നികുതി രഹിത ബോണ്ടുകളും നികുതി ലാഭിക്കുന്ന ബോണ്ടുകളും; തിരഞ്ഞെടുക്കുന്നതിൽ ആശയക്കുഴപ്പമുണ്ടോ?

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നടപ്പ് സാമ്പത്തിക വർഷം അവസാനിക്കാൻ ഇനി രണ്ട് മാസത്തിൽ താഴെ മാത്രമെയുള്ളൂ. സാമ്പത്തിക വർഷത്തിന്റെ അവസാന മാസങ്ങളിലാണ് സാധാരണയായി ആളുകൾ നികുതി ആനുകൂല്യങ്ങൾ ലഭിക്കുന്ന നിക്ഷേപങ്ങൾ നടത്താൻ തിരക്കുകൂട്ടാറുള്ളത്. ഈ ഓട്ടത്തിനിടയിൽ പലർക്കും നികുതി രഹിത ബോണ്ടുകളും നികുതി ലാഭിക്കൽ ബോണ്ടുകളും തമ്മിൽ ആശയക്കുഴപ്പമുണ്ടാകാറുണ്ട്. ആദായനികുതി നിയമത്തിലെ സെക്ഷൻ 80 സിസിഎഫ് പ്രകാരം നികുതി ലാഭിക്കൽ ബോണ്ടുകളാണ് ക്ലെയിം ചെയ്യാൻ കഴിയുക. നികുതി രഹിത ബോണ്ടുകൾ വഴി നിക്ഷേപം നടത്താമെങ്കിലും ഇവ ആദായനികുതി നിയമത്തിലെ വകുപ്പുകൾ പ്രകാരം ക്ലെയിം ചെയ്യാൻ കഴിയില്ല.

 

നികുതി രഹിത ബോണ്ടുകളുടെ പ്രയോജനങ്ങൾ എന്തെല്ലാമാണ്?

നികുതി രഹിത ബോണ്ടുകളുടെ പ്രയോജനങ്ങൾ എന്തെല്ലാമാണ്?

മുതിർന്ന പൗരന്മാരെപ്പോലെ സ്ഥിരവരുമാനം ലഭിക്കുന്ന നിക്ഷേപങ്ങൾ തിരഞ്ഞെടുക്കുന്നവർക്ക് നികുതി രഹിത ബോണ്ടുകൾ ഒരു നല്ല ഓപ്‌ഷനാണ്. ഈ ബോണ്ടുകൾ സര്‍ക്കാര്‍ ഏജന്‍സികൾ നൽകുന്നതിനാൽ അപകടസാധ്യതകൾ കുറവാണ്. 10, 15, 20 വര്‍ഷകാലയളവായിരിക്കും ബോണ്ടുകള്‍ക്കുണ്ടാകുക. അതിനാൽ ഒരു നിശ്ചിത വരുമാനം നിങ്ങൾക്ക് ദീർഘകാലത്തേക്ക് ഉറപ്പുനൽകും. സ്‌റ്റോക്ക് എക്‌ചേഞ്ചില്‍ ലിസ്റ്റ് ചെയ്യുന്നതിനാല്‍ പണത്തിന് അത്യാവശ്യം വന്നാല്‍ കാലാവധി എത്തുന്നതിനുമുമ്പ് അവിടെ വിറ്റ് പണമാക്കാനും അവസരമുണ്ട്.

നികുതി രഹിത ബോണ്ടുൾ സുരക്ഷിതമാണോ?

നികുതി രഹിത ബോണ്ടുൾ സുരക്ഷിതമാണോ?

ട്രിപ്പിള്‍ എ റേറ്റിങ് ഉള്ളതിനാല്‍ മൂലധന സുരക്ഷയെക്കുറിച്ച് വേവലാതി വേണ്ട. കുറയുന്ന പലിശനിരക്കുകൂടി പരിഗണിച്ചാല്‍ താരതമ്യേന മോശമല്ലാത്ത നേട്ടമാണ് നികുതി രഹിത ബോണ്ടുകളില്‍നിന്ന് ലഭിക്കുക. മൂലധനനേട്ടത്തിന് നികുതി നല്‍കേണ്ടതില്ലെന്നതും ഇതിന്റെ ആകര്‍ഷണീയത വര്‍ധിപ്പിക്കുന്നു. മൂലധന വര്‍ധനയ്ക്കുള്ള നികുതി ആനുകൂല്യം ഒരുവര്‍ഷത്തിനുശേഷമാണ് ലഭിക്കുക.

ബാങ്ക് ലോൺ വേഗത്തിൽ ലഭിക്കാൻ ഈ കാര്യങ്ങൾ തീർച്ചയായും ശ്രദ്ധിക്കുകബാങ്ക് ലോൺ വേഗത്തിൽ ലഭിക്കാൻ ഈ കാര്യങ്ങൾ തീർച്ചയായും ശ്രദ്ധിക്കുക

യോജിച്ചത് ആര്‍ക്കൊക്കെ?

യോജിച്ചത് ആര്‍ക്കൊക്കെ?

