്പല്‍

1969-ലാണ് രാജ്യത്തെ ആദ്യ ഗ്രീന്‍ ഫീല്‍ഡ് കപ്പല്‍ നിര്‍മാണശാല കൊച്ചിയില്‍ സ്ഥാപിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചത്. ജപ്പാനിലെ മിത്സുബിഷി ഹെവി ഇന്‍ഡസ്ട്രീസിന്റെ സാങ്കേതിക സഹകരണത്തോടെയായിരുന്നു ഷിപ്യാര്‍ഡിന്റെ നിര്‍മാണം. ആദ്യത്തെ കപ്പല്‍ നിര്‍മാണം ആരംഭിച്ചത് 1976-ലാണ്. ഇവിടെയാണ് ഇന്ത്യയില്‍ ആദ്യമായി നിര്‍മിച്ച ഏറ്റവും വലിയ കപ്പലെന്ന ഖ്യാതിയുമായി റാണി പത്മിനി എന്ന കപ്പല്‍ നീറ്റിലിറങ്ങിയത്.

പിന്നീട് വളര്‍ച്ചയുടെ പടവുകള്‍ കയറിയ കപ്പല്‍ശാലയക്ക് അത്യാധുനിക വിമാനവാഹിനിക്കപ്പല്‍ വരെയും നിര്‍മിക്കാനുള്ള ശേഷി സ്വന്തമാക്കി. 1982 മുതല്‍ വിവിധ തരം കപ്പലുകളുടെ അറ്റകുറ്റപ്പണി സേവനങ്ങളും കൊച്ചിന്‍ ഷിപ്യാര്‍ഡ് നല്‍കിവരുന്നു.

ലാഭവിഹിതം

കഴിഞ്ഞ സാമ്പത്തിക പാദങ്ങളിലായി വരുമാനത്തില്‍ 6 ശതമാനവും ലാഭത്തില്‍ 22.5 ശതമാനം നിരക്കിലും കൊച്ചിന്‍ ഷിപ്യാര്‍ഡ് സ്ഥായിയായ വളര്‍ച്ച രേഖപ്പെടുത്തിയിട്ടുണ്ട്. മുടങ്ങാതെ ലാഭവിഹിതം നല്‍കുന്ന ഓഹരിയുടെ ഡിവിഡന്റ് യീല്‍ഡ് 4 ശതമാനമാണ്.

പ്രതിയോഹരി ബുക്ക് വാല്യൂ 334 രൂപ നിരക്കിലും പിഇ അനുപാതം 9.53 മടങ്ങിലുമാണുള്ളത്. കൊച്ചിന്‍ ഷിപ്യാര്‍ഡിന്റെ നിലവിലെ വിപണി മൂല്യം 5,505 കോടിയാണ്. 52 ആഴ്ച കാലയളവില്‍ ഓഹരിയുടെ ഉയര്‍ന്ന വില 424 രൂപയും കുറഞ്ഞ വില 281 രൂപയുമാണ്.

Also Read: ആപ്പിളും ഗൂഗിളും വളര്‍ത്തുന്ന ഇന്ത്യന്‍ കമ്പനി; വൈകാതെ ഈ മിഡ് കാപ് ഓഹരി 200 കടക്കുംAlso Read: ആപ്പിളും ഗൂഗിളും വളര്‍ത്തുന്ന ഇന്ത്യന്‍ കമ്പനി; വൈകാതെ ഈ മിഡ് കാപ് ഓഹരി 200 കടക്കും

