ട്രെയിന്‍ ടിക്കറ്റ് ക്യാൻസൽ ചെയ്യുന്നത് എങ്ങനെ? ഐആര്‍സിടിസി റീഫണ്ട് വ്യവസ്ഥകള്‍ അറിയാം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇന്ത്യയിലെ കൊവിഡ് 19 കേസുകള്‍ വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍, രാജ്യത്തുടനീളമുള്ള റെയില്‍വേ സ്റ്റേഷനുകളിലെ തിരക്ക് കുറയ്ക്കുന്നതിനായി പ്ലാറ്റ്‌ഫോം ടിക്കറ്റ് നിരക്ക് റെയില്‍വേ ഉയര്‍ത്തി. ഇതോടെ റെയില്‍വേ പ്ലാറ്റ്‌ഫോം ടിക്കറ്റിന്റെ വില 10 രൂപയില്‍ നിന്ന് 50 രൂപയായി. കൊവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ എസി കോച്ചുകളില്‍ നിന്ന് പുതപ്പും കര്‍ട്ടനുകളും നീക്കം ചെയ്തിരുന്നു. കൂടാതെ, പനി, ചുമ എന്നിവയുള്ളവരെ ഭക്ഷണം കൈകാര്യം ചെയ്യാന്‍ അനുവദിക്കരുതെന്ന് ജീവനക്കാരോടും ഐആര്‍സിടിസിയോടും ഇന്ത്യന്‍ റെയില്‍വേ നിര്‍ദേശിച്ചു. പനി, ചുമ, മൂക്കൊലിപ്പ്, ശ്വാസം മുട്ടല്‍ തുടങ്ങിയ ലക്ഷണങ്ങളുള്ള ഒരു സ്റ്റാഫിനെയും ഭക്ഷണം കൈകാര്യം ചെയ്യുന്ന ജോലിയില്‍ വിന്യസിക്കുന്നില്ലെന്നും, യാത്ര ഒഴിവാക്കുന്നതിനായി ധാരാളം ആളുകള്‍ ടിക്കറ്റ് റദ്ദാക്കുന്ന സാഹചര്യമാണ് നിലവിലുള്ളതെന്നും ടൂറിസം & കാറ്ററിംഗ് റെയില്‍വേ ബോര്‍ഡ് ഡയറക്ടര്‍ ഫിലിപ്പ് വര്‍ഗീസ് അറിയിച്ചു.


ടിക്കറ്റ് റദ്ദാക്കലുകളില്‍ വര്‍ദ്ധനവ്

ടിക്കറ്റ് റദ്ദാക്കലുകളില്‍ വര്‍ദ്ധനവ്

കഴിഞ്ഞ ഒരാഴ്ചയായി റെയില്‍വേയുടെ ദീര്‍ഘദൂര പാസഞ്ചര്‍ ട്രെയിനുകളില്‍ ടിക്കറ്റ് റദ്ദാക്കല്‍ വര്‍ദ്ധിച്ചു വരികയാണ്. രാജ്യത്താകെ നിലനില്‍ക്കുന്ന കൊവിഡ് 19 ഭീതിയാണ് ഇതു സൂചിപ്പിക്കുന്നത്. സെന്‍ട്രല്‍ റെയില്‍വേയും (സിആര്‍) വെസ്റ്റേണ്‍ റെയില്‍വേയും (ഡബ്ല്യുആര്‍) ടിക്കറ്റ് റദ്ദാക്കലിന്റെ ബാഹുല്യം അനുഭവിച്ചറിഞ്ഞു. സെന്‍ട്രല്‍ റെയില്‍വേ ജീവനക്കാര്‍ നല്‍കുന്ന വിവരങ്ങളനുസരിച്ച്, ഇതുവരെ ബുക്ക് ചെയ്ത 65,943 ടിക്കറ്റുകളില്‍ 22,441 എണ്ണം യാത്രക്കാര്‍ റദ്ദാക്കി. ഇതോടെ 110.27 ലക്ഷം രൂപ റീഫണ്ടായി മാറി. 34.03 ശതമാനമായിരുന്നു മാര്‍ച്ച് 12 -ലെ റദ്ദാക്കല്‍ നിരക്ക്. ഇത് ശരാശരി നിരക്കായ 14 ശതമാനത്തേക്കാള്‍ വളരെ കൂടുതലാണ്.

