എൻപിഎസ് വഴി ആദായ നികുതി ആനുകൂല്യങ്ങൾ ലഭിക്കുന്നത് എങ്ങനെയാണ്?

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

രാജ്യത്തെ എല്ലാ പൗരന്മാർക്കും പെൻഷൻ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ സർക്കാർ നടപ്പിലാക്കിയ പദ്ധതിയാണ് നാഷണൽ പെൻഷൻ സ്‌കീം (എൻ‌പി‌എസ്). മികച്ച റിട്ടേണിനൊപ്പം നികുതിയിളവും നൽകുന്നതിനാൽ ഇന്ത്യക്കാർക്കിടയിൽ ഏറ്റവും പ്രചാരമുള്ള സാമ്പത്തിക ഉൽ‌പ്പന്നങ്ങളിലൊന്നുകൂടിയാണ് എൻ‌പി‌എസ്. വിരമിക്കൽ, വീട് വാങ്ങൽ പോലുള്ള ദീർഘകാല സാമ്പത്തിക ലക്ഷ്യങ്ങൾക്കായി നിങ്ങൾക്ക് എൻ‌പി‌എസിൽ നിക്ഷേപിക്കാം.

 

എൻ‌പി‌എസ് വഴി ലഭിക്കുന്ന നികുതി ആനുകൂല്യങ്ങൾ എന്തെല്ലാമാണ്?

ആദായനികുതി നിയമത്തിലെ മൂന്ന് വകുപ്പുകൾ പ്രകാരം എൻ‌പി‌എസ് നിക്ഷേപത്തിന് ആദായ നികുതി ആനുകൂല്യം അവകാശപ്പെടാം.

സെക്ഷൻ 80 സിസിഡി (1)

സെക്ഷൻ 80 സിസിഡി (1)

എൻ‌പി‌എസ് ടയർ -1 അക്കൗണ്ടിലേക്കുള്ള ഒരു വ്യക്തിയുടെ സംഭാവനയ്‌ക്ക് സെക്ഷൻ 80 സിസിഡി (1) പ്രകാരമുള്ള നികുതി ആനുകൂല്യം ലഭിക്കും. അതായത് നിലവിലെ ചട്ടങ്ങൾ പ്രകാരം ഒരു വ്യക്തിക്ക് ഒരു സാമ്പത്തിക വർഷത്തിൽ ടയർ-1 എൻ‌പി‌എസ് അക്കൗണ്ടിലെ പരമാവധി 1.5 ലക്ഷം രൂപവരെയുള്ള നിക്ഷേപത്തിന് നികുതി ആനുകൂല്യം നേടാൻ കഴിയും.

സെക്ഷൻ 80 സിസിഡി (2)

സെക്ഷൻ 80 സിസിഡി (2)

തൊഴിലുടമ ജീവനക്കാർക്കായി എൻ‌പി‌എസ് ടയർ -1 അക്കൗണ്ടിൽ പണം നിക്ഷേപിക്കുമ്പോൾ, 80 സിസിഡി (2) പ്രകാരം ലഭിക്കുന്ന നികുതി ആനുകൂല്യം വ്യക്തിക്ക് ക്ലെയിം ചെയ്യാൻ കഴിയും. നിലവിലെ നികുതി നിയമമനുസരിച്ച്, തൊഴിലുടമയ്ക്ക് വ്യക്തിയുടെ ശമ്പളത്തിന്റെ പരമാവധി 10 ശതമാനം എൻ‌പി‌എസ് ടയർ -1 അക്കൗണ്ടിൽ നിക്ഷേപിക്കാം. അടിസ്ഥാന ശമ്പളവും ഡിയർനെസ് അലവൻസുമാണ് (ഡി‌എ‌) ഇവിടെ അർത്ഥമാക്കുന്നത്.

സെക്ഷൻ 80 സിസിഡി (1 ബി)

സെക്ഷൻ 80 സിസിഡി (1 ബി)

ഒരു വ്യക്തിക്ക് സെക്ഷൻ 80 സിസിഡി (1 ബി) പ്രകാരം ഒരു സാമ്പത്തിക വർഷത്തിൽ പരമാവധി 50,000 രൂപയ്‌ക്കുള്ള നികുതിയിളവ് ക്ലെയിം ചെയ്യാൻ കഴിയും. 2015-16 സാമ്പത്തിക വർഷത്തിലാണ് സർക്കാർ ഈ അധിക നികുതി കിഴിവ് അവതരിപ്പിച്ചത്. സെക്ഷൻ 80 സിസിഡി (1), 80 സിസിഡി (2) എന്നിവ പ്രകാരമുള്ള നികുതിയിളവ് കൂടാതെയാണ് ഈ 50,000 രൂപയുടെ അധിക നികുതി ആനുകൂല്യം.

English summary

എൻപിഎസ് വഴി ആദായ നികുതി ആനുകൂല്യങ്ങൾ ലഭിക്കുന്നത് എങ്ങനെയാണ്?

What are the tax benefits from investing in NPS
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X