പുതിയ നികുതി വ്യവസ്ഥയിൽ ആദായനികുതിയിൽ നിന്ന് ഒഴിവാക്കിയിട്ടുള്ള വരുമാനങ്ങൾ എന്തൊക്കെ?

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പുതിയ നികുതി വ്യവസ്ഥ തിരഞ്ഞെടുക്കുന്ന ഒരു വ്യക്തിഗത നികുതിദായകന് 70ഓളം നികുതി ഇളവുകളും കിഴിവുകളും ഉപേക്ഷിക്കേണ്ടി വരും. നിർദ്ദിഷ്ട സാമ്പത്തിക ഉൽ‌പ്പന്നങ്ങളിൽ നിക്ഷേപിച്ച് സെക്ഷൻ 80 സി പ്രകാരം ക്ലെയിം ചെയ്യുന്ന പരമാവധി 1.5 ലക്ഷം രൂപ നികുതി ഇളവ്, സെക്ഷൻ 80 ഡി പ്രകാരം ആരോഗ്യ ഇൻഷുറൻസ് പ്രീമിയങ്ങൾക്കായി ലഭിക്കുന്ന ഇളവ്, സെക്ഷൻ 80 ടിടിഎ പ്രകാരം ബാങ്കിൽ നിന്നോ പോസ്റ്റോഫീസിൽ നിന്നോ നേടുന്ന സേവിംഗ്സ് അക്കൌണ്ട് പലിശയ്ക്ക് ലഭിക്കുന്ന ഇളവ് തുടങ്ങിയവ നഷ്ടപ്പെടുന്ന ഇളവുകളിൽപ്പെടുന്നു.

 

പോസ്റ്റ് ഓഫീസ് സേവിംഗ്സ് അക്കൗണ്ട് ബാലൻസിൽ ലഭിക്കുന്ന പലിശ

പോസ്റ്റ് ഓഫീസ് സേവിംഗ്സ് അക്കൗണ്ട് ബാലൻസിൽ ലഭിക്കുന്ന പലിശ

പോസ്റ്റോഫീസ് സേവിംഗ്സ് അക്കൌണ്ട് ബാലൻസിന് ലഭിക്കുന്ന പലിശ ആദായനികുതി നിയമത്തിലെ സെക്ഷൻ 10 (15) (i) പ്രകാരം ഒരു നിശ്ചിത പരിധി വരെ ഒഴിവാക്കിയിരിക്കുന്നു. പോസ്റ്റ് ഓഫീസ് സേവിംഗ്സ് അക്കൗണ്ടിൽ നിന്ന് ലഭിക്കുന്ന പലിശ 2011 ജൂൺ 3 ലെ വിജ്ഞാപനത്തിലൂടെ നികുതിയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

തൊഴിലുടമയിൽ നിന്ന് ലഭിക്കുന്ന ഗ്രാറ്റുവിറ്റി

തൊഴിലുടമയിൽ നിന്ന് ലഭിക്കുന്ന ഗ്രാറ്റുവിറ്റി

നിങ്ങളുടെ തൊഴിലുടമയിൽ നിന്ന് നിങ്ങൾക്ക് ഗ്രാറ്റുവിറ്റി ലഭിക്കുകയാണെങ്കിൽ, നിങ്ങൾക്ക് ലഭിച്ച തുക നിർദ്ദിഷ്ട പരിധികൾ പ്രകാരം നികുതിയിൽ നിന്ന് ഒഴിവാക്കപ്പെടും. ഒരു ഓർഗനൈസേഷനിൽ അഞ്ച് വർഷത്തിൽ കൂടുതൽ ജോലി ചെയ്തിട്ടുണ്ടെങ്കിൽ ഒരു ജീവനക്കാരന് ഗ്രാറ്റുവിറ്റി ലഭിക്കാൻ അർഹതയുണ്ട്.

