ജോലി രാജി വയ്ക്കാൻ വരട്ടെ; ഈ സാഹചര്യങ്ങളിൽ ജോലി കളഞ്ഞാൽ നിങ്ങളെ മോശമായി ബാധിക്കും ഉറപ്പ്

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കോർപ്പറേറ്റ് ജോലിക്കിടയിൽ രാജി വയ്ക്കുന്നതിനെക്കുറിച്ച് ഒരിക്കലെങ്കിലും ചിന്തിക്കാത്തവർ കുറവായിരിക്കും. ഓഫീസിലെ ടെൻഷനുകളും മാനസിക പിരിമുറുക്കങ്ങളുമൊക്കെയാകാം പലരെയും രാജിയിലേയ്ക്ക് നയിക്കുന്നത്. എന്നാൽ എടുത്തുചാടി തീരുമാനം എടുക്കാൻ വരട്ടെ.
താഴെ പറയുന്ന സാഹചര്യങ്ങളാണ് നിങ്ങളെ രാജി വയ്ക്കാൻ പ്രേരിപ്പിക്കുന്നതെങ്കിലും ഒരിയക്കലും രാജി വയ്ക്കരുത്. കാരണം അത് നിങ്ങളുടെ കരിയറിനെ തന്നെ മോശമായി ബാധിച്ചേക്കാം.

 

അഭിപ്രായ വ്യത്യാസം

അഭിപ്രായ വ്യത്യാസം

തൊഴിലുടമയുമായോ നിങ്ങൾക്കൊപ്പം ജോലി ചെയ്യുന്ന സഹപ്രവർത്തകരുമായോ വാക്കുതർക്കമോ, അഭിപ്രായ വ്യത്യാസങ്ങളോ ഉണ്ടായാൽ ഉടൻ ജോലി രാജി വയ്ക്കുന്നതിനെക്കുറിച്ച് ചിന്തിക്കേണ്ട. കാരണം ഭാവിയിൽ അടുത്ത കമ്പനിയിൽ ജോലി ലഭിക്കുന്നതിന് ഇത് ചിലപ്പോൾ ബുദ്ധിമുട്ടുണ്ടാക്കിയേക്കാം. പുതിയ തൊഴിൽദാതാവ് ജോലി നൽകുന്നതിന് മുമ്പ് തീർച്ചയായും പഴയ ജോലി സ്ഥലത്തെ നിങ്ങളുടെ പ്രകടനത്തെക്കുറിച്ച് വിലയിരുത്താതിരിക്കില്ല. അതുകൊണ്ട് എല്ലാവരോടും സൗഹാർദപരമായ ഇടപെടൽ നടത്തി മാത്രമായിരിക്കണം രാജി വയ്ക്കേണ്ടത്.

കമ്പനി അടച്ചു പൂട്ടിയാൽ

കമ്പനി അടച്ചു പൂട്ടിയാൽ

നിങ്ങൾ ജോലി ചെയ്തു കൊണ്ടിരിക്കുന്ന സ്ഥാപനം അടച്ചു പൂട്ടൽ ഭീഷണി നേരിടുകയാണെങ്കിൽ ഒരിയക്കലും ഉടൻ രാജി എന്ന തീരുമാനം എടുക്കാതിരിക്കുക. പകരം മറ്റൊരു സ്ഥാപനത്തിൽ ജോലി ഉറപ്പാക്കിയതിന് ശേഷം മാത്രം നിലവിലെ ജോലി വിടുക. അതുവരം പഴയ കമ്പനിയിൽ തന്നെ ജോലി തുടരുന്നതാണ് നല്ലത്.

തോൽവിയെ ഭയപ്പെട്ട് രാജി

തോൽവിയെ ഭയപ്പെട്ട് രാജി

ജോലിയിലെ പരാജയങ്ങൾ തികച്ചും സ്വാഭാവികമാണ്. അതുകൊണ്ട് പരാജയഭീതി കൊണ്ടോ പരാജയപ്പെട്ടതുകൊണ്ടോ ഉടൻ രാജി എന്ന തീരുമാനം എടുക്കരുത്. പരാജയങ്ങളിൽ നിന്ന് പല കാര്യങ്ങളും നിങ്ങൾക്ക് പഠിക്കാനാകും. ഇത് ഭാവിയിൽ ​ഗുണം ചെയ്യും തീർച്ച.

ഒരു ജോലിയിൽ നിന്ന് മറ്റൊന്നിലേയ്ക്ക്

ഒരു ജോലിയിൽ നിന്ന് മറ്റൊന്നിലേയ്ക്ക്

ഒരു ജോലിയിൽ ഇരിക്കെ മറ്റൊന്നിലേയ്ക്ക് മാറാനെ ശ്രമിക്കാവൂ. അല്ലാതെ ഒരു ജോലി വച്ച് കുറച്ചു കാലം ജോലിയില്ലാതെ ഇരുന്നതിന് ശേഷം മറ്റൊരു ജോലി എന്നത് ശരിയായ രീതിയല്ല. അതുകൊണ്ട് മറ്റൊരു ജോലി കിട്ടുന്നത് വരെ നിലവിലെ ജോലിയിൽ പിടിച്ചു നിൽക്കുന്നതാണ് നല്ലത്. ജോലി നഷ്ട്ടപ്പെട്ടതിന് ശേഷമുള്ള ജോലി തിരയൽ അത്ര എളുപ്പമുള്ള കാര്യവുമല്ല.

സാമ്പത്തിക സ്ഥിതി

സാമ്പത്തിക സ്ഥിതി

ജോലി ഉപേക്ഷിക്കുന്നതിന് മുമ്പ്, ജോലി ഇല്ലാത്ത സാഹചര്യത്തെ നേടുന്നതിനുള്ള സാമ്പത്തിക ശേഷി നിങ്ങൾക്ക് ഉണ്ടോയെന്ന് സ്വയം ചിന്തിക്കുക. സാമ്പത്തിക സ്ഥിതി പരിശോധിച്ചതിന് ശേഷം മാത്രമായിരിക്കണം തീരുമാനം എടുക്കേണ്ടത്. വരുമാനമില്ലാത്ത സാഹചര്യത്തെ മുന്നിൽ കണ്ട് എമർജൻസി ഫണ്ട് കരുതിയിട്ടുള്ളവർക്ക് രാജി വച്ചാലും കുറച്ചു കാലം പിടിച്ചു നിൽക്കാൻ സാധിച്ചേക്കും.

malayalam.goodreturns.in

English summary

Don't Quit Job In These 5 Situations

There will be less people who will never think about resigning in the corporate job. Commonly The pressure and mental tensions in the office lead to the resignation.
Story first published: Tuesday, May 7, 2019, 6:47 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X