എന്താണ് എസ്‌ബി‌ഐ സ്വർണ്ണ നിക്ഷേപ പദ്ധതി? പലിശ നിരക്കുകൾ, കാലാവധി, മറ്റ് വിശദാംശങ്ങൾ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്‌ബി‌ഐ) സ്വർണ്ണത്തിൽ ഒരു സ്ഥിര നിക്ഷേപ പദ്ധതി വാഗ്ദാനം ചെയ്യുന്നുണ്ട്. ആർ-ജിഡിഎസ് എന്നാണ് ഈ സ്വർണ നിക്ഷേപ പദ്ധതി അറിയപ്പെടുന്നത്. എസ്‌ബി‌ഐയുടെ നിർദ്ദേശമനുസരിച്ച് ഉപഭോക്താക്കൾ‌ക്ക് അവരുടെ നിഷ്‌ക്രിയ സ്വർണം ആർ‌-ജി‌ഡി‌എസിന് കീഴിൽ നിക്ഷേപിക്കാൻ‌ കഴിയും. ഇതുവഴി സ്വർണം സുരക്ഷിതമാക്കാനും പലിശ വരുമാനം നേടാനും സാധിക്കും.

 

നിക്ഷേപം നടത്തുന്നത് എങ്ങനെ?

നിക്ഷേപം നടത്തുന്നത് എങ്ങനെ?

ഉപഭോക്താക്കൾക്ക് സ്വർണ്ണ ബാറുകൾ, നാണയങ്ങൾ, കല്ലുകൾ ഒഴികെയുള്ള ആഭരണങ്ങൾ, മറ്റ് ലോഹങ്ങൾ അടങ്ങിയിട്ടില്ലാത്ത ആഭരണങ്ങൾ ഇവയൊക്കെ ആർ-ജിഡിഎസ് പദ്ധതിയ്ക്ക് കീഴിൽ നിക്ഷേപിക്കാം. കൂടാതെ ആർ-ജിഡിഎസിൽ നിക്ഷേപിക്കുന്നതിന്, ഉപഭോക്താക്കൾ അപേക്ഷാ ഫോം, തിരിച്ചറിയൽ രേഖ, വിലാസ തെളിവ്, ഇൻവെന്ററി ഫോം എന്നിവ സമർപ്പിക്കേണ്ടതുണ്ട്.

സ്വർണ വില ഉടൻ 28000ന് താഴെ എത്തുമോ? ഇന്ന് വീണ്ടും വില കുറഞ്ഞു

വിവിധ തരം നിക്ഷേപം

വിവിധ തരം നിക്ഷേപം

മൂന്ന് തരം നിക്ഷേപങ്ങളാണ് ആർ-ജിഡിഎസിന് കീഴിലുള്ളത്.

  • ഹ്രസ്വകാല ബാങ്ക് നിക്ഷേപം (എസ്ടിബിഡി) - 1 മുതൽ 3 വർഷം വരെ കാലാവധി
  • മീഡിയം ടേം ഗവൺമെന്റ് ഡെപ്പോസിറ്റ് (എംടിജിഡി) - 5 മുതൽ 7 വർഷം വരെ കാലാവധി
  • ദീർഘകാല ഗവൺമെന്റ് നിക്ഷേപം (LTGD): 12 മുതൽ 15 വർഷം വരെ കാലാവധി

ഒരാഴ്ച്ചയ്ക്ക് ശേഷം കേരളത്തിൽ സ്വർണ വിലയിൽ ഇന്ന് വർദ്ധനവ്

ആർക്കൊക്കെ നിക്ഷേപിക്കാം?

ആർക്കൊക്കെ നിക്ഷേപിക്കാം?

ആർ-ജിഡിഎസ് നിക്ഷേപത്തിന് യോഗ്യരായവർ താഴെ പറയുന്നവരാണ്

  • വ്യക്തികൾക്ക് ഒറ്റയ്ക്കോ സംയുക്തമായോ
  • പ്രൊപ്രൈറ്റർഷിപ്പ്, പങ്കാളിത്ത സ്ഥാപനങ്ങൾ.
  • ഹിന്ദു അവിഭക്ത കുടുംബം
  • സെബി (മ്യൂച്വൽ ഫണ്ട്) റെഗുലേഷനു കീഴിൽ രജിസ്റ്റർ ചെയ്തിട്ടുള്ള മ്യൂച്വൽ ഫണ്ടുകൾ / എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ടുകൾ ഉൾപ്പെടെയുള്ള ട്രസ്റ്റുകൾ
  • കമ്പനികൾ
നിക്ഷേപ പരിധി

നിക്ഷേപ പരിധി

ആർ-ജിഡിഎസിന് കീഴിൽ ഒരാൾക്ക് കുറഞ്ഞത് 30 ഗ്രാം സ്വർണം വരെ നിക്ഷേപിക്കാം. നിക്ഷേപത്തിന് പരമാവധി പരിധി നിശ്ചയിച്ചിട്ടില്ല.

സ്വർണ വിലയിൽ ആറാം ദിവസവും ഇടിവ്, കേരളത്തിൽ ഇന്നും ഏറ്റവും കുറഞ്ഞ വില

English summary

എന്താണ് എസ്‌ബി‌ഐ സ്വർണ്ണ നിക്ഷേപ പദ്ധതി? പലിശ നിരക്കുകൾ, കാലാവധി, മറ്റ് വിശദാംശങ്ങൾ

State Bank of India (SBI) is offering a fixed deposit scheme in gold. This gold deposit scheme is known as R-GDS. Read in malayalam.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X