ഈ കേരളാ കമ്പനിയുടെ ലാഭത്തില്‍ 100% വര്‍ധന; ഓഹരി വില 100 രൂപ കടക്കുമോ?

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഏതാനും ദിവസങ്ങളായി ആഭ്യന്തര ഓഹരി വിപണിയില്‍ കാറ്റ് അനുകൂലമാണ്. 9 മാസക്കാലം വില്‍പ്പനക്കാരുടെ റോളിലായിരുന്ന വിദേശ നിക്ഷേപകര്‍ വാങ്ങുന്ന പക്ഷത്തേക്ക് മാറിയതും വിപണിയിലെ കുതിപ്പിന് ബലമേകുന്നു. ഇതിനോടൊപ്പം മികച്ച ഒന്നാം പാദഫലം പ്രഖ്യാപിക്കുന്ന കമ്പനിയുടെ ഓഹരികള്‍ കേന്ദ്രീകരിച്ചും മുന്നേറ്റം പ്രകടമാണ്. ഇത്തരത്തില്‍ കഴിഞ്ഞ ദിവസം മികച്ച ജൂണ്‍ പാദഫലം പ്രഖ്യാപിച്ച കേരളാ കമ്പനിയുടെ വിശദാംശമാണ് ചുവടെ ചേര്‍ക്കുന്നത്.

കല്യാണ്‍ ജ്വല്ലേര്‍സ്

കല്യാണ്‍ ജ്വല്ലേര്‍സ്

സ്വര്‍ണാഭരണ വിപണിയിലെ മുന്‍നിര കമ്പനികളിലൊന്നാണ് തൃശൂര്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന കല്യാണ്‍ ജ്വല്ലേര്‍സ്. വിപണന ശൃംഖലയുടെ വലുപ്പത്തിലും വരുമാനത്തിലും രാജ്യത്തെ മുന്‍നിരയിലാണ് സ്ഥാനം. ടിഎസ് കല്യാണരാമന്റെ നേതൃത്വത്തില്‍ 1993-ലാണ് കമ്പനിയുടെ തുടക്കം.

ആദ്യഘട്ടത്തില്‍ കേരളം ഉള്‍പ്പെടെയുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലായിരുന്നു ബിസിനസ് കേന്ദ്രീകരിച്ചത്. പിന്നീട് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലും (120-ലധികം) 5 ഗള്‍ഫ് രാജ്യങ്ങളിലുമായി (30) ഷോറൂമുകള്‍ തുറന്നു. കമ്പനിയുടെ വരുമാനത്തിന്റെ 15 ശതമാനം വിദേശത്തു നിന്നാണ് ലഭിക്കുന്നത്. ഇതിനോടൊപ്പം വസ്ത്ര വ്യാപാരത്തിലും വിതരണത്തിലും മൊത്തവ്യാപാരത്തിലും സംരംഭങ്ങളുണ്ട്.

ഓഹരി വിശദാംശം

ഓഹരി വിശദാംശം

കല്യാണ്‍ ജ്വല്ലേര്‍സിന്റെ ആകെ ഓഹരികളില്‍ 60.54 ശതമാനവും പ്രമോട്ടര്‍ ഗ്രൂപ്പിന്റെ കൈവശമാണ്. വിദേശ നിക്ഷേപകര്‍ക്ക് 2.77 ശതമാനവും ആഭ്യന്തര ധനകാര്യ സ്ഥാപനങ്ങള്‍ക്ക് 1.96 ശതമാനവും റീട്ടെയില്‍ നിക്ഷേപകര്‍ക്ക് 34.73 ശതമാനം വീതവും ഓഹരി പങ്കാളിത്തമുണ്ട്. പ്രതിയോഹരി ബുക്ക് വാല്യു 31.68 രൂപ നിരക്കിലാണ്. ജ്വല്ലറി വിഭാഗത്തിലെ ഓഹരികളുടെ ശരാശരി പിഇ അനുപാതം 89.57 മടങ്ങിലാകുമ്പോള്‍ കല്യാണ്‍ ജ്വല്ലേര്‍സിന്റേത് 34.76 നിരക്കിലാണ് എന്നതും ശ്രദ്ധേയം. നിലവില്‍ 7,431 കോടിയാണ് കമ്പനിയുടെ വിപണിമൂല്യം.

Also Read: ഷോപ്പിങ് പൊടിപൂരമാണെങ്കിലും ലുലു മാളിനും നഷ്ടക്കഥ!Also Read: ഷോപ്പിങ് പൊടിപൂരമാണെങ്കിലും ലുലു മാളിനും നഷ്ടക്കഥ!

സാമ്പത്തികം

സാമ്പത്തികം

നടപ്പ് സാമ്പത്തിക വര്‍ഷത്തെ ആദ്യ പാദത്തില്‍ കല്യാണ്‍ ജ്വല്ലേര്‍സിന്റെ വരുമാനം 3,333 കോടിയായി ഉയര്‍ന്നു. മുന്‍ വര്‍ഷം സമാന പാദത്തില്‍ 1637 കോടി രൂപയായിരുന്നു വരുമാനം. ജൂണ്‍ പാദത്തില്‍ കമ്പനിയുടെ അറ്റാദായം 108 കോടിയായി ഉയര്‍ന്നു. വാര്‍ഷികാടിസ്ഥാനത്തില്‍ 104 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി. കമ്പനിയുടെ ഇ-കൊമേഴ്സ് വിഭാഗമായ 'കാന്‍ഡിയര്‍' ഒന്നാം പാദത്തില്‍ 83 ശതമാനം വരുമാന വളര്‍ച്ച നേടി. ഗള്‍ഫ് മേഖലയിലെ വിറ്റുവരവ് 340 കോടിയില്‍ നിന്നും 574 കോടി രൂപയായും മെച്ചപ്പെടുത്തി.

