എന്താണ് ടാക്സ് സേവിംഗ് എഫ്ഡി? നിക്ഷേപം നടത്തേണ്ടത് എങ്ങനെ?

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ടാക്സ് സേവിംഗ് ഫിക്‌സഡ് ഡെപ്പോസിറ്റ് (എഫ്ഡി) ഒരുതരം സ്ഥിര നിക്ഷേപമാണ്. ഇതിൽ നിക്ഷേപിക്കുന്നതിലൂടെ നിങ്ങൾക്ക് ഇന്ത്യൻ ഇൻ‌കം ടാക്സ് ആക്റ്റ്, 1961 ലെ സെക്ഷൻ 80 സി പ്രകാരം നികുതി കിഴിവ് ലഭിക്കും. ഏതൊരു നിക്ഷേപകനും പരമാവധി 1.5 ലക്ഷം രൂപ കിഴിവ് ക്ലെയിം ചെയ്യാൻ കഴിയും. 5 വർഷമാണ് ഈ നിക്ഷേപത്തിന്റെ കാലാവധി. ഈ നിക്ഷേപത്തിലൂടെ ലഭിക്കുന്ന പലിശ നികുതി ബാധകമാണ്. പലിശ നിരക്ക് 5.5% മുതൽ 7.75% വരെയാണ്.

 

പ്രയോജനങ്ങൾ

പ്രയോജനങ്ങൾ

സമ്പാദ്യത്തിന്റെ കാര്യത്തിൽ പതിറ്റാണ്ടുകളായി ആളുകൾ തിരഞ്ഞെടുക്കുന്ന ഒന്നാണ് ഫിക്സഡ് ഡെപ്പോസിറ്റ്. ഇത് ബാങ്ക് അധിഷ്ഠിത നിക്ഷേപ ഉൽ‌പ്പന്നമായതിനാലും, ആർ‌ബി‌ഐ സൂക്ഷ്മമായി നിരീക്ഷിക്കുന്നതിനാലും, നിക്ഷേപകർക്ക് അതിന്റെ സുരക്ഷിതത്വം ഉറപ്പാക്കും. മാത്രമല്ല അപകടസാധ്യത വളരെ കുറവായിരിക്കും. നിക്ഷേപിക്കുന്ന പണം കാലാവധി പൂർത്തിയായാൽ പലിശയോടൊപ്പം പിൻവലിക്കാവുന്നതാണ്. താഴെ പറയുന്നവയാണ് ഈ നിക്ഷേപത്തിന്റെ നേട്ടങ്ങൾ

  • സേവിംഗ്സ് അക്കൗണ്ടിനേക്കാൾ ഉയർന്ന പലിശ വരുമാനം എഫ്ഡിക്ക് ഉണ്ട്
  • എഫ്ഡി ഒറ്റത്തവണ ലംപ്സം നിക്ഷേപം മാത്രമേ അനുവദിക്കൂ
  • സെക്ഷൻ 80 സി പ്രകാരം 1, 50,000 രൂപ വരെ നികുതി കിഴിവ് നേടാം
  • കുറഞ്ഞ പലിശയ്ക്ക് എഫ്ഡി തുകയിൽ വായ്പ ലഭിക്കുന്നത് എളുപ്പമാണ്
  • കാലാവധി പൂർത്തിയാകുന്നതിന് മുമ്പ് പണം പിൻവലിക്കാം
ടാക്സ് സേവിംഗ് എഫ്ഡി എങ്ങനെ ആരംഭിക്കാം?

ടാക്സ് സേവിംഗ് എഫ്ഡി എങ്ങനെ ആരംഭിക്കാം?

നിങ്ങൾക്ക് ഓൺലൈനിലോ ബാങ്ക് ബ്രാഞ്ചിലോ ഈ നിക്ഷേപ അക്കൗണ്ട് തുറക്കാൻ കഴിയും. ടാക്സ് സേവിംഗ് എഫ്ഡിയിൽ വ്യത്യസ്ത ബാങ്കുകൾ വ്യത്യസ്ത പലിശനിരക്കുകൾ വാഗ്ദാനം ചെയ്യുന്നു, അതിനാൽ നിങ്ങൾ ഒരു നിക്ഷേപം നടത്തുന്നതിന് മുമ്പ് നിരക്കുകൾ താരതമ്യം ചെയ്യുന്നത് നല്ലതാണ്. ടാക്സ് സേവിംഗ് എഫ്ഡിയിൽ ഒരു വർഷം നിക്ഷേപിക്കാവുന്ന ഏറ്റവും കുറഞ്ഞ നിക്ഷേപം 100 രൂപയും പരമാവധി നിക്ഷേപം 1.5 ലക്ഷം രൂപയുമാണ്.

ആർക്കൊക്കെ നിക്ഷേപിക്കാം?

ആർക്കൊക്കെ നിക്ഷേപിക്കാം?

ഇന്ത്യൻ പൗരന്മാർക്കും മുതിർന്ന പൗരന്മാർക്കും എച്ച് യു എഫുകൾക്കും എൻ‌ആർ‌ഐകൾക്കും ടാക്സ് സേവിംഗ് എഫ്ഡി സ്ഥിര നിക്ഷേപത്തിൽ നിക്ഷേപിക്കാം. സ്ഥിര നിക്ഷേപ കാലാവധി അവസാനിക്കുമ്പോൾ, പണം നിങ്ങളുടെ ബാങ്ക് അക്കൗണ്ടിലേക്ക് തിരികെ വരും. ഈ നിക്ഷേപത്തിന് നോമിനേഷൻ സൗകര്യം ഉണ്ട്. കൂടാതെ എഫ്ഡി ഒരു ബാങ്ക് ശാഖയിൽ നിന്ന് മറ്റൊന്നിലേക്ക് മാറ്റാൻ കഴിയും.

English summary

What is Tax Saving FD? How to invest | എന്താണ് ടാക്സ് സേവിംഗ് എഫ്ഡി? നിക്ഷേപം നടത്തേണ്ടത് എങ്ങനെ?

Tax saving fixed deposit (FD) is a type of fixed deposit. By investing in it, you get tax deduction under Section 80C of the Indian Income Tax Act, 1961. Read in malayalam.
Story first published: Sunday, April 5, 2020, 15:57 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X