ഭവന, വാഹന, വ്യക്തിഗത വായ്‌പകൾക്ക് മൊറട്ടോറിയം ലഭിക്കണമെങ്കിൽ അറിയണം ഇക്കാര്യങ്ങൾ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കൊറോണ വൈറസ് വ്യാപന പശ്ചാത്തലത്തിൽ ടേം ലോൺ ഇഎംഐ പേയ്‌മെന്റുകൾക്ക് മൂന്ന് മാസത്തെ മൊറട്ടോറിയം നൽകാൻ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ കഴിഞ്ഞ ദിവസം ബാങ്കുകൾക്കും എൻ‌ബി‌എഫ്‌സികൾക്കും അനുമതി നൽകിയിരുന്നു. കാർഷിക ടേം ലോണുകൾ, റീട്ടെയിൽ, ക്രോപ്പ് ലോണുകൾ ഉൾപ്പെടെ എല്ലാ വിധ ടേം ലോണുകളും അടയ്ക്കുന്നതിന് മൂന്ന് മാസത്തെ മൊറട്ടോറിയം അനുവദിച്ചിട്ടുണ്ട്. വാണിജ്യ ബാങ്കുകൾ, പ്രാദേശിക ബാങ്കുകൾ, ഗ്രാമീണ ബാങ്കുകൾ, സഹകരണ ബാങ്കുകൾ ഉൾപ്പെടെ ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനങ്ങൾക്കും ഭവന വായ്പാ കമ്പനികൾക്കും ഇത് ബാധകമാണ്.


ഭവന, കാർ, വ്യക്തിഗത വായ്‌പക്കാർക്ക് ഈ ആനുകൂല്യം ലഭിക്കാൻ ചെയ്യേണ്ടതെന്താണ്?

ഭവന, കാർ, വ്യക്തിഗത വായ്‌പക്കാർക്ക് ഈ ആനുകൂല്യം ലഭിക്കാൻ ചെയ്യേണ്ടതെന്താണ്?

ടേം ലോണുകളായി കണക്കാക്കപ്പെടുന്നതിനാൽ ഭവന വായ്‌പ, കാർ വായ്‌പ, പേഴ്‌സണൽ ലോൺ തുടങ്ങിയ വായ്‌‌പകളെടുത്ത എല്ലാവർക്കും ആർബിഐയുടെ ഈ തീരുമാനം ഗുണം ചെയ്യും. എന്നാൽ ഏപ്രിൽ, മെയ്, ജൂൺ മാസങ്ങളിൽ അടയ്‌ക്കേണ്ട നിങ്ങളുടെ ഇഎംഐ നിങ്ങളുടെ ബാങ്ക് അക്കൗണ്ടിൽ നിന്ന് കുറയ്ക്കില്ലെന്ന് ഈ പ്രഖ്യാപനത്തിലൂടെ അർത്ഥമാക്കുന്നില്ല. അതായത് വായ്‌പക്കാർക്ക് മൊറട്ടോറിയത്തിന്റെ ആനുകൂല്യം ലഭിക്കുന്നതിന് അവരുടെ ബാങ്കുകളെ സമീപിക്കേണ്ടതുണ്ട്.

മൊറട്ടോറിയം ആനുകൂല്യം സ്വീകരിച്ചാൽ ക്രെഡിറ്റ് സ്‌കോർ കുറയുമോ?

മൊറട്ടോറിയം ആനുകൂല്യം സ്വീകരിച്ചാൽ ക്രെഡിറ്റ് സ്‌കോർ കുറയുമോ?

മൊറട്ടോറിയം ആനുകൂല്യത്തിനായി വായ്‌പയെടുക്കുന്നവർ അതത് ബാങ്കിനെ സമീപിക്കുകയാണെങ്കിൽ, ഇത് അവരുടെ ക്രെഡിറ്റ് സ്‌കോറിനെ ബാധിക്കുമോയെന്ന് ആശങ്കപ്പെടുന്നവരുണ്ട്. എന്നാൽ ടേം ലോൺ ഇഎംഐ പേയ്‌മെന്റുകൾക്ക് മൂന്ന് മാസത്തെ മൊറട്ടോറിയം നൽകാൻ റിസർവ് ബാങ്ക് തന്നെ ബാങ്കുകൾക്കും എൻ‌ബി‌എഫ്‌സികൾക്കും അനുമതി നൽകിയതിനാൽ, ഇത് നിങ്ങളുടെ ക്രെഡിറ്റ് സ്കോറിനെ പ്രതികൂലമായി ബാധിക്കില്ലെന്നാണ് ബാങ്ക്‌ബസാർ.കോം സിഇഒ അദിൽ ഷെട്ടി വ്യക്തമാക്കുന്നത്. എങ്കിലും, അടുത്ത മൂന്ന് മാസത്തേക്ക് ഇഎംഐ അടയ്‌ക്കാൻ കഴിയുന്നവർ തുടർന്നും അത് അടയ്‌ക്കാൻ ശ്രമിക്കണമെന്ന് ആക്‌സിസ് ബാങ്ക് സിഇഒ പറഞ്ഞു.

നിക്ഷേപകരുടെ പണം ബാങ്കുകളിൽ സുരക്ഷിതമാണോ?

നിക്ഷേപകരുടെ പണം ബാങ്കുകളിൽ സുരക്ഷിതമാണോ?

ബാങ്കുകളുടെ ഓഹരി വിലയിലുണ്ടായ ഇടിവ് പല നിക്ഷേപകരിലും ആശങ്കയുണ്ടാക്കുന്നുണ്ട്. എന്നാൽ നിക്ഷേപകരുടെ പണം ബാങ്കുകളിൽ സുരക്ഷിതമാണെന്നും ബാങ്കുകളുടെ ഓഹരി വിലയിലുണ്ടായ ഇടിവ് അവരുടെ നിക്ഷേപത്തിന്റെ സുരക്ഷയുമായി യാതൊരു ബന്ധവുമില്ലെന്നും റിസർവ് ബാങ്ക് ഉറപ്പ് നൽന്നുണ്ട്. ഈ പ്രതിസന്ധി ഘട്ടത്തിൽ ബാങ്കുകളിൽ പണലഭ്യത കുറയുന്നില്ലെന്ന് ഉറപ്പുവരുത്തുന്നതിനായി റിപ്പോയിൽ 75 ബേസിസ് പോയിന്റ് കുറയ്ക്കൽ, സി‌ആർ‌ആറിൽ 100 ​​ബേസിസ് പോയിൻറ് കുറയ്ക്കൽ തുടങ്ങി നിരവധി നടപടികൾ റിസർവ് ബാങ്ക് കൈക്കൊണ്ടിട്ടുണ്ട്.

English summary

ഭവന, വാഹന, വ്യക്തിഗത വായ്‌പകൾക്ക് മൊറട്ടോറിയം ലഭിക്കണമെങ്കിൽ അറിയണം ഇക്കാര്യങ്ങൾ

These are the things that homeowners, car and individual lenders need to know if they want moratorium benefits
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X