വന്‍കിട നിക്ഷേപകര്‍ക്കിട്ടും 'പണി കൊടുത്ത' 8 ഓഹരികള്‍; നിങ്ങള്‍ 'എസ്‌കേപ്' ആയോ?

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കഴിഞ്ഞ ഒരു വര്‍ഷക്കാലയമായി പുതുതലമുറ കമ്പനികളുടെ ഓഹരികള്‍ക്ക് പ്രതികൂല കാലഘട്ടമാണ്. ടെക് കമ്പനികളുടെ ഓഹരികളില്‍ 60 ശതമാനത്തോളം ഇടിവ് വരെ നേരിട്ടു. ഈ ഓഹരികളുടെ ഉയര്‍ന്ന നിലവാരവുമായി താരതമ്യം ചെയ്താല്‍ എല്ലാ ടെക് ഓഹരികളും ചുരുങ്ങിയത് 50 ശതമാനത്തോളം തിരിച്ചടി നേരിട്ടിട്ടുണ്ട്.

 

ഇതോടെ ടെക് ഓഹരികളുടെ ഐപിഒയില്‍ ആവേശത്തോടെ പങ്കെടുത്ത നിരവധി റീട്ടെയില്‍ നിക്ഷേപകരാണ് വെട്ടിലായത്. സമാനമായ നഷ്ടക്കണക്കുകള്‍ തന്നെയാണ് ടെക് ഓഹരികളില്‍ നിക്ഷേപിച്ച ആഭ്യന്തര ധനകാര്യ സ്ഥാപനങ്ങളായ മ്യൂച്ചല്‍ ഫണ്ടുകള്‍ക്കും സൂചിപ്പിക്കാനുള്ളത്.

ഈസി ട്രിപ് പ്ലാനേര്‍സ്

ഈസി ട്രിപ് പ്ലാനേര്‍സ്

യാത്രാ സംബന്ധമായ സേവനങ്ങള്‍ 'ഈസി മൈ ട്രിപ്' എന്ന ഓണ്‍ലൈന്‍ പോര്‍ട്ടല്‍ മുഖേന വാഗ്ദാനം ചെയ്യുന്ന പുതുതലമുറ കമ്പനിയാണ് ഈസി ട്രിപ് പ്ലാനേര്‍സ്. 2008-ലാണ് തുടക്കം. വിമാന ടിക്കറ്റ്, ഹോട്ടല്‍ ബുക്കിങ്, ഹോളിഡേ പാക്കേജ്, ബസ് ബുക്കിങ് ഉള്‍പ്പെടെയുള്ള സേവനങ്ങള്‍ വാഗ്ദാനം ചെയ്യുന്നു. കഴിഞ്ഞ ദിവസം 387 രൂപയിലായിരുന്നു ഈ സ്‌മോള്‍ കാപ് ഓഹരിയിലെ വ്യാപാരം അവസാനിപ്പിച്ചത്.

അതേസമയം കഴിഞ്ഞ ഒരു മാസത്തിനിടെ 2.4 ശതമാനം നേട്ടവും മൂന്ന് മാസത്തിനിടെ 2.3 ശതമാനം നഷ്ടവും 6 മാസക്കാലയളവില്‍ 1.8 ശതമാനം നഷ്ടവുമാണ് ഈസി ട്രിപ് പ്ലാനേര്‍സ് (BSE: 543272, NSE : EASEMYTRIP) ഓഹരിയില്‍ രേഖപ്പെടുത്തിയിരിക്കുന്നത്.

  • ലിസ്റ്റിങ് തീയതി: 2021 മാര്‍ച്ച് 19
  • ലിസ്റ്റിങ് ദിനത്തിലെ നേട്ടം: 11%
  • പ്രധാന മ്യൂച്ചല്‍ ഫണ്ടുകള്‍: ക്വാന്റ് ആക്ടീവ്, നവി ലാര്‍ജ് & മിഡ് കാപ്, നവി ഇഎല്‍എസ്എസ് ടാക്‌സ് സേവര്‍.
നസാര ടെക്നോളജീസ്

നസാര ടെക്നോളജീസ്

മൊബൈല്‍ അധിഷ്ഠിത ഗെയിമുകള്‍ വികസിപ്പിക്കുന്ന മുന്‍നിര കമ്പനിയാണ് നാസാര ടെക്നോളജീസ്. യശ്ശശരീരനായ പ്രമുഖ നിക്ഷേപകന്‍ രാകേഷ് ജുന്‍ജുന്‍വാലയ്ക്ക് 10 ശതമാനത്തിലധികം ഓഹരി വിഹിതമുള്ള മീഡിയ കമ്പനി കൂടിയാണിത്. ഇന്നലെ 668 രൂപ നിലവാരത്തിലായിരുന്നു ഈ സ്‌മോള്‍ കാപ് ഓഹരിയുടെ ക്ലോസിങ്.

