ഹോങ്കോംഗും സിംഗപ്പൂരും ഏറ്റവും ചെലവേറിയ സ്ഥലങ്ങളായി മാറുമ്പോൾ, ഏഷ്യയിൽ നിന്നുള്ള പ്രവാസികൾക്ക് ഏറ്റവും മികച്ച ശമ്പള പാക്കേജ് വാഗ്ദാനം ചെയ്യുന്നത് ജപ്പാൻ എന്ന് റിപ്പോർട്ട്. കൺസൾട്ടൻസി ഇസിഎ ഇന്റർനാഷണലിന്റെ റിപ്പോർട്ട് അനുസരിച്ച് ജപ്പാനിലെ കമ്പനികൾ പ്രവാസികളാ മിഡിൽ - ലെവൽ ജീവനക്കാർക്ക് ശരാശരി നൽകി വരുന്ന ശമ്പളം പ്രതിവർഷം 386,451 ഡോളർ ആണ്.
ശമ്പളവും മറ്റ് ആനുകൂല്യങ്ങളും
ശമ്പളത്തിന് പുറമേ ഹൗസ് റെന്റ് അലവൻസ്, ഇന്റർനാഷണൽ സ്കൂൾ സബ്സിഡികൾ എന്നിവയുൾപ്പെടെയുള്ളവയുടെ കാര്യത്തിൽ മികച്ച പാക്കേജാണ് ജപ്പാൻ വാഗ്ദാനം ചെയ്യുന്നത്. വിവിധ രാജ്യങ്ങളിലെ നികുതി വ്യവസ്ഥകൾ കണക്കിലെടുത്താണ് പ്രവാസികൾക്ക് ശമ്പളം നൽകുന്നത്. മോശം ട്രാഫിക്, ജനപ്പെരുപ്പം, മലിനീകരണം എന്നിവ കണക്കിലെടുത്തും മിഡ്-ലെവൽ സ്റ്റാഫുകൾക്ക് ലഭിക്കുന്ന ശരാശരി പാക്കേജിന്റെ അടിസ്ഥാനത്തിലും ഇന്ത്യയ്ക്ക് പട്ടികയിൽ മൂന്നാം സ്ഥാനം മാത്രമാണുള്ളത്.
ഹോംകോങ്
ലോകത്തിലെ തന്നെ ജീവിത ചെലവ് ഏറ്റവും കൂടിയ നഗരമാണ് ഹോംകോങ്. എന്നാൽ ശമ്പളത്തിന്റെ കാര്യത്തിൽ ഏഷ്യൻ രാജ്യങ്ങളിൽ നാലാം സ്ഥാനത്താണ് ഹോംകോങുള്ളത്. 276,417 ഡോളർ ആണ് അന്താരാഷ്ട്ര കമ്പനികളിൽ ജോലി ചെയ്യുന്ന ജീവനക്കാർക്ക് ലഭിക്കുന്ന വാർഷിക ശമ്പളം.
സിംഗപ്പൂർ
ലിസ്റ്റിൽ ഉൾപ്പെട്ട ആദ്യ 10 ഏഷ്യൻ രാജ്യങ്ങളിലൊന്ന് മാത്രമാണ് സിംഗപ്പൂർ. കുറഞ്ഞ നികുതിയും മികച്ച സ്കൂളുകളും മികച്ച ജീവിത നിലവാരവുമൊക്കെയുണ്ടെങ്കിലും പ്രവാസികൾക്ക് ലഭിക്കുന്ന ശമ്പളത്തിന്റെ കാര്യത്തിൽ സിംഗപ്പൂർ അത്ര മുൻനിരയിൽ അല്ല. എന്നിരുന്നാലും മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് പ്രവാസികൾക്ക് ജോലി ചെയ്യാൻ ഏറ്റവും മികച്ച രാജ്യങ്ങൾ ഏഷ്യൻ രാജ്യങ്ങൾ തന്നെയാണെന്നാണ് ഇസിഎയുടെ പഠനത്തിൽ കണ്ടെത്തിയിരിക്കുന്നത്.
മറ്റ് രാജ്യങ്ങൾ
യു.എസിലെ സാലറി പാക്കേജ് വാർഷികാടിസ്ഥാനത്തിൽ ശരാശരി 250,028 ഡോളറാണ്. നിലവിൽ ഏറ്റവും കൂടുതൽ ആളുകൾ ജോലി തേടി പോകുന്ന ഓസ്ട്രേലിയയിൽ മിഡ് ലെവൽ ജീവനക്കാർക്ക് ഒരു വർഷം ലഭിക്കുന്ന ശമ്പളം 266,848 ഡോളർ ആണ്. എന്നാൽ ആഗോള തലത്തിൽ ഏറ്റവും കൂടുതൽ ശമ്പളം ലഭിക്കുന്ന രാജ്യം ബ്രിട്ടനാണ്. 421,798 ഡോളറാണ് ബ്രിട്ടണിൽ പ്രവാസികൾക്ക് ലഭിക്കുന്ന ശരാശരി ശമ്പള പാക്കേജ്.
പഠന റിപ്പോർട്ട്
കൺസൾട്ടൻസി സ്ഥാപനമായ ഇസിഎ ഇന്റർനാഷണലാണ് വിവിധ രാജ്യങ്ങളിലെ വാർഷിക ശമ്പള പാക്കേജിനെപ്പറ്റി പഠനം നടത്തിയിരിക്കുന്നത്. 160 രാജ്യങ്ങളിലായി 280 കമ്പനികളിലാണ് ഇസിഎ പഠനം നടത്തിയത്. 10,000 ജീവനക്കാരെ വച്ചാണ് സർവ്വേ നടത്തിയത്. 2018 അവസാനത്തോടെയാണ് വിവരങ്ങൾ ശേഖരിച്ചത്.
malayalam.goodreturns.in
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications