ആധാര്‍ കാര്‍ഡ് മ്യൂച്വല്‍ ഫണ്ടുമായി ലിങ്ക് ചെയ്യുന്നുണ്ടോ? നിങ്ങള്‍ അറിയേണ്ട കാര്യങ്ങള്‍ ഇവ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മ്യൂച്വല്‍ ഫണ്ട് അക്കൗണ്ടും ആധാറുമായി ബന്ധിപ്പിക്കേണ്ടത് അത്യാവശ്യമാണെന്ന് കേന്ദ്രസര്‍ക്കാര്‍ പറയുന്നു. ഇതേ തുടര്‍ന്ന് ബാങ്ക് അക്കൗണ്ടുകള്‍, ഇന്‍ഷുറന്‍സ്, മ്യൂച്വല്‍ ഫണ്ടുകള്‍ തുടങ്ങിയവയുമായി ആധാര്‍ നമ്പര്‍ ലിങ്ക് ചെയ്യുന്നത് നിര്‍ബന്ധിതമാക്കി കേന്ദ്രസര്‍ക്കാര്‍ ഉത്തരവ് പുറത്തിറക്കി. 2017ലെ കള്ളപ്പണം തടയല്‍ നിയമത്തിലെ രണ്ടാം ഭേദഗതി അനുസരിച്ച് അസറ്റ് മാനേജ്‌മെന്റ്, മ്യൂച്വല്‍ ഫണ്ട് കമ്പനികള്‍ യുഐഡിഎഐയുമായി ചേര്‍ന്ന് ആധാര്‍ വിശദാംശങ്ങള്‍ പരിശോധിക്കണം. കൂടാതെ മ്യൂച്വല്‍ ഫണ്ടുകള്‍ ആധാറുമായി ബന്ധിപ്പിക്കുകയും വേണം. ജോയിന്റ് അക്കൗണ്ടുകള്‍ കൈവശം വച്ചിരിക്കുന്ന മ്യൂച്വല്‍ ഫണ്ട് ഉടമകള്‍ അടക്കമുള്ളവര്‍ ആധാര്‍ വിശദാംശങ്ങള്‍ നല്‍കണം.

1

ആരൊക്കെയാണ് മ്യൂച്വല്‍ ഫണ്ടുമായി ആധാര്‍ ബന്ധിപ്പിക്കേണ്ടത്?

1 പ്രാഥമിക അക്കൗണ്ട് ഉടമ, ജോയിന്റ് അക്കൗണ്ട് ഉടമ, രക്ഷാധികാരികള്‍ എന്നിവരടക്കം എല്ലാവരും ആധാര്‍ വിശദാംശങ്ങള്‍ നല്‍കണം.

2 എന്‍ആര്‍ഐകള്‍ക്ക് ആധാര്‍ അക്കൗണ്ട് ഇല്ലാത്തതിനാല്‍ അവര്‍ മ്യൂച്വല്‍ ഫണ്ടുകള്‍ ബന്ധിപ്പിക്കേണ്ടതില്ല.

3 മ്യുച്വല്‍ ഫണ്ടില്‍ ഇടനിലക്കാരനായി ഒപ്പ് വെക്കുന്നയാള്‍ ആധാര്‍ വിശദാംശങ്ങള്‍ നല്‍കണം.

 

2

ആധാര്‍ കാര്‍ഡുകള്‍ മ്യൂച്വല്‍ ഫണ്ടുമായി എങ്ങനെ ബന്ധിപ്പിക്കാം?


ആദ്യ ഘട്ടം: സിഎഎംഎസ് വഴി ബന്ധിപ്പിക്കുന്ന വിധം

സിഎഎംഎസ് പോര്‍ട്ടല്‍ സന്ദര്‍ശിച്ച് പാന്‍ നമ്പര്‍ നല്‍കുക.

ലഭിച്ച സ്‌ക്രീനില്‍ നിന്നും നിങ്ങളുടെ നിക്ഷേപക ഓപ്ഷന്‍ തിരഞ്ഞെടുക്കുക.