സായുധ സേന

ഫണ്ടമെന്റല്‍: അനുകൂല ഘടകം

  • സായുധ സേനകളുടെ നവീകരണവും പ്രതിവര്‍ഷം ഉയരുന്ന പ്രതിരോധ ബജറ്റും.
  • തദ്ദേശീയവത്കരണ ആഹ്വാനവും 'ബ്ലൂ റവല്യൂഷന്‍' പദ്ധതിയും വളര്‍ച്ചയ്ക്ക് മുതല്‍ക്കൂട്ടാകും.
  • രാജ്യത്തെ ഏറ്റവും വലിയ ഡ്രഡ്ജര്‍ നിര്‍മിക്കുന്നതിനായി അന്തിമ കരാറിലെത്തി.
  • യൂറോപ്യന്‍ വിപണിയിലേക്ക് ഉന്നമിടുന്നത് കൊച്ചിന്‍ ഷിപ്യാര്‍ഡിന്റെ വളര്‍ച്ച സഹായമേകും.
  • ഹൈഡ്രജന്‍ ഇന്ധനത്തില്‍ പ്രവര്‍ത്തിക്കുന്ന ആദ്യ തദ്ദേശീയ ഇലക്ട്രിക് കപ്പല്‍ നിര്‍മിക്കാനുള്ള കരാര്‍ ലഭിച്ചു.
ടെക്‌നിക്കല്‍

ടെക്‌നിക്കല്‍

കഴിഞ്ഞ കുറെ ആഴ്ചകളായി സ്ഥിരതയാര്‍ജിക്കലിന്റെ പാതയിലായിരുന്നു കൊച്ചിന്‍ ഷിപ്യാര്‍ഡ് ഓഹരികള്‍. എന്നാല്‍ ഈയാഴ്ച തുടക്കം മുതല്‍ ഓഹരിയില്‍ ശക്തമായ കുതിപ്പ് പ്രകടമാണ്. ഒരു വര്‍ഷ കാലയളിലെ ഉയര്‍ന്ന നിലവാരത്തിലേക്കും ഈ സ്‌മോള്‍ കാപ് ഓഹരി എത്തിച്ചേര്‍ന്നു. ഇതിനിടെ നിര്‍ണയാകമായ 'ഡൗണ്‍ സ്ലോപിങ് ട്രെന്‍ഡ്‌ലൈന്‍' പ്രതിരോധം മറികടന്ന് മുന്നേറിയതും കൊച്ചിന്‍ ഷിപ്യാര്‍ഡ് ഓഹരിക്ക് അനുകൂലമാകുന്നു. ഇതിനോടൊപ്പം ഓഹരിയുടെ ദിവസ ചാര്‍ട്ടില്‍ കുതിപ്പിന്റെ ലക്ഷണമായ 'ഹയര്‍ ടോപ് ഹയര്‍ ബോട്ടം' ദൃശ്യമാണ്.

ലക്ഷ്യവില 458/ 500

ലക്ഷ്യവില 458/ 500

ചൊവ്വാഴ്ച 419 രൂപ നിലവാരത്തിലാണ് കൊച്ചിന്‍ ഷിപ്യാര്‍ഡ് (BSE: 540678, NSE : COCHINSHIP) ഓഹരികള്‍ വ്യാപാരം അവസാനിപ്പിച്ചത്. ഇവിടെ നിന്നും 458 മുതല്‍ 500 രൂപ വരെ ലക്ഷ്യമാക്കി ഓഹരി വാങ്ങാമെന്ന് എച്ച്ഡിഎഫ്‌സി സെക്യൂരിറ്റീസ് നിര്‍ദേശിച്ചു.

ഇതിലൂടെ ഹ്രസ്വകാലയളവിലേക്ക് 9 ശതമാനം മുതല്‍ 20 ശതമാനത്തോളം നേട്ടമാണ് ലക്ഷ്യമിടുന്നത്. ഈ ട്രേഡിനുള്ള സ്‌റ്റോപ് ലോസ് 393 രൂപയില്‍ ക്രമീകരിക്കണമെന്നും ബ്രോക്കറേജ് സ്ഥാപനം സൂചിപ്പിച്ചു.

അറിയിപ്പ്

അറിയിപ്പ്

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം എച്ച്ഡിഎഫ്‌സി സെക്യൂരിറ്റീസ് പുറത്തിറക്കിയ റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കിയും പഠനാവശ്യത്തിനു നല്‍കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.

English summary

Small Cap Stock: Bullish Breakout Defence Share Cochin Shipyard For Short Term With Less Risk

Small Cap Stock: Bullish Breakout Defence Share Cochin Shipyard For Short Term With Less Risk
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X