സ്വർണം, ഡോളർ, പലിശ നിരക്ക് ഇവ തമ്മിലുള്ള ബന്ധം എന്ത്? സ്വർണ വില ഇനി കൂടുമോ കുറയുമോയെന്ന് കണ്ടെത്താം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സ്വർണ്ണ വില യുഎസ് ഡോളറുമായും പലിശ നിരക്കുകളുമായും വിപരീതമായി ബന്ധപ്പെട്ടിരിക്കുന്നു. എന്നാൽ യുഎസ് ഡോളർ പലിശ നിരക്കുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നു. ആകെ കൺഫ്യൂഷൻ ആയല്ലേ..ചരിത്രത്തിൽ മുമ്പൊരിക്കലും കണ്ടിട്ടില്ലാത്ത വിലയിൽ സ്വർണ്ണ വില എത്തി നിൽക്കുമ്പോൾ സ്വർണ വിലയെ സ്വാധീനിക്കുന്ന ഘടകങ്ങളും ചില മാക്രോ സാമ്പത്തിക സമവാക്യങ്ങളുടെ പിന്നിലെ യുക്തി എന്താണെന്നും പരിശോധിക്കാം.

 

ഡോളറും സ്വർണവും

ഡോളറും സ്വർണവും

ഭാവിയിൽ സ്വർണ്ണ വില എങ്ങോട്ട് നീങ്ങുമെന്ന് മനസിലാക്കാൻ ചില മാക്രോ സമവാക്യങ്ങൾ പരിശോധിക്കാൻ അറിയുന്നത് ഗുണം ചെയ്യും. ആദ്യം നമുക്ക് ഡോളറും സ്വർണവും തമ്മിലുള്ള പരസ്പര ബന്ധം മനസ്സിലാക്കാം. ഇവ രണ്ടും സുരക്ഷിത താവള ആസ്തികളായി കണക്കാക്കപ്പെടുന്നവയാണ്. അതായത് സമ്പദ്‌വ്യവസ്ഥയിൽ പ്രതിസന്ധികളുണ്ടാകുമ്പോൾ അത് വിപണികളിൽ ഇടിവിന് ഇടയാക്കും. ഇങ്ങനെയുള്ള സാഹചര്യത്തിൽ സ്വർണത്തിലുള്ള നിക്ഷേപം വർദ്ധിക്കും.

ഡോളറിന് മുന്‍പില്‍ അടിതെറ്റി, ദിര്‍ഹത്തിന് 20.75 - ഇന്ത്യന്‍ രൂപയ്ക്ക് കനത്ത ക്ഷീണം

കൊവിഡ് പ്രതിസന്ധി

കൊവിഡ് പ്രതിസന്ധി

ഉദാഹരണത്തിന് കൊവിഡ് ലോക്ക്ഡൗണിനിടയിൽ പണം സ്വർണ്ണത്തിൽ നിക്ഷേപിച്ചവർ നിരവധിയാണ്. കാരണം സ്വർണ നിക്ഷേപം അടിയന്തിര സാഹചര്യങ്ങളിൽ വിൽക്കാനും കഴിയും. അന്താരാഷ്ട്ര സ്വർണ്ണത്തിന് യുഎസ് ഡോളറിലാണ് വില. ഉദാഹരണത്തിന്, കഴിഞ്ഞ ദിവസത്തെ സ്വർണത്തിന്റെ വില ഔൺസിന് 1940 യുഎസ് ഡോളറാണ്. യുഎസ് ഡോളറിന്റെ മൂല്യം മറ്റ് കറൻസികളുടെ മൂല്യത്തിനെതിരെ കുറയുകയാണെങ്കിൽ, അത് സ്വർണ്ണ വില വർദ്ധിപ്പിക്കും.

ഡോളർ പലിശ ബന്ധം

ഡോളർ പലിശ ബന്ധം

ഡോളർ പലിശ ബന്ധം വളരെ ലളിതമാണ്. യു‌എസിന്റെ സെൻ‌ട്രൽ ബാങ്ക്, ഫെഡറൽ റിസർവ് പലിശനിരക്ക് വർദ്ധിപ്പിക്കുകയാണെങ്കിൽ, സമ്പദ്‌വ്യവസ്ഥയിലുടനീളം പലിശനിരക്ക് വർദ്ധിക്കുന്നു. ഈ ഉയർന്ന പലിശനിരക്ക് ലോകമെമ്പാടുമുള്ള നിക്ഷേപകരെയും മൂലധനത്തെയും ആകർഷിക്കുകയും യുഎസിൽ നിക്ഷേപിക്കുകയും ചെയ്യുന്നതിന് യുഎസ് ഡോളർ വാങ്ങേണ്ടതുണ്ട്. അതിനാൽ പലിശനിരക്ക് കൂടുന്നതിനനുസരിച്ച് ഡോളർ നിരക്ക് ഉയരും.

തൊഴിലുടമകൾക്കുള്ള ഇപിഎഫ് ഇളവ്; നിങ്ങളുടെ പിഎഫ് നിക്ഷേപത്തിലെ പലിശ നഷ്ടമാകുമോ?

പലിശയും സ്വർണ്ണവും

പലിശയും സ്വർണ്ണവും

പലിശയ്ക്കും സ്വർണ്ണത്തിനും തികച്ചും പ്രായോഗിക ബന്ധമുണ്ട്. കാരണം പലിശ അടയ്ക്കേണ്ടാത്ത സ്വത്താണ് സ്വർണം. പലിശ ലഭിക്കുന്ന ഒരു സ്ഥിര നിക്ഷേപത്തിൽ നിന്ന് വ്യത്യസ്തമായി സ്വർണത്തിന് പലിശ ലഭിക്കില്ല. അതിനാൽ പലിശനിരക്ക് ഉയർന്നതാണെങ്കിൽ, നിക്ഷേപകർ കോർപ്പറേറ്റ് ബോണ്ടുകൾ അല്ലെങ്കിൽ സ്ഥിര നിക്ഷേപങ്ങൾ പോലുള്ള പലിശ ലഭിക്കുന്ന ആസ്തികളിൽ നിക്ഷേപിക്കും. പലിശനിരക്ക് കുറവാണെങ്കിൽ സ്വർണത്തിലും നിക്ഷേപം നടത്തും.

കേരളത്തിൽ സ്വർണ വില കുത്തനെ ഉയർന്നു, ഇന്ന് വിൽപ്പന ചരിത്ര വിലയിൽ

സ്വർണത്തിന് നേട്ടം

സ്വർണത്തിന് നേട്ടം

നിലവിലെ മാക്രോ ഇക്കണോമിക് സാഹചര്യവും സ്വർണ്ണത്തിൽ അവ ചെലുത്തുന്ന സ്വാധീനവും എങ്ങനെയാണെന്ന് പരിശോധിക്കാം. സ്വർണത്തിന് ഗുണം ചെയ്യുന്ന ചില ഘടകങ്ങൾ താഴെ പറയുന്നവയാണ്.

  • കുറഞ്ഞ പലിശനിരക്ക്
  • അനിശ്ചിതത്വമോ ദുർബലമോ ആയ സാമ്പത്തിക വീക്ഷണം
  • യുഎസ്-ചൈന വ്യാപാര യുദ്ധം
  • ദുർബലമായ ഡോളർ

English summary

What is the relationship between gold, dollar and interest rates? Let's find out the price of gold | സ്വർണം, ഡോളർ, പലിശ നിരക്ക് ഇവ തമ്മിലുള്ള ബന്ധം എന്ത്? സ്വർണ വില ഇനി കൂടുമോ കുറയുമോയെന്ന് കണ്ടെത്താം

The price of gold has been inversely related to the US dollar and interest rates. But the US dollar is directly related to interest rates. Read in malayalam.
Story first published: Thursday, July 30, 2020, 10:16 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X