സ്വര്‍ണാഭരണ വിപണി

ഉത്സവകാലവും വിവാഹ സീസണും മുന്നോടിയായി സ്വര്‍ണാഭരണ വിപണിയില്‍ ഉണര്‍വ് പ്രകടമാണെന്നും ജൂണ്‍ പാദത്തില്‍ കമ്പനിയുടെ പ്രകടനത്തില്‍ നിന്നും ആത്മവിശ്വാസം ഉള്‍ക്കൊണ്ടാണ് മുന്നോട്ടു നീങ്ങുന്നതെന്നും കല്യാണ്‍ ജൂവലേഴ്സ് ഇന്ത്യ മേധാവി രമേഷ് കല്യാണരാമന്‍ സൂചിപ്പിച്ചു.

അതേസമയം പയട്രോസ്‌ക്കി സ്‌കോറിന്റെ അടിസ്ഥാനത്തില്‍ നോക്കിയാല്‍ കല്യാണ്‍ ജ്വല്ലേര്‍സിന്റെ സാമ്പത്തിക സ്ഥിതി ശക്തമായ (Piotroski Score: 7) നിലയിലാണ്. കഴിഞ്ഞ 3 വര്‍ഷത്തിനിടെ കമ്പനിയുടെ വരുമാനത്തില്‍ 3.4 ശതമാനവും പ്രവര്‍ത്തന ലാഭത്തില്‍ 12 ശതമാനം വീതവും വളര്‍ച്ച രേഖപ്പെടുത്തി.

ലക്ഷ്യവില 100

ലക്ഷ്യവില 100

വെള്ളിയാഴ്ച രാവിലെ 72 രൂപ നിലവാരത്തിലാണ് കല്യാണ്‍ ജ്വല്ലേര്‍സ് ഓഹരിയില്‍ വ്യാപാരം പുരോഗമിക്കുന്നത്. ഇവിടെ നിന്നും 100 രൂപയിലേക്ക് ഓഹരി വില ഉയരാമെന്നാണ് ഐസിഐസിഐ സെക്യൂരിറ്റീസ് സൂചിപ്പിച്ചത്. ഇതിലൂടെ അടുത്ത ഒരു വര്‍ഷത്തിനുള്ളില്‍ 39 ശതമാനം നേട്ടമാണ് ലക്ഷ്യമിടുന്നതെന്നും ബ്രോക്കറേജ് സ്ഥാപനം വ്യക്തമാക്കി. അതേസമയം 52 ആഴ്ച കാലയളവില്‍ കല്യാണ്‍ ജ്വല്ലേര്‍സ് ഓഹരിയുടെ ഉയര്‍ന്ന വില 83.60 രൂപയും താഴ്ന്ന വില 55.05 രൂപയുമാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

Also Read: ഓഫീസിലും വീട്ടിലും ഇരുന്നുള്ള പുതിയ തൊഴില്‍ സംസ്‌കാരം; നേട്ടം കൊയ്യുന്നത് ഈ ടാറ്റ ഓഹരിAlso Read: ഓഫീസിലും വീട്ടിലും ഇരുന്നുള്ള പുതിയ തൊഴില്‍ സംസ്‌കാരം; നേട്ടം കൊയ്യുന്നത് ഈ ടാറ്റ ഓഹരി

ഓഹരി

2021-ല്‍ നടന്ന ഐപിഒയില്‍ 87 രൂപ നിരക്കിലാണ് ഓഹരി ഇഷ്യൂ ചെയ്തത്. എന്നാല്‍ കഴിഞ്ഞ ഒരു മാസത്തിനിടെ കല്യാണ്‍ ജ്വല്ലേര്‍സിന്റെ (BSE: 543278, NSE : KALYANKJIL) ഓഹരിയില്‍ 18 ശതമാനം മുന്നേറ്റമുണ്ടായിട്ടുണ്ട്. ഇതോടെ ഓഹരിയില്‍ ഈവര്‍ഷത്തെ നേട്ടം 5 ശതമാനമായി. കഴിഞ്ഞ ഒരു വര്‍ഷ കാലയളവില്‍ 2 ശതമാനം നേട്ടമാണ് ഓഹരികള്‍ നല്‍കിയത്.

നിലവില്‍ കല്യാണ്‍ ജ്വല്ലേര്‍സിന്റെ ഓഹരി വില പ്രധാനപ്പെട്ട ഹ്രസ്വകാല, ദീര്‍ഘകാല മൂവിങ് ആവറേജ് നിലവാരങ്ങള്‍ക്ക് മുകളിലാണ് തുടരുന്നത്.

അറിയിപ്പ്

അറിയിപ്പ്

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം വിവിധ റിപ്പോര്‍ട്ടുകളെ അടിസ്ഥാനമാക്കിയും പഠനാവശ്യത്തിന് നല്‍കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.

English summary

Stocks Recommendations: Kerala Based Small Cap Company Kalyan Jewellers Shares May Touch 100 After Q1 Results

Stocks Recommendations: Kerala Based Small Cap Company Kalyan Jewellers Shares May Touch 100 After Q1 Results
Story first published: Friday, August 5, 2022, 14:43 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X