ട്രെയിന്‍ ടിക്കറ്റ് റദ്ദാക്കല്‍ നിരക്കുകള്‍

ട്രെയിന്‍ ടിക്കറ്റ് റദ്ദാക്കല്‍ നിരക്കുകള്‍

അതത് ട്രെയിന്‍ ക്ലാസുകള്‍ അനുസരിച്ച് നിശ്ചിത റദ്ദാക്കല്‍ ചാര്‍ജുകള്‍ നല്‍കി ഐആര്‍സിടിസി വെബ്‌സൈറ്റ് വഴി ഇ-ടിക്കറ്റുകള്‍ റദ്ദ് ചെയ്യാവുന്നതാണ്. ഓരോ യാത്രക്കാരനും റദ്ദാക്കല്‍ നിരക്ക് ഈടാക്കുന്നതാണ്. മാത്രമല്ല, സ്ഥിരീകരിച്ച തത്കാല്‍ ട്രെയിന്‍ ടിക്കറ്റ് റദ്ദാക്കലിന് പണം തിരികെ ലഭിക്കുകയുമില്ല. ആര്‍എസി ടിക്കറ്റുകള്‍ റദ്ദ് ചെയ്യാത്ത അവസരത്തിലോ ട്രെയിന്‍ പുറപ്പെടുന്നതിന് 30 മിനിറ്റ് മുമ്പ് വരെ ടിഡിആര്‍ (ടിക്കറ്റ് ഡെപ്പോസിറ്ററി രസീത്) ഓണ്‍ലൈനില്‍ ഫയല്‍ ചെയ്യാത്ത സാഹചര്യത്തിലോ ഐആര്‍സിടിസി റീഫണ്ടിംഗ് അനുവദിക്കുന്നതല്ല. യാത്ര തുടങ്ങുന്നതിന് 12 മുതല്‍ 48 മണിക്കൂര്‍ വരെയുള്ള സമയപരിധിയില്‍ റദ്ദാക്കപ്പെടുന്ന സ്ഥിരീകരിച്ച ടിക്കറ്റിന്, ഓരോ ക്ലാസിനും നിശ്ചയിച്ചിട്ടുള്ള ഏറ്റവും കുറഞ്ഞ തുകയുടെ 25 ശതമാനം റദ്ദാക്കല്‍ ചാര്‍ജായി ഐആര്‍സിടിസി ഈടാക്കുന്നതാണ്. സ്ഥിരീകരിച്ച ടിക്കറ്റ് 12 മണിക്കൂറില്‍ താഴെയും ട്രെയിന്‍ പുറപ്പെടുന്നതിന് നാല് മണിക്കൂര്‍ മുമ്പും റദ്ദാക്കുന്ന പക്ഷം ടിക്കറ്റ് റദ്ദാക്കല്‍ ചാര്‍ജ് 50 ശതമാനമായി വര്‍ദ്ധിക്കുന്നു. ഐആര്‍സിടിയുടെ ഏറ്റവും പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പ്രകാരം, ട്രെയിന്‍ പുറപ്പെടുന്നതിന് 48 മണിക്കൂറിന് മുമ്പ് സ്ഥിരീകരിച്ച ടിക്കറ്റ് റദ്ദ് ചെയ്യുന്ന വേളയില്‍ എസി ഫസ്റ്റ് ക്ലാസ്/ എക്‌സിക്യൂട്ടിവ് ക്ലാസിന് 240 രൂപയും, എസി 2 ടയര്‍/ ഫസ്റ്റ് ക്ലാസിന് 200 രൂപയും, എസി 3 ചെയര്‍/ ചെയര്‍ കാര്‍/ എസി 3 ഇക്കണോമിക്ക് 180 രൂപയും, സ്ലീപ്പര്‍ ക്ലാസിന് 120 രൂപയും, സെക്കന്‍ഡ് ക്ലാസിന് 60 രൂപയും റദ്ദാക്കല്‍ ചാര്‍ജായി ഈടാക്കുന്നു.

ടിക്കറ്റ് എങ്ങനെ റദ്ദ് ചെയ്യാം?

ടിക്കറ്റ് എങ്ങനെ റദ്ദ് ചെയ്യാം?

സ്ഥിരീകരിച്ച ഇ-ടിക്കറ്റുകള്‍ ട്രെയിന്‍ പുറപ്പെടുന്നതിന് നാല് മണിക്കൂര്‍ മുമ്പ് റദ്ദ് ചെയ്യാനും ടിഡിആര്‍ ഫയല്‍ ചെയ്യാനും സാധിക്കും. ഭാഗികമായി വെയ്റ്റ്‌ലിസ്റ്റ് ചെയ്യപ്പെട്ട/ ആര്‍എസി ടിക്കറ്റുകള്‍ ട്രെയിന്‍ പുറപ്പെടുന്നതിന് 30 മിനിറ്റ് മുമ്പ് റദ്ദാക്കാനും ടിഡിആര്‍ ഫയല്‍ ചെയ്യാനും സാധിക്കും.

