നിങ്ങൾ മരിച്ചാൽ നിങ്ങളുടെ ഫേസ്ബുക്ക് അക്കൗണ്ടിന് എന്ത് സംഭവിക്കും?

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നിങ്ങളുടെ മരണ ശേഷം നിങ്ങളുടെ സോഷ്യൽ മീ‍ഡിയ അക്കൗണ്ടുകൾക്ക് എന്ത് സംഭവിക്കുമെന്ന് ചിന്തിച്ചിട്ടുണ്ടോ? 2100 ആകുമ്പോഴേയ്ക്കും നിലവിലെ ഫേസ്ബുക്ക് ഉപഭോക്താക്കളിൽ 1.4 ബില്യൺ ആളുകൾ എങ്കിലും മരിക്കുമെന്നാണ് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയിൽ നടത്തിയ ഒരു പഠനത്തിൽ വ്യക്തമാക്കുന്നത്. മരണ ശേഷം ഫേസ്ബുക്ക് അക്കൗണ്ടുകൾ ആര് കൈകാര്യം ചെയ്യും, എന്താകും നിങ്ങളുടെ അക്കൗണ്ടിന്റെ അവസ്ഥ തുടങ്ങിയ കാര്യങ്ങളെക്കുറിച്ചുള്ള ചില വിദ​ഗ്ധരുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും ഇതാ..

 

നോമിനേഷൻ സംവിധാനം

നോമിനേഷൻ സംവിധാനം

ബാങ്ക് അക്കൗണ്ട്, സ്വത്ത് തുടങ്ങിയവ പോലെ തന്നെ മരണ ശേഷം നിങ്ങളുടെ എല്ലാ സോഷ്യൽ മീ‍ഡിയ അക്കൗണ്ടുകൾക്കും നോമിനിയെ വയ്ക്കുന്ന സംവിധാനമുണ്ടാകണമെന്നാണ് ഡിജിറ്റൽ മാർക്കറ്റിംഗ് കമ്പനിയായ 120 മീഡിയ കളക്ടീവിന്റെ സ്ഥാപകനും സിഇഒയുമായ രൂപക് സലൂജയുടെ അഭിപ്രായം. ഇതുവഴി നിങ്ങളുടെ അടുത്ത ബന്ധുവിനോ സുഹൃത്തിനോ മാത്രം നിങ്ങളുടെ അക്കൗണ്ട് കൈകാര്യം ചെയ്യുകയോ അക്കൗണ്ട് ഡീ ആക്ടിവേറ്റ് ചെയ്യുകയോ ആവാം.

ഫേസ്ബുക്കിൽ നോമിനിയെ വയ്ക്കുന്നത് എങ്ങനെ?

ഫേസ്ബുക്കിൽ നോമിനിയെ വയ്ക്കുന്നത് എങ്ങനെ?

ആക്ടീവ് യൂസേഴ്സിന് മരണ ശേഷം അവരുടെ ഫേസ്ബുക്ക് അക്കൗണ്ട് മാനേജ് ചെയ്യാൻ ഒരു സുഹൃത്തിനെ നാമനിർദ്ദേശം ചെയ്യാവുന്നതാണ്. ഇതിനായി മാനേജ് അക്കൗണ്ട് പേജിൽ നിന്ന് ഇതിനായുള്ള ഓപ്ഷൻ തിരഞ്ഞെടുക്കാം. എന്നാൽ യഥാർത്ഥ ഉപഭോക്താവിന് ലഭിക്കുന്ന എല്ലാ നിയന്ത്രണ അവകാശങ്ങളും നോമിനിയ്ക്ക് ലഭിക്കില്ല. പ്രൊഫൈൽ ചിത്രം മാറ്റാനും, പ്രതികരണങ്ങൾ പോസ്റ്റു ചെയ്യാനും സൗഹൃദ അഭ്യർത്ഥനകൾക്ക് പ്രതികരിക്കാനും മാത്രമേ നോമിനിയ്ക്ക് സാധിക്കൂ.