പാന്‍ വിശദാംശങ്ങള്‍ നല്‍കി സബ്മിറ്റ് ബട്ടണ്‍ ക്ലിക്ക് ചെയ്യുക.

ആധാര്‍ നമ്പര്‍, പേര്, ജനനത്തീയതി, ലിംഗഭേദം, മൊബൈല്‍ നമ്പര്‍ എന്നിവ നല്‍കേണ്ട ഒരു സ്‌ക്രീന്‍ ലഭിക്കും.

ഡിസ്‌ക്ലെയിം ബട്ടണില്‍ ക്ലിക്ക് ചെയ്യുക, ശേഷം ഫോണില്‍ ഒടിപി ലഭിക്കും.

സബ്മിറ്റ് ബട്ടണില്‍ ക്ലിക്ക് ചെയ്യുന്നതോടെ പാന്‍ കാര്‍ഡ് മ്യൂച്വല്‍ ഫണ്ടുമായി ബന്ധിപ്പിക്കപ്പെടും.

 

3

രണ്ടാം ഘട്ടം: ആധാര്‍ കാര്‍ഡ് മ്യൂച്വല്‍ ഫണ്ടുമായി ഓഫ്‌ലൈനില്‍ ബന്ധിപ്പിക്കുന്ന വിധം

ആധാറുമായി ബന്ധിപ്പിക്കാനുള്ള അപേക്ഷയില്‍ മ്യുച്വല്‍ ഫണ്ട് വിശദാംശങ്ങള്‍ രേഖപ്പെടുത്തുക.

സ്വയം സാക്ഷ്യപ്പെടുത്തിയ ആധാര്‍ പകര്‍പ്പ് ഇതോടൊപ്പം ചേര്‍ക്കുക.

ഈ അപേക്ഷ സേവന കേന്ദ്രത്തില്‍ സമര്‍പ്പിക്കുക.

അപേക്ഷ പരിശോധിച്ച ശേഷം സ്ഥിരീകരണ സന്ദേശം ലഭിക്കും.

ഏഴു ദിവസത്തിനിടെ 1000 ശതമാനത്തിലധികം ഉയര്‍ന്ന് യെസ് ബാങ്ക് ഓഹരികള്‍ഏഴു ദിവസത്തിനിടെ 1000 ശതമാനത്തിലധികം ഉയര്‍ന്ന് യെസ് ബാങ്ക് ഓഹരികള്‍

മൂന്നാം ഘട്ടം: എസ്എംഎസ് വഴി മ്യൂച്വല്‍ ഫണ്ടിനെ ആധാറുമായി ബന്ധിപ്പിക്കുന്ന വിധം

ADRLNK <സ്‌പേസ്> നിങ്ങളുടെ പാന്‍ നമ്പര്‍ <സ്‌പേസ്> നിങ്ങളുടെ ആധാര്‍ <സ്‌പേസ്> Y എന്ന് ടൈപ്പ് ചെയ്ത് 9212993399ലേക്ക് സന്ദേശം അയയ്ക്കുക.

ആധാര്‍ നമ്പര്‍ ലഭിച്ചതായി നിങ്ങള്‍ക്ക് ഒരു സ്ഥിരീകരണ സന്ദേശം ലഭിക്കും.

ഈ സൗകര്യം ലഭിക്കുന്നതിനായി നിങ്ങളുടെ മൊബൈല്‍ നമ്പര്‍ മ്യൂച്വല്‍ ഫണ്ടുമായി ബന്ധിപ്പിച്ചിരിക്കണം.

 

English summary

ആധാര്‍ കാര്‍ഡ് മ്യൂച്വല്‍ ഫണ്ടുമായി ലിങ്ക് ചെയ്യുന്നുണ്ടോ? നിങ്ങള്‍ അറിയേണ്ട കാര്യങ്ങള്‍ ഇവ

Things you need to know if you link your aadhar card with mutal fund
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X