കയറ്റുമതിക്കാർക്ക് 40,000 കോടി രൂപയുടെ ഐജിഎസ്ടി റീഫണ്ട് സർക്കാർ തടഞ്ഞു

ലൈഫ് ഇൻഷുറൻസിന്റെ കാലാവധി പൂർത്തിയാകുമ്പോൾ ലഭിക്കുന്ന തുക

ലൈഫ് ഇൻഷുറൻസിന്റെ കാലാവധി പൂർത്തിയാകുമ്പോൾ ലഭിക്കുന്ന തുക

സെക്ഷൻ 80 സി പ്രകാരം നികുതി ബാധ്യത കുറയ്ക്കുന്നതിന് ലൈഫ് ഇൻഷുറൻസ് പ്രീമിയം അടയ്ക്കുന്നതിലൂടെ ലഭിക്കുന്ന നികുതി ആനുകൂല്യം പുതിയ ആദായനികുതി സ്ലാബ് ഘടനയിൽ ലഭ്യമല്ല. എന്നിരുന്നാലും, ഒരു ലൈഫ് ഇൻഷുറൻസ് കമ്പനിയിൽ നിന്ന് ലഭിക്കുന്ന മെച്യൂരിറ്റി വരുമാനം പുതിയ നികുതി വ്യവസ്ഥയിൽ സെക്ഷൻ 10 (10 ഡി) പ്രകാരം നികുതിയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

നിങ്ങളുടെ ഇപിഎഫ് / എൻ‌പി‌എസ് അക്കൌണ്ടിലേക്ക് തൊഴിലുടമയുടെ സംഭാവന

നിങ്ങളുടെ ഇപിഎഫ് / എൻ‌പി‌എസ് അക്കൌണ്ടിലേക്ക് തൊഴിലുടമയുടെ സംഭാവന

ബജറ്റ് നിർദ്ദേശങ്ങൾ അനുസരിച്ച്, 2020-21 സാമ്പത്തിക വർഷം മുതൽ, ജീവനക്കാരുടെ ഇപിഎഫ്, എൻ‌പി‌എസ് കൂടാതെ / അല്ലെങ്കിൽ സൂപ്പർഇന്യൂവേഷൻ അക്കൌണ്ടിലേക്ക് തൊഴിലുടമ നൽകുന്ന സംഭാവനകളെ നികുതിയിൽ നിന്ന് ഒഴിവാക്കും. എല്ലാ അക്കൌണ്ടുകളിലേക്കുമുള്ള വാർഷിക സംഭാവന ഒരു സാമ്പത്തിക വർഷത്തിൽ 7.5 ലക്ഷം രൂപയിൽ കവിയരുത്. നിലവിലെ ആദായനികുതി നിയമങ്ങൾ അനുസരിച്ച്, ഒരു തൊഴിലുടമയ്ക്ക് ജീവനക്കാരന്റെ അടിസ്ഥാന പ്രതിമാസ ശമ്പളത്തിന്റെ 12 ശതമാനത്തിന് തുല്യമായ തുക ഇപിഎഫ് അക്കൗണ്ടിലേക്ക് സംഭാവന ചെയ്യാൻ കഴിയും. അതുപോലെ, ഒരു തൊഴിലുടമയ്ക്ക് ജീവനക്കാരന്റെ അടിസ്ഥാന ശമ്പളത്തിന്റെ 10 ശതമാനത്തിന് തുല്യമായ തുക എൻ‌പി‌എസിന്റെ ടയർ -1 അക്കൗണ്ടിലേക്ക് സംഭാവന ചെയ്യാൻ കഴിയും. സൂപ്പർഇന്യൂവേഷൻ അക്കൗണ്ടിൽ, ഒരു തൊഴിലുടമയ്ക്ക് ഒരു സാമ്പത്തിക വർഷത്തിൽ പരമാവധി 1.5 ലക്ഷം രൂപ വരെ നൽകി നികുതി ഒഴിവാക്കാവുന്നതാണ്.

ഇപിഎഫിൽ നിന്ന് ലഭിക്കുന്ന പലിശ

ഇപിഎഫിൽ നിന്ന് ലഭിക്കുന്ന പലിശ

പലിശ നിരക്ക് 9.5 ശതമാനത്തിൽ കവിയുന്നില്ലെങ്കിൽ ഇപിഎഫ് അക്കൗണ്ടിൽ നിന്ന് ലഭിക്കുന്ന പലിശ പുതിയ നികുതി വ്യവസ്ഥയിൽ നികുതിയിൽ നിന്ന് ഒഴിവാക്കപ്പെടുന്നു.