ഓർമ്മയ്ക്കായുള്ള അക്കൗണ്ട്

ഓർമ്മയ്ക്കായുള്ള അക്കൗണ്ട്

മരണ ശേഷം ഫേസ്ബുക്ക് അക്കൗണ്ട് നോമിനിയ്ക്ക് ഡിലീറ്റ് ചെയ്യാനും സാധിക്കും. എന്നാൽ ഓർമ്മയ്ക്കായി അക്കൗണ്ട് സൂക്ഷിക്കാൻ ആ​ഗ്രഹിക്കുന്നുണ്ടെങ്കിൽ നോമിനി മരണ സർട്ടിഫിക്കറ്റ് പോസ്റ്റ് ചെയ്യുന്നത് വഴി ഓ​ർമ്മയ്ക്ക് എന്ന പേരിൽ നിങ്ങളുടെ അക്കൗണ്ട് മറ്റുള്ളവർക്ക് കാണാൻ സാധിക്കും. എന്നാൽ ബർത്ത് ഡേ നോട്ടിഫിക്കേഷനോ, ഫ്രണ്ട് സജഷനോ ഇവരുടെ പേരിൽ വരികയുമില്ല.

ഇൻസ്റ്റ​ഗ്രാമിൽ അക്കൗണ്ട് സ്മാരകമാക്കാം

ഇൻസ്റ്റ​ഗ്രാമിൽ അക്കൗണ്ട് സ്മാരകമാക്കാം

മരണമടഞ്ഞ ഉപയോക്താവിൻറെ സുഹൃത്തുക്കൾക്കോ കുടുംബാം​ഗങ്ങൾക്കോ അവരുടെ മരണ റിപ്പോർട്ട് രേഖപ്പെടുത്തി അക്കൗണ്ടിനെ സ്മാരകമാക്കി മാറ്റാൻ അഭ്യർത്ഥിക്കാവുന്നതാണ്. ഇതിനുള്ള ഓപ്ഷൻ ഇൻസ്റ്റാഗ്രാമിലുണ്ട്.

ട്വിറ്ററിൽ ഇല്ല

ട്വിറ്ററിൽ ഇല്ല

ഒരു ഉപഭോക്താവിന്റെ മരണം സംഭവിക്കുന്ന സാഹചര്യത്തിൽ അക്കൌണ്ട് സ്മാരകമാക്കാനുള്ള ഓപ്ഷൻ ട്വിറ്ററിൽ ഇല്ല. എന്നാൽ മരണത്തെ സ്ഥിരീകരിക്കുന്ന പ്രമാണങ്ങൾ സമർപ്പിച്ചാൽ അക്കൗണ്ട് പൂർണ്ണമായും നിഷ്ക്രിയമാക്കാനുള്ള ഓപ്ഷൻ ട്വിറ്റർ നൽകുന്നുണ്ട്.

ഐഡന്റിറ്റി മോഷണം

ഐഡന്റിറ്റി മോഷണം

മരിച്ചയാളുടെ ഐഡന്റിറ്റി ഉപയോ​ഗപ്പെടുത്തി തട്ടിപ്പ് നടത്തുന്ന സൈബർ മോഷ്ടാക്കൾ നിരവധിയുണ്ട്. ഉപയോ​ഗിക്കാത്ത സോഷ്യൽ മീഡിയ അക്കൗണ്ടുകളും മറ്റുമാണ് തട്ടിപ്പിന് ഇവർ തിരഞ്ഞെടുക്കുന്നത്. പത്രങ്ങളിലെ മരണക്കോളത്തിൽ നിന്നും മറ്റും പേരും മറ്റ് വിവരങ്ങളും ശേഖരിച്ച് മരിച്ചയാളുടെ സോഷ്യൽ മീഡിയ അക്കൗണ്ട് കണ്ടെത്തി തട്ടിപ്പ് നടത്തുന്നവരുമുണ്ട്.

malayalam.goodreturns.in

English summary

What Will Happen To Your Social Media Accounts After Your Death?

Have you ever wondered what would happen to your social media accounts after your death?
Story first published: Friday, June 7, 2019, 14:20 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X