ഏറ്റവും ഉയർന്ന നികുതി പരിധിയിൽ വരുന്ന നിക്ഷേപകർക്ക് നികുതി രഹിത ബോണ്ടുകൾ ഒരു നല്ല തിരഞ്ഞെടുപ്പാണ്. സാധാരണഗതിയിൽ ഉയർന്ന വരുമാനമുള്ള (എച്ച്എൻ‌ഐ) വ്യക്തികൾ, എച്ച്‌യുഎഫ് അംഗങ്ങൾ, ട്രസ്റ്റുകൾ, സഹകരണ ബാങ്കുകൾ എന്നിവ ഈ ബോണ്ടുകളിൽ നിക്ഷേപിക്കാൻ ഇഷ്ടപ്പെടുന്നു. കൂടാതെ നിശ്ചിതവരുമാനം കാലാകാലങ്ങളില്‍ ആവശ്യമുള്ളവര്‍ക്കും യോജിച്ച നിക്ഷേപമാര്‍ഗമാണ് നികുതി രഹിത ബോണ്ടുകള്‍.

അതിനാല്‍ പെന്‍ഷന്‍കാല ജീവിതത്തിന് അനുയോജ്യമായ നിക്ഷേപം കൂടിയാണ് ഇവ. കൂടാതെ 10 മുതല്‍ 15 വര്‍ഷത്തേയ്ക്ക് 7.50 ശതമാനമെങ്കിലും നികുതി രഹിത നേട്ടം ഉറപ്പായും ലഭിക്കുമെന്നതാണ് പദ്ധതിയെ ആകര്‍ഷകമാക്കുന്നത്. നികുതി ലാഭിക്കുന്ന ബോണ്ടുകളുമായി താരതമ്യപ്പെടുത്തുമ്പോൾ, നികുതി രഹിത ബോണ്ടുകളാണ് അൽപം ഉയർന്ന പലിശനിരക്ക് വാഗ്ദാനം ചെയ്യുന്നത്.

ക്രെഡിറ്റ് കാർഡ് വായ്‌പകൾ അടയ്‌ക്കാൻ പേഴ്‌സണൽ ലോൺ ഉപയോഗിച്ചിട്ടുണ്ടോ? നേട്ടങ്ങൾ ഇവയാണ്ക്രെഡിറ്റ് കാർഡ് വായ്‌പകൾ അടയ്‌ക്കാൻ പേഴ്‌സണൽ ലോൺ ഉപയോഗിച്ചിട്ടുണ്ടോ? നേട്ടങ്ങൾ ഇവയാണ്

 

നികുതി ലാഭിക്കുന്ന ബോണ്ടുകൾ

നികുതി ലാഭിക്കുന്ന ബോണ്ടുകൾ

1961-ലെ ഐടി ആക്‌റ്റ് സെക്ഷൻ 80 സിസിഎഫ് പ്രകാരം ഈ ബോണ്ടുകളിലെ നിക്ഷേപം ആദായനികുതി കിഴിവ് നേടാൻ യോഗ്യമാണ്. ഈ ബോണ്ടുകൾ വാങ്ങുമ്പോൾ വ്യക്തികൾക്ക് 20,000 രൂപ വരെയുള്ള നികുതി കിഴിവ് ലഭിക്കും. നികുതി ലാഭിക്കുന്ന ബോണ്ടുകളുടെ കാലയളവ് 10 വര്‍ഷമാണെങ്കിലും അഞ്ച് വർഷമാണ് ലോക്ക്-ഇൻ പിരീഡ്. 5,000 രൂപയുടെ ഗുണിതങ്ങളായി നിക്ഷേപം നടത്താമെങ്കിലും ഒരു സാമ്പത്തിക വര്‍ഷത്തില്‍ കിഴിവായി അവകാശപ്പെടാവുന്നത് 20,000 രൂപയ്ക്ക് മാത്രമാണ്.

ലോക്ക്-ഇന്‍ പിരീഡിനു ശേഷം പണമായി മാറ്റുകയോ പണയം വെയ്ക്കുകയോ ആവാം. ഡീ മാറ്റ് അക്കൗണ്ട് വഴിയും നിക്ഷേപം നടത്താവുന്നതാണ്. പലിശയ്ക്ക് നികുതി ബാധ്യതയുണ്ട്. ഇങ്ങനെയുള്ള ബോണ്ടുകളില്‍ വ്യക്തികള്‍, ഹിന്ദു അവിഭക്ത കുടുംബങ്ങള്‍ എന്നീ ഗണങ്ങളില്‍പെട്ട നികുതിദായകര്‍ക്ക് നിക്ഷേപം നടത്താം. നിക്ഷേപങ്ങളിലൂടെ ആദായനികുതിബാധ്യത കുറയ്ക്കാമെന്നതാണ് നികുതി ലാഭിക്കൽ ബോണ്ടുകളുടെ പ്രത്യേകത.

 

English summary

നികുതി രഹിത ബോണ്ടുകളും നികുതി ലാഭിക്കുന്ന ബോണ്ടുകളും; തിരഞ്ഞെടുക്കുന്നതിൽ ആശയക്കുഴപ്പമുണ്ടോ? | what are Tax-free bonds and tax-saving bonds

what are Tax-free bonds and tax-saving bonds
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X