ഐപിഎല്ലിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന ബാറ്റ്സ്മാൻമാ‌ർ; ഒന്നാം സ്ഥാനം ആർക്ക്?

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഐപിഎല്ലിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന ബാറ്റ്സ്മാൻമാരുടെ പട്ടിക ഇൻസൈഡ് സ്പോർട്സ് പുറത്തു വിട്ടു. ആദ്യ അഞ്ച് സ്ഥാനങ്ങളിലുള്ള കളിക്കാർ ആരൊക്കെയെന്ന് നോക്കാം.

 

സുരേഷ് റെയ്ന

സുരേഷ് റെയ്ന

സുരേഷ് റെയ്നയ്ക്ക് ലഭിക്കുന്ന പ്രതിഫലം 88.7 കോടി രൂപയാണ്. പട്ടികയിൽ അഞ്ചാമതാണ് റെയ്ന. ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിംഗ്സ് 11 കോടി രൂപ നൽകിയാണ് റെയ്നയെ സ്വന്തമാക്കിയത്. 88.7 കോടി രൂപയാണ് ഐപിഎല്ലിലൂടെ റെയ്ന ആകെ നേടിയത്.

ഗൗതം ​ഗംഭീർ

ഗൗതം ​ഗംഭീർ

കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനു വേണ്ടി കളിച്ചിരുന്ന ഗംഭീറിന്റെ പ്രതിഫലം 94.6 കോടി രൂപയാണ്. നൂറ് കോടി ക്ലബ്ബിൽ എത്താൻ വെറും 3.4 കോടി രൂപയുടെ കുറവ് മാത്രമാണ് ​ഗംഭീറിനുള്ളത്. 2018 ഡിസംബറിലാണ് ​ഗൗതം ​ഗംഭീർ വിരമിക്കൽ പ്രഖ്യാപിച്ചത്.

വിരാട് കോലി

വിരാട് കോലി

ബാംഗ്ലൂരിൽ റോയൽ ചലഞ്ചേഴ്സ് 17 കോടി രൂപ നൽകിയാണ് ഇന്ത്യൻ ക്യാപ്ടനായ വിരാട് കോലിയെ ടീമിൽ നിലനി‍ർത്തിയത്. എന്നാൽ ഐപിഎല്ലിൽ നിന്ന് 109.2 കോടി രൂപയാണ് കോലി സമ്പാദിച്ചത്. 2009, 2011, 2016 എന്നീ വർഷങ്ങളിൽ ഫൈനലിൽ എത്തിയെങ്കിലും കോലിക്ക് ഐപിഎൽ നേടാനായില്ല.

രോഹിത് ശർമ്മ

രോഹിത് ശർമ്മ

മുംബൈ ഇന്ത്യൻസിന്റെ ഹിറ്റ്മാനായ രോഹിത് ശർമ്മ 116.8 കോടി രൂപയാണ് ഐപിഎല്ലിൽ നിന്ന് നേടിയത്. ഈ സീസണിൽ മുംബൈ ഇന്ത്യൻസ് 15 കോടി രൂപയ്ക്കാണ് രോഹിത് ശർമ്മയെ നിലനിർത്തിയത്. 2013, 2015, 2017 എന്നിങ്ങനെ മൂന്ന് വർഷങ്ങളിൽ ഐപിഎൽ വിജയികളാണ് മുംബൈ ഇന്ത്യൻസ്.

എംഎസ് ധോണി

എംഎസ് ധോണി

ഐപിഎൽ ചരിത്രത്തിലെ തന്നെ ഏറ്റവും കൂടുതൽ പണം സമ്പാദിച്ച ബാറ്റ്സ്മാനാണ് എംഎസ് ധോണി. 122.8 കോടി രൂപയാണ് ധോണി ഐപിഎല്ലിൽ നിന്ന് സമ്പാദിച്ചത്. 2010 ലും 2011 ലും ഐപിഎൽ കിരീടങ്ങൾ നേടിയതും ധോണി ക്യാപ്റ്റനായിരിക്കെയാണ്. 15 കോടി രൂപയാണ് ധോണിയ്ക്ക് വേണ്ടി ചെന്നൈ സൂപ്പർ കിം​ഗ്സ് നൽകിയത്.

malayalam.goodreturns.in

English summary

The 5 highest paid batsmen in IPL: Guess who takes top spot?

According to a list compiled by Inside Sport after taking into account the year on year salaries of players, here are the top 5 highest earning batsmen in the IPL.
Story first published: Saturday, March 16, 2019, 14:43 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X