കാശ് കൂടുതൽ സമ്പാദിച്ച് വയ്ക്കാത്തവർക്കും സ്വന്തമായി ഒരു ടൂ വീലർ അല്ലെങ്കിൽ ബൈക്ക് എന്നത് ഒരു വിദൂര സ്വപ്നമല്ല. കാരണം ടൂവീലർ വാങ്ങാനും ബാങ്കുകൾ നിങ്ങൾക്ക് വായ്പ നൽകും. ഷെഡ്യൂൾഡ് വാണിജ്യ ബാങ്കുകൾ, മൈക്രോസൈസ് ലെൻഡർമാർ, നോൺ ബാങ്കിംഗ് ഫിനാൻഷ്യൽ സ്ഥാപനങ്ങൾ തുടങ്ങിയവയാണ് ടൂവീലർ വായ്പ നൽകാൽ റെഡിയായി നിൽക്കുന്നവർ. വില കൂടിയ ബൈക്കുകളും മറ്റും വിപണിയിൽ എത്തിയതിന് ശേഷമാണ് ഇരുചക്ര വാഹന വായ്പകൾ ജനപ്രിയമാകുന്നത്.
നികുതി ആനുകൂല്യം
ഒരു നിശ്ചിത നിബന്ധനകൾക്ക് വിധേയമായി ഇരുചക്ര വാഹന വായ്പകൾക്ക് ആദായനികുതി ഇളവും ലഭിക്കുന്നതാണ്. നിലവിലെ ആദായനികുതി ചട്ടക്കൂട് അനുസരിച്ച്, നിങ്ങൾ ഒരു ചെറുകിട ബിസിനസ്സ് ഉടമയോ പ്രൊഫഷണലോ സ്വയം തൊഴിൽ ചെയ്യുന്ന ആളോ ആണെങ്കിൽ ഇരുചക്ര വാഹന വായ്പയിൽ ആദായനികുതി കിഴിവ് അവകാശപ്പെടാം.
നിലവിലെ നിയമം
നിലവിലെ മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച്, നിങ്ങൾ ഒരു ബിസിനസ്സ് ഉടമയോ അല്ലെങ്കിൽ പ്രൊഫഷണൽ ആവശ്യങ്ങൾക്കായി ഇരുചക്രവാഹനം ഉപയോഗിക്കുന്ന ആളോ ആണെങ്കിൽ ബിസിനസ് ചെലവിൽ നികുതിയിളവ് ക്ലെയിം ചെയ്യാൻ കഴിയും. കൂടാതെ, ഗതാഗതച്ചെലവിലും ഇളവ് നേടാം.
നിബന്ധനകൾ
വാഹനം ബിസിനസ്സ് ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നതായിരിക്കണം. കൂടാതെ ഇരുചക്ര വാഹനങ്ങൾ ബിസിനസ്സ് ഉടമയുടെ പേരിൽ രജിസ്റ്റർ ചെയ്തവയും ആയിരിക്കണം. ഇരുചക്ര വാഹന വായ്പകൾക്ക് നികുതിയിളവ് നേടാൻ ആഗ്രഹിക്കുന്ന ആളുകൾ ബാങ്ക് നൽകുന്ന പലിശ സർട്ടിഫിക്കറ്റുകൾ ഉൾപ്പെടെ നിങ്ങളുടെ ഐടിആർ -4 ഫയൽ ചെയ്യേണ്ടതുണ്ട്. ഇടപാടുകളുടെ എല്ലാ രസീതുകളും ഇൻവോയ്സുകളും മറ്റ് രേഖകളും ചെലവുകൾ ക്ലെയിം ചെയ്യുന്നതിന് സുരക്ഷിതമായി സൂക്ഷിക്കണം.
എസ്ബിഐയുടെ വായ്പ
രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഉപഭോക്താക്കൾക്ക് വ്യത്യസ്ത ആവശ്യങ്ങൾക്കായി നിരവധി വായ്പാ പദ്ധതികളാണ് വാഗ്ദാനം ചെയ്യുന്നത്. യുവാക്കൾക്ക് പ്രിയപ്പെട്ട സൂപ്പർ ബൈക്കുകൾ വാങ്ങാനും ബാങ്ക് വായ്പ നൽകുന്നുണ്ട്. എസ്‌ബിഐ ഒരു വ്യക്തിക്ക് കുറഞ്ഞത് 2.5 ലക്ഷം രൂപ വരെയാണ് വായ്പ വാഗ്ദാനം ചെയ്യുന്നത്. പരമാവധി 5 വർഷത്തെ തിരിച്ചടവ് കാലാവധിയാണുള്ളത്. കുറഞ്ഞത് വാഹനത്തിന്റെ എക്സ്-ഷോറൂം വിലയുടെ (സൂപ്പർബൈക്കിന്റെ) 15 ശതമാനം വരെ വായ്പ ലഭിക്കും.
malayalam.goodreturns.in
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