അതേസമയം കഴിഞ്ഞ ഒരു മാസക്കാലയളവിനിടെ 9.4 ശതമാനം നഷ്ടവും മൂന്ന് മാസക്കാലയളവില്‍ 23.1 ശതമാനം നേട്ടവും ആറ് മാസക്കാലയളവില്‍ 14.3 ശതമാനം നഷ്ടവും ഒരു വര്‍ഷക്കാലയളവില്‍ 50 ശതമാനത്തോളം ഇടിവും നാസാര ടെക്നോളജീസ് (BSE: 543280, NSE : NAZARA) ഓഹരിയില്‍ കുറിച്ചു.

  • ലിസ്റ്റിങ് തീയതി: 2021 മാര്‍ച്ച് 30
  • ലിസ്റ്റിങ് ദിനത്തിലെ നേട്ടം: 43%
  • പ്രധാന മ്യൂച്ചല്‍ ഫണ്ടുകള്‍: ഐസിഐസിഐ പ്രൂ ഫ്‌ലെക്‌സി കാപ്, ആദിത്യ ബിര്‍ള എസ്എല്‍ സ്‌മോള്‍ കാപ്, മോത്തിലാല്‍ ഒസ്വാള്‍ ഡൈനാമിക് ഫണ്ട്.
സൊമാറ്റോ

സൊമാറ്റോ

രാജ്യത്തെ ഏറ്റവും വലിയ ഓണ്‍ലൈന്‍ ഭക്ഷ്യവിതരണ ഇടനിലക്കാരനും പുതുതലമുറ ടെക് കമ്പനിയുമാണ് സൊമാറ്റോ. കഴിഞ്ഞ ദിവസം 62.60 രൂപയിലായിരുന്നു ഈ മിഡ് കാപ് ഓഹരിയിലെ വ്യാപാരം അവസാനിപ്പിച്ചത്. അതേസമയം കഴിഞ്ഞ ഒരു മാസത്തിനിടെ 6.3 ശതമാനം നേട്ടവും മൂന്ന് മാസത്തിനിടെ 35.9 ശതമാനം മുന്നേറ്റവും 6 മാസക്കാലയളവില്‍ 18 ശതമാനം നഷ്ടവും ഒരു വര്‍ഷത്തിനിടെ 51.3 ശതമാനം ഇടിവുമാണ് സൊമാറ്റോ (BSE: 543320, NSE : ZOMATO) ഓഹരിയില്‍ രേഖപ്പെടുത്തിയിരിക്കുന്നത്.

  • ലിസ്റ്റിങ് തീയതി: 2021 ജൂലൈ 23
  • ലിസ്റ്റിങ് ദിനത്തിലെ നേട്ടം: 66%
  • പ്രധാന മ്യൂച്ചല്‍ ഫണ്ടുകള്‍: മിറെ അസറ്റ് എമേര്‍ജിങ് ബ്ലൂചിപ്, നിപ്പോണ്‍ ഇന്ത്യ സ്‌മോള്‍ കാപ്, ഫ്രാങ്ക്‌ളിന്‍ ഇന്ത്യ ഫ്‌ലെക്‌സി കാപ് ഫണ്ട്.

Also Read: ഈയാഴ്ച വില ഇടിയാവുന്ന ഓഹരി ഇതാ; ഷോര്‍ട്ട് സെല്‍ പരിഗണിക്കാം; കൈവശമുണ്ടോ?Also Read: ഈയാഴ്ച വില ഇടിയാവുന്ന ഓഹരി ഇതാ; ഷോര്‍ട്ട് സെല്‍ പരിഗണിക്കാം; കൈവശമുണ്ടോ?

കാര്‍ട്രേഡ് ടെക്

കാര്‍ട്രേഡ് ടെക്

വാഹനങ്ങളുമായി ബന്ധപ്പെട്ട ബഹുതല/ മൂല്യവര്‍ധിത സേവനങ്ങളും നല്‍കുന്ന കമ്പനിയാണ് കാര്‍ട്രേഡ് ടെക് ലിമിറ്റഡ്. കാര്‍വാലെ, കാര്‍ട്രേഡ്, ശ്രീറാം ഓട്ടോമാള്‍, ബൈക്ക്‌വാലെ, കാര്‍ട്രേഡ് എക്സ്ചേഞ്ച്, ഓട്ടോബിസ് തുടങ്ങിയവ കമ്പനിയുടെ പ്രധാന ബ്രാന്‍ഡുകളാണ്. ഇന്നലെ 551.4 രൂപ നിലവാരത്തിലായിരുന്നു ഈ സ്‌മോള്‍ കാപ് ഓഹരിയുടെ ക്ലോസിങ്. അതേസമയം ഒരു മാസക്കാലയളവില്‍ 10 ശതമാനം നഷ്ടവും കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ 53.6 ശതമാനം ഇടിവും കാര്‍ട്രേഡ് ടെക് (BSE: 543333, NSE : CARTRADE) ഓഹരിയില്‍ കുറിച്ചു.

