എന്താണ് സ്റ്റാമ്പ് ഡ്യൂട്ടി? നിങ്ങൾ സ്റ്റാമ്പ് ഡ്യൂട്ടി നൽകുന്നത് എന്തിന്? എളുപ്പത്തിൽ മനസ്സിലാക്കാം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നിങ്ങളുടെ ജീവിതത്തിലെ ഏറ്റവും വലിയ സാമ്പത്തിക തീരുമാനങ്ങളിലൊന്നാണ് വീട് വാങ്ങുന്നത്. സാമ്പത്തികമായും വൈകാരികമായും അത് ഒരു വലിയ അനുഭവം തന്നെയാണ്. ഒരു വീട് വാങ്ങുമ്പോൾ നിങ്ങൾ ആദ്യം അനുയോജ്യമായ വസ്തു കണ്ടെത്തണം, അഡ്വാൻസ് നൽകണം, വായ്പയ്ക്ക് അപേക്ഷിക്കണം (വേണമെങ്കിൽ), വിൽപ്പന കരാറിൽ ഒപ്പിടണം ഇത്തരത്തിൽ നിരവധി നടപടിക്രമങ്ങളുണ്ട്. വീട് വാങ്ങുമ്പോഴുള്ള വളരെ പ്രധാനപ്പെട്ടതും അവസാനത്തേതുമായ ഘട്ടം അത് നിങ്ങളുടെ പേരിൽ രജിസ്റ്റർ ചെയ്യുക എന്നതാണ്.

 

രജിസ്ട്രേഷൻ

രജിസ്ട്രേഷൻ

സ്വത്തിന്റെ ഭൌതികമായ കൈമാറ്റമാണ് കൈവശാവകാശം. പക്ഷേ അത് മാത്രം പോരാ. നിങ്ങൾക്ക് ഉടമസ്ഥാവകാശത്തിന് നിയമപരമായ തെളിവുകളും ആവശ്യമാണ്. ഇതിനായി നിങ്ങളുടെ പേരിലുള്ള പ്രോപ്പർട്ടി പ്രാദേശിക മുനിസിപ്പൽ രേഖകളിൽ രജിസ്റ്റർ ചെയ്യണം. വിൽപ്പനക്കാരൻ സ്വത്ത് നിങ്ങൾക്ക് കൈമാറുന്നുവെന്ന് രേഖപ്പെടുത്തുന്ന നടപടിയാണിത്. രജിസ്ട്രേഷൻ സമയത്ത്, നിങ്ങൾ സ്റ്റാമ്പ് ഡ്യൂട്ടി അടയ്ക്കേണ്ടി വരും. ഇത് പ്രോപ്പർട്ടി ഇടപാടുകൾക്ക് സർക്കാർ ചുമത്തുന്ന നികുതിയാണ്. എന്താണ് സ്റ്റാമ്പ് ഡ്യൂട്ടി എന്ന് കൂടുതൽ വ്യക്തമായി മനസ്സിലാക്കാം.

കൊവിഡ് 19 പ്രതിസന്ധി: രാജ്യത്തെ റിയല്‍ എസ്റ്റേറ്റ് മേഖല കലുഷിതമാവുന്നുകൊവിഡ് 19 പ്രതിസന്ധി: രാജ്യത്തെ റിയല്‍ എസ്റ്റേറ്റ് മേഖല കലുഷിതമാവുന്നു

എന്താണ് സ്റ്റാമ്പ് ഡ്യൂട്ടി?

എന്താണ് സ്റ്റാമ്പ് ഡ്യൂട്ടി?

രജിസ്ട്രേഷൻ സമയത്ത് പ്രോപ്പർട്ടി മൂല്യത്തിന്റെ അടിസ്ഥാനത്തിലാണ് സ്റ്റാമ്പ് ഡ്യൂട്ടി നിർണയിക്കുന്നത്. സ്റ്റാമ്പ് ഡ്യൂട്ടിയുടെ തുക ഓരോ സംസ്ഥാനത്തും വ്യത്യസ്തമാണ്. കൂടാതെ പ്രോപ്പർട്ടി തരത്തിന് അനുസരിച്ചും സ്റ്റാമ്പ് ഡ്യൂട്ടിയിൽ വ്യത്യാസം വരും. സ്റ്റാമ്പ് ഡ്യൂട്ടി പൂർണ്ണമായും അടയ്‌ക്കേണ്ട നിയമപരമായ നികുതിയാണ്, കൂടാതെ ഒരു വസ്തുവിന്റെ വിൽപ്പനയ്‌ക്കോ വാങ്ങലിനോ തെളിവായും ഇത് പ്രവർത്തിക്കുന്നു.

