വരുന്നയാഴ്ച നിഫ്റ്റി 19,000 തൊടുമോ? ഇനിയുള്ള ലക്ഷ്മണരേഖയേത്?

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

തുടര്‍ച്ചയായ നാലാം ആഴ്ചയിലാണ് ആഭ്യന്തര ഓഹരി വിപണി നേട്ടത്തോടെ സമാപിച്ചത്. നവംബര്‍ 11-ന് പൂര്‍ത്തിയായ വ്യാപാരയാഴ്ചയില്‍ അനുകൂല ആഗോള ഘടകങ്ങളും കോര്‍പ്പറേറ്റ് കമ്പനികളുടെ മികച്ച രണ്ടാം പാദഫലങ്ങളും വിദേശ നിക്ഷേപകര്‍ വന്‍തോതില്‍ വാങ്ങിക്കൂട്ടുന്നതും ഡോളറിനെതിരെ ഇന്ത്യന്‍ രൂപ കരുത്താര്‍ജ്ജിക്കുന്നതും ഒക്കെയാണ് വിപണിയില്‍ ബുള്ളുകളുടെ മുന്നേറ്റത്തിനു വഴിയൊരുക്കിയത്.

സെന്‍സെക്‌സ് സൂചിക

കഴിഞ്ഞ ആഴ്ചയില്‍ സെന്‍സെക്‌സ് സൂചിക 845 പോയിന്റ് നേട്ടത്തോടെ 61,795-ലും നിഫ്റ്റി സൂചിക 233 പോയിന്റ് നേട്ടത്തോടെ 18,350-ലുമാണ് ക്ലോസ് ചെയ്തത്. എന്‍എസ്ഇയിലെ ഓഹരി വിഭാഗങ്ങളില്‍ പിഎസ്‌യു ബാങ്ക് സൂചികയാണ് 6.5 ശതമാനം നേട്ടത്തോടെ മുന്നിലെത്തിയത്. ഐടി സൂചിക 3 ശതമാനവും മെറ്റല്‍ സൂചിക 2 ശതമാനത്തോളം മുന്നേറ്റവും രേഖപ്പെടുത്തി.

അതേസമയം 3 ശതമാനം നഷ്ടം നേരിട്ട നിഫ്റ്റി ഫാര്‍മയും 1.7 ശതമാനം താഴ്ന്ന നിഫ്റ്റി ഓട്ടോ സൂചികയിലുമാണ് കൂടുതല്‍ തിരിച്ചടിയേറ്റത്. അതേസമയം വരുന്ന വ്യാപാര ആഴ്ചയില്‍ നിഫ്റ്റി സൂചികയുടെ സാധ്യതകളെ കുറിച്ച് വിപണി വിദഗ്ധരുടെ അഭിപ്രായങ്ങളാണ് ചുവടെ ചേര്‍ക്കുന്നത്.

ബുള്ളിഷ് ട്രെന്‍ഡ്

മനീഷ് ഷാ, സ്വതന്ത്ര പരിശീലകന്‍

അടുത്ത വ്യാപാരയാഴ്ചയിലും നിഫ്റ്റി സൂചികയിലെ ബുള്ളിഷ് ട്രെന്‍ഡ് തുടരുമെന്നാണ് പ്രതീക്ഷ. 18,600/ 18,650 നിലവാരം പരീക്ഷിക്കപ്പെടാനുള്ള സാധ്യതയും വളരെയേറെയാണ്. ഐടി, മെറ്റല്‍ വിഭാഗം ഓഹരികളില്‍ ശക്തമായ മുന്നേറ്റത്തിനുള്ള കളമൊരുങ്ങും. അതേസമയം 18,200/ 18,250 നിലവാരങ്ങളിലേക്കുള്ള നിഫ്റ്റി സൂചികയുടെ തിരുത്തല്‍ വാങ്ങാനുള്ള അവസരമായി വിനിയോഗിക്കാം. 17,900 നിലവാരം സൂചിക കാത്തുസൂക്ഷിക്കുന്നിടത്തോളം ബുള്ളുകള്‍ക്ക് പേടിക്കേണ്ടതില്ല.