  • ലിസ്റ്റിങ് തീയതി: 2021 ഓഗസ്റ്റ് 20
  • ലിസ്റ്റിങ് ദിനത്തിലെ നേട്ടം: -7%
  • പ്രധാന മ്യൂച്ചല്‍ ഫണ്ടുകള്‍: ഐസിഐസിഐ പ്രൂ ടെക്‌നോളജി, ഡിഎസ്പി ഇക്വിറ്റി ഓപ്പര്‍ച്യൂണിറ്റീസ്, എച്ച്ഡിഎഫ്‌സി ലാര്‍ജ് & മിഡ് കാപ് ഫണ്ട്.
എഫ്എസ്എന്‍ ഇ-കൊമേഴ്‌സ്

എഫ്എസ്എന്‍ ഇ-കൊമേഴ്‌സ്

ഓണ്‍ലൈന്‍ മുഖേന ലൈഫ്സ്‌റ്റൈല്‍ ഉത്പന്നങ്ങളുടെ ചില്ലറ വ്യാപാരത്തില്‍ ശ്രദ്ധകേന്ദ്രീകരിച്ചിരിക്കുന്ന മുന്‍നിര സ്ഥാപനമാണ് എഫ്എസ്എന്‍ ഇ-കൊമേഴ്സ് വെഞ്ച്വേര്‍സ്. വിപണിയില്‍ 'നൈക്ക' എന്ന ബ്രാന്‍ഡിലാണ് അറിയപ്പെടുന്നത്. കഴിഞ്ഞ ദിവസം 983 രൂപയിലായിരുന്നു ഈ മിഡ് കാപ് ഓഹരിയിലെ വ്യാപാരം അവസാനിപ്പിച്ചത്. അതേസമയം ഒരു മാസക്കാലയളവില്‍ 15 ശതമാനം നഷ്ടവും ആറ് മാസത്തിനിടെ 34 ശതമാനം തിരുത്തലും ഒരു വര്‍ഷത്തിനിടെ 50 ശതമാനത്തോളം ഇടിവുമാണ് എഫ്എസ്എന്‍ ഇ-കൊമേഴ്‌സ് (BSE: 543384, NSE : NYKAA) ഓഹരിയില്‍ രേഖപ്പെടുത്തിയിരിക്കുന്നത്.

  • ലിസ്റ്റിങ് തീയതി: 2021 നവംബര്‍ 10
  • ലിസ്റ്റിങ് ദിനത്തിലെ നേട്ടം: 96%
  • പ്രധാന മ്യൂച്ചല്‍ ഫണ്ടുകള്‍: ഐസിഐസിഐ പ്രൂ ഫ്‌ലെക്‌സി കാപ്, യുടിഐ ഫ്‌ലെക്‌സി കാപ്, എസ്ബിഐ മാഗ്നം ഇക്വിറ്റി ഇഎസ്ജി ഫണ്ട്.
പിബി ഫിന്‍ടെക്

പിബി ഫിന്‍ടെക്

ഇന്ത്യയിലെ പ്രമുഖ ഫിന്‍ടെക് കമ്പനികളിലൊന്നാണ് പിബി ഫിന്‍ടെക് ലിമിറ്റഡ്. രാജ്യത്തെ ഏറ്റവും വലിയ ഓണ്‍ലൈന്‍ ഇന്‍ഷൂറന്‍സ് വിതരണക്കാരായ പോളിസി ബാസാറിന്റെ ഉടമസ്ഥരുമാണ്. ഇന്നലെ 393 രൂപ നിലവാരത്തിലായിരുന്നു ഈ മിഡ് കാപ് ഓഹരിയുടെ ക്ലോസിങ്. അതേസമയം ഒരു മാസക്കാലയളവില്‍ 22 ശതമാനം നഷ്ടവും കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ 68 ശതമാനം ഇടിവും പിബി ഫിന്‍ടെക് (BSE: 543390, NSE : POLICYBZR) ഓഹരിയില്‍ കുറിച്ചു.