 

ടിക്കറ്റ് റദ്ദാക്കുന്നതിന് ചുവടെയുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കുക

ടിക്കറ്റ് റദ്ദാക്കുന്നതിന് ചുവടെയുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കുക


1. www,irctc.co.in എന്ന വെബ്‌സൈറ്റില്‍ ലോഗിന്‍ ചെയ്യുക

2. മൈ അക്കൗണ്ട് എന്ന് ഓപ്ഷന്‍ തിരഞ്ഞെടുക്കുക

3. ഡ്രോപ് ഡൗണ്‍ മെനുവില്‍ നിന്ന് മൈ ട്രാന്‍സാക്ഷന്‍സ് അഥവാ ഇടപാടുകള്‍ എന്നത് തിരഞ്ഞെടുക്കുക

4. ശേഷം ബുക്ക്ഡ് ടിക്കറ്റ് ഹിസ്റ്ററി എന്ന ഓപ്ഷന്‍ ക്ലിക്ക് ചെയ്യുക

5. റദ്ദ് ചെയ്യേണ്ട പിഎന്‍ആര്‍ തിരഞ്ഞെടുക്കുക

6. ക്യാന്‍സല്‍ ടിക്കറ്റ് എന്നത് ക്ലിക്ക് ചെയ്യുക, ശേഷം റദ്ദ് ചെയ്യേണ്ട യാത്രക്കാരുടെ വിവരം തിരഞ്ഞെടുക്കുക.

 

ഇ-ടിക്കറ്റിംഗ് വെബ്‌സൈറ്റ് വഴി റദ്ദ് ചെയ്ത കൗണ്ടര്‍ ടിക്കറ്റുകളുമായി ബന്ധപ്പെട്ട റീഫണ്ടിംഗ് നിയമങ്ങള്‍

ഇ-ടിക്കറ്റിംഗ് വെബ്‌സൈറ്റ് വഴി റദ്ദ് ചെയ്ത കൗണ്ടര്‍ ടിക്കറ്റുകളുമായി ബന്ധപ്പെട്ട റീഫണ്ടിംഗ് നിയമങ്ങള്‍

1. സ്ഥിരീകരിച്ച ടിക്കറ്റുകളുടെ കാര്യത്തില്‍, ഇന്ത്യന്‍ റെയില്‍വേയുടെ ഏതെങ്കിലും പിആര്‍എസ് കൗണ്ടറില്‍ നിന്നും ഒറിജിനല്‍ പിആര്‍എസ് ടിക്കറ്റ് സമര്‍പ്പിച്ചുകൊണ്ട് റീഫണ്ട് തുക സ്വീകരിക്കാവുന്നതാണ്. ഇത് ട്രെയിന്‍ പുറപ്പെടുന്നതിന് നാല് മണിക്കൂര്‍ മുമ്പ് തൊട്ട് യാത്ര ആരംഭിക്കുന്നതിന് 30 മിനിറ്റ് മുമ്പ് വരെയും ലഭ്യമാണ്. എന്നാല്‍, ആര്‍എസി/ വെയിറ്റ്‌ലിസ്റ്റഡ് ടിക്കറ്റുകളുടെ കാര്യത്തില്‍ (മടക്കയാത്ര ഉള്‍പ്പടെ) ട്രെയിന്‍ പുറപ്പെടുന്നതിന് 24 മണിക്കൂര്‍ മുമ്പ് ഇവ റദ്ദ് ചെയ്യേണ്ടതുണ്ട്.

2. ഐആര്‍സിടിസി വെബ്‌സൈറ്റ് അല്ലെങ്കില്‍ ഐആര്‍സിടിസി ഹെല്‍പ്പ്‌ലൈന്‍ നമ്പറായ 139 വഴി റദ്ദാക്കിയ പിആര്‍എസ് കൗണ്ടര്‍ ടിക്കറ്റുകളുടെ റീഫണ്ട് യാത്ര ആരംഭിക്കുന്ന സ്റ്റേഷനിലോ അടുത്തുള്ള സാറ്റ്‌ലൈറ്റ് പിആര്‍എസ് ലൊക്കേഷനിലോ ഒറിജിനല്‍ ടിക്കറ്റ് സമര്‍പ്പിക്കുന്നതു വഴി നേടാം. യാത്ര ആരംഭിക്കുന്നതിന് 24 മണിക്കൂര്‍ മുമ്പുള്ള സമയപരിധിയില്‍ തുടങ്ങി നാല് മണിക്കൂര്‍ മുമ്പ് വരെ ഇത്തരത്തില്‍ റീഫണ്ട് സ്വന്തമാക്കാം.

3. കൗണ്ടര്‍ ട്രെയിന്‍ ടിക്കറ്റ് റദ്ദ് ചെയ്യുന്നതിന് മുമ്പ് നിങ്ങളുടെ അടുത്തുള്ള സ്റ്റേഷനില്‍ റീഫണ്ട് സ്വീകരിക്കാനുള്ള സൗകര്യമുണ്ടോയെന്ന് അന്വേഷിക്കണമെന്ന് ഐആര്‍സിടിസി നിര്‍ദേശിക്കുന്നു.

 

English summary

എങ്ങനെ ട്രെയിന്‍ ടിക്കറ്റ് റദ്ദ് ചെയ്യാം? എന്താണ് ഐആര്‍സിടിസി റീഫണ്ട് വ്യവസ്ഥകള്‍?

things to know about irctc cancellation refund rules.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X