ഇഎൽഎസ്എസ്, പിപിഎഫ്, എൻപിഎസ്, യൂലിപ്; സെക്ഷൻ 80സി പ്രകാരം നികുതി ലാഭിക്കാനുള്ള മികച്ച ഓപ്‌ഷൻ ഏതാണ്?

പിപിഎഫിൽ നിന്ന് ലഭിക്കുന്ന പലിശ

പിപിഎഫിൽ നിന്ന് ലഭിക്കുന്ന പലിശ

പുതിയ നികുതി വ്യവസ്ഥയിൽ, ഒരു വ്യക്തിക്ക് പിപിഎഫ് അക്കൌണ്ടിലേക്ക് നൽകിയ സംഭാവനയ്ക്ക് സെക്ഷൻ 80 സി പ്രകാരം നികുതി ആനുകൂല്യം നേടാൻ കഴിയില്ല. എന്നിരുന്നാലും, പി‌പി‌എഫ് അക്കൌണ്ടിൽ നിന്ന് ലഭിക്കുന്ന പലിശ അല്ലെങ്കിൽ മെച്യൂരിറ്റി തുക പുതിയ നികുതി ഘടനയിലും നികുതിയിൽ നിന്ന് ഒഴിവാക്കപ്പെടുന്നു.

നിങ്ങളുടെ ഇപിഎഫ് തുകയ്‌ക്ക് നികുതി നൽകേണ്ട സാഹചര്യങ്ങൾ

സുകന്യ സമൃദ്ധി യോജനയിൽ നിന്ന് ലഭിക്കുന്ന പലിശ

സുകന്യ സമൃദ്ധി യോജനയിൽ നിന്ന് ലഭിക്കുന്ന പലിശ

പെൺകുട്ടിക്ക് വേണ്ടി സുകന്യ സമൃദ്ധി യോജനയിൽ നിക്ഷേപം നടത്തുന്ന വ്യക്തികൾക്ക് പുതിയ നികുതി വ്യവസ്ഥയിൽ അക്കൗണ്ടിൽ നികുതിയിളവ് തുടർന്നും ലഭിക്കും. കൂടാതെ, സ്കീമിന്റെ അക്കൗണ്ടിൽ നിന്ന് ലഭിക്കുന്ന പേയ്‌മെന്റ് വരുമാനം നികുതിയിൽ നിന്ന് ഒഴിവാക്കപ്പെടും. എന്നിരുന്നാലും, പുതിയ നികുതി വ്യവസ്ഥയിൽ സെക്ഷൻ 80 സി പ്രകാരം നികുതിയിളവിന് ഈ സ്കീമിന് കീഴിലുള്ള നിക്ഷേപം വഴി ലഭിക്കില്ല.

എൻ‌പി‌എസ് അക്കൗണ്ടിൽ നിന്ന് ലഭിക്കുന്ന തുക

എൻ‌പി‌എസ് അക്കൗണ്ടിൽ നിന്ന് ലഭിക്കുന്ന തുക

ഒരാളുടെ എൻ‌പി‌എസ് അക്കൌണ്ട് കാലാവധി പൂർത്തിയാകുമ്പോൾ ലഭിക്കുന്ന ആകെ തുക പുതിയ നികുതി വ്യവസ്ഥയിലും നികുതി രഹിതമായി തുടരും. നികുതി നിയമങ്ങൾ അനുസരിച്ച്, ശേഖരിച്ച കോർപ്പസിന്റെ പരമാവധി 60 ശതമാനം മെച്യൂരിറ്റിയിൽ ടയർ- I എൻ‌പി‌എസ് അക്കൗണ്ടിൽ നിന്ന് നികുതിയില്ലാതെ പിൻവലിക്കാം. ബാക്കി 40 ശതമാനം കോർപ്പസ് എൻ‌പി‌എസ് അക്കൌണ്ടിന്റെ കാലാവധി പൂർത്തിയാകുമ്പോൾ ആന്വിറ്റി പ്ലാനുകൾ വാങ്ങുന്നതിന് നിർബന്ധമായും ഉപയോഗിക്കേണ്ടതുണ്ട്.