  • ലിസ്റ്റിങ് തീയതി: 2021 നവംബര്‍ 15
  • ലിസ്റ്റിങ് ദിനത്തിലെ നേട്ടം: 23%
  • പ്രധാന മ്യൂച്ചല്‍ ഫണ്ടുകള്‍: മിറെ അസറ്റ് എമേര്‍ജിങ് ബ്ലൂചിപ്, ഇന്‍വെസ്‌കോ ഇന്ത്യ കോണ്‍ട്രാ, ഫ്രാങ്ക്‌ളിന്‍ ഇന്ത്യ പ്രൈമ ഫണ്ട്.
വണ്‍-97 കമ്യൂണിക്കേഷന്‍സ്

വണ്‍-97 കമ്യൂണിക്കേഷന്‍സ്

രാജ്യത്തെ മുന്‍നിര ഓണ്‍ലൈന്‍ പേയ്‌മെന്റ ഇടപാടുകളം അനുബന്ധ സേവനങ്ങളും നല്‍കുന്ന ഫിന്‍ടെക് കമ്പനിയാണ് പേടിഎം. ഔദ്യോഗികമായി വണ്‍-97 കമ്യൂണിക്കേഷന്‍സ് എന്നാണ് കമ്പനി അറിയപ്പെടുന്നത്. കഴിഞ്ഞ ദിവസം 642 രൂപയിലായിരുന്നു ഈ മിഡ് കാപ് ഓഹരിയിലെ വ്യാപാരം അവസാനിപ്പിച്ചത്. അതേസമയം കഴിഞ്ഞ മൂന്ന് മാസക്കാലയളവില്‍ 13.4 ശതമാനം നഷ്ടവും ഒരു വര്‍ഷത്തിനിടെ 58 ശതമാനം ഇടിവുമാണ് വണ്‍-97 കമ്യൂണിക്കേഷന്‍സ് (BSE: 543396, NSE : PAYTM) ഓഹരിയില്‍ രേഖപ്പെടുത്തിയിരിക്കുന്നത്.

  • ലിസ്റ്റിങ് തീയതി: 2021 നവംബര്‍ 18
  • ലിസ്റ്റിങ് ദിനത്തിലെ നേട്ടം: -27%
  • പ്രധാന മ്യൂച്ചല്‍ ഫണ്ടുകള്‍: മിറെ അസറ്റ് ഫോക്കസ്ഡ്, ആദിത്യ ബിര്‍ള എസ്എല്‍ ഫ്രണ്ടലൈന്‍ ഇക്വിറ്റി, മിറെ അസറ്റ് എമേര്‍ജിങ് ബ്ലൂചിപ് ഫണ്ട്.
ഡെല്‍ഹിവെറി

ഡെല്‍ഹിവെറി

ലോജിസ്റ്റിക് രംഗത്തെ എല്ലാവിധ വിതരണ സേവനങ്ങളും നല്‍കുന്ന മുന്‍നിര കമ്പനിയാണ് ഡെല്‍ഹിവെറി ലിമിറ്റഡ്. ഇ-കൊമേഴ്സ് റിട്ടേണ്‍ സര്‍വീസസ്, പണപ്പിരിവ്, തട്ടിപ്പ് തടയാനുള്ള സംവിധാനങ്ങള്‍, പ്രോസസിങ് സേവനങ്ങളും നല്‍കുന്നു. ഇന്നലെ 355.45 രൂപ നിലവാരത്തിലായിരുന്നു ഈ മിഡ് കാപ് ഓഹരിയുടെ ക്ലോസിങ്. അതേസമയം ഒരു മാസക്കാലയളവില്‍ 22 ശതമാനം നഷ്ടവും കഴിഞ്ഞ 6 മാസക്കാലയളവില്‍ 68 ശതമാനം ഇടിവും ഡെല്‍ഹിവെറി (BSE: 543529, NSE : DELHIVERY) ഓഹരിയില്‍ കുറിച്ചു.

  • ലിസ്റ്റിങ് തീയതി: 2022 മേയ് 24
  • ലിസ്റ്റിങ് ദിനത്തിലെ നേട്ടം: 10%
  • പ്രധാന മ്യൂച്ചല്‍ ഫണ്ടുകള്‍: എസ്ബിഐ ഇക്വിറ്റി ഹൈബ്രിഡ്, എസ്ബിഐ ഫോക്ക്‌സ്ഡ് ഇക്വിറ്റി, മിറെ അസറ്റ് മിഡ് കാപ് ഫണ്ട്.
അറിയിപ്പ്

അറിയിപ്പ്

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിനു നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ സ്വീകരിക്കും മുമ്പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.

English summary

These 8 New-age Tech Company Stocks Include Paytm And Nykaa Bleeds Mutual Fund's Portfolio

These 8 New-age Tech Company Stocks Bleeds Mutual Fund's Portfolio. Read More In Malayalam.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X