സ്വർണം വാങ്ങുന്നവരുടെ ശ്രദ്ധയ്ക്ക്, ആഭരണങ്ങൾ വാങ്ങുന്നതാണോ ഇ-ഗോൾഡ് വാങ്ങുന്നതാണോ കൂടുതൽ ലാഭം?

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സ്വർണ്ണവുമായി ഇന്ത്യക്കാർക്ക് ഒരു പ്രത്യേക ബന്ധമുണ്ട്. ഇന്ത്യയിൽ സാംസ്‌കാരികവും സാമൂഹികവുമായ കാരണങ്ങളാൽ സ്വർണ്ണത്തിന് കൂടുതൽ പ്രാധാന്യം ലഭിക്കുന്നു. സ്വർണ്ണം വാങ്ങാനും അണിയാനും നിക്ഷേപിക്കാനും മുന്നിട്ട് നിൽക്കുന്നത് ഇന്ത്യക്കാർ തന്നെ. ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്ന സ്വർണം ആഭരണ നിർമാണാവശ്യങ്ങൾക്ക് പുറമേ മറ്റ്‌ വ്യാവസായിക ആവശ്യങ്ങൾക്ക് വളരെ പരിമിതമായി മാത്രമേ ഉപയോഗിക്കുന്നുള്ളൂ. ഒരു സമ്പാദ്യം എന്ന നിലയ്ക്ക് നമ്മൾ ഏറ്റവും വിശ്വാസത്തോടെ ആശ്രയിക്കുന്നതും സ്വർണത്തെ തന്നെയാണ്.

 

മറ്റ് നിക്ഷേപങ്ങൾ അപകടസാധ്യതയുള്ളതായി തോന്നുന്ന സമയത്ത്, നിക്ഷേപകർ സുരക്ഷിതമായ ഒരു നിക്ഷേപ മാർഗമെന്ന നിലയിൽ സ്വർണ്ണത്തിൽ അഭയം തേടാറുണ്ട്. ആഭരണങ്ങൾ അല്ലെങ്കിൽ നാണയങ്ങളുടെ രൂപത്തിൽ ഭൗതിക സ്വർണം വാങ്ങുക എന്നതായിരുന്നു പരമ്പരാഗത സ്വർണ്ണ നിക്ഷേപ മാർഗം. എന്നാൽ കാലത്തിനനുസരിച്ച് സ്വർണ്ണ നിക്ഷേപം സ്വർണ്ണ ഇടിഎഫുകൾ, ഗോൾഡ് മ്യൂച്വൽ ഫണ്ടുകൾ തുടങ്ങി സ്വർണം പോലുള്ള മറ്റു പല രൂപങ്ങളിലേക്കും വികസിച്ചു.

 

ഇഎൽഎസ്എസ്, പിപിഎഫ്, എൻപിഎസ്, യൂലിപ്; സെക്ഷൻ 80സി പ്രകാരം നികുതി ലാഭിക്കാനുള്ള മികച്ച ഓപ്‌ഷൻ ഏതാണ്?ഇഎൽഎസ്എസ്, പിപിഎഫ്, എൻപിഎസ്, യൂലിപ്; സെക്ഷൻ 80സി പ്രകാരം നികുതി ലാഭിക്കാനുള്ള മികച്ച ഓപ്‌ഷൻ ഏതാണ്?

സ്വർണം വാങ്ങുന്നവരുടെ ശ്രദ്ധയ്ക്ക്, ആഭരണങ്ങൾ വാങ്ങുന്നതാണോ ഇ-ഗോൾഡ് വാങ്ങുന്നതാണോ കൂടുതൽ ലാഭം?

എന്താണ് ഭൗതിക സ്വർണ്ണം?

ആഭരണങ്ങളുടെയോ നാണയങ്ങളുടെയോ സ്വർണ്ണ ബാറുകളുടെയോ രൂപത്തിൽ സ്വർണ്ണം വാങ്ങാം. ഇങ്ങനെ വാങ്ങുന്ന സ്വർണ്ണത്തെയാണ് ഔതിക സ്വർണ്ണമെന്ന് പറയുന്നത്. ഇന്ത്യയിലെ ഏറ്റവും പഴയതും സാധാരണവുമായ സ്വർണ്ണ വാങ്ങലുകളിൽ ഒന്നാണിത്. ആഭരണങ്ങൾ വാങ്ങുന്ന സമയത്ത് വാങ്ങുന്നയാൾ വഹിക്കേണ്ടി വരുന്ന നിർമ്മാണ ചെലവ്, ഡിസൈൻ ചാർജുകൾ തുടങ്ങി അധികമായി വരുന്ന ചെലവുകളാണ് ഇതിന്റെ പോരായ്മ. വാങ്ങിയ സ്വർണം വീട്ടിലോ ബാങ്ക് ലോക്കറിലോ സുരക്ഷിതമായി സൂക്ഷിക്കേണ്ടതിനാൽ സ്വർണ്ണ സംഭരണവും ഒരു അധിക വെല്ലുവിളിയാണ്. ഇതിനായും നിക്ഷേപകൻ വീണ്ടും പണം ചെലവഴിക്കേണ്ടി വരാറുണ്ട്.

ഇ-ഗോൾഡ്

ഇലക്ട്രോണിക് രൂപത്തിൽ സ്വർണം വാങ്ങുന്നത് ഇന്ത്യയിൽ സ്വർണ്ണത്തിൽ നിക്ഷേപിക്കാനുള്ള മറ്റൊരു ഓപ്ഷനാണ്. ഇ-ഗോൾഡ് ഇലക്‌ട്രോണിക്കായി ഡീമാറ്റ് രൂപത്തിൽ സൂക്ഷിക്കുകയും ആവശ്യം വരുമ്പോൾ ദൗതിക സ്വർണ്ണമായി മാറ്റുകയും ചെയ്യാം. നാഷണൽ സ്പോട്ട് എക്സ്ചേഞ്ച് ലിമിറ്റഡാണ് (എൻ‌എസ്ഇഎൽ) ഇന്ത്യയിൽ നിലവിൽ ഇ-ഗോൾഡ് വാഗ്ദാനം ചെയ്യുന്നത്. നിക്ഷേപകർക്ക് എൻ‌എസ്‌എല്ലിൽ മിനിയേച്ചർ അളവിൽ സ്വർണം വാങ്ങാനും ലാഭമുണ്ടാക്കിയ ശേഷം വിൽക്കാനും കഴിയും.

Read more about: gold സ്വർണം
English summary

സ്വർണം വാങ്ങുന്നവരുടെ ശ്രദ്ധയ്ക്ക്, ആഭരണങ്ങൾ വാങ്ങുന്നതാണോ ഇ-ഗോൾഡ് വാങ്ങുന്നതാണോ കൂടുതൽ ലാഭം? | which is more profitable to buy jewelry or buy e-Gold?

which is more profitable to buy jewelry or buy e-Gold?
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X