തൊഴിലുടമയിൽ നിന്നുള്ള സമ്മാനം

തൊഴിലുടമയിൽ നിന്നുള്ള സമ്മാനം

പുതിയ നികുതി വ്യവസ്ഥയിൽ തൊഴിലുടമയിൽ നിന്ന് ലഭിക്കുന്ന വിവിധ നികുതി ഇളവുകളും കിഴിവുകളും നീക്കം ചെയ്തിട്ടുണ്ടെങ്കിലും, ഒരു തൊഴിലുടമയിൽ നിന്ന് ലഭിച്ച സമ്മാനത്തിന്റെ നികുതിയിൽ മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല. പുതിയതും നിലവിലുള്ളതുമായ രീതി അനുസരിച്ച് തൊഴിലുടമയിൽ നിന്ന് 5,000 രൂപ വരെ ലഭിക്കുന്ന സമ്മാനം നികുതിയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

പെൻഷൻ കമ്മ്യൂട്ടേഷൻ

പെൻഷൻ കമ്മ്യൂട്ടേഷൻ

ഭാവിയിലെ പേയ്‌മെന്റുകൾക്ക് പകരമായി പെൻഷന്റെ ഒരു ഭാഗം ലംപ് സം പേയ്‌മെന്റായി സ്വീകരിക്കുന്നതിനെയാണ് പെൻഷൻ കമ്മ്യൂട്ടേഷൻ എന്ന് പറയുന്നത്. സർക്കാരിതര ജീവനക്കാർക്ക്, ലഭിച്ച കമ്മ്യൂട്ട് ചെയ്ത പെൻഷന്റെ മൂന്നിലൊന്ന് നിലവിലെ ആദായനികുതി നിയമപ്രകാരം ഗ്രാറ്റുവിറ്റി ലഭിക്കുകയാണെങ്കിൽ നികുതിയിൽ നിന്ന് ഒഴിവാക്കപ്പെടുന്നു. എന്നിരുന്നാലും, ഒരു ജീവനക്കാരന് ഗ്രാറ്റുവിറ്റി ലഭിച്ചില്ലെങ്കിൽ, കമ്മ്യൂട്ട് ചെയ്ത പെൻഷന്റെ പകുതി സ്വീകരിക്കുന്നവരെ നികുതിയിൽ നിന്ന് ഒഴിവാക്കും

ലീവ് എൻ‌ക്യാഷ്മെന്റ്

ലീവ് എൻ‌ക്യാഷ്മെന്റ്

വിരമിക്കുന്ന സമയത്ത്, പല കമ്പനികളും എടുക്കാത്ത ലീവുകൾക്ക് പകരമായി പേയ്‌മെന്റ് വാഗ്ദാനം ചെയ്യുന്നു. സർക്കാരിതര ജീവനക്കാർക്ക് ലഭിക്കുന്ന ലീവ് എൻ‌കാഷ്‌മെൻറിനെ 3 ലക്ഷം രൂപ വരെ നികുതിയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ജീവനക്കാരൻ പുതിയ നികുതി വ്യവസ്ഥ തിരഞ്ഞെടുത്തിട്ടുണ്ടെങ്കിൽ, വിരമിക്കുന്ന സമയത്ത് ലഭിച്ച ലീവ് എൻ‌ക്യാഷ്മെന്റ് നികുതി ഒഴിവാക്കലിൽ തുടരും.

English summary

What are the exemptions from income tax in the new tax system | പുതിയ നികുതി വ്യവസ്ഥയിൽ ആദായനികുതിയിൽ നിന്ന് ഒഴിവാക്കിയിട്ടുള്ള വരുമാനങ്ങൾ എന്തൊക്കെ?

Thesr are the exemptions from income tax in the new tax system. Read in malayalam.
Story first published: Tuesday, February 11, 2020, 15:37 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X