സ്റ്റാമ്പ് ഡ്യൂട്ടി നൽകേണ്ടത് ആര്?

സ്റ്റാമ്പ് ഡ്യൂട്ടി നൽകേണ്ടത് ആര്?

വസ്തു വാങ്ങുന്നയാളാണ് സാധാരണ നിലയിൽ സ്റ്റാമ്പ് ഡ്യൂട്ടി അടയ്ക്കേണ്ടത്. എന്നാൽ വസ്തു കൈമാറ്റത്തിന്റെ കാര്യത്തിൽ ഇരുകൂട്ടരും സ്റ്റാമ്പ് ഡ്യൂട്ടി നൽകണം. ഇത് ആദായനികുതിക്ക് സമാനമായ ഒരു നികുതിയാണ്. 1899 ലെ ഇന്ത്യൻ സ്റ്റാമ്പ് നിയമത്തിലെ സെക്ഷൻ 3 പ്രകാരമാണ് സ്റ്റാമ്പ് ഡ്യൂട്ടി നൽകേണ്ടത്. സ്റ്റാമ്പ് ഡ്യൂട്ടി പൂർണമായും കൃത്യസമയത്തും നൽകണം. സ്റ്റാമ്പ് ഡ്യൂട്ടി അടയ്ക്കുന്നതിൽ കാലതാമസമുണ്ടായാൽ പിഴ അടയ്ക്കേണ്ടി വരും.

ദുബായിലെ വസ്തു വില 10 വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയിലേക്ക്ദുബായിലെ വസ്തു വില 10 വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയിലേക്ക്

കോടതിയിൽ തെളിവ്

കോടതിയിൽ തെളിവ്

സ്റ്റാമ്പ് ഡ്യൂട്ടി പ്രമാണം വളരെ മൂല്യമുള്ളതാണ്. അത് കോടതികളിൽ തെളിവായി വരെ അംഗീകരിക്കപ്പെടും. പ്രമാണം ശരിയായി സ്റ്റാമ്പ് ചെയ്തിട്ടില്ലെങ്കിൽ കോടതി തെളിവായി അംഗീകരിക്കില്ല. പ്രമാണം നടപ്പിലാക്കുന്നതിന് മുമ്പോ പ്രമാണം നടപ്പിലാക്കിയ ദിവസത്തിലോ അല്ലെങ്കിൽ അടുത്ത പ്രവൃത്തി ദിവസത്തിലോ സ്റ്റാമ്പ് ഡ്യൂട്ടി നൽകണം. പ്രമാണം നടപ്പിലാക്കുക എന്നതിനർത്ഥം സ്ഥലം വിൽക്കുന്നയാൾ പ്രമാണത്തിൽ ഒപ്പ് ഇടുക എന്നാണ്.

പിഴ

പിഴ

സ്റ്റാമ്പ് ഡ്യൂട്ടി പേയ്മെന്റിൽ എന്തെങ്കിലും കാലതാമസം നേരിട്ടാൽ പ്രതിമാസം 2% മുതൽ സ്റ്റാമ്പ് ഡ്യൂട്ടിയുടെ കമ്മി തുകയുടെ പരമാവധി 200% വരെ പിഴ നൽകേണ്ടി വരും. സ്റ്റാമ്പ് പേപ്പറുകൾ ഏതെങ്കിലും കക്ഷികളുടെ പേരിൽ വാങ്ങണം, അതായത്, കരാറിൽ ഏർപ്പെട്ടിരിക്കുന്ന വിൽപ്പനക്കാരൻ അല്ലെങ്കിൽ വാങ്ങുന്നയാൾ. കൃത്യസമയത്ത് ഡ്യൂട്ടി അടച്ചാൽ മാത്രമേ ഇത് വാങ്ങിയ തീയതി മുതൽ ആറുമാസത്തേക്ക് സാധുതയുള്ളൂ.

നിക്ഷേപകര്‍ക്ക് ഏറ്റവും പ്രിയം റിയല്‍ എസ്റ്റേറ്റ് മേഖലയോട്: പഠനംനിക്ഷേപകര്‍ക്ക് ഏറ്റവും പ്രിയം റിയല്‍ എസ്റ്റേറ്റ് മേഖലയോട്: പഠനം

English summary

What is Stamp Duty? Why do you pay stamp duty? | എന്താണ് സ്റ്റാമ്പ് ഡ്യൂട്ടി? നിങ്ങൾ സ്റ്റാമ്പ് ഡ്യൂട്ടി നൽകുന്നത് എന്തിന്? എളുപ്പത്തിൽ മനസ്സിലാക്കാം

Stamp duty is determined by the value of the property at the time of registration. The amount of stamp duty is different in each state. Read in malayalam.
Story first published: Monday, May 25, 2020, 18:03 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X