ബജറ്റിലും മറ്റും മിക്കപ്പോഴും കടന്നു വരുന്ന രണ്ട് വാക്കുകളാണ് നികുതിയും സെസും. എന്നാൽ സാധാരണക്കാരെ സംബന്ധിച്ച് ഇവ രണ്ടും തമ്മിലുള്ള സാമ്യതയും വ്യത്യാസവും മനസിലാക്കാനും പലർക്കും കഴിഞ്ഞിട്ടുണ്ടാകില്ല. എന്നാൽ ഇതാ എന്താണ് നികുതിയും സെസും തമ്മിലുള്ള വ്യത്യാസമെന്ന് അറിയാം.
നികുതിയും സെസും
നികുതിയും സെസും തമ്മിൽ വ്യത്യാസമുണ്ട്. നികുതി എന്നത് കൂടുതൽ വിശാലമായ പദമാണ്. അതായത് നികുതി ഏർപ്പെടുത്തുമ്പോൾ
അത് വ്യക്തിയുടെ വരുമാനത്തിന് ബാധകമാണ്. എന്നാൽ ഒരു നിശ്ചിത വ്യക്തിക്കായി കണക്കാക്കിയ നികുതി തുകയുടെ ശതമാനമായി ഈടാക്കുന്ന തുകയാണ് സെസ്.
സർക്കാരിന്റെ പ്രത്യേക പദ്ധതികൾക്ക്
സർക്കാരിന്റെ പ്രത്യേക പദ്ധതികൾക്ക് വേണ്ടിയാണ് സാധാരണ സെസ് ഏർപ്പെടുത്താറുള്ളത്. അതായത് സർക്കാരിന്റെ ശ്രദ്ധ ആവശ്യമാണെന്ന് തോന്നുന്ന ഒരു പ്രത്യേക സ്കീമിനെ പ്രോത്സാഹിപ്പിക്കുന്നതിനാണ് സെസ് ഏർപ്പെടുത്തുന്നത്. 2018ലെ കേന്ദ്ര ബജറ്റിൽ മൂന്ന് ശതമാനമായിരുന്ന വിദ്യാഭ്യാസ സെസ് നാല് ശതമാനമാക്കി ഉയർത്തുകയും ആരോഗ്യ-വിദ്യാഭ്യാസ സെസ് ആക്കി മാറ്റുകയും ചെയ്തിരുന്നു. ഇന്ത്യയിലെ ഗ്രാമീണ ജനതയുടെ ആരോഗ്യ ആവശ്യങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനുള്ളതാണ് ആരോഗ്യ-വിദ്യാഭ്യാസ സെസ്.
വരുമാന തുക
രണ്ട് സ്രോതസ്സുകളിലൂടെയും ശേഖരിക്കുന്ന വരുമാന തുക ചില നിർദ്ദിഷ്ട ഫണ്ടിലേക്കാണ് പോകുന്നത്. രണ്ടും ഖജനാവിന്റെ വരുമാനത്തെ കണക്കാക്കുന്നുവെങ്കിലും സെസ് ഒരു പ്രത്യേക ആവശ്യത്തിനായി വിഭാവനം ചെയ്ത പ്രത്യേക ഫണ്ടിൽ ശേഖരിക്കപ്പെടുന്നു. ഉദാഹരണത്തിന്, സർക്കാർ സ്വരൂപിച്ച നികുതികളെല്ലാം നേരിട്ടോ അല്ലാതെയോ ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 266 (1) അനുസരിച്ച് രൂപീകരിച്ച നിർദ്ദിഷ്ട ഫണ്ടുകളിലേക്ക് മാറ്റുന്നു. ഇവിടെ നിന്ന് ബജറ്റ് അനുസരിച്ച് വിവിധ പദ്ധതികൾക്കായി ഫണ്ട് അനുവദിക്കുകയോ വിന്യസിക്കുകയോ ചെയ്യുന്നു. എന്നാൽ, സെസ് വഴി സ്വരൂപിച്ച ഫണ്ടുകൾ ആ ഏക ആവശ്യത്തിനായി മാത്രമാണ് ശേഖരിക്കുന്നത്.
വിവിധ തരം
നികുതികളിൽ പ്രത്യക്ഷ നികുതി മുതൽ പരോക്ഷ നികുതി വരെ ഉൾപ്പെടുന്നു. ജിഎസ്ടി പരിഷ്കരണത്തിന് ശേഷം വ്യക്തികൾക്കും കമ്പനികൾക്കും ഈടാക്കുന്ന വരുമാനനികുതിയും കോർപ്പറേഷൻ നികുതിയും ഉണ്ട്. കൃഷി കല്യാൺ പദ്ധതി, സ്വച്ഛ് ഭാരത് സെസ്, വിദ്യാഭ്യാസ, ആരോഗ്യ പരിപാലന സെസ് എന്നിവ പോലുള്ള പ്രത്യേക പദ്ധതികൾ നിറവേറ്റുന്നതിനായി കാലാകാലങ്ങളിൽ സെസ് അവതരിപ്പിക്കും.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