Also Read: എങ്ങനെ ചിട്ടി വിളിക്കാം; 100 മാസം കാത്തിരുന്നാൽ കിട്ടുന്നതിനേക്കാൾ ലാഭം ആദ്യ മാസത്തിലുണ്ടാക്കാം; തന്ത്രമിതാAlso Read: എങ്ങനെ ചിട്ടി വിളിക്കാം; 100 മാസം കാത്തിരുന്നാൽ കിട്ടുന്നതിനേക്കാൾ ലാഭം ആദ്യ മാസത്തിലുണ്ടാക്കാം; തന്ത്രമിതാ

നിഫ്റ്റി സൂചിക

രൂപക് ഡേ, എല്‍കെപി സെക്യൂരിറ്റീസ്

ദിവസത്തെ ക്ലോസിങ് അടിസ്ഥാനത്തില്‍ 18,300 നിലവാരം തകരാതെ നോക്കുന്നിടത്തോളം നിഫ്റ്റി സൂചികയിലെ ട്രെന്‍ഡ് പോസിറ്റീവായി തുടരും. മുകള്‍ത്തട്ടില്‍ 18,600 നിലവാരത്തിലേക്ക് തൊട്ടടുത്ത കാലയളവിനിടെ സൂചിക മുന്നേറാം. അതേസമയം 18,200/ 18,000 നിലവാരങ്ങളില്‍ നിന്നും നിഫ്റ്റിക്ക് ശക്തമായ പിന്തുണ ലഭിക്കുമെന്നും കരുതാം.

Also Read: 1,400% നേട്ടം നൽകിയ ഈ മള്‍ട്ടിബാഗറിന്റെ 1 ഓഹരി 100 എണ്ണമായി വര്‍ധിക്കും; എങ്ങനെയെന്ന് അറിയാംAlso Read: 1,400% നേട്ടം നൽകിയ ഈ മള്‍ട്ടിബാഗറിന്റെ 1 ഓഹരി 100 എണ്ണമായി വര്‍ധിക്കും; എങ്ങനെയെന്ന് അറിയാം

സര്‍വകാല റെക്കോഡ്

നാഗരാജ് ഷെട്ടി, എച്ച്ഡിഎഫ്‌സി സെക്യൂരിറ്റീസ്

സൂചികയുടെ ആഴ്ചകാലയളവിലെ ചാര്‍ട്ടിലും നിര്‍ണായക കടമ്പയായിരുന്ന 18,150 എന്ന സമീപകാല ഉയര്‍ന്ന നിലവാരം ശക്തിയോടെ ഭേദിച്ചത് അനുകൂല ഘടകമാണ്. അതിനാല്‍ സമീപ ഭാവിയിലും നിഫ്റ്റി സൂചികയില്‍ മുന്നേറ്റത്തിനുള്ള പശ്ചാത്തലമൊരുങ്ങും. അതുകൊണ്ടുതന്നെ സൂചികയില്‍ 18,600-നും മുകളിലുള്ള പുതിയ സര്‍വകാല റെക്കോഡ് നിലവാരം കുറിക്കുമെന്നും കരുതാം. അതേസമയം നിഫ്റ്റി സൂചികയുടെ തൊട്ടടുത്തുള്ള നിര്‍ണായക സപ്പോര്‍ട്ട് മേഖല 18,150 നിലവാരത്തിലാണുള്ളത്.

Also Read: ഇപ്പോൾ ചിട്ടി ചേർന്നാൽ രണ്ടുണ്ട് കാര്യം; ബംബറടിച്ചാൽ 1 കോടി; ചിട്ടി അടിച്ചാൽ ലക്ഷങ്ങൾ! നോക്കുന്നോAlso Read: ഇപ്പോൾ ചിട്ടി ചേർന്നാൽ രണ്ടുണ്ട് കാര്യം; ബംബറടിച്ചാൽ 1 കോടി; ചിട്ടി അടിച്ചാൽ ലക്ഷങ്ങൾ! നോക്കുന്നോ

അറിയിപ്പ്

അറിയിപ്പ്

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ സ്വീകരിക്കും മുമ്പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകള്‍ക്ക് വിധേയമാണ്. മേല്‍ സൂചിപ്പിച്ച വിവരങ്ങള്‍ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകന്‍ തയ്യാറാക്കിയതാണ്. ലേഖനം വായിച്ചിട്ട് സ്വീകരിക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.

Read more about: stock market nse nifty share market
English summary

Will Nifty Hit New All Time High In Coming Trading Week Know The Levels For NSE Index

Will Nifty Hit New All Time High In Coming Trading Week Know The Levels For NSE Index. Read More In Malayalam.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X