സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ആകര്‍ഷകമായ നിക്ഷേപമായി എന്‍പിഎസ്; കാരണമിതാണ്‌

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

എന്‍പിഎസ് (ദേശീയ പെന്‍ഷന്‍ പദ്ധതി) ടയര്‍ II അക്കൗണ്ടിലെ നികുതി ആനുകൂല്യത്തെ സംബന്ധിച്ച ഒരു അറിയിപ്പ് ഈ മാസം ആദ്യം തന്നെ സര്‍ക്കാര്‍ പുറപ്പെടുവിച്ചിരുന്നു. 2020 ജൂലൈ ഏഴിലെ ഗസറ്റ് വിജ്ഞാപനത്തിലൂടെ കേന്ദ്ര സര്‍ക്കാര്‍ എന്‍പിഎസ് ടയര്‍ II ടാക്‌സ് സേവര്‍ സ്‌കീം 2020 അവതരിപ്പിച്ചു. ഈ പദ്ധതി പ്രകാരം, ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ എന്‍പിഎസ് ടയര്‍ II അക്കൗണ്ടിലേക്ക് സംഭാവന ചെയ്യുകയാണെങ്കില്‍, അവര്‍ക്ക് വകുപ്പ് 80 സി പ്രകാരം 1.50 ലക്ഷം രൂപവരെ നിക്ഷേപം ലാഭിക്കാന്‍ സാധിക്കുന്നതാണ്. കൂടാതെ, ടയര്‍ II അക്കൗണ്ടിലെ നിക്ഷേപത്തിന് മൂന്ന് വര്‍ഷത്തെ ലോക്ക്-ഇന്‍ കാലയളവും ഉണ്ടായിരിക്കുന്നതാണ്.

1

എന്‍പിഎസിന്റെ പരിധിയില്‍ വരുന്ന ഏകദേശം 18 ലക്ഷം സര്‍ക്കാര്‍ ജീവനക്കാര്‍ക്കാര്‍ക്ക് ഈ നടപടി ഗുണം ചെയ്യുമെന്ന് സര്‍ക്കാര്‍ പറയുന്നു. ടയര്‍ I അക്കൗണ്ട് അഥവാ റിട്ടയര്‍മെന്റ് അക്കൗണ്ട് നിര്‍ബന്ധമാണെങ്കിലും, എന്‍പിഎസ് ടയര്‍ II അക്കൗണ്ട് ഉണ്ടായിരിക്കുന്നത് ഓപ്ഷണല്‍ എന്ന നിലയിലായിരിക്കും. എന്‍പിഎസ് ടയര്‍ II അക്കൗണ്ടിന് കീഴില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ലഭ്യമാവുന്ന അഞ്ച് പുതിയ മാറ്റങ്ങള്‍ താഴെ നല്‍കുന്നു:

1


1. പിപിഎഫ്, ഇപിഎഫ്, ലൈഫ് ഇന്‍ഷുറന്‍സ്, എന്‍എസ്‌സി മുതലായവ ഉള്‍പ്പെടുന്ന 80 സി സ്‌പെക്ട്രത്തിന് കീഴിലുള്ള ആദായനികുതി ലാഭിക്കല്‍ ഓപ്ഷനുകളുടെ ഭാഗമായി എന്‍പിഎസ് ടയര്‍ II അക്കൗണ്ട് മാറിയിരിക്കുന്നു. നേരത്തെ എന്‍പിഎസ് ടയര്‍ II അക്കൗണ്ടിന് കീഴില്‍ നികുതി ആനുകൂല്യങ്ങളൊന്നും നല്‍കിയിരുന്നില്ല. 'എന്‍പിഎസ് ടയര്‍ II അക്കൗണ്ടുകളില്‍ നികുതി ആനുകൂല്യങ്ങള്‍ കൊണ്ടുവരുന്നത് തീര്‍ച്ചയായും ഒരു ആശയമാണ്. നിക്ഷേപ സംബന്ധമായ തീരുമാനങ്ങളെടുക്കുമ്പോള്‍ നികുതി ആനുകൂല്യങ്ങളാണ് പ്രധാന ചാലകമെന്ന് നമുക്കെല്ലാവര്‍ക്കും അറിയാം. വരും ദിവസങ്ങളില്‍ ടയര്‍ II അക്കൗണ്ടുകളുടെ പ്രധാന്യം വര്‍ദ്ധിപ്പിക്കുന്നതിന് ഇത് തീര്‍ച്ചയായും സഹായിക്കും,' എന്‍എസ്ഡിഎല്‍ ഇ-ഗവേണന്‍സ് എക്‌സിക്യൂട്ടിവ് വൈസ് പ്രസിഡന്റ് അമിത് സിന്‍ഹ വ്യക്തമാക്കി.

3

2. മ്യൂച്വല്‍ ഫണ്ട് ഇഎല്‍എസ്എസ് സ്‌കീമുകള്‍ പോലെ, സര്‍ക്കാര്‍ ജീവനക്കാരുടെ എന്‍പിഎസ് ടയര്‍ II അക്കൗണ്ട് ആദായനികുതി ആനുകൂല്യങ്ങള്‍ ലഭ്യമാവുന്നതിന് ചുരുങ്ങിയത് 3 വര്‍ഷത്തെ ലോക്ക്-ഇന്‍ കാലയളവ് വാഗ്ദാനം ചെയ്യുന്നു.

3. ജനപ്രിയമായ മ്യൂച്വല്‍ ഫണ്ട് ഇഎല്‍എസ്എസ് -ല്‍ നിന്ന് വ്യത്യസ്തമായി, എന്‍പിഎസ് ടയര്‍ II ല്‍ നിക്ഷേപിക്കുന്നത് വളരെ എളുപ്പമാണ്. മാത്രമല്ല, ഇതൊരു പൂജ്യം മെയിന്റനെന്‍സ് കോസ്റ്റ് ഉല്‍പ്പന്നവുമാണ്. സര്‍ക്കാര്‍ ജീവനക്കാരുടെ ജിപിഎഫ് അക്കൗണ്ടായി ഇതിനെ കാണാം. അവിടെ നികുതി ആനുകൂല്യങ്ങളോടെ ഹ്രസ്വകാല ആവശ്യങ്ങള്‍ക്കായി പണം പിന്‍വലിക്കല്‍ അനുവദിക്കും. ഈ പ്രഖ്യാപനത്തിലൂടെ, ടയര്‍ II കൂടുതല്‍ പ്രാധാന്യം ആകര്‍ഷിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും സിന്‍ഹ കൂട്ടിച്ചേര്‍ത്തു.

4. ഒരു എന്‍പിഎസ് ടയര്‍ II അക്കൗണ്ട് ആരംഭിക്കുന്നത് വളരെ ലളിതമാണ്. ഇതിന് വേണ്ടി സബ്‌സ്‌ക്രൈബര്‍മാര്‍ക്ക് സജീവമായ ടയര്‍ I അക്കൗണ്ട് ഉണ്ടായിരിക്കണം. എന്‍എസ്ഡിഎല്ലിന്റെ ഇഎന്‍പിഎസ് വെബ്‌സൈറ്റ് സന്ദര്‍ശിച്ച് ഒരു ടയര്‍ II അക്കൗണ്ട് ഓണ്‍ലൈനായി തുടങ്ങാന്‍ സാധിക്കുന്നതാണ്.

 

English summary

the reason why nps tier 2 is attractive investment option for govt employees | സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ആകര്‍ഷകമായ നിക്ഷേപമായി എന്‍പിഎസ്; കാരണമിതാണ്‌

the reason why nps tier 2 is attractive investment option for govt employees
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X